കേരളത്തിലെ ജില്ലകൾ: പത്തനംതിട്ട - പി.എസ്.സി. ചോദ്യോത്തരങ്ങൾ - (അദ്ധ്യായം -01) 

അപൂർവ വസ്തുതകൾ ഉൾപ്പെടെ പത്തനംതിട്ടയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും, ചോദ്യോത്തരങ്ങളും രണ്ട് അദ്ധ്യായങ്ങളിലായി ഇവിടെ നൽകുന്നു.

തീര്‍ഥാടന ടൂറിസത്തിന്റെ തലസ്ഥാനം എന്നാണ്‌ പത്തനംതിട്ട അറിയപെടുന്ന
ത്‌. കേരളത്തിലെ പതിമൂന്നാം റവന്യൂ ജില്ലയായ പത്തനംതിട്ട ജില്ല, പടിഞ്ഞാറൻ മലനിരകളുടെ ചെരുവുകളിൽ തലയുയർത്തി ആലപ്പുഴ ജില്ലയുടെ അതിരുകൾക്കിടയിലെ കൃഷിയിടങ്ങളിലേക്ക് നീളുന്നു. ദക്ഷിണേന്ത്യയിലെ കുംഭമേളയായ ശബരിമല മകരവിളക്കുല്‍സവത്തിനും ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മരാമണ്‍ കണ്‍വെന്‍ഷനും വേദിയൊരുക്കുന്ന ദേശമാണ്‌ പത്തനംതിട്ട. ഒരിക്കല്‍ കണ്ടാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഗവി വിനോദസഞ്ചാര കേന്ദ്രം, വേലുത്തമ്പി ജീവത്യാഗം ചെയ്ത മണ്ണടി, കൊടുമണ്ണിലെ ചിലന്തിക്ഷേത്രം എന്നിവ അതുല്യമാണ്‌. പഠിക്കാം പത്തനംതിട്ട ജില്ലയെക്കുറിച്ച്. 

പ്രത്യേകതകള്‍
* ഏറ്റവും കുറച്ച്‌ റെയില്‍പ്പാതയുള്ള ജില്ല

* ജനസംഖ്യാവര്‍ധന നിരക്ക്‌ ഏറ്റവും കുറഞ്ഞ ജില്ല

* ആരാധനാലയങ്ങളുടെ ജില്ല

* കേരളത്തിലെ പതിമൂന്നാമത്തെ ജില്ല

* കേരളത്തിന്റെ തെക്കന്‍ ഭാഗത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല

* കടല്‍ത്തീരമില്ലാത്ത ജില്ലകളില്‍ തെക്കേയറ്റത്തത്‌.

ആദ്യത്തെത്‌
* ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല

* ഇന്ത്യയില്‍ സീറോ ജനസംഖ്യാ വര്‍ധന നിരക്ക്‌ കൈവരിച്ച ആദ്യ ജില്ല

* കേരളത്തില്‍നിന്ന്‌ ആദ്യമായി ബൌദ്ധിക സ്വത്തവകാശം അംഗീകരിക്കപ്പെട്ടത്‌ - ആറന്മുള കണ്ണാടി

* കേരളത്തിലെ ആദ്യത്തെ പഞ്ചസാരമില്ലാണ്‌ നിരണത്തെ പമ്പാ ഷുഗര്‍ മില്‍.

* സുപ്രീം കോടതിയില്‍ ജഡ്ജിയായ ആദ്യത്തെ വനിതയാണ്‌ ഫാത്തിമാ ബീവി.

* ഗവര്‍ണര്‍ സ്ഥാനത്തെത്തിയ ആദ്യത്തെ കേരളീയ വനിതയാണ്‌ ഫാത്തിമാബീവി. തമിഴ്നാട്ടിലെ ആദ്യത്തെ വനിതാ ഗവര്‍ണറും ഫാത്തിമാ ബീവിയാണ്‌ (കേരളത്തിലെ ആദ്യ വനിതാ ഗവര്‍ണറായിരുന്ന ജ്യോതി വെങ്കടാചലം തമിഴ്നാട്‌ സ്വദേശിയായിരുന്നു).

* ഗവര്‍ണര്‍ സ്ഥാനത്തെത്തിയ ആദ്യത്തെ മുസ്ലിം വനിതയാണ്‌ ഫാത്തിമാ ബീവി.

* കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണ്‌ മണിയാര്‍.

* കേരള സര്‍ക്കാരിന്റെ ജെ.സി.ഡാനിയേല്‍ അവാര്‍ഡ്‌ നേടിയ ആദ്യ വനിത ആറന്മുള പൊന്നമ്മയാണ്‌.

* ഒളിമ്പിക്സ്‌ ഫുടബോള്‍ ടീമില്‍ അംഗമായ ആദ്യ മലയാളി കായികതാരം തോമസ്‌ മത്തായിവര്‍ഗ്ഗീസാണ്‌ (തിരുവല്ല പാപ്പന്‍).

* അടുര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ്‌ സ്വയംവരം.

* കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മാണ സഹകരണ സംഘമായ ചിത്രലേഖ രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തത്‌ അടൂര്‍ ഗോപാലകൃഷ്ണനാണ്‌.

* ദാദാ സാഫേബ്‌ ഫാല്‍ക്കേ അവാര്‍ഡ്‌ നേടിയ ആദ്യ മലയാളിയാണ്‌ അടൂര്‍ ഗോപാലകൃഷ്ണന്‍ (2004).

* ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ്‌ കേണല്‍ പദവി ലഭിച്ച ആദ്യ മലയാള നടനാണ്‌ മോഹന്‍ലാല്‍.

* മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം തിരനോട്ടം ആണെങ്കിലും ആദ്യമായി റിലീസായത്‌ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ്‌.

* സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ടി.പി.ബാല ഗോപാലന്‍ എം.എ. എന്ന ചിത്രത്തിലെ അഭിനയത്തിനാണ്‌ മോഹന്‍ലാലിന്‌ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ ആദ്യമായി ലഭിച്ചത്‌.

ഓർമ്മിക്കേണ്ടവ 
* 2011 സെന്‍സസ്‌ പ്രകാരം കേരളത്തില്‍ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല.

* ഏറ്റവും കൂടുതല്‍ സീസണല്‍ വരുമാനമുള്ള ക്ഷ്രേതം ശബരിമല
(ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം തിരുപ്പതിയാണ്‌).

* ഏഷ്യയിലെ ഏറ്റവും വലിയതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനമാണ്‌ എല്ലാ വര്‍ഷവും ഫെബ്രുവരി മാസം പമ്പാതീരത്ത്‌ നടക്കുന്ന മരാമണ്‍ കണ്‍വെന്‍ഷന്‍. ഏകദേശം ഒന്നര ലക്ഷം പേര്‍ക്ക്‌ ഒരേ സമയം ഇരിക്കാന്‍ കഴിയുന്ന പന്തലാണ്‌ ഇതിനായിനിര്‍മിക്കുന്നത്‌. 

* ആദ്യ മാരാമൺ കണ്‍വെന്‍ഷന്‍ 1896 ലാണ്‌ നടന്നത്‌. കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്‌ മാര്‍ത്തോമാസഭയുടെ പോഷക സംഘടനയായ മാര്‍ത്തോമ സുവിശേഷ പ്രസംഗ സംഘമാണ്‌. എട്ടുദിവസമാണ്‌ ദൈര്‍ഘ്യം.

* കേരളത്തിലെ നദികളില്‍ നീളത്തില്‍ മൂന്നാം സ്ഥാനമാണ്‌ പമ്പയ്ക്ക്‌.

* റാന്നിയാണ്‌ കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ്‌ ഡിവിഷന്‍.

* തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടം- ശബരിമല മകരവിളക്ക്‌ ഉത്സവം

* ആന്ധ്രാപ്രദേശിലെ തിരുപ്പതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ദക്ഷിണേന്ത്യന്‍ ക്ഷേത്രം ശബരിമല ക്ഷ്രേതമാണ്‌.

* കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ സ്റ്റേറ്റ്‌ ഹൈവേ- എസ്‌.എച്ച്‌-8 (പുനലൂരിനെയും മുവാറ്റുപുഴയേയും ബന്ധിപ്പക്കുന്ന ഇതിന്‌ 153.6 കിലോമീറ്ററാണ്‌
നീളം. മെയിന്‍ ഈസ്റ്റേണ്‍ ഹൈവേ എന്നും അറിയപ്പെടുന്നു).

* കേരളത്തില്‍ കരിമ്പുകൃഷി ഏറ്റവും കൂടുതലുള്ള താലൂക്ക്‌- തിരുവല്ല

* കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള അസംബ്ലി നിയോജക മണ്‍ഡലം- ആറന്മുള (കുറവ്‌ കോഴിക്കോട്‌ സൌത്ത്‌)

* പത്തനംതിട്ടജില്ലയിലെ ഏറ്റവും പ്രമുഖ വാണിജ്യകേന്ദ്രം തിരുവല്ലയാണ്‌.

* തിരുവല്ലയിലും സമീപ സ്ഥലങ്ങളിലുമാണ്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ മലയാളികളുള്ളത്‌.

* ഉല്‍പാദനശേഷിയില്‍ കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ്‌ ശബരിഗിരി.

* മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡിന്‌ ഏറ്റവും കുടുതല്‍ പ്രാവശ്യം അര്‍ഹനായ മലയാളിയാണ്‌ അടൂര്‍ ഗോപാലകൃഷ്ണന്‍. 1972-ലാണ്‌ ആദ്യ അവാര്‍ഡ്‌ നേടിയത്‌. ചിത്രം സ്വയംവരം.

അപരനാമങ്ങള്‍
* പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം
- ആറന്മുള

* മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്നനദി
- പമ്പ

* ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്‌
- ശബരിമലയിലെ മകരവിളക്ക്‌

* വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയാണ്‌. 

* ചിങ്ങമാസത്തിലെ ഉതൃട്ടാതി നക്ഷത്രത്തിലാണ്‌ പമ്പാ നദിയില്‍ ഇത്‌ നടക്കുന്നത്‌, 

* മന്നം മെമ്മോറിയല്‍ ട്രോഫിയും ആര്‍.ശങ്കര്‍ മെമ്മോറിയല്‍ ട്രോഫിയും ഈ വള്ളംകളിയുമായി ബന്ധപ്പെട്ടിരിക്കൂന്നു.

* പമ്പയുടെ പ്രാചീനകാലത്തെ പേരാണ്‌ ബാരിസ്‌.

* ദക്ഷിണ ഭാഗീരഥി എന്ന്‌ പമ്പ വിശേഷിപ്പിക്കപ്പെടുന്നു.

* ‘Headquarters of pilgrimage tourism’‌ അഥവാ തീര്‍ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്നത്‌ പത്തനംതിട്ടയാണ്‌.

* സരസ കവിഎന്നറിയപ്പെട്ടത്‌ മുലൂര്‍ പദ്മനാഭപ്പണിക്കരാണ്‌.

* കേരളത്തില്‍ സമാന്തര സിനിമയുടെ പിതാവ്‌ എന്ന അവകാശപ്പെടാവുന്ന ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്‌.

* കേരള തുളസീദാസ്‌ എന്നറിയപ്പെട്ടത്‌ വെണ്ണിക്കുളം ഗോപാലക്കുറുപ്പാണ്‌.

* മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കർ, രാമപ്പണിക്കര്‍ എന്നിവരാണ്‌ നിരണം കവികള്‍ എന്നറിയപ്പെടുന്നത്‌. ഇവര്‍കണ്ണശ്ശകവികള്‍ എന്നും അറിയപ്പെടുന്നു.

* ഉണ്ണുനീലി സന്ദേശത്തില്‍ വല്ലവായ്‌ എന്നു പരാമർശിക്കപ്പെടുന്ന സ്ഥലമാണ്‌ തിരുവല്ല. പുരാതനകാലത്ത്‌ ഇവിടം ശ്രീവല്ലഭപുരം എന്നറിയപ്പെട്ടിരുന്നതായും നിഗമനമുണ്ട്‌.

* പരുമല തിരുമേനി എന്നറിയപ്പെടുന്നത്‌ ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയോസ്‌ ആണ്‌ (ജനിച്ചത്‌ എറണാകുളം ജില്ലയില്‍) പരുമല പള്ളിയിലാണ്‌ (സെന്റ്‌ പീറ്റേഴ്സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്സ്‌ പള്ളി) ഇദ്ദേഹത്തിന്റെ കബറിടം. 

* പമ്പാതീരത്താണ്‌ പരുമല പള്ളി സ്ഥാപിച്ചിരിക്കുന്നത്‌.

പ്രധാനപെട്ട വസ്തുതകള്‍
* പത്തനംതിട്ട ജില്ലയിലെ താലൂക്കുകള്‍ 
- തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍, കോന്നി

* മാരാമണ്‍ കണ്‍വെന്‍ഷന്‍ ഏത്‌ നദിയുടെ തീരത്താണ്‌
പമ്പ

* ശബരിഗിരി പദ്ധതി ഏതു നദിയില്‍
- പമ്പ

* പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ നാടന്‍കലാരുപം 
- പടയണി

* പമ്പയുടെ നീളം
- 176 കി.മീ. (നീളത്തില്‍ മുന്നാം സ്ഥാനം)

* പമ്പയുടെ ഉദ്ഭവം
- പുളച്ചിമല

* പമ്പയുടെ പതനസ്ഥാനം
- വേമ്പനാടുകായല്‍

* മൂഴിയാര്‍ ഡാം ഏത്‌ ജില്ലയില്‍ 
- പത്തനംതിട്ട

* പത്തനംതിട്ട ജില്ലയിലെ പ്രധാന നദികള്‍ 
- പമ്പ, മണിമല, അച്ചന്‍കോവില്‍

* പാര്‍ഥസാരഥി ക്ഷ്രേതം എവിടെയാണ്‌
- ആറന്മുള

* കക്കാട്‌ പദ്ധതി ഏത്‌ ജില്ലയില്‍ 
- പത്തനംതിട്ട

* പാരിസ്ഥിതിക ടൂറിസത്തിനു പ്രസിദ്ധമായ സ്ഥലമായ ഗവി വിനോദ സഞ്ചാര കേന്ദ്രം പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ്‌.

പ്രധാന വ്യക്തികള്‍
* ലക്ഷംവീട്‌ പദ്ധതിയുടെ ഉപജ്ഞാതാവായ എം.എന്‍.ഗോവിന്ദന്‍ നായര്‍ (1910-1984) പന്തളത്താണ്‌ ജനിച്ചത്‌. കേരളത്തില്‍ കമ്യുണിസ്റ്റ്‌ പാര്‍ട്ടി 1957-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. 1964-ല്‍ കമ്യുണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ. കേരളഘടകത്തെ നയിച്ചു.

* കേരള സ്റ്റേറ്റ്‌ ല്രൈബറി കൌണ്‍സിലിന്റെ ആദ്യ പ്രസിഡന്റ്‌ 
- കടമ്മനിട്ട രാമകൃഷ്ണന്‍

* കോഴഞ്ചേരി പ്രസംഗത്തിന്റെ (1935) പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട നേതാവ്‌
- സി.കേശവന്‍

* കുഞ്ചുക്കുറുപ്പ്‌ (മലയാള മനോരമ) എന്ന പോക്കറ്റ്‌ കാര്‍ട്ടൂണ്‍ 35 വര്‍ഷം വരച്ചത്‌ 
- കെ.പദ്മനാഭന്‍ നായര്‍ (അടൂര്‍ സ്വദേശി)

* കേരള ശാസ്ത്ര സാഹിത്യപരിഷത്ത്‌ സ്ഥാപിക്കുന്നതിന്‌ നേതൃത്വം നല്‍കിയവരില്‍ ഒരാളായ കോന്നിയുര്‍ നര്രേന്ദനാഥ്‌ ജനിച്ചത്‌ കോന്നിയിലാണ്‌.

* പത്തനംതിട്ട ജില്ലയുടെ രൂപവത്കരണത്തിനു പ്രേരണ ചെലുത്തിയ രാഷ്ട്രീയ നേതാവാണ്‌ കെ.കെ.നായര്‍. 34 വര്‍ഷം ഇദ്ദേഹം പത്തനംതിട്ട മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്തു.

* നിതൃചൈതന്യയതിയുടെ യഥാര്‍ഥ പേരാണ്‌ ജയച്ചന്ദ്രപ്പണിക്കര്‍.

* ആറന്മുള മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്ത കവിയാണ്‌ കടമ്മനിട്ട രാമകൃഷ്ണന്‍.

* കൊച്ചീരാജാവ്‌ ഭക്തകവിതിലകന്‍ എന്ന ബഹുമതി നല്‍കി ആദരിച്ചത്‌ പന്തളം കേരള വര്‍മയെ ആണ്‌.

* അടൂര്‍ ഭാസിയുടെ യഥാര്‍ഥ പേര്‍-കെ.ഭാസ്‌കരന്‍ നായര്‍.

* നയന്‍താര എന്ന പേരില്‍ പ്രസിദ്ധയായ നടിയുടെ യഥാര്‍ഥ പേര്‍ ഡയാന മറിയം കുര്യന്‍.
<പത്തനംതിട്ട - ചോദ്യോത്തരങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here