കേരളത്തിലെ കായലുകള്‍: പി.എസ്.സി. ചോദ്യോത്തരങ്ങൾ 


ചെറുതും വലുതുമായി 34 കായലുകൾ കേരളത്തിലുണ്ട്. കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേർന്ന് എന്നുവെച്ചാൽ കടലിന് സമാന്തരമായി നഗരങ്ങളെയും ഗ്രാമങ്ങളെയും കൂട്ടിയിണക്കി പരന്നുകിടക്കുന്ന നീല ജലാശയങ്ങളാണു കായലുകൾ. പശ്ചിമഘട്ട പർവതനിരകളിൽ നിന്നുത്ഭവിക്കുന്ന 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്നു. ബാക്കി മൂന്നു നദികൾ കിഴക്കോട്ടൊഴുകുന്നു. നമ്മുടെ ഈ 41 നദികൾ കടലുമായി ചേരുന്നതിനുമുമ്പ് തീരപ്രദേശങ്ങളിൽ പരന്നൊഴുകി രൂപപ്പെട്ടിട്ടുള്ള വിശാലമായ ജലാശയങ്ങളാണ് കായലുകൾ. പഠിക്കാം വിശദമായി. ചോദ്യോത്തരങ്ങളുടെ വീഡിയോയും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
* 34 കായലുകളാണ്‌ കേരളത്തിലുള്ളത്‌. ഇതില്‍ കടലുമായി ബന്ധപ്പെട്ടു കിടക്കുന്നവ 27 എണ്ണമാണ്‌.

* കേരളത്തിലെ ഉൾനാടന്‍ ജലാശയങ്ങൾ ഏഴെണ്ണമാണ്‌.

* കായലുകളുടെ നാട്, ലഗൂണുകളുടെ നാട് എന്നറിയപെടുന്ന ഇന്ത്യന്‍ സംസ്ഥാനം - കേരളം

* തണ്ണീര്‍ത്തട ദിനം - ഫെബ്രുവരി 2

* തിരുവനന്തപുരം ജില്ലയിലെ വെള്ളായണിക്കായല്‍, കൊല്ലത്തെ ശാസ്താംകോട്ട, തൃശ്ശൂരിലെ ഏനാമാക്കല്‍, മനക്കൊടി കായലുകൾ, വയനാട്ടിലെ പൂക്കോട്‌ തടാകം എന്നിവയാണ്‌ കേരളത്തിലെ പ്രധാനപ്പെട്ട ശുദ്ധജലതടാകങ്ങൾ 

* കേരളത്തിലെ ഏറവും വലിയ കായലായ വേമ്പനാട്ട്‌ കായലിന്‌ 205 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുണ്ട്‌.

* ആലപ്പുഴ, എറണാകുളം, കോട്ടയം എന്നി ജില്ലകളിലായി വേമ്പനാട്ടു കായല്‍ വ്യാപിച്ചിരിക്കുന്നു.

* വേമ്പനാട്ട്‌ കായല്‍ അറബിക്കടലുമായി ചേരുന്നിടത്തുള്ള തുറമുഖമാണ്‌കൊച്ചി.

* കുട്ടനാടിലെ നെല്‍ക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായിവേമ്പനാട്ടു കായലില്‍ നിര്‍മിച്ചിട്ടുള്ളതാണ്‌ തണ്ണിര്‍മുക്കം ബണ്ട്‌.

* 1914-ല്‍ പണിപൂര്‍ത്തിയായബണ്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്‌ 1976-ലാണ്‌.

* ആലപ്പുഴ ജില്ലയിലുള്ള വേമ്പനാട്ട്‌ കായലിന്റെ ഒരു ഭാഗമാണ്‌ കൈതപ്പുഴക്കായല്‍ എന്നറിയപ്പെടുന്നത്‌.

* വേമ്പനാട്ടു കായലിലെ ഏറ്റവും വലിയ  പ്രകൃതിദത്ത ദ്വീപ്‌ - പാതിരാമണല്‍

* കേരളത്തിലെ രണ്ടാമത്തെ വലിയ കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായല്‍.

* ഒരു പനയുടെ ആകൃതിയാണ്‌ ഈ കായലിനുള്ളത്‌.

* പേരു സൂചിപ്പിക്കുന്നതുപോലെ എട്ടുശാഖകളായാണ്‌ അഷ്ടമുടിക്കായല്‍ നീണ്ടുകിടക്കുന്നത്‌.

* ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടന്‍, മുക്കാടൻ, പെരുമണ്‍, കണ്ടച്ചിറ, കാഞ്ഞിരോട്ട്‌ എന്നിവയാണ്‌ അഷ്ടമുടിക്കായലിന്റെ എട്ടു മുടികൾ.

* 1958 ജൂലായ്‌-8 ന്‌ പെരുമണ്‍ തീവണ്ടിയപകടം അഷ്ടമുടിക്കായലിലാണ്‌ സംഭവിച്ചത്‌.

* കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായലാണ്‌ കാസര്‍കോട് ജില്ലയിലെ ഉപ്പളക്കായല്‍.

* ഏനമാക്കല്‍, മനക്കൊടി, മൂരിയാട്‌ എന്നിവ തൃശ്ശൂര്‍ ജില്ലയിലെ കായലുകളാണ്‌.

* കൊടുങ്ങല്ലൂര്‍, വരാപ്പുഴക്കായലുകൾ എറണാകുളം ജില്ലയിലാണ്‌.

* വിസ്തൃതിയില്‍ മൂന്നാമതുള്ള കേരളത്തിലെ കായലാണ്‌ കായംകുളം കായല്‍.

* മലപ്പുറം ജില്ലയിലേതാണ്‌ ബിയ്യംകായല്‍.

* കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ്‌ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കായല്‍.

* കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള കായലാണ്‌ ശുദ്ധജലതടാകമായ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിക്കായല്‍.

* സമുദ്രനിരപ്പില്‍നിന്നും ഏററവും ഉയരത്തിലുള്ള കേരളത്തിലെ കായലാണ്‌ വയനാട്‌ ജില്ലയിലെ പൂക്കോട്‌ തടാകം. ഇതൊരു ശുദ്ധജലതടാകമാണ്‌.

* കായല്‍ കടലുമായി ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ്‌ അഴി.

* കായല്‍ കടലിനോട്‌ ചേരുന്നിടത്തുള്ള താത്കാലിക മണല്‍ത്തിട്ടയാണ്‌ പൊഴി.

* വര്‍ഷകാലത്തെ വന്‍തോതിലുള്ള ജലപ്രവാഹം മൂലം പൊഴിമുറിഞ്ഞ്‌ കായല്‍ കടലിനോട്‌ ചേരുന്നു. മഴക്കാലം കഴിയുമ്പോൾ തിരമാലകളുടെ പ്രവര്‍ത്തനത്താല്‍ പൊഴികൾ വീണ്ടും രൂപംകൊള്ളുന്നു,

* കനത്ത വേലിയേറ്റങ്ങളുടെ സമയത്തും പൊഴികൾ മുറിയാറുണ്ട്‌.

* നീണ്ടകര, കൊച്ചി, കൊടുങ്ങല്ലൂര്‍, ചേറ്റുവ, അഴീക്കല്‍, അന്ധകാരനഴി എന്നിവയാണ്‌ കേരളത്തിലെ പ്രധാന അഴികൾ  

* റംസാര്‍ പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ കായലുകളാണ്‌ വേമ്പനാട്, അഷ്ടമുടി, ശാസ്താം കോട്ട എന്നിവ

* കുമരകം പക്ഷിസങ്കേതം വേമ്പനാട്ടു കായലിന്റെ തീരത്താണ്‌

* 2002 ജൂലായ്‌-27 ന്‌ കുമരകം ബോട്ടപകടം ഉണ്ടായത്‌ വേമ്പനാട്ടു കായലിലാണ്‌
വള്ളംകളികള്‍
* വേമ്പനാട്ടുകായലിന്റെ ആലപ്പുഴയിലെ ഭാഗമായപുന്നമടക്കായലില്‍ എല്ലാ വര്‍ഷവും ആഗസ്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ്‌ നെഹ്റുട്രോഫി വള്ളം കളി നടക്കുന്നത്‌.

* ഏറ്റവും കൂടുതല്‍ തവണ നെഹ്റുട്രോഫി  ജേതാക്കളായത്‌ കാരിച്ചാല്‍ ചുണ്ടനാണ്‌. 

* 1952-ല്‍ ആദ്യമായി ഈ മത്സരത്തില്‍ ജേതാക്കളായത്‌ നടുഭാഗം ചുണ്ടനാണ്‌.

* കേരളപ്പിറവി ദിനമായ നവംബര്‍-1 ന്‌ കൊല്ലത്ത്‌ അഷ്ടമുടിക്കായലില്‍ നടക്കുന്ന
വള്ളംകളിയാണ്‌ പ്രസിഡന്‍റ്സ്‌ ട്രോഫിവള്ളംകളി.

* 2016-ല്‍ ഈ ട്രോഫിനേടിയത്‌ കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ്‌.

* ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച്‌ നടക്കുന്ന വള്ളംകളിയാണ്‌ കുമരകം
വള്ളംകളി.

* കേരളത്തിലെ ഏറ്റവും പഴക്കഴമുള്ള വള്ളംകളിയാണ്‌ ആറന്‍മുള ഉത്രട്ടാതി വള്ളം
കളി. പമ്പാനദിയിലാണ്‌ ഈ വള്ളംകളി നടക്കുന്നത്‌.

* പമ്പാനദിയില്‍ അരേങ്ങറുന്ന മറ്റൊരു പ്രധാന വള്ളം കളിയാണ്‌ചമ്പക്കുളം മൂലം
വള്ളംകളി.

* ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നത്‌ കൊച്ചിക്കായലിലാണ്‌.

* തിരുവനന്തപുരത്തെ വെള്ളായണിക്കായലിലാണ്‌ അയ്യന്‍കാളി ജലോത്സവം അരങ്ങേറുന്നത്‌.

ദ്വീപുകള്‍
* വെല്ലിങ്ടണ്‍, വൈപ്പിന്‍, വല്ലാര്‍പ്പാടം, പാതിരാമണല്‍ എന്നിവ വേമ്പനാട്ടു കായലിലുള്ള ദ്വിപുകളാണ്‌.

* ആലപ്പുഴ ജില്ലയിലാണ്‌ പാതിരാമണല്‍ ദ്വിപ്‌.

* അഷ്ടമുടിക്കായലിലാണ്‌ മണ്‍ട്രോതുരുത്ത്‌ ദ്വീപ്‌ സ്ഥിതിചെയ്യുന്നത്‌.

* കല്ലടയാറ്‌ അഷ്ടമുടിക്കായലില്‍ പതിക്കുന്നിടത്താണ്‌ മണ്‍ട്രോതുരുത്ത്‌ ദ്വീപ്‌

* കാസര്‍കോട്‌ ജില്ലയിലെ കവ്വായിക്കായലിലുള്ള തുരുത്തുകളാണ്‌ മാടക്കല്‍, എടേലക്കാട്‌, വടക്കേകാട്‌ എന്നിവ.

* വയനാട്‌ ജില്ലയിലെ കബനീ നദിയിലുള്ള പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമാണ്‌ കുറുവാദ്വീപ്‌.

* വേമ്പനാട്ടു കായലിലുള്ള കോട്ടയം ജില്ലയിലെ ദ്വീപാണ്‌ ഏഴുമാന്‍ തുരുത്ത്‌.

* കേരളത്തിലെ എന്നല്ല, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദ്വീപാണ്‌ വെലിങ്ടണ്‍.

* കൊച്ചി തുറമുഖത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി കോരിയെടുത്ത മണ്ണും ചെളിയും ചേര്‍ന്ന്‌ രൂപംകൊണ്ടതാണ്‌ വെല്ലിങ്ടണ്‍ ദ്വീപ്‌.

* അഷ്ടമുടിക്കായലിലെ ദ്വീപായ ഗ്രാമപഞ്ചായത്താണ്‌ ചവറ തെക്കുംഭാഗം.

* വെണ്ടുരുത്തി ദ്വീപ്‌ എറണാകുളം ജില്ലയിലാണ്‌.

* പെരിയാര്‍ നദിയില്‍ എറണാകുളം ജില്ലയിലുള്ളതാണ്‌ സത്താര്‍ ദ്വീപ്‌. 

* എറണാകുളം ജില്ലയില്‍ പെരിയാറിലുള്ള മറ്റൊരുദ്വീപാണ്‌ കോതാട്.

* എറണാകുളം ജില്ലയിലാണ്‌ രാമന്‍ തുരുത്ത്‌ ദ്വീപും സ്ഥിതിചെയ്യുന്നത്‌.

* കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലാണ്‌ ധര്‍മടം ദ്വീപ്‌ സ്ഥിതിചെയ്യുന്നത്‌.

കടല്‍ത്തീരം
*  കേരളത്തിന്റെ കടല്‍ത്തീരത്തിന്റെ നീളം 580 കിലോമിറ്ററാണ്‌.

* കടല്‍ത്തീരമുള്ള 9 ജില്ലകളാണ്‌ കേരളത്തിലുള്ളത്‌- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നിവ.

* കടല്‍ത്തിരമില്ലാത്ത ജില്ലകൾ പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്‌ എന്നിവയാണ്‌.

* ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല കണ്ണൂരാണ്‌.

* ഒരു രജിസ്റ്റേര്‍ഡ്‌ കമ്പനിയായി 2008 ഡിസംബറില്‍ നിലവില്‍വന്ന കേരള സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം 2010 ജനുവരി1 നാണ്‌.

* പ്രസിദ്ധമായ ഹവ്വാബീച്ച്‌, സമുദ്രാബീച്ച്‌ എന്നിവ കോവളത്താണ്‌ (തിരുവനന്തപുരം)

* തിരുമുല്ലാവാരം, തങ്കശേരി എന്നിവ കൊല്ലം ജില്ലയിലെ പ്രധാന ബീച്ചുകളാണ്‌.

* പാപനാശം ബീച്ച്‌ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ്‌

* കേരളത്തിലെ ആദ്യത്തെ അന്തര്‍ദേശീയ സാന്‍ഡ്‌ ആര്‍ട്ട്‌ ഫെസ്റ്റീവല്‍ നടന്നത്‌ 2015 ഏപ്രിലില്‍ ആലപ്പുഴ ബീച്ചിലാണ്‌

* മീന്‍കുന്ന്‌, പയ്യാമ്പലം എന്നിവ കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളാണ്‌

* സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലന്‍, ഇ.കെ.നായനാര്‍ എന്നിവരുടെ അന്ത്യവിശ്രമസ്ഥാനം പയ്യാമ്പലം ബീച്ചിലാണ്‌

* ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഡ്രൈവ്‌ ഇന്‍ ബീച്ച്‌ ആയ മുഴപ്പിലങ്ങാട് കണ്ണൂര്‍ ജില്ലയിലാണ്‌.

* തൃശ്ശൂര്‍ ജില്ലയിലാണ്‌ സ്നേഹതീരം ബീച്ച്‌.

അഴിമുഖം
ഈ കായലുകൾ കടലുമായി ചേരുന്ന ഭാഗത്തെയാണ് അഴിമുഖമെന്നു പറയുന്നത്. നദികളിലൂടെ കായലിൽ ഒഴുകിയെത്തുന്ന ജലം അഴിമുഖങ്ങളിലൂടെ കടന്നുവരുന്ന കടൽ ജലവുമായി ചേരുന്നതിനാൽ കായലിലെ വെള്ളം ഉപ്പുരസമുള്ളതായിത്തീരുന്നു. കടൽ വെള്ളത്തിന്റെ അത്രയും ഉപ്പുരസം കായൽ ജലത്തിനില്ല. അതുകൊണ്ട് കായൽ ജലത്തെ ഓരുജലം എന്നാണ് പൊതുവെ പറയുന്നത്.

നമ്മുടെ തടാകങ്ങൾ
ഒഴുക്കില്ലാത്തതാണ് തടാകം. അധികം വിശാലവുമല്ല. കായലെന്നുപറയുമ്പോൾ വിശാലമായ പരപ്പുള്ള നദികൾ വന്നുചേരുന്ന തടാകമാണ്. വെള്ളായണി, ശാസ്താംകോട്ട, ഇരവികുളം, ദേവികുളം, പെരിയാർ, ആനത്തടം (എലിഫന്റ് പോണ്ട്) മൂരിയാട്, മണക്കോടി, പൂക്കോട് എന്നിവയാണ് ആ ഒമ്പത് തടാകങ്ങൾ. ഇതിൽ മൂന്ന് ശുദ്ധജല തടാകങ്ങളുണ്ട്. വെള്ളായണിയും ശാസ്താംകോട്ടയും പെരിയാറുമാണവ.

കേരളത്തിലെ കായലുകൾ
1. തിരുവനന്തപുരം
1. പൂവാർ കായൽ 30.93
2. പൂന്തുറ കായൽ 97.59
3. വേളി (ആക്കുളം) കായൽ22.48
4. കഠിനംകുളം കായൽ 346.8
5. അഞ്ചുതെങ്ങ് കായൽ 521.78
6. ഇടവ–നടയറ കായൽ 157.65
2. കൊല്ലം
7. പരവൂർ കായൽ 662.46
8. അഷ്‌ടമുടിക്കായൽ 6424.15
9. (എ) കായംകുളം കായൽ 140.58
3. ആലപ്പുഴ
9. (ബി) കായംകുളം കായൽ 1511.75
10. പൂമീൻ കായൽ 3.37
11. വാടക്കൽ കായൽ 1.46
12. ചെത്തി കായൽ 4.11
13. അർത്തുങ്കൽ കായൽ 5.96
14. പൊഴിച്ചാൽ കായൽ 20.41
15. വെട്ടകൽച്ചൽ കായൽ 27.10
4. കോട്ടയം
16. (എ) വേമ്പനാട് കായൽ 2926.77
5.എറണാകുളം
16. (ബി)വേമ്പനാട് കായൽ 2926.77
17. കൊച്ചിക്കായൽ (വേമ്പനാട്) 7503.80
6. തൃശൂർ
18. അഴീക്കോട് കായൽ 82.02
19. കൊടുങ്ങല്ലൂർ കായൽ 613.81
20. ചേറ്റുവാ കായൽ 713.87
21. പട്ടിക്കര കായൽ 64.45
22. മണക്കുടി കായൽ 122.35
7. മലപ്പുറം
23 പുതുപൊന്നാനി 150.83
24 പൊന്നാനിക്കായൽ 757.19
25 പൂരപ്പുഴ കായൽ 62.98
26. (എ)കടലുണ്ടി കായൽ 323.56
8. കോഴിക്കോട്
26. (ബി) കടലുണ്ടി 83.85
27. ബേപ്പൂർ കായൽ 783.74
28. കല്ലായിക്കായൽ 160.13
29. കോരപ്പുഴ കായൽ 1038.08
30. പയ്യോളിക്കായൽ 26.70
31. കോട്ടപ്പുഴക്കായൽ 584.12
32. (എ) ന്യൂ മാഹിക്കായൽ 88.28
9. കണ്ണൂർ
32. (ബി) ന്യൂ മാഹിക്കായൽ 91.89
33. ധർമ്മടം കായൽ 359.06
34. വളപട്ടണം കായൽ 3077.64
35. പാലക്കാട് കായൽ 598.25
36. (എ) ചെറുവത്തൂർ കായൽ 30.58
10. കാസർഗോഡ്
36. (ബി) ചെറുവത്തൂർ കായൽ 1123.12
37. നീലേശ്വരം കായൽ 824.69
38. ചിറ്റാരിക്കായൽ 89.33
39. ബേക്കൽ കായൽ 43.37
40. കാപ്പിൽ കായൽ 2.22
41. നീമ്പിൽ കായൽ 22.47
42. ചന്ദ്രഗിരി കായൽ 575.81
43. മൊഗ്രാൽ പുത്തൂർ 89.74
44. കുമ്പളക്കായൽ 221.54
45. സുവർണഗിരിക്കായൽ 6.22
46. മഞ്ചേശ്വരം 158.41
47. തലപ്പാടിക്കായൽ 17.12
മൊത്തം 47 മൊത്തം ജലവിസ്തൃതി 46128.94
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here