ഇന്ത്യൻ രാഷ്ട്രപതിമാരും, ഉപരാഷ്ട്രപതിമാരും: ചോദ്യോത്തരങ്ങൾ 
ഇന്ത്യയുടെ രാഷ്ട്രപതിമാരും, ഉപരാഷ്ട്രപതിമാരും: ചോദ്യോത്തരങ്ങൾ 
PSC Questions and Answers /  Presidents and Vice Presidents of India: Questions and Answers / selected Questions and answers
പി.എസ്.സി ഉള്‍പ്പടെയുള്ള മത്സര പരീക്ഷകള്‍ക്കായി ചോദിക്കുന്ന പ്രധാന മേഖലയാണ് സ്വാതന്ത്ര്യാനന്തരഭാരതം. ഇന്ത്യയുടെ രാഷ്ട്രത്തലവനായ രാഷ്ട്രപതി പദത്തിലും ഉപരാഷ്ട്രപതി പദത്തിലും വിവിധ കാലങ്ങളിൽ വിരാജിച്ചിരുന്നവരുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പഠിക്കാം. പി.എസ്.സി. പ്രാഥമിക പരീക്ഷയ്ക്ക് ചോദിക്കാവുന്ന ചോദ്യോത്തരങ്ങൾ
PSC 10th, +2 Level Examination Questions
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.

ഇന്ത്യയുടെ രാഷ്ട്രപതിമാരും, ഉപരാഷ്ട്രപതിമാരും: ചോദ്യോത്തരങ്ങൾ 

ഇന്ത്യയുടെ പ്രഥമപൗരന്‍ ആരാണ്‌?
- രാഷ്ട്രപതി

* ഇന്ത്യയുടെ രാഷ്ട്രത്തലവനും, സർവസൈന്യാധിപനും ആരാണ്‌?
- രാഷ്ട്രപതി

* രാഷ്ടപതി സായുധസേനകളുടെ തലവനായിട്ടുള്ള ആശയം ഇന്ത്യ കടം കൊണ്ടത്‌ എവിടെ നിന്നാണ്‌?
- യു.എസ്‌ .എ.

* തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവന്‍ എന്ന ആശയം ഇന്ത്യ ഏത്‌ രാജ്യത്തുനിന്നും സ്വാംശീകരിച്ചതാണ്‌?
- അയര്‍ലന്‍ഡ്‌

* ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്ര വയസ്സ് പൂര്‍ത്തിയായിരിക്കണം?
- 35 വയസ്സ്‌

* രാഷ്ട്രപതിയുടെ ഔദ്യോഗിക 
കാലാവധി എത്ര വര്‍ഷമാണ്‌?
- അഞ്ചുവര്‍ഷം

* രാഷ്ട്രപതിയെ തത്‌സ്ഥാനത്തു നിന്നും നീക്കംചെയ്യാനുള്ള അധികാരം ആര്‍ക്കാണ്‌?
- ഇന്ത്യന്‍ പാര്‍ലമെന്റിന്‌

* രാഷ്ട്രപതിയെ നിക്കംചെയ്യാനുള്ള പാര്‍ലമെന്റ്‌ നടപടിക്രമം എങ്ങനെ അറിയപ്പെടുന്നു?
- ഇംപീച്ച്മെന്റ് 

* ഇതുവരെയായി എത്ര രാഷ്ട്രപതിമാര്‍ ഇംപീച്ച്മെന്റിന്‌ വിധേയരായിട്ടുണ്ട് ?
- ഇന്ത്യന്‍ രാഷ്ട്രപതിമാരെ ആരെയും ഇംപീച്ച്‌ ചെയ്തിട്ടില്ല

* പാര്‍ലമെന്റിന്റെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നത് ആരാണ്‌?
- രാഷ്ട്രപതി

* പാര്‍ലമെന്റിലെ ഏത്‌ സഭയെ പിരിച്ചുവിടാനാണ്‌ രാഷ്ട്രപതിക്ക് അധികാരമുള്ളത്‌?
- ലോക്സഭ

* പാര്‍ലമെന്റിലെ ബില്‍ നിയമമാകുന്നത്‌ ആരുടെ അനുമതി ലഭിക്കുമ്പോഴാണ്‌?
- രാഷ്ട്രപതിയുടെ

* പാര്‍ലമെന്റ്‌ സമ്മേളനം നടക്കാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതാര്‍?
- രാഷ്ട്രപതി

* പാര്‍ലമെന്റിന്റെ സമ്മേളനം തുടങ്ങി എത്ര നാളുകള്‍വരെയാണ്‌ ഓര്‍ഡിനന്‍സുകള്‍ക്ക്‌ പ്രാബല്യമുള്ളത്‌?
- ആറ് ആഴ്ച

* “പോക്കറ്റ്‌ വീറ്റോ” എന്നത്‌ ആര്‍ക്കുള്ള അധികാരമാണ്‌?
- രാഷ്ട്രപതിക്ക്‌

* മണി ബില്ലുകള്‍ക്ക്‌ ശുപാര്‍ശ നല്‍കുന്നതാര്‍?
- രാഷ്ട്രപതി

* രാഷ്ട്രപതിക്ക്‌ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നതാര് ?
- സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌

* രാഷ്ട്രപതി രാജിക്കത്ത്‌ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌?
- ഉപരാഷ്ടപതിക്ക്‌

* രാഷ്പതിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതാര്‍?
- ഉപരാഷ്ട്രപതി

* രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ അഭാവത്തില്‍ രാഷ്ട്രപതിയുടെ ചുമതലകള്‍ വഹിക്കുന്നതാര് ?
- സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌

* ഇന്ത്യന്‍ പ്രധാനമന്ത്രി, സൂപ്രിംകോടതി, ഹൈക്കോടതികള്‍ എന്നിവിടങ്ങളിലെ ചീഫ്‌ജസ്റ്റിസുമാര്‍, ജഡ്ജികള്‍, അറ്റോര്‍ണി ജനറല്‍, കംപട്രോളർ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ എന്നിവരെ നിയമിക്കുന്നതാര് ?
- രാഷ്ട്രപതി

* കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, യുണിയന്‍
പബ്ലിക്ക് സര്‍വീസ്‌ കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍, മറ്റു രാജ്യങ്ങളിലേക്കുള്ള അംബാസഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നതാര് ?
- രാഷ്ട്രപതി

* സംസ്ഥാന ഗവര്‍ണര്‍മാരെ നിയമിക്കുന്നത്‌ ആരാണ്‌ ?
- രാഷ്ട്രപതി

* കേന്ദ്രമന്ത്രിസഭയെ പിരിച്ചുവിടാന്‍ അധികാരമുള്ളതാര്‍ക്ക് ?
- രാഷ്ട്രപതി

* കേന്ദ്ര കണ്ടിന്‍ജന്‍സി ഫണ്ടില്‍ നിന്നുള്ള ചെലവഴിക്കല്‍ അധികാരം ആരില്‍ നിക്ഷിപ്തമാണ്‌?
- രാഷ്ട്രപതി

* ഇന്ത്യ ഏര്‍പ്പെടുന്ന എല്ലാ അന്തര്‍ദേശീയ ഉടമ്പടികളും ആരുടെ പേരിലാണ്‌ ഒപ്പുവെക്കപ്പെടുന്നത്‌?
- രാഷ്ട്രപതിയുടെ

* യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം ആര്‍ക്കാണ്‌?
- രാഷ്ട്രപതിക്ക്‌

* കോടതികള്‍ നല്‍കുന്ന വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഇളവുചെയ്യാന്‍ രാഷ്ട്രപതിക്ക്‌ അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ചേദമേത്‌?
- 72-ാം അനുച്ചേദം

* രാഷ്ട്രപതിപതിക്ക്‌ എത്രതരത്തിലുള്ള അടിയന്തരാവസ്ഥകളാണ്‌ ഏര്‍പ്പെടുത്താന്‍ അധികാരമുള്ളത്‌?
- മൂന്നുതരം

* യുദ്ധം, വിദേശാക്രമണം, സായുധകലാപം എന്നീ സാഹചര്യങ്ങളില്‍ പ്രഖ്യാപിക്കാവുന്ന അടിയന്തരാവസ്ഥയേത്‌?
- ദേശീയ അടിയന്തരാവസ്ഥ (അനുച്ചേദം 352)

* ഇന്ത്യയില്‍ ഇതുവരെ എത്ര തവണ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ?
- മൂന്നുതവണ (1962, 1971, 1975)

* വിദേശാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അല്ലാതെ ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏക സന്ദര്‍ഭമേത്‌?
- 1975-ല്‍

* സംസ്ഥാനത്തിലെ ഭരണസംവിധാനം തകരാറിലാവുമ്പോള്‍ മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ടപതിഭരണം ഏര്‍പ്പെടുത്തുന്ന സംസ്ഥാന അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടുള്ള അനുച്ചേദമേത് ?
- 356

* സാമ്പത്തിക അടിയന്തരാവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ചേദമേത് ?
- 360-ാം അനുച്ചേദം

* ഇന്ത്യയില്‍ ഇതുവരെയായി ഏര്‍പ്പെടുത്തിയിട്ടില്ലാത്ത അടിയന്തരാവസ്ഥയേത്‌ ?
- സാമ്പത്തിക അടിയന്തരാവസ്ഥ

* ഇന്ത്യയില്‍ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ആരാണ്‌?
- എസ്‌. രാധാകൃഷ്ണന്‍

* 1975 ല്‍ ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ രാഷ്ട്രപതിയാര്‍?
- ഫക്രുദ്ദീന്‍ അലി അഹമ്മദ്‌

* 1977 മാര്‍ച്ച്‌ 21-ന്‌ ദേശീയ അടിയന്തരാവസ്ഥ പിന്‍വലിച്ച രാഷ്ട്രപതി (ആക്ടിങ്‌) ആരാണ്‌?
- ബി.ഡി. ജട്ടി

* രാഷ്ട്രപതിയുടെ ഔദ്യോഗികവസതി എങ്ങിനെ അറിയപ്പെടുന്നു?
- രാഷ്ട്രപതിഭവന്‍ (ന്യൂഡല്‍ഹി)

* രാഷ്ട്രപതിനിലയം എവിടെ സ്ഥിതിചെയ്യുന്നു?
- ഹൈദരാബാദ്‌

* ഇന്ത്യയുടെ പ്രഥമ രാഷ്ടപതി ആരായിരുന്നു?
- ഡോ. രാജേന്ദ്രപ്രസാദ് 

* ഏറ്റവും കൂടുതല്‍കാലം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചിട്ടുള്ളത്‌ ആരാണ്‌?
- ഡോ. രാജേന്ദ്രപ്രസാദ്‌
 
* തുടര്‍ച്ചയായി രണ്ടുതവണ രാഷ്ട്രപതിസ്ഥാനം വഹിച്ച ഏകവ്യക്തി ആരാണ്‌?
- ഡോ. രാജേന്ദ്രപ്രസാദ്‌

* ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ആരായിരുന്നു?
- എസ്‌. രാധാകൃഷ്ണന്‍

* തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെട്ടതാര് ?
- എസ്‌. രാധാകൃഷ്ണന്‍

* രാഷ്ട്രപതിസ്ഥാനത്തെത്തിയ ആദ്യത്തെ തെക്കേ ഇന്ത്യക്കാരന്‍ ആരാണ്‌?
- എസ്‌. രാധാകൃഷ്ണന്‍

* ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ടപതി ആരായിരുന്നു?
- ഡോ. സാക്കീര്‍ ഹുസൈന്‍

* അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി ആരാണ്‌?
- ഡോ. സാക്കീര്‍ ഹുസൈന്‍
* രാഷ്ട്രപതിയുടെ ചുമതല വഹിച്ച ആദ്യത്തെ ഉപരാഷ്ട്രപതി ആരാണ്‌?
- വി.വി. ഗിരി

* രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസാര് ?
- മുഹമ്മദ് ഹിദായത്തുള്ള

* എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏകരാഷ്ട്രപതി ആരാണ്‌?
- നീലം സജ്ഞീവ റെഡ്ഢി 

* ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഷ്ട്രപതിയാര് ?
- വി.വി. ഗിരി

* രാഷ്ട്രപതിയാവും മുന്‍പ്‌ കേരളത്തിലെ ഗവര്‍ണറായിരുന്ന വ്യക്തിയാര് ?
- വി.വി. ഗിരി

* രാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിച്ച ആദ്യത്തെ കേരളീയനാര് ?
- വി.ആര്‍, കൃഷ്ണയ്യര്‍ (1987)
  
* രാഷ്ട്രപതിയായ ഏക കേരളീയന്‍ ആരാണ്‌?
- കെ.ആര്‍. നാരായണന്‍

* ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു കെ.ആര്‍.നാരായണന്‍?
- പത്താമത്തെ

* ഇന്ത്യന്‍ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ആദ്യത്തെ ശാസ്ത്രജ്ഞനാര്‍?
- എ.പി.ജെ. അബ്ദുള്‍ കലാം

* ഇന്ത്യന്‍ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച പ്രഥമ വനിതയാര്‌?
- പ്രതിഭാ പാട്ടീല്‍

*  പ്രണാബ്‌ മുഖര്‍ജി ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്‌?
- പതിമ്മുന്ന്‌

* ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ്‌ നടന്നതെന്ന്‌?
- 1952 മേയ്‌ 2

* രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രഥമ വനിതയാര്‌?
- മനോഹര ഹോള്‍ക്കെ (1967)

* ആദ്യത്തെ രാഷ്ട്രപതി ത്തിരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദ് പരാജയപ്പെടുത്തിയത്‌ ആരെയാണ്‌?
- കെ.ടി. ഷാ

* 1957-ല്‍ നടന്ന രണ്ടാമത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദ് പരാജയപ്പെടുത്തിയതാരെ?
- ചൗധരി ഹരിറാം

* ഏറ്റവും കൂടുതല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വ്യക്തിയാര്‍?
- ചൗധരി ഹരിറാം

* ഇന്ത്യയിലെ ആദ്യത്തെ ആക്ടിങ്‌ രാഷ്ട്രപതി ആരായിരുന്നു?
- വി.വി. ഗിരി

* സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ലോകസഭാ സ്പീക്കര്‍, രാഷ്ട്രപതി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഏകവ്യക്തിയാര്‍?
- നീലം സജ്ഞീവ റെഡ്ഢി 

* ഏത്‌ മുന്‍ രാഷ്ട്രപതിയുടെ ജന്‍മദിനമായ സപ്തംബര്‍ 5 ആണ്‌ അധ്യാപകദിനമായി ആചരിക്കുന്നത്‌?
- എസ്‌. രാധാകൃഷ്ണന്‍

* പാര്‍ലമെന്റ്‌, സംസ്ഥാന നിയമനിര്‍മാണ സഭകള്‍ എന്നിവിടങ്ങളിലെ അംഗങ്ങളില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഇല്ലാത്തത്‌ ആര്‍ക്കാണ് ?
- നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍

* രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തില്‍ മുനിസിപ്പാലിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ആരാണ്‌ പിന്നീട് ഇന്ത്യയുടെ ആക്ടിങ്‌ രാഷ്ട്രപതിയായത്‌ ?
- ബി.ഡി. ജട്ടി

കൃതികളും രാഷ്ട്രപതിമാരും
* ഇന്ത്യ ഡിവൈഡഡ്‌ - ഡോ. രാജേന്ദ്രപ്രസാദ് 

* ദി ഹിന്ദു വ്യു ഓഫ്‌ ലൈഫ്‌, ആന്‍ ഐഡിയലിസ്റ്റ്‌ വ്യൂ ഓഫ്‌ ലൈഫ്‌, ഈസ്റ്റേണ്‍ റിലിജിയണ്‍സ്‌ ആന്‍ഡ്‌ വെസ്റ്റേണ്‍ തോട്ട് - എസ്‌. രാധാകൃഷ്ണന്‍

* ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്‌ - വി.വി. ഗിരി

* ഐ ആം മൈ ഓണ്‍ മോഡല്‍ (ആത്മകഥ) - ബി.ഡി. ജട്ടി

* വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍ - നീലം സജ്ഞീവ റെഡ്ഢി 

* മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്‌ - ആര്‍. വെങ്കട്ടരാമന്‍.

* അഗ്നിച്ചിറകുകള്‍ - എ.പി.ജെ. അബ്ദുള്‍ കലാം

* “ദി ടര്‍ബുലന്റ്‌ ഇയേഴ്‌സ്‌ 1980- 1996" - പ്രണാബ്‌ മുഖര്‍ജി

* മിഡ്ടേം പോള്‍, ഓഫ്‌ ദി ട്രാക്ക്‌, സാഗാ ഓഫ്‌ സ്ട്രഗിള്‍ ആന്‍ഡ്‌ സാക്രിഫൈസ്‌,
ദി ഡ്രമാറ്റിക്ക്‌ ഡിക്കേഡ്‌: ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്‌ - പ്രണാബ്‌ മുഖര്‍ജി

* ആദ്യമായി അന്തര്‍വാഹിനിയില്‍ യാത്ര ചെയ്ത രാഷ്ടപതി ആര് ?
- എ.പി.ജെ, അബ്ദുള്‍ കലാം

* സിയാച്ചിന്‍ സന്ദര്‍ശിച്ച ആദ്യത്തെ രാഷ്ട്രപതി ആര്‍?
- എ.പി.ജെ. അബ്ദുള്‍ കലാം

* ഒരു യുദ്ധവിമാനത്തില്‍ സഞ്ചരിച്ച ആദ്യത്തെ വനിതാ രാഷ്ട്രത്തലവനാര് ?
- പ്രതിഭാ പാട്ടീല്‍

* രാംനാഥ് കോവിന്ദ് എത്രാമത്തെ രാഷ്ട്രപതിയാണ്?
- 14-ാമത്തെ 

രാംനാഥ് കോവിന്ദ്
* ഇന്ത്യയുടെ 14-ാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. കാണ്‍പൂരിലെ ദേഹതില്‍ 1945 ഒക്ടോബര്‍ 1 നായിരുന്നു രാം നാഥ് കോവിന്ദ് ജനിച്ചത്. 

* കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സിലും നിയമത്തിലും ബിരുദമെടുത്തു. ഔദ്യോഗികപരമായി ഒരു വക്കീലായിരുന്നു അദ്ദേഹം. 1971 ലാണ് അദ്ദേഹം ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്യുന്നത്. 

* 1978 ല്‍ അദ്ദേഹം സുപ്രീം കോടതിയില്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയി. 

* 1978 മുതല്‍ 1993 വരെ 16 വര്‍ഷം അദ്ദേഹം സുപ്രീംകോടതിയില്‍ അഭിഭാഷകനായിരുന്നു. 

* ജനതാപാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹം സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വക്കീലായിരുന്നു.

* 16 വര്‍ഷത്തെ പ്രാക്ടീസിനു ശേഷം 1991 ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. 

* 1980 മുതല്‍ 1993 വരെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

* ലക്‌നൗ ഡോ. ബി.ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലും കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലും ബോര്‍ഡ് മെമ്പര്‍ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 

* 1998 മുതല്‍ 2002 വരെ അദ്ദേഹം ബി.ജെ.പി ദളിത് മോര്‍ച്ചയുടെ അദ്ധ്യക്ഷനായിരുന്നു. 

* പാര്‍ലമെന്റിന്റെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ സമിതി, ആഭ്യന്തര സമിതി, പെട്രോളിയം-പ്രകൃതി വാതക സമിതി,  സാമൂഹികനീതി-ശാക്തീകരണ സമിതി, നിയമ-നീതി സമിതി തുടങ്ങി നിരവധി കമ്മിറ്റികളില്‍ അംഗമാണ് അദ്ദേഹം. 

* 2002 ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിച്ചു. 

* 2015 ആഗസ്റ്റ് 8 ന് അദ്ദേഹത്തെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. 

* 2017 ജൂണ്‍ 21 നാണ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ജൂലൈ 21 ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 25 ന് ഇന്ത്യയുടെ പ്രഥമ പൗരമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
ഉപരാഷ്ട്രപതിമാര്‍
* ഉപരാഷ്ട്രപതി എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത്‌ ഏതു രാജ്യത്തു നിന്നുമാണ്‌?
- അമേരിക്ക

* ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌ ഏതു നിയമനിര്‍മാണസഭയിലെ അംഗങ്ങള്‍ മാത്രം ചേര്‍ന്നാണ്‌?
- പാര്‍ലമെന്റ് 

* ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ എത്ര വയസ്സ്‌ പുര്‍ത്തിയാവണം?
- 35 വയസ്സ്‌

* രാജ്യസഭയുടെ ചെയര്‍മാന്‍ ആരാണ്‌?
- ഉപരാഷ്ട്രപതി

* പാര്‍ലമെന്റിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുള്ളത്‌ ആരുടെ തിരഞ്ഞെടുപ്പിലാണ്‌?
- ഉപരാഷ്ട്രപതിയുടെ

* ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേല്‍ക്കുന്നത്‌ ആരുടെ മുന്നിലാണ്‌?
- രാഷ്ട്രപതിയുടെ

* രാഷ്ട്രപതിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം വഹിക്കുന്നതും, കടമകള്‍ നിര്‍വഹിക്കുന്നതും ആരാണ്‌?
- ഉപരാഷ്ട്രപതി

* ഭരണഘടനാപരമായി ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന പദവിയേത്‌?
- ഉപരാഷ്ട്രപതി

* ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി റിസര്‍വ്‌ ബാങ്കില്‍ കെട്ടിവെക്കേണ്ട തുകയെത്ര?
- 15,000 രൂപ

* ഉപരാഷ്ട്രപതി രാജിക്കത്ത്‌ നല്‍കേണ്ടത് ആര്‍ക്കാണ്‌?
- ഉപരാഷ്ട്രപതിക്ക്‌

* ഉപരാഷ്ട്രപതിയുടെ ഔദ്യോഗികകാലാവധി എത്ര വര്‍ഷമാണ്‌?
- 5 വര്‍ഷം

* ഉപരാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കംചെയ്യാന്‍ അധികാരമുള്ളതാര്‍ക്കാണ്‌?
- പാര്‍ലമെന്റിന്‌

* ഉപരാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കേണ്ടത് എവിടെ?
- രാജ്യസഭയില്‍

* ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?
- ഡോ. എസ്‌. രാധാകൃഷ്ണന്‍

* തുടര്‍ച്ചയായി രണ്ടുതവണ ഉപരാഷ്ട്രപതി പദവി വഹിച്ച ആദ്യത്തെ വ്യക്തിയാര് ?
- ഡോ. എസ്‌. രാധാകൃഷ്ണന്‍

* തുടര്‍ച്ചയായി രണ്ടുതവണ ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയ രണ്ടാമത്തെ വ്യക്തിയാര്‍?
- മുഹമ്മദ്‌ ഹമീദ് അന്‍സാരി

* രാഷ്ട്രപതിയുടെ പദവി വഹിച്ച (ആക്ടിങ്‌ പ്രസിഡന്റ്‌) ആദ്യത്തെ ഉപരാഷ്ട്രപതി ആര് ?
- വി.വി. ഗിരി

* രാഷ്ട്രപതിയുടെ സ്ഥാനം വഹിച്ചശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തിയാര് ?
- ജസ്റ്റിസ്‌ മുഹമ്മദ്‌ ഹിദായത്തുള്ള

* ഇന്ത്യയുടെ ഉപരാഷ്ട്രപതിയായ ഏക കേരളീയനാര്‍
- കെ.ആര്‍. നാരായണന്‍

* കേരളത്തിന്റെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചശേഷം വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാർ ?
- വി.വി. ഗിരി

* പദവിയിലിരിക്കെ അന്തരിച്ച ഏക ഉപരാഷ്ട്രപതി ആരാണ്‌?
- കൃഷന്‍ കാന്ത് 

* ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിയുടെ പദവി വഹിച്ചതാര്‍?
- വി.വി. ഗിരി

* രാഷ്ട്രപതിയുടെ പദവി വഹിച്ച രണ്ടാമത്തെ ഉപരാഷ്ട്രപതിയാര്‍?
- ബി.ഡി. ജട്ടി

* ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതി
- എം. വെങ്കയ്യ നായിഡു 

* പ്രതിമാസ വേതനങ്ങള്‍
* രാഷ്ട്രപതി
1.50 ലക്ഷം രൂപ
* ഉപരാഷ്ട്രപതി
1.25 ലക്ഷം രൂപ
* സംസ്ഥാന ഗവര്‍ണര്‍
1.10 ലക്ഷം രൂപ

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here