ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ - പി.എസ്.സി. ചോദ്യോത്തരങ്ങൾ 01
പി.എസ്.സി.10th, +2, ഡിഗ്രി ലെവല്‍ പരീക്ഷകൾക്കെല്ലാം ഒരുപോലെ ആവശ്യമുള്ളതാണ് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ. പി.എസ്.സി - സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.
PSC 10th,+2, Degree Level Exam Questions and Answers / Public sector undertakings in India- PSC Questions and Answers / Public sector undertakings in India / PSC Syllabus based Questions and Answers
👉ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ - ചോദ്യോത്തരങ്ങൾ
* എണ്ണ -പ്രകൃതിവാതക ഉത്പാദക ഗവേഷണ സ്ഥാപനമേത്?
- ഒ.എന്‍.ജി.സി. (ഓയില്‍ ആന്‍ഡ്‌നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍)
* ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ 70 ശതമാനത്തോളം ഉത്പാദിപ്പിക്കുന്ന സ്ഥാപനമേത്?
- ഒ.എന്‍.ജി.സി.
* 2019-20 -ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനമേത്?
- ഒ.എന്‍.ജി.സി.
* ഒ.എന്‍.ജി.സി. സ്ഥാപിതമായ വര്‍ഷമേത്?
- 1956 ഓഗസ്റ്റ്
* വിദേശരാജ്യങ്ങളിലെ ഖനന-പര്യവേക്ഷണങ്ങളിലേര്‍പ്പെട്ടിട്ടുള്ള ഒ.എന്‍.ജി.സിയുടെ അനുബന്ധ സ്ഥാപനമേത്?
- ഒ.എന്‍.ജി.സി. വിദേശ്
* ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ് ന്യൂഡല്‍ഹിയിലെ ദീന്‍ദയാല്‍ ഊര്‍ജഭവന്‍?
- ഒ.എന്‍.ജി.സി.
* ഒ.എന്‍.ജി.സിയുടെ കീഴിലെ ഏറ്റവും വലിയ എണ്ണഖനന കേന്ദ്രമേത്?
- മുംബൈ ഹൈ ഫീല്‍ഡ്
* മുംബൈ നഗരത്തില്‍ നിന്ന് 176 കിലോമിറ്റര്‍ പടിഞ്ഞാറ് മാറി അറബിക്കടലിലുള്ള ഇന്ത്യയുടെ എണ്ണഖനി ഏത്”
- മുംബൈ ഹൈ ഫീല്‍ഡ്
* മുംബൈ ഹൈ ഫീല്‍ഡ് കണ്ടെത്തിയത് ഏത് പര്യവേക്ഷക കപ്പല്‍ 1964-67 കാലഘട്ടത്തില്‍ നടത്തിയ പഠനങ്ങളിലൂടെയാണ്?
- അക്കാഡമിക് അര്‍ഖാന്‍ ജെല്‍സ്കി
* പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാരിന് അന്‍പതു ശതമാനത്തിലധികം ഓഹരിപങ്കാളിത്തം ഉള്ളതോ ആയ സ്ഥാപനങ്ങൾ ഏത് പേരില്‍ അറിയപ്പെടുന്നു?
- പൊതുമേഖലാ സ്ഥാപനങ്ങൾ (Public sector Undertakings)
* “ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പിതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്
- ഡോ. വി. കൃഷ്ണമൂര്‍ത്തി
* ഇന്ത്യയിലെ ഏറ്റവും വലിയ കമേഴ്സ്യല്‍ എണ്ണക്കമ്പനി ഏത്?
- ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.)
* ഐ.ഒ.സി. സ്ഥാപിത്മായ വര്‍ഷമേത്?
- 1959 ജൂണ്‍
* ഐ.ഒ.സി.യുടെ ആസ്ഥാന കാര്യാലയം സ്ഥിതിചെയ്യുന്നതെവിടെ
- ന്യൂഡല്‍ഹി (രജിസ്റ്റേഡ് ഓഫീസ് മുംബൈ)
* ബെറൗണി ഓയില്‍ റിഫൈനറി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
- ബിഹാര്‍
* റഷ്യ, റൊമാനിയ എന്നീ രാജ്യങ്ങളുടെ സാങ്കേതികസഹകരണത്തോടെ നിര്‍മിച്ച എണ്ണ ശുദ്ധീകരണശാല ഏത്?
- ബെറൗണി
* ബൊണ്‍ഗൈഗോണ്‍ എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ്?
- അസം
* ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കീഴിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല ഏത്?
- പാനിപ്പത്ത് റിഫൈനറി (ഹരിയാണ)
* കൊയാലി എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ്?
- ഗുജറാത്ത്
* നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി.) സ്ഥാപിതമായ വര്‍ഷമേത്?
-1975 നവംബര്‍
* എന്‍.ടി.പി.സി.യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
- ന്യൂഡല്‍ഹി
* എന്‍.ടി.പി.സി.യുടെ സിങ് രൗലി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
- ഉത്തര്‍പ്രദേശ്
* ഇന്ത്യയിലെ ഏറ്റവും വലിയ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത്?
- വിന്ധ്യാചല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍
* ഏത് സംസ്ഥാനത്താണ് വിന്ധ്യാചല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്?
- മധ്യപ്രദേശ്
* ഫറാക്ക സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
- പശ്ചിമബംഗാൾ
* റിഹാന്ത് തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
- ഉത്തര്‍പ്രദേശ്
* തല്‍ച്ചെര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
- ഒഡിഷ
* സിംഹാദ്രി സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റേഷന്‍ ഏത് സംസ്ഥാനത്തേതാണ്?- ആന്ധ്രാപ്രദേശ്
* ലോകത്തിലെ ഏറ്റവും വലിയകല്‍ക്കരി ഉത്പാദക സ്ഥാപനമേത്?
- കോൾ ഇന്ത്യലിമിറ്റഡ്
* കോൾ ഇന്ത്യലിമിറ്റഡ് സ്ഥാപിക്കപ്പട്ട വര്‍ഷമേത്?
- 1975
* കോൾ ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനമെവിടെ?
- കൊല്‍ക്കത്ത
* കോൾ ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ഏത് കമ്പനിയാണ് ഇന്ത്യയില്‍ ഏറുവുമധികം കല്‍ക്കരി ഉത്പാദിപ്പിക്കുന്നത്?
- സൌത്ത് ഈസ്റ്റേണ്‍ കോൾഫീല്‍ഡ്സ്‌ലിമിറ്റഡ്
* 1985-ല്‍ സ്ഥാപിക്കപ്പെട്ട സൌത്ത് ഈസ്റ്റേണ്‍ കോൾ ഫീല്‍ഡ്‌സ് ലിമിറ്റഡിനന്റെ ആസ്ഥാനമ്മെവിടെ?
- ബിലാസ്പുര്‍ (ഛത്തീസ്ഗഡ്)
* കോൾ ഇന്ത്യയ്ക്ക് കീഴിലുള്ള കമ്പനിയായ മഹാനദി കോൾഫീല്‍ഡ്സിന്റെ ആസ്ഥാനമെവിടെ?
- ഒഡിഷയിലെ സാംബല്‍പ്പുര്‍
* ബ്രിട്ടീഷ് ഭരണകാലത്ത് റംഗൂണ്‍ ഓയില്‍ & എക്സ്‌പ്ലോറേഷന്‍ കമ്പനി എന്ന പേരില്‍ അറിയപ്പെട്ട സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്
- ഭാരത് പെട്രോളിയം കോര്‍പ്പ റേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍)
* ഭാരത് പെട്രോളിയത്തിന്റെ ആസ്ഥാനമെവിടെ?
- മുംബൈ
* ഇന്ത്യയില്‍ പൊതുമേഖലയിലുള്ള ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഏത്?
- കൊച്ചി റിഫൈനറി
* കൊച്ചി റിഫൈനറിയുടെ നിയന്ത്രണം ഏത് സ്ഥാപനത്തിനാണ്?
- ഭാരത് പെട്രോളിയം
* കൊച്ചി റിഫൈനറിസ്ഥിതിചെയ്യുന്നതെവിടെ?
- അമ്പലമുകൾ
* ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍.) സ്ഥാപിത്മായ വര്‍ഷം?
- 1974
* എച്ച്.പി.സി.എല്ലിന്റെ ആസ്ഥാനമെവിടെ?
- മുംബൈ
* 2018-ല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനെ ഏറ്റെടുത്തസ്ഥാപനമേത്?
- ഒ.എന്‍.ജി.സി.
* ഗ്യാസ് അതോറിറ്റി ഓഫ്‌ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) സ്ഥാപിതമായ വര്‍ഷമേത്?
- 1984
* ഗ്യാസ് അതോറിറ്റി ഓഫ്‌ഇന്ത്യയുടെ ആസ്ഥാനമെവിടെ?
- ന്യൂഡല്‍ഹി
* ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അഥവാ ബി.എസ്.എന്‍.എല്‍. നിലവില്‍ വന്നതെന്ന്?
- 2000 ഒക്ടോബര്‍ 1
* ഇന്ത്യയിലെ ടെലിഗ്രാഫ് സര്‍വീസ് നിര്‍ത്തലാക്കിയതെന്ന്?
- 2013 ജൂലായ് 15
* ബി.എസ്.എന്‍.എലിന്റെ ആസ്ഥാനമെവിടെ?
- ന്യുഡല്‍ഹി
* വിവിധ സംസ്ഥാനങ്ങൾക്ക് വന്‍തോതില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിന്റെ ചുമതലയുള്ള സ്ഥാപനമേത്?
- പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യ
* 1989-ല്‍ സ്ഥാപിതമായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ആസ്ഥാനമെവിടെ?
- ഹരിയാണയിലെ ഗുഡ്ഗാവ്
* സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവാ സെയില്‍ സ്ഥാപിതമായ വര്‍ഷമേത്?
- 1973 ജനുവരി
* സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ?
- ന്യൂഡല്‍ഹി
* 1959-ല്‍ നിലവില്‍ വന്ന ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനമെവിടെ?
- നോയിഡ
* നാഷണല്‍ മിനറല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്റെ ആസ്ഥാനമെവിടെ?
- ഹൈദരാബാദ്
* മധ്യപ്രദേശിലെ പന്ന ഖനി എന്തിന്റെ ലഭ്യതയ്ക്കാണ് പ്രസിദ്ധം?
- വജ്രം
* ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ ആസ്ഥാനമെവിടെ?
- മുംബൈ
* ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ കോര്‍പ്പറേറ്റ് റിസര്‍ച്ച് സെന്‍റര്‍ എവിടെയാണ്?
- കൊല്ലം
* ജാര്‍ഖണ്ഡിലെ ജാദുഗുഡ ഖനി ഏത് ധാതുവിനാണ് പ്രസിദ്ധം?
- യുറേനിയം
* ജാര്‍ഖണ്ഡിലെ നര്‍വാഫര്‍ ഖനി ഏത് ധാതുവുമായി ബന്ധപ്പെട്ട് താണ്?
- യുറേനിയം
* തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ അറ്റ വാര്‍ഷിക ലാഭം 2,500 കോടി രൂപയിലേറെ നേടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദവിയേത്?
- മഹാരത്ന പദവി
* അറ്റ വാര്‍ഷിക ലാഭം, അറ്റമൂല്യം, ആകെ ഉത്പാദനച്ചെലവ് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 100-ല്‍ 60 സ്‌കോർ നേടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന പദവിയേത്?
- നവരത്ന പദവി
* അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 30 കോടി രൂപയോ അതിലധികമോ അറ്റ ലാഭം നേടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നല്‍കുന്ന
പദവിയേത്?
- മിനിരത്ന കാറ്റഗറി1
* അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലാഭത്തിലെത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നല്‍കുന്ന പദവിയേത്?
- മിനിരത്ന കാറ്റഗറി2
* ഇന്ത്യയിലെ മഹാരത്ന കമ്പനികാക്കി ഉദാഹരണങ്ങളേവ?
- ഒ.എന്‍.ജി.സി., എന്‍.ടി.പി.സി., സെയില്‍, കോൾ ഇന്ത്യ ലിമിറ്റഡ്, എച്ച്.പി.സി.എല്‍.
* ഇന്ത്യയിലെ നവരത്ന കമ്പനികൾക്ക് ഉദാഹരണങ്ങളേവ?
- ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യ, എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ്, ഓയില്‍ ഇന്ത്യ ലിമിറ്റഡ്
* മിനിരത്ന കാറ്റഗറി-1 വിഭാഗത്തിലെ കമ്പനികൾക്ക് ഉദാഹരണങ്ങളേവ?
- എയര്‍ പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് ഡൈനാമിക്‌സ്‌ലിമിറ്റഡ്, കൊച്ചിന്‍ ഷിപ്യാഡ്‌ലിമിറ്റഡ്
* മിനിരത്ന കാറ്റഗറി-2 വിഭാഗത്തിലെ സ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങളേവ?
- എച്ച്.എം.ടി. (ഇന്‍റര്‍നാഷണല്‍) ലിമിറ്റഡ്, മെകോണ്‍ ലിമിറ്റഡ്, നാഷണല്‍ ഫിലിം ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍, ഫെറോസ്ക്രാപ് നിഗം ലിമിറ്റഡ്
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments