മനുഷ്യശരീരം - മുഴുവൻ വസ്തുതകളും: ചോദ്യോത്തരങ്ങൾ
PSC Questions and Answers / Human Body: Questions and Answers / selected Questions and answers
പി.എസ്.സി ഉള്‍പ്പടെയുള്ള മത്സര പരീക്ഷകള്‍ക്കായി ചോദിക്കുന്ന പ്രധാന മേഖലയാണ് മനുഷ്യശരീരം. മനുഷ്യശരീരവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പഠിക്കാം.
PSC 10th, +2 Level Examination Questions
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.
മനുഷ്യശരീരം - മുഴുവൻ വസ്തുതകളും: ചോദ്യോത്തരങ്ങൾ
* മനുഷ്യശരീരത്തിലെ പിണ്ഡത്തിന്റെ 65 ശതമാനത്തോളം ഏതു മൂലകമാണ്?
- ഓക്സിജന്‍
* മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകമേത്?
- കാര്‍ബണ്‍
* മനുഷ്യശരീരത്തിന്റെ പിണ്ഡത്തിന്റെ 99 ശതമാനത്തോളം സംഭാവന ചെയ്യുന്ന ആറു മൂലകങ്ങളേവ?
- ഓക്സിജന്‍, കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, കാല്‍സ്യം, ഫോസ്ഫറസ്
* മനുഷ്യരുടെ വിയര്‍പ്പിലൂടെ പുറം തള്ളപ്പെടുന്ന മൂലകമേത്?
- സള്‍ഫര്‍ (ഗന്ധകം)
- സള്‍ഫര്‍ (ഗന്ധകം)
* മനുഷ്യന്റെ ആമാശയരസത്തിലുള്ള ആസിഡ് ഏതാണ്?
- ഹൈഡ്രോക്ളോറിക് ആസിഡ്
* ഏതു ലോഹധാതുവിന്റെ കുറവുമൂലമാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാവുന്നത്?
- ഇരുമ്പ്
* മനുഷ്യവിസര്‍ജ്യത്തിന് തവിട്ടു നിറം നല്‍കുന്ന വര്‍ണകമേത്?
- ബിലിറുബിന്‍
* ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളുടെ ഗതിയെ നിയന്ത്രിക്കുന്ന വസ്തുക്കളേവ?
- എന്‍സൈമുകള്‍
* ശരീരത്തിന്റെ അടിസ്ഥാനപരമായ പ്രവര്‍ത്തനത്തിന് വേണ്ടിയിരിക്കുന്ന ധാതുമൂലകങ്ങള്‍ എത്ര?
- പതിമൂന്ന്
* ത്വക്കിന് നിറംനല്‍കുന്ന വര്‍ണവസ്തു ഏതാണ്?
- മെലാനിന്‍
* നഖം, രോമം എന്നിവയില്‍ അടങ്ങിയിട്ടുള്ള മാംസ്യമേത്?
- കെരാറ്റിന്‍
* ഭക്ഷണത്തില്‍ നിന്നും ശരീരത്തിന് ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവ് രേഖപ്പെടുത്താനുള്ള യൂണിറ്റേത്?
- കലോറി
* ഒരു ഗ്രാം ധാന്യകത്തില്‍ നിന്നും എത്ര കലോറി ഊര്‍ജം ശരീരത്തിന് ലഭിക്കുന്നു?
- നാല് കലോറി
* ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഊര്‍ജം നല്‍കുന്ന പോഷകമേത് ?
- ധാന്യകം
* ശരീരത്തിന് ഏറ്റവുമധികം ഊര്‍ജം നല്‍കാന്‍ കഴിയുന്ന പോഷകമേത്?
- കൊഴുപ്പ്
* ഒരു ഗ്രാം കൊഴുപ്പില്‍ നിന്നും എത്ര കലോറി ഊര്‍ജം ലഭിക്കുന്നു?
- 9.3 കലോറി
* കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന പോഷകമേത്?
- മാംസ്യം
* ഒരു ഗ്രാം മാംസ്യം ശരീരത്തിന് എത്ര കലോറി ഊര്‍ജം നല്‍കുന്നു?
- നാല് കലോറി
* ആമാശയരസത്തിലെ രാസാഗ്‌നി ഏത്?
- പെപ്സിന്‍
* എല്ലാ സസ്തനികളിലും കഴുത്തിലെ കശേരുക്കളുടെ എണ്ണമെത്ര?
- 7* ബെനഡിക്ട് ലായനി ഉപയോഗിക്കുന്നതെന്തിന്?
- മൂത്രത്തിലെ ഗ്ലൂക്കോസിന്റെ സാന്നിധ്യം അറിയാന്‍
* അല്പം ആഹാരമെടുത്ത് ഏതാനും തുള്ളി നൈട്രിക്കാസിഡ് ചേര്‍ത്ത് ചൂടാക്കുമ്പോള്‍ കടുത്ത മഞ്ഞനിറമായാല്‍ അത് ഏതു പോഷകത്തിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്?
- പ്രോട്ടിന്‍ (മാംസ്യം)
* അന്നജത്തെ കടുംനീലയാക്കുന്ന രാസവസ്തു ഏത്?
- അയഡിന്ജനിതക ശാസ്ത്രം
* പാരമ്പര്യം, വ്യതിയാനങ്ങള്‍ എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയേത്?
- ജനിതകശാസ്ത്രം (ജനിറ്റിക്‌സ്)
* പാരമ്പര്യത്തെയും വ്യതിയാനത്തെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയ്ക്ക് 'ജനിറ്റികസ് 'എന്ന പേരു നല്‍കിയതാര്‍?
- ബേറ്റ്സന്‍ (1905)
* ജനിതക നിയമങ്ങള്‍ ആദ്യമായി ആവിഷ്കരിച്ചതാര് ?
- ഗ്രിഗര്‍ മെൻഡൽ
* ഗ്രിഗര്‍ മെന്‍ഡല്‍ വിശദികരിച്ച പാരമ്പര്യ ഘടകങ്ങള്‍ക്ക് “ജീന്‍" എന്ന പേരു നല്‍കിയതാര്?
- ജൊഹാന്‍സണ്‍ (1909)
* ജനിതകവസ്തു ഡി.എന്‍.എ. ആണെന്നു 1943-ല്‍ കണ്ടെത്തിയ ഗവേഷണ mസംഘത്തെ നയിച്ചുതാര് ?
- ആവേരി
* 1958-ല്‍ ഡി.എന്‍.എ.യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചതാര്‍?
- ജെയിംസ് വാടസണ്‍, ഫ്രാന്‍സിസ് ക്രിക്ക്
* 1970-ല്‍ ജനിതക കോഡ് കണ്ടെത്തിയത് ആരെല്ലാം ചേര്‍ന്നാണ്?
- ഹര്‍ഗോബിന്ദ് ഖൊരാന, മാര്‍ഷല്‍ നിരന്‍ബര്‍ഗ്ന
* 1869-ല്‍ ന്യൂക്ലിക് ആസിഡ് കണ്ടെത്തിയതാര് ?
- ഫ്രഡറിക്ക് മിഷര്‍
* ജീവികളുടെ സ്വഭാവസവിശേഷതയെ നിയന്ത്രിക്കുന്നതെന്ത് ?
- ജീനുകള്‍
* ജീനുകള്‍ ഏതു തന്മാത്രയുടെ ഭാഗമാണ് ?
- ഡി.എന്‍.എ. തന്മാത്രകള്‍
* ഡി.എന്‍.എ. എന്നതിന്റെ മുഴുവന്‍ രൂപം എന്ത്?
- ഡിഓക്സിറൈബോ ന്യുക്ളിക് ആസിഡ്
* ഡി.എന്‍.എയുടെ രണ്ടിഴകള്‍ രൂപം കൊണ്ടിട്ടുള്ളത് എന്തില്‍ നിന്നാണ്?
- സ്യൂക്ലിയോടൈഡുകള്‍
* ഡി.എന്‍.എ.യുടെ നെടിയ ഇഴകള്‍ എന്തൊക്കെ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്?
- പഞ്ചസാരയും ഫോസ്ഫേറ്റും
* ഡി.എന്‍.എ.യുടെ പടികള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്തിനാലാണ്
- നൈട്രജന്‍ ബേസുകള്‍
* ഡി.എന്‍.എ.യിലുള്ള നൈട്രജന്‍ ബേസുകള്‍ ഏതെല്ലാം?
- അഡിനിന്‍, തൈമീന്‍, ഗ്വാനിന്‍, സൈറ്റോസിന്‍
* ഡി.എന്‍.എ. ഇഴപിരിഞ്ഞ് രൂപം കൊള്ളുന്നത് എന്താണ്?
- ആര്‍.എന്‍.എ.
* ആര്‍.എന്‍.എ. എന്നതിന്റെ മുഴുവന്‍ രൂപം എന്ത്?
- റൈബോന്യുക്ലിക്ക് ആസിഡ്
* റൈബോസോമുകളില്‍ അമിനോ ആസിഡുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രോട്ടീന്‍ നിര്‍മാണത്തിന് സഹായിക്കുന്നതെന്ത്?
- ആര്‍.എന്‍.എ.
* ഡി.എന്‍.എ.യുടെ പ്രവര്‍ത്തന നിര്‍വഹണത്തിനായി രൂപം കൊടുക്കുന്ന ന്യൂക്ലിക് ആസിഡ് ഏത്?
- ആര്‍.എന്‍.എ.
* ആര്‍.എന്‍.എ.യിലെ നൈട്രജന്‍ബേസുകള്‍ ഏതെല്ലാം?
- അഡിനിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍, യുറാസില്‍
* ഡി.എന്‍.എ.യിലെ തെൈമീനുപകരമായി ആര്‍.എന്‍.എ.യിലുള്ള നൈട്രജന്‍ ബേസ് ഏത്?
- യുറാസില്‍
* ജനിതകഘടനയില്‍ അഭിലഷണീയമായ വ്യതിയാനങ്ങള്‍ വരുത്തുന്ന സാങ്കേതികവിദ്യയേത്?
- ജനിതക എന്‍ജിനീയറിങ് അഥവാ റികോംബിനന്റ ഡി.എന്‍.എ. ടെകനോളജി
* കൃത്യമായ സ്ഥലങ്ങളില്‍ ഡി.എന്‍.എ.യെ മുറിക്കാന്‍ ഉപയോഗിക്കുന്ന എന്‍സൈമുകള്‍ എങ്ങനെ അറിയപ്പെടുന്നു?
- മോളിക്യുലാര്‍ കത്രിക
* മോളിക്യുലാര്‍ കത്രികയായി ഉപയോഗിക്കുന്ന എന്‍സൈമിന് ഉദാഹരണമേത് ?
- റെസ്ട്രിക്ഷന്‍ എന്‍ഡോന്യുക്ലിയേസ്
* ജീനുകളെ തമ്മില്‍ പരസ്പരം ചേര്‍ക്കുന്ന എന്‍സൈമുകള്‍ ഏതു പേരില്‍ അറിയപ്പെടുന്നു?
- മോളിക്യുലാര്‍ പശ
* മോളിക്യുലാര്‍ പശയായി ഉപയോഗിക്കുന്ന എന്‍സൈമിന് ഉദാഹരണമേത്?
- ലിഗേസ്
* ജനിതക എന്‍ജിനീയറിങ്ങിലൂടെ നിര്‍മിച്ചതാണ് ബി.ടി. വഴുതന. ഇതില്‍ ബി.ടി.” എന്നതിന്റെ മുഴുവന്‍ രൂപമെന്ത്?
- ബാസിലസ് തുറിഞ്ചിയെന്‍സിസ്
* പിതൃത്വം തെളിയിക്കുവാന്‍ നടത്തുന്ന ജനിതക പരിശോധനയേത്?
- ഡി.എന്‍.എ. ഫിംഗര്‍പ്രിന്റിങ്
* ക്രോമസോമുകളുടെ ഘടനയിലോ, എണ്ണത്തിലോ ആകസ്മികമായി സംഭവിക്കുന്ന
മാറ്റങ്ങള്‍ എങ്ങനെ അറിയപ്പെടുന്നു?
- ഉല്‍പരിവര്‍ത്തനം (മ്യുട്ടേഷന്‍)
* മനുഷ്യരിലെ ക്രോമസോം സംഖ്യ എത്രയാണ്?
- 46 (23 ജോടി ക്രോമസോമുകള്‍)
* മനുഷ്യരിലെ സ്വരൂപക്രോമസോമുകള്‍ എത്ര?
- 44
* മനുഷ്യരിലുള്ള ലിംഗനിര്‍ണയക്രോമസോമുകള്‍ എത്രയെണ്ണമാണ്?
- 2
* സ്ത്രീകളില്‍ കാണപ്പെടുന്ന ലിംഗനിര്‍ണയ ക്രോമസോമുകളേവ?
- XX
* പുരുഷന്‍മാരിലെ ലിംഗനിര്‍ണയ ക്രോമസോമുകളേവ?
- XY
* ലിംഗനിര്‍ണയ ക്രോമസോമുകളില്‍ ഒന്നു കുറയുന്നതുമൂലമുള്ള പാരമ്പര്യരോഗമേത്?
- ടര്‍ണര്‍ സിന്‍ഡ്രോം
* ലിംഗക്രോമസോമുകളില്‍ ഒന്നു കൂടുന്നതുമൂലമുള്ള പാരമ്പര്യരോഗമേത്?
- ക്ലിന്‍ഫെല്‍ടര്‍ സിന്‍ഡ്രോം
* സ്വരൂപക്രോമസോമുകളില്‍ ഒന്നു കൂടുന്നതുമുലമുള്ള പാരമ്പര്യരോഗമേത്?
- ഡൌണ്‍ സിൻഡ്രോം
* കുട്ടിയുടെ ലിംഗനിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ത്?
- പിതാവിന്റെ ലിംഗക്രോമസോമുകള്‍
* ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ് കണ്ടുപിടിച്ചതാര് ?
- അലക് ജെഫ്രി
* കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകള്‍ എന്നറിയപ്പെടുന്നതെന്ത്?
- മാംസ്യതന്മാത്രകള്‍ (പ്രോട്ടീനുകള്‍)
* മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശമേത്?
- അണ്ഡം
* മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശമേത്?
- പുംബിജം
* ഏറ്റവും വലിയ കോശമായി അറിയപ്പെടുന്നതെന്ത്?
- ഒട്ടകപ്പക്ഷിയുടെ മുട്ടയിലെ മഞ്ഞക്കുരു
* കോശവിഭജനസമയത്ത് മര്‍മത്തിനകത്ത് ഡി.എന്‍.എ. സാന്ദ്രീകരിച്ച് ദണ്ഡുരൂപത്തില്‍ കാണുന്നത് എങ്ങനെ അറിയപ്പെടുന്നു?
- ക്രോമസോം
* കോശത്തിനുള്ളിലെ ആര്‍.എന്‍.എ.യുടെ മുഖ്യധര്‍മം എന്ത്?
- മാംസ്യ തന്മാത്രകളുടെ നിര്‍മാണം
* ജന്തുകോശങ്ങളില്‍ മാത്രം കാണപ്പെടുന്നതും കോശവിഭജനത്തെ സഹായിക്കുന്നതുമായ ജൈവഘടകമേത്?
- സെന്‍ട്രോസോം
* മനുഷ്യരിലെ ഏറ്റവും വലിയ ക്രോമസോം ഏത് ?
- ഒന്നാമത്തെ ക്രോമസോം (ഏറ്റവും ചെറുത് 22 മത്തെത്)
രക്തം
* ജീവന്റെ നദി എന്നറിയപ്പെടുന്നത് എന്ത്?
- രക്തം
* പോഷകങ്ങളും ഓക്‌സിജനും ശരീരകലകളില്‍ എത്തിക്കുന്നത് എന്താണ്
- രക്തം
* ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വഹിച്ചുകൊണ്ടു പോകുന്നതെന്ത്?
- രക്തം
* രക്തത്തിന് ചുവപ്പുനിറം നല്‍കുന്ന വര്‍ണകമേത്?
- ഹീമോഗ്ലോബിന്‍
* പാറ്റയുടെ രക്തത്തിന്റെ നിറമെന്ത് ?
- വെളുത്ത നിറം
* ഞണ്ടിന്റെ രക്തത്തിന്റെ നിറമെന്ത് ?
- നീലനിറം
* മണ്ണിരയുടെ രക്തത്തിന് എന്തു നിറമാണുള്ളത്?
- ചുവപ്പ്
* രക്തം എന്ന കോശസമൂഹം അഥവാ കലയിലെ ഘടകങ്ങള്‍ ഏവ?
- രക്തകോശങ്ങള്‍, പ്ലാസ്മ, പ്ലേറ്റ്ലറ്റുകള്‍
* ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ ശരാശരി എത്ര അളവുവരെ രക്തമുണ്ടായിരിക്കും?
- അഞ്ചരലിറ്റര്‍
* രക്തത്തിലെ ദ്രവഭാഗം ഏതാണ്?
- പ്ലാസ്മ
* രക്തത്തിലെ പ്ലാസ്മയുടെ നിറം എന്താണ്?
- വൈക്കോലിന്റെ ഇളംമഞ്ഞനിറം
* രക്തത്തിന്റെ എത്ര ശതമാനംവരെയാണ് പ്ലാസ്മ?
- 55 ശതമാനം വരെ
- പ്ലാസ്മയുടെ എത്ര ശതമാനംവരെയാണ് ജലം?
- 90 ശതമാനം വരെ
* രക്തകോശങ്ങള്‍ എത്ര തരത്തില്‍ ഉള്ളവയാണ്?
- മൂന്നു തരം
* രക്തകോശങ്ങള്‍ ഏതെല്ലാം?
- അരുണരക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലറ്റുകള്‍
* ഒരു ഘനമില്ലിമീറ്റര്‍ രക്തത്തില്‍ എത്രവരെ അരുണരക്താണുക്കുളുണ്ട്?
- 45 ലക്ഷം മൂതല്‍ 60 ലക്ഷം വരെ
* ആയുസെത്തിയ അരുണരക്താണുക്കള്‍ വിഘടിക്കുന്നത് എവിടെയാണ്?
- കരളിലോ, പ്ലീഹയിലോ
* ശരീരത്തിന്റെ രോഗപ്രതിരോധത്തിന് സഹായിക്കുന്ന രക്തകോശങ്ങള്‍ ഏവ?
- ശ്വേതരക്താണുക്കള്‍
* ശ്വേതരക്താണുക്കളുടെ ആയുസ് എത്രദിവസം വരെയാണ്?
- 15 ദിവസം വരെ
* ഒരു ഘനമില്ലീലിറ്റര്‍ രക്തത്തില്‍ എത്ര വരെ ശ്വേതരക്താണുക്കളുണ്ട് ?
- 4500 മുതല്‍ 11,000 വരെ
* ശ്വേതരക്താണുക്കള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നത് എവിടെയാണ്?
- അസ്ഥിമജ്ജയില്‍
* രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്തകോശങ്ങളേവ?
- പ്ലേറ്റ്‌ലറ്റുകള്‍
* ഒരു ഘനമില്ലീലിറ്റര്‍ രക്തത്തില്‍ എത്രത്തോളം പ്പേറ്റ്ലറ്റുകളുണ്ട്?
- 2.5 ലക്ഷം മുതല്‍ 3.5 ലക്ഷം വരെ
* പ്ലേറ്റലറ്റുകള്‍ ഉണ്ടാവുന്നത് എവിടെയാണ്?
- അസ്ഥിമജ്ജയില്‍
* രക്തത്തിലുള്ള പ്രധാന പ്രോട്ടീനുകള്‍ ഏവ?
- ആന്റിജന്‍, ആന്റിബോഡി
* എന്തിന്റെ അടിസ്ഥാനത്തിലാണ് രക്തഗ്രുപ്പുകൾ നിര്‍ണയിക്കുന്നത്?
- ആന്റിജന്‍, ആന്റിബോഡി എന്നിവയുടെ
* ഏതു രക്തകോശങ്ങളിലാണ് ആന്റിജനുള്ളത്?
- അരുണരക്താണുക്കള്‍
* രക്തത്തിലെ ഏതു ഭാഗത്താണ് ആന്റിബോഡി കാണപ്പെടുന്നത്?
- പ്ളാസ്മയില്‍
* പോസിറ്റീവ് രക്തഗ്രുപ്പുകളില്‍ ഏതു ഘടകത്തിന്റെ സാന്നിധ്യമാണുള്ളത്?
- ആര്‍.എച്ച് ഘടകത്തിന്റെ
* ആര്‍.എച്ച് ഘടകത്തിന്റെ സാന്നിധ്യമില്ലാത്ത രക്തഗ്രൂപ്പുകളേവ?
- നെഗറ്റീവ് രക്തഗ്രൂപ്പുകള്‍
* ലോകത്തിലെ ഏറ്റവുമധികം മനുഷ്യരിലുള്ള രക്തഗ്രൂപ്പേത് ?
- ഒ പോസിറ്റീവ്
* ഏറ്റവും കുറച്ചാളുകളില്‍ കാണുന്ന രക്തഗ്രൂപ്പേത് ?
- എ ബി നെഗറ്റീവ്
* രക്തത്തിലെ ഏതു പ്രോട്ടീന്റെ അടിസ്ഥാനത്തിലാണ് രക്തദാനം നടത്തുന്നത്?
- ആന്റിബോഡികളുടെ
* രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ലോഹമേത്?
- കാത്സ്യം
* രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിനേത്?
- വൈറ്റമിന്‍-കെ
* രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മാംസ്യം ഏതാണ്?
- ഫൈബ്രിനോജന്‍
* രക്തസമ്മര്‍ദം അളക്കാനുള്ള ഉപകരണമേത്?
- സ്ഫിഗ്‌മോമാനോമീറര്‍
* രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ച ശാസ്ത്രതജ്ഞനാര്‍?
- കാള്‍ ലാന്‍ഡ്സ്റ്റീനര്‍
* ശരീരത്തിലെ രക്തപര്യയനം കണ്ടുപിടിച്ചത് ആരാണ്?
- വില്യം ഹാര്‍വി
* രക്തം കട്ടപിടിക്കാന്‍ താമസമുണ്ടാവുന്ന പാരമ്പര്യരോഗമേത്?
- ഹിമോഫീലിയ അഥവാ ക്രിസ്തുമസ് രോഗം
* പുരുഷന്മാരില്‍ മാത്രം കണ്ടുവരുന്ന പാരമ്പര്യ രക്തരോഗമേത്?
- ഹിമോഫിീലിയ
* അരുണരക്താണുക്കളുടെ ആകൃതി അരിവാള്‍ പോലെ ആയതിനാല്‍ ശരിയായ ഓകസിജന്‍ സംവഹനം നടക്കാത്ത രോഗാവസ്ഥയേത്?
- അരിവാള്‍ രോഗം അഥവാ സിക്കിള്‍സെല്‍ അനീമിയ
* കേരളത്തില്‍, വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ള പാരമ്പര്യരക്തരോഗമേത്?
- അരിവാള്‍ രോഗം
* രക്തത്തിലെ ശ്വേതരക്താണുക്കള്‍ അമിതമായിപെരുകുന്ന രോഗാവസ്ഥയേത്?
- ലുക്കീമിയ അഥവാ രക്താര്‍ബുദം
* അരുണരക്താണുക്കളുടെ എണ്ണം ക്രമാതീതമാകുന്ന അവസ്ഥയേത്?
- പോളിസൈത്തീമിയ
* ഒരാളുടെ ശരീരഭാരത്തിന്റെ എത്ര ശതമാനം വരെയാണ് രക്തം ?
- 8 ശതമാനം വരെ
* മര്‍മം ഇല്ലാത്ത രക്തകോശം ഏതാണ്?
- അരുണരക്താണുക്കള്‍
* ലോമികകളിലൂടെ രക്തം ഒഴുകുമ്പോള്‍ ഊര്‍ന്നുവരുന്ന ദ്രാവകമേത്?
- ലിംഫ്
* ലിംഫിന്റെ ഒഴുക്കു കുറയുന്നതുമൂലമുള്ള രോഗാവസ്ഥയേത് ?
- നീര്‍വീക്കം
* രക്തത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസ്സാരയേത്?
- ഗ്ലുക്കോസ്
* രക്തദാനം ചെയ്യുമ്പോള്‍ എത്രയളവു വരെ രക്തമാണ് ഒരുതവണ നല്‍കാവുന്നത്?
- 350 മില്ലി ലിറ്റര്‍
* ലോക രക്തദാന ദിനമായിആചരിക്കുന്നത് ഏതാണ്?
- ജൂണ്‍ 14
* ആരുടെ ജന്‍മദിനമാണ് ലോക രക്തദാനദിനമായി ആചരിക്കുന്നത്?
- കാള്‍ ലാന്‍ഡ്സ്റ്റീനറുടെ
* രക്തബാങ്കുകളില്‍ സുക്ഷിക്കുന്ന രക്തം കട്ടപിടിക്കുന്നത് തടയാനുപയോഗിക്കുന്ന രാസവസ്തുവേത്?
- സോഡിയം സിട്രേറ്റ്
* അരുണരക്താണുക്കള്‍ രൂപംകൊള്ളുന്നത് എവിടെയാണ്?
- അസ്ഥിമജ്ജ
* ശരീരത്തിലൂടെ ഓക്സിജന്‍, കാര്‍ബണ്‍ ഡൈഓക്സൈഡ് എന്നിവയെ വഹിക്കുന്നത് ഏതു രക്തകോശങ്ങളാണ് ?
- അരുണരക്താണുക്കള്‍
* അരുണരക്താണുക്കളിലുള്ള മാംസ്യ തന്മാത്ര ഏതാണ്?
- ഹീമോഗ്ലോബിന്‍
* രക്തത്തിലെ ഹീമോഗ്ലോബിനില്‍ അടങ്ങിയിട്ടുള്ള ലോഹമേത്?
- ഇരുമ്പ്
* രക്തത്തിലെ ഹീമോഗ്ലോബിന്റെ ശരാശരി അളവെന്ത്?
- 100 മില്ലീലിറ്റര്‍ രക്തത്തില്‍ 14.5 ഗ്രാം
* രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്ന രോഗാവസ്ഥ ഏത്?
- അനീമിയ അഥവാ വിളര്‍ച്ച
* വിളര്‍ച്ച തടയാന്‍ ഏതു തരത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്?
- ഇരുമ്പിന്റെ അംശമുള്ള ഭക്ഷണം
* അരുണരക്താണുക്കളുടെ ആയുസ് എത്ര ദിവസം വരെയാണ്?
- 120 ദിവസം
* മനുഷ്യരിലെ പ്രധാന രക്തഗ്രൂപ്പുകൾ ഏതെല്ലാം?
- എ, ബി, എ ബി, ഒ
* ആന്റിജന്‍ എ, ആന്റിബോഡി ബി എന്നിവ അടങ്ങിയിരിക്കുന്ന രക്തഗ്രൂപ്പേത്?
- എ ഗ്രുപ്പ്
* ആന്റിജന്‍ ബി, ആന്റിബോഡി എ എന്നിവ അടങ്ങിയിരിക്കുന്ന രക്തഗ്രൂപ്പേത്?
- ബി ഗ്രുപ്പ്
* എ, ബി എന്നീ രണ്ട് ആന്റിജനുകള്‍ ഉള്ള, എന്നാല്‍ ആന്റിബോഡികള്‍ ഇല്ലാത്ത രക്തഗ്രൂപ്പേത്?
- എ ബി ഗ്രൂപ്പ്
* ആന്റിജനുകള്‍ ഇല്ലാത്തതും, എ ബി എന്നീ ആന്റിബോഡികള്‍ ഉള്ളതുമായ രക്തഗ്രുപ്പേത്?
- ഗ്രൂപ്പ്
* എല്ലാവര്‍ക്കും നല്‍കാവുന്ന രക്തഗ്രൂപ്പേത്?
- ഒ ഗ്രൂപ്പ്
* 'സാര്‍വിക ദാതാവ്” എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏതാണ്?
- ഒ ഗ്രൂപ്പ്
* ഏതു രക്തവും സ്വികരിക്കാവുന്നത് ഏതു രക്തഗ്രൂപ്പ് ഉള്ളവര്‍ക്കാണ്?
- എ ബി
* “സാര്‍വിക സ്വീകര്‍ത്താവ് ' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏതാണ്?
- എ ബി
* ഐലറ്റ്‌സ് ഓഫ് ലാങ്ങര്‍ ഹാന്‍സ് എന്നറിയപ്പെടുന്ന അന്തഃസ്രാവി കോശങ്ങള്‍ കൂട്ടമായി കാണപ്പെടുന്നത് ഏത് ഗ്രന്ഥിക്കുള്ളിലാണ്?
- ആഗ്നേയഗ്രന്ഥി
* ഐലറ്റ്‌സ് ഓഫ് ലാങ്ങര്‍ ഹാന്‍സില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളേവ?
- ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍
* ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ എന്നീ ഹോര്‍മോണുകളുടെ പ്രധാന ധര്‍മമെന്ത്?
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കല്‍
* ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതിന്റെ ഫലമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിച്ച് മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്ന അവസ്ഥ എങ്ങനെ അറിയപ്പെടുന്നു?
- ഡയബറ്റിസ് മെല്ലിറ്റസ് (പ്രമേഹം)
* വസോപ്രസിന്റെ ഉത്പാദനക്കുറവുമൂലം അമിതമായി മൂത്രം പുറത്തു പോകുന്ന രോഗാവസ്ഥയേത്?
- ഡയബെറ്റിസ് ഇന്‍സിപ്പിഡസ് (അരോചക പ്രമേഹം)
ഹോര്‍മോണുകള്‍
* ശരീരത്തിലെ രാസസന്ദേശവാഹകര്‍ എന്നറിയപ്പെടുന്നതെന്ത് ?
- ഹോര്‍മോണുകള്‍
* ക്രമാനുഗതമായി ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കളേവ?
- ഹോര്‍മോണുകള്‍
* കുഴലുകള്‍ ഇല്ലാത്തതിനാല്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടുന്ന ഗ്രന്ഥികള്‍ എങ്ങനെ അറിയപ്പെടുന്നു?
- അന്തഃസ്രാവി ഗ്രന്ഥികള്‍
* ഹോര്‍മോണുകളെ നേരിട്ട് രക്തത്തിലേക്കു കടത്തിവിടാത്ത ഗ്രന്ഥികളേവ?
- ബാഹിർ സ്രാവി ഗ്രന്ഥികള്‍
* തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രധാന ഹോര്‍മോണേത്?
- തൈറോക്സിന്‍.
* തെറോക്സിന്‍ ഹോര്‍മോണിന്റെ നിര്‍മാണത്തിനാവശ്യമായ ധാതുവേത്?
- അയോഡിന്‍
* അയോഡിന്റെ കുറവു മൂലം തൈറോയ്‌ഡ് ഗ്രന്ഥി വീങ്ങുന്ന രോഗാവസ്ഥയേത് ?
- ഗോയിറ്റര്‍
* തെൈറോകസിന്‍ ഹോര്‍മോണിന്റെ ഉത്പാദനക്കുറവു മൂലം കുട്ടികളില്‍ മാനസികവും, ശാരീരികവുമായ വളര്‍ച്ച മുരടിക്കുന്ന അവസ്ഥയേത്?
- ക്രട്ടിനിസം
* തൈെറോകസിന്റെ ഉത്പാദനക്കുറവിന്റെ ഫലമായി മുതിര്‍ന്നവരില്‍ ഉണ്ടാവുന്ന രോഗാവസ്ഥയേത്?
- മിക്സിഡിമ
* “ആദംസ് ആപ്പിള്‍” എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
- തൈറോയ്ഡ് ഗ്രന്ഥി
* കാല്‍സിടോണിന്‍ എന്ന ഫോര്‍മോണ്‍ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയേത്?
- തൈറോയ്ഡ് ഗ്രന്ഥി
* ശരീരത്തിലെ മൂത്രോത്പാദനത്തെ നിയന്ത്രിക്കുന്ന വസോപ്രസിന്‍ എന്ന ഹോര്‍മോണിനെ പുറപ്പെടുവിക്കുന്ന മസ്തിഷ്ക ഭാഗമേത് ?
- ഹൈപ്പോത്തലാമസ്
* രക്തത്തിലെ കാല്‍സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഹോര്‍മോണേത്?
- പാരാതൊര്‍മോണ്‍
* പാരാതൊര്‍മോണ്‍ ഹോര്‍മോണിനെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?
- പാരാതൈറോയ്ഡ് ഗ്രന്ഥി
* പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ടെറ്റനി” എന്ന രോഗം ഏത് ഹോര്‍മോണിന്റെ കുറവുമൂലമാണ്?
- പാരാതൊര്‍മോണ്‍
* അധിവൃക്കാഗ്രന്ഥി എന്നറിയപ്പെടുന്നതേത്?
- അഡ്രീനല്‍ ഗ്രന്ഥി
* ആല്‍ഡോസ്റ്റിറോണ്‍, കോര്‍ട്ടിസോള്‍, ഈസ്ട്രജന്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകളെ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്?
- അഡ്രീനല്‍ ഗ്രന്ഥി
* ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തിന് സഹായിക്കുന്ന ഹോര്‍മോണേത്?
- ഓക്സിടോസിന്‍
* ഓക്സിടോസിന്‍ ഹോര്‍മോണിനെ ഉത്പാദിപ്പിക്കുന്ന മസ്തിഷക ഭാഗമേത്?
- ഹൈപ്പോത്തലാമസ്
* “ഗര്‍ഭരക്ഷാ ഹോര്‍മോണ്‍" എന്നറിയപ്പെടുന്നതേത്?
- പ്രൊജസ്സിറോണ്‍
* പ്രസവം നേരത്തെയാക്കാന്‍ ഗര്‍ഭിണികളില്‍ കുത്തിവെയ്‌ക്കുന്ന ഹോര്‍മോണേത്?
- ഓക്സിടോസിന്‍
* പീയുഷ്ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഏത് ഹോര്‍മോണാണ് ശരീര വളര്‍ച്ചയെ നേരിട്ട് സ്വാധീനിക്കുന്നത്?
- സൊമാറ്റോട്രോഫിന്‍
* സൊമാറ്റോട്രോഫിന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതുമൂലമുള്ള രോഗാവസ്ഥയേത്?
- വാമനത്വം
* ശരീരവളര്‍ച്ചയുടെ ഘട്ടത്തില്‍ സൊമാറ്റോട്രോഫിന്‍ ഹോര്‍മോണിന്റെ അളവു കൂടുമ്പോഴുള്ള രോഗാവസ്ഥയേത് ?
- ഭീമാകാരത്വം
* പ്രായപൂര്‍ത്തിയായവരില്‍ സൊമാറ്റോട്രോഫിന്റെ ഉത്പാദനം കൂടിയാലുള്ള രോഗാവസ്ഥയേത്?
- അക്രോമെഗലി
* ജീവികളിലെ ജൈവകോശങ്ങളുടെ താളാത്മകമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഗ്രന്ഥിയേത്?
- പീനിയല്‍ ഗ്രന്ഥി
* പീനിയല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന പ്രധാന ഹോര്‍മോണുകളേവ?
- മെലാടോണ്‍, സെറാടോണ്‍
* രാത്രിയില്‍ ഏത് ഫോര്‍മോണിന്റെ അളവ് രക്തത്തില്‍ കൂടുന്നതിനാലാണ് ഉറക്കം വരുന്നത്?
- മെലാടോണ്‍
* പീനിയല്‍ ഗ്രന്ഥി ഏറ്റവും നന്നായി വികസിച്ചിട്ടുള്ള ജീവി വര്‍ഗമേത്?
- പക്ഷികള്‍
* “ജൈവഘടികാരം' എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
- പീനിയല്‍ ഗ്രന്ഥി
* ഹൃദയത്തെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള ഹോര്‍മോണേത്?
- അഡ്രിനാലിന്‍
* മുലപ്പാല്‍ ഉണ്ടാകാന്‍ സഹായിക്കുന്ന പ്രോലാക്ടിന്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന
ഗ്രന്ഥിയേത്?
- പിയൂഷഗ്രന്ഥി
* ദഹനരസമായ പിത്തരസം പുറപ്പെടുവിക്കുന്ന അവയവമേത്?
- കരള്‍
* പിത്തരസത്തിന് പച്ചയും മഞ്ഞയും ചെര്‍ന്ന നിറം നല്‍കുന്ന വര്‍ണകണമേത്?
- ബിലിറുബിന്‍
* പിത്തരസത്തിന്റെ പ്രധാന ധര്‍മം എന്താണ്?
- ഭക്ഷണത്തിലെ കൊഴുപ്പിനെ ദഹിപ്പിക്കല്‍
* ശരീരത്തിലെ എല്ലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഹോര്‍മോണേത്?
- കാല്‍സിടോണിന്‍
* വിശപ്പിന് കാരണമാവുന്ന ഒറെക്സിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നതെവിടെ?
- ഹൈപ്പോത്തലാമസ്
* എറിത്രോപോയിറ്റിന്‍, കാല്‍സിട്രിയോള്‍ എന്നീ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്ന അവയവമേത്?
- വ്യക്ക.
* നാട്രിയുറെറ്റിക് പെപ്റ്റൈഡ് ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന അവയവമേത്?
- ഹ്യദയം
* അന്തഃസ്രാവി, ബാഹിര്‍സ്രാവി സ്വഭാവങ്ങള്‍ ഒരേസമയം പുലര്‍ത്തുന്ന ശരീരത്തിലെ ഏക ഗ്രന്ഥിയേത്?
- ആഗ്നേയ്രഗന്ഥി (പാന്‍ക്രിയാസ്)
* ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയേത്?
- കരള്‍
* ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയേത്?
- തൈറോയ്ഡ് ഗ്രന്ഥി
* മനുഷ്യ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഹോര്‍മോണുകളെ വഹിച്ചുകൊണ്ടു
പോകുന്നത് എന്താണ്?
- രക്തം
* കുട്ടികളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അന്തഃസ്രാവി ഗ്രന്ഥിയേത്?
- തൈമസ്
* ഭ്രുണാവസ്ഥയില്‍ പ്രവര്‍ത്തനം തുടങ്ങി കൌമാരം കഴിയുമ്പോഴേക്കും പ്രവര്‍ത്തനം
നിലയ്ക്കുന്ന ശരീരത്തിലെ ഗ്രന്ഥിയേത്?
- തൈമസ് ഗ്രന്ഥി
* കുട്ടികള്‍ക്ക് പ്രതിരോധശേഷിനല്‍കുന്ന, തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണേത്?
- തൈമോസിന്‍
* 'യുവത്വഫോര്‍മോണ്‍' എന്നറിയപ്പെടുന്നതേത്?
- തൈമോസിന്‍
* അടിയന്തര ഹോര്‍മോണ്‍ എന്നറിയപ്പെടുന്നതേത്?
- അഡ്രിനാലിന്‍
* ശരീരത്തിലെ മാസ്റ്റര്‍ഗ്രന്ഥി' എന്നറിയപ്പെടുന്നതേത്?
- പീയൂഷഗ്രന്ഥി (പിറ്റിയൂറ്ററി)
* മറ്റ് ഗ്രന്ഥികളുടെ ഹോര്‍മോണ്‍ ഉത്പാദനത്തെ സ്വാധീനിക്കുന്ന ട്രോഫിക്ക്
ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്?
- പീയൂഷഗ്രന്ഥി
വൈറ്റമിനുകള്‍
* ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന വേണ്ട പോഷകങ്ങളേവ?
- ധാതുക്കള്‍
* ശരീരത്തിന് ഏറ്റവും അവശ്യം വേണ്ടത് എത്ര ധാതുമൂലകങ്ങളാണ്?
- പതിമ്മൂന്ന്
* ഏതാണ്ട് എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണം എങ്ങനെ അറിയപ്പെടുന്നു?
- സമീകൃതാഹാരം
* സമീകൃതാഹാരത്തിന് ഉത്തമോദാഹരണമേത് ?
- പാല്‍
* ഭക്ഷണത്തെ ശരിരം ഊര്‍ജമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളേവ?
- വൈറ്റമിനുകള്‍
* “വൈറ്റമിന്‍” എന്ന വാക്ക് ആദ്യമുപയോഗിച്ച് ശാസ്ത്രജ്ഞനാര് ?
- കാസിമിര്‍ ഫങ്ക്
* റെറ്റിനോള്‍ എന്നറിയപ്പെടുന്ന വൈറ്റമിനേത് ?
- വൈറ്റമിന്‍ എ
* കണ്ണുകളുടെ ആരോഗ്യത്തില്‍ വലിയ പ്രാധാന്യമുള്ള വൈറ്റമിനേത്?
- വൈറ്റമിന്‍ എ
* വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളേവ?
- കാരറ്റ്, കരള്‍, മധുരക്കിഴങ്ങ്, മുട്ട
* വൈറ്റമിന്‍ എയുടെ കുറവു മൂലം കണ്ണിനുണ്ടാവുന്ന രോഗങ്ങളേവ?
- സിറോഫ്താല്‍മിയ, മാലക്കണ്ണ് എന്നിവ
* മങ്ങിയ വെളിച്ചത്തില്‍ കാഴ്ച കുറയുന്ന രോഗമേത്?
- മാലക്കണ്ണ് അഥവാ നിശാന്ധത
* പ്രധാനപ്പെട്ട ബി കോംപ്ലക്സ് വൈറ്റമിനുകളേവ?
- ബി1, ബി2, ബി3, ബി5, ബി6, ബി7, ബി9, ബി12
* തയാമൈന്‍ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
- വൈറ്റമിന്‍ ബി1
* അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്ന ജീവകമേത്?
- തയാമൈന്‍
* തയാമൈന്റെ കുറവുകൊണ്ട് ഉണ്ടാവുന്ന രോഗമേത്?
- ബെറിബെറി
* ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബെറിബെറി രോഗം ബാധിക്കുന്നത്?
- നാഡികളെ
* ജീവകം ബി2 വിന്റെ മറ്റൊരു പേരെന്ത്?
- റൈബോഫളാവിന്‍
* പാല്‍, പാല്‍ക്കട്ടി എന്നിവയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ജീവകമേത്?
- ജീവകം ബി2
* നയാസിന്‍ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
- വൈറമിന്‍ ബി-3
* ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ ഏതൊക്കെയാണ്?
- വൈറ്റമിൻ ബി കോംപ്ലക്സ്, വൈറ്റമിൻ സി
* കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളേവ ?
- വൈറ്റമിൻ എ, ഡി, ഇ, കെ
* വൈറ്റമിന്‍ ബി-3 യുടെ അഭാവത്തിലുണ്ടാവുന്ന രോഗമേത്?
- പെലാഗ്ര
* പാന്റോതെനിക്ക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിനേത്?
- വൈറ്റമിന്‍ ബി-5
* പൈറിഡോക്സിന്‍ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
- വൈറ്റമിന്‍ ബി-6
* ബയോട്ടിന്‍ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
- വൈറ്റമിന്‍ ബി-7
* വൈറ്റമിന്‍ എച്ച് എന്നറിയപ്പെട്ടിരുന്നതെന്ത്?
- ബയോട്ടിന്‍
* വൈറ്റമിന്‍ ബി-9 അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
- ഫോളിക്കാസിഡ്
* ശരീരത്തില്‍ രക്തനിര്‍മിതിക്ക് ആവശ്യമായ വൈറ്റമിനേത്?
- ഫോളിക്കാസിഡ്
* ഫോളിക്കാസിഡിന്റെ കുറവുമൂലം ഉണ്ടാവുന്ന രോഗാവസ്ഥയേത്?
- വിളര്‍ച്ച
* വൈറ്റമിന്‍ ബി-12-ന് അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
- കൊബാലമിന്‍
* തലച്ചോർ, നാഡികള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈറ്റമിനേത്?
- വൈറ്റമിന്‍ ബി-12
* വൈറ്റമിന്‍ ബി-12-ല്‍ അടങ്ങിയിട്ടുള്ള ലോഹമേത്?
- കൊബാള്‍ട്ട്
* അസ്കോര്‍ബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിനേത്?
- വൈറ്റമിന്‍ സി
* പുളിപ്പുള്ള പഴങ്ങളില്‍ ധാരാളമായുള്ള വൈറ്റമിനേത്?
- വൈറ്റമിന്‍ സി
* ശരീരവളര്‍ച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും വേണ്ട വൈറ്റമിനേത്?
- വൈറ്റമിന്‍ സി
* രക്തക്കുഴലുകള്‍, മോണ എന്നിവയുടെ ആരോഗ്യത്തില്‍ വലിയ പങ്കുള്ള വൈറ്റമിനേത്?
- വൈറ്റമിന്‍ സി
* ചൂടാക്കിയാല്‍ നഷ്ടമാകുന്ന വൈറ്റമിന്‍ ഏതാണ്?
- വൈറ്റമിന്‍ സി
* കൃത്രിമമായി നിര്‍മിച്ച ആദ്യത്തെ വൈറ്റമിനേത്?
- വൈറ്റമിന്‍ സി
* വൈറ്റമിന്‍ സിയുടെ കുറവുമൂലമുള്ള രോഗമേത്?
- സ്കർവി
* നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗമേത്?
- സ്കർവി
* മുട്ടയില്‍ അടങ്ങിയിട്ടില്ലാത്ത വൈറ്റമിന്‍ ഏത്?
- വൈറ്റമിന്‍-സി
* അസ്ഥികള്‍, പല്ലുകള്‍ എന്നിവയുടെ വളര്‍ച്ചയില്‍ പരമ പ്രധാനമായ വൈറ്റമിനേത്?
- വൈറ്റമിന്‍ ഡി
* കാല്‍സിഫെറോള്‍ എന്നും അറിയപ്പെടുന്ന വൈറ്റമിന്‍ ഏത്?
- വൈറ്റമിന്‍ ഡി
* സുര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ തൊലിയില്‍ നിര്‍മിക്കപ്പെടുന്ന വൈറ്റമിനേത്?
- വൈറ്റമിന്‍ ഡി
* ഏത് വൈറ്റമിന്റെ അഭാവമാണ് വന്ധ്യതയ്ക്കിടയാക്കുന്നത്?
- വൈറ്റമിന്‍ ഇ
* വൈറ്റമിന്‍ കെ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
- ഫില്ലോക്വിനോണ്‍
* രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിനേത്?
- വൈറ്റമിന്‍ കെ
* രക്തം കട്ടപിടിക്കാന്‍ ആവശ്യമായ പ്രോത്രോംബിന്‍ കരളില്‍ ഉത്‌പാദിപ്പിക്കുന്നത് ഏത് വൈറ്റമിന്റെ സാന്നിധ്യത്തിലാണ്?
- വൈറ്റമിന്‍ കെ
* ശരീരത്തിന് ശേഖരിച്ചു വെക്കാന്‍ കഴിയുന്ന വൈറ്റമിനുകളേവ?
- വൈറ്റമിന്‍ -എ, ഡി, ഇ, കെ
* പ്രോ -വൈറ്റമിന്‍-എ എന്നറിയപ്പെടുന്നത് എന്താണ്?
- ബീറ്റാ കരോട്ടിന്‍
* ശരീരത്തില്‍ കാത്സ്യം, ഫോസ്‌ഫറസ് തുടങ്ങിയ ധാതുക്കളുടെ ആഗിരണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിനേത് ?
- വൈറ്റമിന്‍-ഡി
* ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന വൈറ്റമിനേത്?
- നയാസിന്‍ (വൈറ്റമിന്‍ -ബി-3)
* ശരീരത്തിലെ ജനിതകവസ്തുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്ന വൈറ്റമിനുകളേവ?
- വൈറ്റമിന്‍-ബി-12, ഫോളിക്‌ആസിഡ്
* ഹോര്‍മോണിന്റെ ധര്‍മം കൂടി നിര്‍വഹിക്കുന്ന വൈറ്റമിനേത്?
- വൈറ്റ മിന്‍ ഡി
* ആന്റി-ഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന വൈറ്റമിനുകളേവ?
- വൈറ്റമിന്‍ സി, ഇ എന്നിവ
* ഒസ്റ്റിയോ മലേഷ്യ എന്ന രോഗത്തിന് കാരണം ഏത് വൈറ്റമിന്റെ അപര്യാപ്തതയാണ്?
- വൈറ്റമിന്‍ ഡി
* മാംസ്യത്തിന്റെ കുറവുമൂലം കുട്ടികളിലുണ്ടാവുന്ന രോഗമേത് ?
- ക്വാഷിയോര്‍ക്കര്‍
* മാംസ്യം, ഊര്‍ജദായകമായ ഭക്ഷണങ്ങള്‍ എന്നിവയുടെ അഭാവത്തില്‍ കുട്ടികളിലുണ്ടാവുന്ന രോഗമേത് ?
- മരാസ്മസ്
* വിവര്‍ണമായ ത്വക്ക്, വീര്‍ത്തമുഖം, ഉന്തിയ വയറ് എന്നിവ കുട്ടികളെ ബാധിക്കുന്ന ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ്?
- ക്വാഷിയോര്‍ക്കര്‍
* ജീവകം ഡിയുടെ കുറവുമൂലം കുട്ടികളിലുണ്ടാവുന്ന രോഗമേത്?
- കണരോഗം (റിക്കറ്റസ്)
* കണരോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തെയാണ്?
- എല്ലുകളെ
* പച്ചക്കറികളില്‍ ഒന്നിലും ഇല്ലാത്ത ജീവകമേത്?
- ജീവകം ഡി
* സൂര്യപ്രകാശ വൈറ്റമിന്‍ എന്നറിയപ്പെടുന്നതേത്?
- വൈറ്റമിന്‍ -ഡി
* ടോക്കോഫിറോള്‍ എന്നറിയപ്പെടുന്ന വൈറ്റമിനേത്?
- വൈറ്റമിന്‍ ഇ
* പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് അവശ്യം വേണ്ട വൈറ്റമിനേത്?
- വൈറ്റമിന്‍ ഇ
കണ്ണ്
* ജനനം മുതല്‍ ജീവിതകാലം മുഴുവന്‍ ഒരേ വലുപ്പത്തില്‍ തുടരുന്ന ശരീരഭാഗമേത്?
- നേത്രഗോളം
* അന്തരീക്ഷത്തില്‍ നിന്ന് ഓകസിജനെ നേരിട്ടു വലിച്ചെടുക്കുന്ന ശരീരഭാഗമേത്?
- കണ്ണിലെ കോര്‍ണിയ
* കണ്ണിന്റെ ഏറ്റവും പുറമെയുള്ള ഏത് പാളിയാണ് നേത്രഗോളത്തിന് ആകൃതി നല്‍കുന്നത്?
- ദൃഢപടലം (സ്ക്ലീറ)
* കണ്ണിലെ മധ്യപാളിയായ രക്തപടലത്തിന് ഇരുണ്ടനിറം നല്‍കുന്ന വര്‍ണവസ്തുവേത്?
- മെലാനിന്‍
* കണ്ണില്‍ പ്രതിബിംബം ഉണ്ടാവുന്നത് എവിടെയാണ്?
- റെറ്റിനയില്‍ (ദൃഷ്ടിപടലം)
* കണ്ണിലെ ലെന്‍സിന്റെ ഫോക്കസ് ദൂരം നിയന്ത്രിച്ച പ്രതിബിംബത്തെ കൃത്യമായി
റെറ്റിനയില്‍ പകര്‍ത്താന്‍ സഹായിക്കുന്ന പേശികളേവ?
- സീലിയറി പേശികള്‍
* കാഴ്ച എന്ന അനുഭവം സാധ്യമാക്കുന്ന മസ്തിഷ്കഭാഗമേത്?
- സെറിബ്രം
* റെറ്റിനയിലുള്ള പ്രകാശഗ്രാഹികളായ കോശങ്ങളേവ?
- റോഡ്, കോണ്‍ കോശങ്ങള്‍
* മങ്ങിയ വെളിച്ചത്തില്‍ ഉദ്ദീപിക്കപ്പെട്ട കാഴ്ചയ്ക്കു സഹായിക്കുന്ന പ്രകാശഗ്രാഹി കോശങ്ങളേവ?
- റോഡ് കോശങ്ങള്‍
* തീവ്ര പ്രകാശത്തില്‍ വസ്തുക്കളെ കാണാനും നിറങ്ങള്‍ തിരിച്ചറിയാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങളേവ?
- കോണ്‍ കോശങ്ങള്‍
* കണ്ണിലെ അണുബാധ തടയുന്ന, കണ്ണുനീരില്‍ അടങ്ങിയിട്ടുള്ള രാസാഗ്നി ഏതാണ്?
- ലൈസോസൈം
* കണ്ണുകളുടെ ആരോഗ്യത്തില്‍ പരമപ്രധാനമായ വൈറ്റമിനേത്?
- വൈറ്റമിന്‍ -ഏ
* റെറ്റിനയില്‍ കോണ്‍കോശങ്ങള്‍ കൂടുതലായുള്ള, കണ്ണിലെ ഏറ്റവും കാഴ്ചശക്തി കൂടിയ ഭാഗമേത്?
- പീതബിന്ദു
* കണ്ണിന്റെ ലെന്‍സിന്റെ സുതാര്യത നഷ്ടമാവുന്നതുമൂലം കാഴ്ച പ്രയാസമാവുന്ന രോഗാവസ്ഥയേത്?
- തിമിരം
* നേത്രഗോളത്തിന്റെ നീളം കൂടി വസ്തുവിന്റെ പ്രതിബിംബം റെറ്റിനയ്ക്കു മുന്നില്‍ പതിക്കുന്നതിനാൽ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവാത്ത രോഗാവസ്ഥയേത്?
- ഹ്രസ്വദൃഷ്ടി
* ഹ്രസ്വദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സേത് ?
- കോണ്‍ കേവ് ലെന്‍സ്
* നേത്രഗോളത്തിന്റെ നീളം കുറഞ്ഞ് വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പിന്നില്‍ പതിക്കുന്നതിനാല്‍ അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവാത്ത രോഗാവസ്ഥയേത്?
- ദീര്‍ഘദൃഷ്ടി
* ദീര്‍ഘദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സേത്?
- കോണ്‍വെക്സ് ലെന്‍സ്
* കണ്ണിന്റെ ലെന്‍സിന്റെയോ, കോര്‍ണിയയുടെയോ വക്രതയില്‍ ഉണ്ടാവുന്ന വൈകല്യം മൂലം, വസ്തുവിന്റെ പൂര്‍ണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാവുന്ന രോഗാവസ്ഥയേത്?
- അസ്റ്റിക്ഗ്മാറ്റിസം
* അസ്റ്റിഗ്മാറ്റിസം പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സേത്?
- സിലിൻഡ്രിക്കൽ ലെന്‍സ്
* നേത്രഗോളത്തിലെ മര്‍ദം വര്‍ധിച്ച് കണ്ണുകളില്‍ വേദന അനുഭവപ്പെടുന്ന രോഗമേത്?
- ഗ്ലോക്കോമ
* കണ്ണിന്റെ ഏതു ഭാഗത്തുണ്ടാവുന്ന അണുബാധയാണ് ചെങ്കണ്ണ്?
- നേത്രാവരണം
* വൈറ്റമിന്‍ എയുടെ അപര്യാപ്തതമൂലം രാത്രിയില്‍ കാഴ്ചകുറയുന്ന രോഗാവസ്ഥയേത്?
- നിശാന്ധത
* വിവിധ നിറങ്ങളെ ശരിയായ തിരിച്ചറിയാന്‍ കഴിയാത്ത, കണ്ണുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യരോഗമേത്?
- വര്‍ണാന്ധത അഥവാ ഡാള്‍ട്ടണിസം
* വര്‍ണാന്ധതയുള്ളവര്‍ക്ക് പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത നിറങ്ങളേവ?
- ചുവപ്പും പച്ചയും തമ്മിലും നീലയും മഞ്ഞയും തമ്മിലും
* വര്‍ണാന്ധത തിരിച്ചറിയാന്‍ സഹായിക്കുന്ന ടെസ്റ്റേത്?
- ഇഷിഹാര കളര്‍ടെസ്ററ്
* കെരാറ്റോപ്പാസ്റ്റി എന്നറിയപ്പെടുന്ന കണ്ണുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ മാറ്റിവെക്കുന്ന കണ്ണിലെഭാഗമേത്?
- കോര്‍ണിയ
എല്ലുകള്‍
* പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരഭാരത്തിന്റെ എത്ര ശതമാനംവരെയാണ് എല്ലുകളുടെ സംഭാവന?
- 15 ശതമാനംവരെ
* എല്ലുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
- ഓസ്റ്റിയോളജി
* എല്ലുകളുടെ ഭാരത്തിന്റെ എത്ര ശതമാനം വരെയാണ് ജലം?
- 22 ശതമാനം
* ശിശുക്കളുടെ ശരീരത്തില്‍ എത്ര എല്ലുകള്‍വരെ കാണപ്പെടുന്നു?
- 270
* പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തിലെ എല്ലുകളെത്ര ?
- 206
* എല്ലുകളുടെ ആരോഗ്യത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ധാതുമൂലകമേത്?
- കാത്സ്യം
* ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
- കാത്സ്യം
* കൈയില്‍ ആകെ എത്ര എല്ലുകളാണുള്ളത് ?
- 54
* മനുഷ്യരുടെ മുഖത്തെ ആകെ എല്ലുകളുടെ എണ്ണമെത്ര ?
14
* ശരീരത്തിലെ ഏറ്റവും വലിയ എല്ല് ഏതാണ്?
- ഫീമര്‍ (തുടയെല്ല്)
* ശരീരത്തിലെ ഏറ്റവും ബലമേറിയ എല്ല് ഏതാണ്?
- ഫീമര്‍
* തലച്ചോറിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന അസ്ഥിനിര്‍മിതമായ പ്രത്യേക ആവരണമേത്?
- ക്രാനിയം
* മനുഷ്യരുടെ പാദത്തില്‍ എത്ര എല്ലുകളാണുള്ളത്?
- 52
* മുഖത്തെ മേല്‍മോണ, മൂക്ക് എന്നിവ സ്ഥിതിചെയ്യുന്ന അസ്ഥിയേത്?
- മാക്സില്ല
* കീഴ്ത്താടിയിലെ അസ്ഥി ഏതാണ്?
- മാൻഡിബിൾ
* മാല്ലിയസ്, ഇന്‍കസ് എന്നിവ ശരീരത്തിന്റെ ഏത് ഭാഗത്തെ എല്ലുകളാണ്?
- ചെവിക്കുള്ളിലെ
* ശരീരത്തിന്റെ ഏത് ഭാഗത്തുള്ള എല്ലാണ് സ്കാപ്പുല?
- തോളെല്ല്
* മനുഷ്യന്റെ ആകെ വാരിയെല്ലുകള്‍ എത്ര?
- 24 എണ്ണം
* പാറ്റെല്ല എന്നറിയപ്പെടുന്ന എല്ല് ശരീത്തിന്റെ ഏത് ഭാഗത്താണുള്ളത്
- മുട്ടുചിരട്ട
* ടാര്‍സല്‍, ടാലസ് എന്നിവ ശരീരത്തിന്റെ ഏത് ഭാഗത്തുള്ള എല്ലുകളാണ്?
- കാല്‍പ്പാദം
* എല്ലുകളിലേയും, പല്ലുകളിലെയും, പ്രധാന ഘടകമായ കാത്സ്യം സംയുക്തമേത്?
- കാത്സ്യം ഫോസ്ഫേറ്റ്
* എല്ലുകളുടെ ആരോഗ്യത്തിന് ശരീരത്തിന് ആവശ്യം വേണ്ട വൈറ്റമിനേത് ?
- വൈറ്റമിൻ ഡി
* മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ഏതാണ്?
- സ്റ്റേപ്പിസ്
* സ്റ്റേപ്പിസ് സ്ഥിതിചെയ്യുന്നത് എവിടെ?
- ചെവിക്കുള്ളിൽ
* ശരീരത്തിലെ ഏറ്റവും കാഠിന്യം കൂടിയ ഭാഗമേത്?
- പല്ലിന്റെ ഇനാമൽ
മസ്തിഷ്കം
* പ്രായപൂര്‍ത്തിയായ ഒരാളുടെ മസ്തിഷ്കത്തിന്റെ ശരാശരി ഭാരമെത്ര ?
- 1.5 കിലോഗ്രാം
* മസ്തിഷ്കത്തെ പൊതിഞ്ഞുള്ള പാളികളേവ?
- മെനിന്‍ജസ്
* മസ്തിഷകത്തിന്റെ ഏറ്റവും വലിയ ഭാഗമേത്?
- സെറിബ്രം
* ഏതു മസ്തിഷകഭാഗത്തിന്റെ ഇടതു-വലതു അര്‍ധഗോളങ്ങളെയാണ് കോര്‍പസ് കലോസം എന്ന നാഡീപാളി ബന്ധിപ്പിക്കുന്നത്?
- സെറിബ്രത്തിന്റെ
* ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ഏത്?
- സെറിബ്രം
* മസ്തിഷകത്തിന്റെ ഏറ്റവും ചുവട്ടിലെ ഭാഗമേത്?
- മെഡുല ഒബ്ലാംഗേറ്റ
* ശരീരത്തിന്റെ അനൈച്ചിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷകഭാഗം ഏത്?
- മെഡുല ഒബ്ലാംഗേറ്റ
* ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷകഭാഗമേത് ?
- മെഡുല ഒബ്ലാംഗേറ്റ
* ചര്‍ദ്ദി, തുമ്മല്‍, ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷക ഭാഗമേത് ?
- മെഡുല ഒബ്ലാംഗേറ്റ
* വേദനസംഹാരികള്‍ പ്രവര്‍ത്തിക്കുന്ന മസ്തിഷകത്തിലെ ഭാഗമേത്?
- തലാമസ്
* ശരീരോഷ്മാവ്, ശരീരത്തിലെ ജലത്തിന്റെ അളവ് എന്നിവയെ
നിയന്ത്രിക്കുന്നതെന്ത്?
- ഹൈപ്പോതലാമസ്
* വിശപ്പ്, ദാഹം എന്നിവയുണ്ടാക്കുന്ന മസ്തിഷകഭാഗമേത്?
- ഹൈപ്പോതലാമസ്
* സംസാരഭാഷയ്ക്കുള്ള മസ്തിഷ്കത്തിലെ പ്രത്യേക കേന്ദ്രമേത്?
- ബ്രോക്കാസ് ഏരിയ
* ഭാവന, ചിന്ത, ഓര്‍മ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമേത്?
- സെറിബ്രം
* കാഴ്ച, കേള്‍വി, ഗന്ധം, സ്പര്‍ശം, രുചി, ചൂട് എന്നിവ അനുഭവവേദ്യമാക്കുന്ന മസ്തിഷ്കഭാഗമേത്?
- സെറിബ്രം
* ലിറ്റില്‍ ബ്രെയിന്‍'എന്നറിയപ്പെടുന്ന മസ്തിഷ്കഭാഗം ഏത്?
- സെറിബെല്ലം
* ശരീരത്തിലെ പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്കഭാഗം ഏത്?
- സെറിബെല്ലം
* ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്ന മസ്തിഷ്കഭാഗം ഏത്?
- സെറിബെല്ലം
നാഡികള്‍
* വിഭജിക്കാത്ത കോശങ്ങള്‍ക്ക് ഉദാഹരണമേത്?
- നാഡികോശങ്ങള്‍
* ആക്സോണ്‍, ഡെന്‍ഡ്രോണ്‍, ആക്സൊണൈറ്റ്, ഡെന്‍ഡ്രൈറ്റ് എന്നിവ എന്തിന്റെ ഭാഗങ്ങളാണ്?
- നാഡികോശത്തിന്റെ
* നാഡീതന്തുക്കളുടെ കൂട്ടം ഏതുപേരില്‍ അറിയപ്പെടുന്നു?
- ഗാംഗ്ലിയോണ്‍
* സെറിബ്രല്‍ കേന്ദ്രത്തില്‍ നിന്നുമുണ്ടാവുന്ന താളംതെറ്റിയ അമിതവൈദ്യുത ചാര്‍ജ് മൂലമുള്ള മസ്തിഷകരോഗ ലക്ഷണമേത് ?
- അപസ്മാരം
* സി.എസ്.എഫ്. പരിശോധനയിലൂടെ തിരിച്ചറിയാനാവുന്ന രോഗമേത്?
- മെനിന്‍ജൈറ്റിസ്
* പേപ്പട്ടിവിഷം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തെ?
- കേന്ദ്ര നാഡീവ്യുഹം
* ഹൈഡ്രോഫോബിയ എന്നും അറിയപ്പെടുന്ന രോഗമേത്?
- പേവിഷബാധ
* കേന്ദ്രനാഡിവ്യവസ്ഥയിലെ ന്യൂറോണുകള്‍ നശിക്കുന്നതു മൂലമുള്ള രോഗമേത് ?
- അല്‍ഷിമേഴ്സ്
* ഏതു നാഡീരോഗത്താലാണ് അസാധാരണമായ ഓര്‍മക്കുറവ് സംഭവിക്കുന്നത്?
- അല്‍ഷിമേഴ്സ്
* മസ്തിഷകത്തിലെ പ്രേരകനാഡികള്‍ നശിക്കുമ്പോഴുണ്ടാകുന്ന രോഗമേത് ?
- പാര്‍ക്കിന്‍സണ്‍ രോഗം
ഹൃദയം
* മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട് ?
- നാല്
* ഹൃദയത്തെ ആവരണം ചെയ്‌തുള്ള ഇരട്ടസ്തരമേത്?
- പെരികാര്‍ഡിയം
* മനുഷ്യഹൃദയത്തിന്റെ ശരാശരി ഭാരമെത്ര?
- 300 - 350 ഗ്രാം
* അര്‍ബുദം ബാധിക്കാത്ത അവയവം ഏത്?
- ഹ്യദയം
* ഹൃദയം മിനിറ്റില്‍ എത്രതവണമിടിക്കുന്നു?
- 72 തവണ
* ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകള്‍ ഏവ?
- സിരകള്‍
* ഹൃദയത്തില്‍നിന്നും രക്തം വഹിച്ചുകൊണ്ടു പോകുന്ന കുഴലുകളേവ?
- ധമനികള്‍
* അശുദ്ധരക്തം വഹിക്കുന്ന ധമനി ഏത്?
- പള്‍മണറി ധമനി
* ശ്വാസകോശത്തില്‍ നിന്നും ശുദ്ധരക്തത്തെ ഹൃദയത്തില്‍ എത്തിക്കുന്ന സിരയേത്?
- പള്‍മണറി സിര
* അശുദ്ധരക്തം വഹിക്കുന്ന ഏക ധമനി ഏത്?
- പള്‍മണറി ധമനി
* ശുദ്ധരക്തം വഹിക്കുന്ന ഏക സിരയേത് ?
- പള്‍മണറി സിര
* ഒരു മിനിറ്റിലെ ശരാശരി ഹൃദയമിടിപ്പ് 100-ല്‍ കൂടുതലാവുന്ന അനാരോഗ്യ അവസ്ഥയേത്?
- ടാക്കികാര്‍ഡിയ
* ഹൃദയമിടിപ്പ് ഒരു മിനിറ്റില്‍ 60-ല്‍ താഴെയാവുന്ന അവസ്ഥയേത്?
- ബ്രാഡികാര്‍ഡിയ
* കുട്ടികളിലെ ഹൃദയമിടിപ്പിന്റെ നിരക്ക് മുതിര്‍ന്നവരെക്കാള്‍ ------------ ആയിരിക്കും?
- കൂടുതല്‍
* രക്തസമ്മര്‍ദം അളക്കുന്ന ഉപകരണമേത്?
- സ്പിഗ്‌മോമാനോമീറ്റര്‍
* ആരോഗ്യമുള്ള ഒരാളുടെ രക്തസമ്മര്‍ദം എത്രയാണ്?
- 120/80 എം.എം.എച്ച്.ജി.
* ഭ്രൂണത്തിന് എത്ര പ്രായമാകുമ്പോഴാണ് ഹൃദയം സപന്ദിച്ചുതുടങ്ങുന്നത് ?
- 4 ആഴ്ച
* ആനയുടെ ഹൃദയസ്പന്ദനം എത്രയാണ്?
- മിനിറ്റില്‍ 25 തവണ
* കൊളസ്‌ട്രോള്‍ ധമനികളുടെ ഭിത്തികളില്‍ അടിയുന്ന അവസ്ഥയേത്?
- അതിറോസ്‌ക്ലീറോസിസ്
* രക്തക്കുഴലുകളില്‍ ഉണ്ടാവുന്ന രക്തക്കട്ടകള്‍ നീക്കംചെയ്യുന്ന പ്രക്രിയ ഏത്?
- ആന്‍ജിയോപ്ലാസ്റ്റി
* ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനുള്ള ഉപകരണമേത്?
- ഇലക്ട്രോ കാര്‍ഡിയോഗ്രാഫ് (ഇ.സി.ജി)
* ഹൃദയത്തിന്റെ പേസ്മേക്കര്‍ 'എന്നറിയപ്പെടുന്നതെന്ത്?
- എസ്.എ. നോഡ്
ചെവി
* ശരീരത്തിന്റെ തുലനനില പാലിക്കാന്‍ സഹായിക്കുന്ന അവയവമേത്?
- ചെവി
* മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിയസ് എന്നി അസ്ഥികള്‍ സ്ഥിതിചെയ്യുന്നതെവിടെ?
- മധ്യകര്‍ണം
* ശ്രവണത്തെ സഹായിക്കുന്ന ചെവിയിലെ ഭാഗമേത്?
- കോക്ലിയ
* ബാഹ്യകര്‍ണം, മധ്യകര്‍ണം എന്നിവയെ വേര്‍തിരിക്കുന്ന ഫലകമേത്?
- ടിമ്പാനം
കരള്‍
* പിത്തരസം ഉത്പാദിപ്പിക്കുന്ന അവയവമേത്
- കരള്‍
* പിത്തരസത്തിന് നിറം നല്‍കുന്ന വര്‍ണകമേത്?
- ബിലിറുബിന്‍
* വൈറ്റമിന്‍-എ സംഭരിച്ചുവെക്കുന്ന അവയവം ഏത്?
- കരള്‍
* പ്രായപൂര്‍ത്തിയായവരില്‍ കരളിന്റെ ശരാശരി ഭാരമെത്ര ?
- 1.4 - 1.6 കിലോഗ്രാം
* പൂനര്‍ജനനശേഷിയുള്ള ശരീരത്തിലെ ഏക അവയവം ഏത്?
- കരള്‍
* ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയേത്?
- കരള്‍
* മഞ്ഞപ്പിത്തം ഏത് അവയവത്തിന്റെ രോഗാവസ്ഥയാണ്?
- കരള്‍
* കരള്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന നേര്‍ത്ത സ്തരമേത് ?
- വിസറല്‍ പെരിട്ടോണിയം
* ഹെപ്പറ്റോ കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവമേത്?
- കരള്‍
* രക്തത്തിലെ അമോണിയയെയൂറിയ ആക്കി മാറ്റുന്ന അവയ
വം ഏത്?
- കരള്‍
* ശരീരത്തിനാവശ്യമായ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുന്ന അവയവമേത്?
- കരള്‍
* ഏത് അവയവത്തെ ബാധിക്കുന്ന മാരകരോഗമാണ് സിറോസിസ്?
- കരളിനെ
* ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന അവയവം ഏത്?
- കരള്‍
വൃക്ക
* ശരീരത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കംചെയ്യുന്ന അവയവം ഏത്?
- വ്യക്ക
* നെഫ്രോണ്‍ കുഴലുകള്‍ സ്ഥിതിചെയ്യുന്ന അവയവം ഏത്?
- വ്യക്ക
* ബോവ്മാന്‍സ് ക്യാപ്സൂള്‍ എന്തിന്റെ ഭാഗമാണ് ?
- നെഫ്രോണ്‍ കുഴലുകളുടെ
* “ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം ഏത്?
- വൃക്ക
* ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന അവയവം ഏത്?
- വൃക്ക
* വൃക്കയിലെ കല്ല് രാസപരമായി എന്താണ്?
- കാല്‍സ്യം ഓകസലേറ്റ്
* വൃക്കയില്‍ കല്ലുണ്ടാവുന്നതിനെത്തുടര്‍ന്ന് അനുഭവപ്പെടുന്ന വേദന ഏതു പേരില്‍ അറിയപ്പെടുന്നു?
* റീനല്‍ കോളിക്ക്
* വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നത് ഏതിനം പാമ്പുകളുടെ വിഷമാണ്?
- അണലി വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്ന രോഗാവസ്ഥ ഏത്?
- യുറീമിയ
* വൃക്കകള്‍ക്ക് വീക്കമുണ്ടാവുന്ന രോഗാവസ്ഥ ഏത്?
- നെഫ്രിറ്റിസ്
* വൃക്കകള്‍ പ്രവര്‍ത്തനരഹിതമാവുന്നതിനെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന രക്ഷാനടപടി ഏത്?
- ഡയാലിസിസ്
ത്വക്ക്
* ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
- ത്വക്ക്
* ചര്‍മത്തിന്റെ ഏറ്റവും കട്ടികുറഞ്ഞ ഭാഗമേത്?
- അധിചര്‍മം
* അധിചര്‍മത്തിനു മുകളിലെ പാളി പരിധിയിലേറെ അടര്‍ന്നുവീഴുന്ന രോഗാവസ്ഥ ഏത്?
- സോറിയാസിസ്
* ത്വക്കിന് നിറം നല്‍കുന്ന വര്‍ണകമേത്?
- മെലാനിന്‍
* മെലാനിന്റെ അഭാവത്തില്‍ ചര്‍മത്തിലുണ്ടാവുന്ന രോഗാവസ്ഥ ഏത്?
- പാണ്ട്
* അധിചര്‍മം ഉരുണ്ടുകൂടി ഉണ്ടാവുന്ന ചെറിയ മുഴകളേവ?
- അരിമ്പാറ
* അരിമ്പാറക്ക് കാരണമായ സൂക്ഷ്മജീവികളേവ?
- വൈറസ്
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments