കേരളത്തിലെ ജില്ലകൾ: മലപ്പുറം - പി.എസ്.സി. ചോദ്യോത്തരങ്ങൾ -01

PSC 10th, +2, Degree Level Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC Malappuram Questions / PSC Districts in Kerala: Malappuram Questions and Answers / PSC Online Coaching / PSC Exam Materials/ Malappuram Important places / Malappuram Tourist places.
മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകം യഥാര്‍ഥത്തില്‍ കേരളത്തിലെ മറ്റേതൊരു പ്രദേശത്തേക്കാളും സമ്പന്നമാണ്. മാമാങ്കസ്മരണകളുറങ്ങുന്ന തിരുനാവായ, ആയുര്‍വേദത്തിന്റെ തലസ്ഥാനമെന്ന വാഴ്ത്തപ്പെടുന്ന കോട്ടയ്ക്കല്‍, ചെറിയ മെക്ക എന്നറിയപ്പെടുന്ന പൊന്നാനി, കലിക്കറ്റ്‌ സര്‍വകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പാലം തുടങ്ങി പ്രധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ ഈ ജില്ലയിലുണ്ട്‌. മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന എഴുത്തച്ഛൻ, ഭക്തകവി പൂന്താനം, മഹാകവി മോയിൻകുട്ടി വൈദ്യരുമൊക്കെ മലയാള സാഹിത്യത്തിന് മലപ്പുറം നല്‍കിയ സംഭാവനകളാണ്. അവയെക്കുറിച്ചല്ലാം വിശദമായി മനസ്സിലാക്കാം. 
രണ്ട് അദ്ധ്യായങ്ങളായി നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും പഠിക്കുക.  

* കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം

* 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 

* സംസ്ഥാനത്തെ പ്രധാന നാല് നദികളായ ചാലിയാര്‍, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ, തിരൂര്‍പ്പുഴ എന്നിവ ജില്ലയിലുടെ ഒഴുകുന്നു.

* അക്ഷയ പദ്ധതി ആരംഭിച്ച ജില്ല

* ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല

* മുസ്ലിങ്ങള്‍ എണ്ണത്തിലും ശതമാനാടിസ്ഥാനത്തിലും കൂടുതലുള്ള ജില്ല

* കേരളത്തില്‍ ഏറ്റവും കൂടുതല്‍ അസംബ്ലി നിയോജക മണ്ഡലങ്ങളുള്ള (16) ജില്ല

* ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല

* ഏറ്റവും കൂടുതല്‍ തദ്ദേശഭരണസ്ഥാപനങ്ങളുള്ള ജില്ല (ത്രിതല ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ)

* ഏറ്റവും കൂടിയ ജനസംഖ്യാ വളര്‍ച്ചാ നിരക്കുള്ള ജില്ല

* ഏറ്റവും കൂടുതല്‍ ഗ്രാമവാസികളുള്ള ജില്ല

* സാക്ഷരരുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ല (ശതമാനാടിസ്ഥാനത്തില്‍ കോട്ടയം)

* ഏറ്റവും കുടുതല്‍ പേര്‍ വിദേശത്ത്‌ ജോലിക്ക്‌ പോകുന്ന, അഥവാ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല.

* കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കുളുകളുള്ള ജില്ല മലപ്പുറമാണ്‌.

ആദ്യത്തേത് 
* ലോകത്തിലെ ആദ്യത്തെ തേക്കു പ്ലാന്റേഷനാണ്‌ നിലമ്പൂരിലെ കൊനോലീസ്‌
പ്ലോട്ട് (1844). മലബാര്‍ കലക്ടറായിരുന്ന എച്ച്‌.വി.കൊനോലിയാണ്‌ ഇത്‌ വികസിപ്പിച്ചത്‌.

* കേരളത്തിലെ ആദ്യത്തെ റെയില്‍വേലൈന്‍ - തിരൂര്‍-ബേപ്പൂര്‍ (1861)

* കേരളത്തിലെ ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത്‌ - കൊണ്ടോട്ടി
ബ്ലോക്കിലെ പള്ളിക്കല്‍ പഞ്ചായത്ത്‌

* ഇന്ത്യയിലെ ഏക തേക്ക്‌ മ്യൂസിയം 
വെളിയന്തോട് 

* കുടുംബശ്രീ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല (1998)- മലപ്പുറം (ആലപ്പുഴ
ജില്ലയില്‍ സമാനസ്വഭാവമുള്ള സംരംഭം മുമ്പ്‌ തുടങ്ങിയിട്ടുണ്ടായിരുന്നുവെങ്കിലും
കുടുംബശ്രീ എന്ന നാമധേയത്തോടെ പദ്ധതി ആരംഭിച്ചത്‌ മലപ്പുറത്താണ്‌. അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയാണ്‌ 1998-ല്‍ ഉദ്ഘാടനം ചെയ്തത്)

* കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സസ്‌ നാച്ചുറല്‍ പാര്‍ക്ക്‌
- നിലമ്പൂര്‍

* മലയാളം സര്‍വകലാശാലയുടെ ആദ്യത്തെ വൈസ്‌ ചാന്‍സലര്‍
- കെ.ജയകുമാര്‍

* മലബാറിലെ ആദ്യത്തെ വനിതാ കോളേജാണ്‌ കോഴിക്കോട്‌ പ്രൊവിഡന്‍സ്‌ കോളേജ്‌ (1952).

* സേവനമികവിന്‌ ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച രാജ്യത്തെ ആദ്യ നഗരസഭയാണ്‌ മലപ്പുറം.

* ഇന്ത്യയിലാദ്യമായി ഇ-ഗവേണന്‍സ്‌ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കിയ നഗരസഭയാണ്‌ തിരൂര്‍.

* കേരളത്തിലെ ആദ്യത്തെ പ്രവാസി ക്ഷേമ വികസന സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചത്‌ മലപ്പുറത്തെ കുന്നുമ്മലിലാണ്‌.

* മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്‌ത്ര മാസികയാണ്‌ 1903-ല്‍ വൈദ്യരത്നം
പി.എസ്‌.വാര്യര്‍ കോട്ടയ്ക്കലില്‍നിന്ന്‌ ആരംഭിച്ച ധന്വന്തരി.

* ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ മുനിസിപ്പാലിറ്റിയാണ്‌ മലപ്പുറം (2015).

* ഇംഗ്ലിഷ്‌ ആന്‍ഡ്‌ ഫോറിന്‍ ലാംഗ്വേജസ്‌ യൂണിവേഴ്‌സിറ്റിയുടെ കേരളത്തിലെ ആദ്യത്തെ കാമ്പസ്‌ മലപ്പുറം ജില്ലയിലാണ്‌ (2013).

* കേരളത്തിലെ ആദ്യത്തെ പരാതി രഹിതമുനിസിപ്പാലിറ്റി മലപ്പുറമാണ്‌ (2014).

* കേരളത്തിലെ ആദ്യത്തെ പി.പി.പി (പബ്ലിക്-പ്രൈവറ്റ്‌ പാര്‍ട്ടിസിപ്പേഷന്‍) തുറമുഖം സ്ഥാപിക്കുന്നത്‌ പൊന്നാനിയിലാണ്‌.

ഓർത്തിരിക്കേണ്ടവ 
* ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടം- നിലമ്പൂരിലെ കൊനോലിപ്ലോട്ട് 

* ഏറ്റവും കുറച്ചുകാലം കേരള നിയമസഭാംഗമായിരുന്നത്‌ സി.ഹരിദാസാണ്‌. നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഇദ്ദേഹം 1980 ഫെബ്രുവരി 15-ന്‌ സത്യപ്രതിജ്ഞ ചെയ്യുകയും ഫ്രെബുവരി 25-ന്‌ രാജിവയ്ക്കുകയും ചെയ്തു.

* കേരളത്തിലെ ഏറ്റവും നീളം കുടിയ റെഗുലേറ്റര്‍--കം- ബ്രിഡ്ജ്‌ എന്നറിയപ്പെടുന്നത്‌ തിരുരിനെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്നതും ഭാരതപ്പുഴയ്ക്ക്‌ കുറുകെയുള്ളതുമായ 978 മീറ്റര്‍ നീളമുള്ള നിര്‍മിതിയാണ്‌. 2012-ല്‍ ആയിരുന്നു ഉദ്ഘാടനം.

* ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക്‌ നിലമ്പൂരിലാണ്‌.

* നിലമ്പൂരിലെ തേക്കിന്‍കാടുകളിലൂടെഒഴുകുന്ന നദി ചാലിയാറാണ്‌.

* മാമാങ്കവേദിയായിരുന്ന തിരുനാവായ ഏതു നദിയുടെ തീരത്തായിരുന്നു 
ഭാരതപ്പുഴ

അപരനാമങ്ങള്‍
* ഏതു സ്ഥലത്തിന്റെ പഴയ പേരാണ്‌ വെങ്കടകോട്ട
- കോട്ടയ്ക്കല്‍ 

* ആയുര്‍വേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്‌ കോട്ടയ്ക്കലാണ്‌.

* നിള, പേരാര്‍ എന്നുമറിയപ്പെടുന്ന നദി
- ഭാരതപ്പുഴ

* ചെറിയ മക്ക എന്നറിയപ്പെടുന്ന, മലപ്പുറം ജില്ലയിലെ സ്ഥലം
- പൊന്നാനി

* കേരളത്തിലെ മെക്ക എന്നറിയപ്പെടുന്നതും പൊന്നാനിയാണ്‌.

* മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്‌
- കൊടികുത്തിമല

* മലപ്പുറം മിനി ഊട്ടി എന്നറിയപ്പെടുന്നത്‌ അരിമ്പ്ര കുന്നുകളാണ്‌ (Arimbra Hills).

* സംസ്കൃതത്തില്‍ വല്ലഭക്ഷോണി എന്നറിയപ്പെട്ടിരുന്ന പ്രദേശം 
വള്ളുവനാട് 

* കൂടല്ലൂരിന്റെ കഥാകാരന്‍ 
എം.ടി.വാസുദേവന്‍ നായര്‍

* നിളയുടെ കഥാകാരന്‍ 
എം.ടി.വാസുദേവന്‍ നായര്‍

* പോത്തന്നൂരിലെ ഇരുട്ടറ ദുരന്തം (Black Hole of Podanur) എന്ന്‌ പ്രശസ്ത ചരിത്രകാരന്‍ സുമിത്‌ സര്‍ക്കാര്‍ വിശേഷിപ്പിച്ച സംഭവം വാഗണ്‍ ട്രാജഡിയാണ്‌

* 1756-ല്‍ കൊല്‍ക്കത്തയില്‍ സിറാജ്‌ ഉദ്‌ദൌളയുടെ സൈന്യം ഒരു ഇരുട്ടറയില്‍
അടച്ച ബ്രിട്ടിഷ്‌ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 123 പേര്‍ ശ്വാസം മുട്ടി മരിച്ച സംഭവമാണ്‌ ഇന്ത്യാചരിത്രത്തില്‍ ഇരുട്ടറ ദുരന്തം എന്നറിയപ്പെടുന്നത്‌.

* മലബാര്‍ ഗോഖലെ എന്നറിയപ്പെട്ടത്‌ മങ്കട കൃഷ്ണവര്‍മ രാജയാണ്‌.

പ്രധാന വ്യക്തികള്‍
* മാമാങ്കത്തിലേക്ക്‌ ചാവേറുകളെ അയച്ചിരുന്ന രാജാവ്‌
- വള്ളുവക്കോനാതിരി

* കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപിച്ചത്‌
- പി.എസ്‌.വാര്യര്‍ (1902).

* മലബാര്‍ കലാപകാലത്ത്‌ ഭരണാധികാരിയായിവാഴിച്ചത്‌ ആലി മുസലിയാരെയാണ്‌ (1861-1922).

* മലയാളഭാഷ യുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശമാണ് തിരൂര്‍. 

* എഴുത്തച്ഛന്റെ സമകാലീനനായി മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ ജനിച്ചുവളര്‍ന്നതാണ് പൂന്താനം 

* മേല്പുത്തൂർ നാരായണ ഭട്ടതിരി- പൊന്നാനി താലൂക്കിൽ തിരുനാവായ റെയിൽവേസ്റ്റേഷനടുത്തായി (പഴയ പേരു എടക്കുളം ) ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേല്പത്തൂർ ഇല്ലം.

* മഹാകവി മോയിൻകുട്ടി വൈദ്യർ മലപ്പുറം ജില്ലയിലെ കൊ​ണ്ടോട്ടിക്കടുത്തു് ഓട്ടുപാറയിൽ ജനിച്ചു. 

* ഖ്വാജാ മോയനുദ്ദീന്‍ എന്ന പേര്‍ഷ്യന്‍ എഴുത്തുകാരന്റെ നോവലിനെ മുന്‍നിര്‍ത്തി മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച ബദറുല്‍ മുനീറിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും പ്രണയകാവ്യവും ബദര്‍ ഉഹ്ദ്, മലപ്പുറം പടപ്പാട്ടുകളും അറബിമലയാള സാഹിത്യത്തില്‍ നവോത്ഥാനത്തിന്റെ വസന്തം വിടര്‍ത്തിയ കൃതികളാണ്. 

വള്ളത്തോൾ നാരായണമേനോൻ1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും, മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. 

* പ്രശസ്തനായ കഥാകാരന്‍ നന്തനാര്‍ ജനിച്ചത് മലപ്പുറംജില്ലയിലെ അങ്ങാടിപ്പുറത്താണ്.

പ്രധാന സ്ഥലങ്ങള്‍
* കോഴിക്കോട്‌ വിമാനത്താവളം സ്ഥിതിചെയ്യുന്ന കരിപ്പൂര്‍ ഏതു ജില്ലയില്‍ 
- മലപ്പുറം

* മലയാളഭാഷ യുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശമാണ് തിരൂര്‍. തിരൂര്‍ തുഞ്ചന്‍ പറമ്പ് ഈ അര്‍ഥത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

* തുഞ്ചന്‍ പറമ്പ്‌ എവിടെ സ്ഥിതി ചെയ്യുന്നു
- തിരൂര്‍

* നാവാമുകുന്ദക്ഷ്രേതം എവിടെയാണ്‌ 
തിരുനാവായ (ഇത്‌ വിഷ്ണുക്ഷ്രേതമാണ്‌)

* കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പലം ഏതു ജില്ലയില്‍ 
- മലപ്പുറം

* ഇ.എം.എസ്‌. ജനിച്ച ഏലംകുളം മന കടലുണ്ടിപ്പുഴയുടെ തീരത്ത്‌ പെരിന്തല്‍മണ്ണയ്ക്കടുത്താണ്‌.

* ആലിമുസലിയാര്‍ ജനിച്ചത്‌ നെല്ലിക്കുന്നത്ത് ദേശത്താണ് 

* മലപ്പുറം നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ കോട്ടക്കുന്ന്‌.

* മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യനാണ് മോയിൻ കുട്ടി വൈദ്യർ. കൊണ്ടോട്ടിയിൽ ഇദ്ദേഹത്തിന്റെ പേരിൽ, മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എന്ന പേരിലൊരു സ്മാരകം പണി കഴിപ്പിച്ചിട്ടുണ്ട്.

* മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ പ്രകൃതിരമണീയമായ ബിയ്യം കായൽ

കേരളത്തിലെ ഇസ്ലാം മതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് മലപ്പുറം- വേങ്ങര റോഡില്‍ സ്ഥിതി ചെയ്യുന്ന വെളുത്ത ചുമരുകളും നീല വാതിലുകളും ഉള്ള ഹിന്ദുക്ഷേത്രസമാനമായി നിര്‍മിക്കപ്പെട്ടിട്ടുള്ള ജമാ-അത്തെ-പള്ളി / വലിയ ജുമാ പള്ളി. ഇവിടത്തെ പള്ളിയില്‍ വര്‍ഷം തോറും നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ നടക്കാറുണ്ട്. പള്ളിക്ക് സമീപമായി മാപ്പിളപ്പാട്ടുകളാല്‍ അനശ്വരരായ മാപ്പിളലഹളയിലെ വീരരക്തസാക്ഷികളുടെ ഖബര്‍ സ്ഥിതി ചെയ്യുന്നു.

ഹിന്ദു മതത്തിലെ പ്രമുഖ ദൈവമായ വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഇന്ത്യയില്‍ തന്നെയുള്ള ഏക ക്ഷേത്രമാണ് തൃപ്രങ്ങോട് ചാമ്രവട്ടം റോഡില്‍ സ്ഥിതി ചെയ്യുന്ന ഗരുഡ ക്ഷേത്രം.

* 16-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതായി കരുതപ്പെടുന്ന പൊന്നാനി ജുമാ പള്ളി മലബാറിന്റെ കൊച്ചുമെക്ക എന്നറിയപ്പെട്ടിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആത്മീയ വിദ്യാഭ്യാസത്തിനായി ഇവിടെ വന്നിരുന്നതായി പറയപ്പെടുന്നു.

* മലബാര്‍ മുസ്ലീംങ്ങളുടെ ആത്മീയ നേതാക്കളായി അറിയപ്പെടുന്ന തങ്ങള്‍ കുടുംബത്തിന്റെ ഖബറിടം നിലകൊള്ളുന്ന മമ്പുറം തിരൂര്‍ നഗരത്തില്‍ നിന്ന് കിഴക്ക് 26 കിലോ മീറ്റര്‍ അകലെയായി എ.ആര്‍. നഗര്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്നു.

* കടലുണ്ടി-പരപ്പനങ്ങാടി റോഡ് പാതയിലൂടെ എത്തിച്ചേരാവുന്ന കേരനിരകളാല്‍ വലയം ചെയ്യപ്പെട്ട ശുദ്ധജലതടാകമാണ് മുടിയം കായല്‍.

* മലപ്പുറം നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പൂക്കോട്ടൂര്‍ യുദ്ധത്തിലെ വീരരക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള യുദ്ധസ്മാരകമാണ് പൂക്കോട്ടൂര്‍ കവാടം.

* 1921 ലെ മലബാര്‍ ലഹളക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് തിരൂരങ്ങാടി.

* കരുവാരക്കുണ്ട് വില്ലേജില്‍ ഉള്ള സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളംകുണ്ട് വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം സൈലന്റ് വാലിയില്‍ നിന്നാണ്.

പ്രധാന സംഭവങ്ങള്‍
* മലബാര്‍ കലാപം നടന്ന വര്‍ഷം
- 1921

* മലബാര്‍ കലാപത്തിന്റെ ഭാഗമായ പൂക്കോട്ടുര്‍ യുദ്ധം നടന്നത്‌ 1921 ഓഗസ്റ്റ്‌ 26 നാണ്.

* ആലി മുസലിയാരെ കോയമ്പത്തൂര്‍ ജയിലില്‍ തുക്കിക്കൊന്നത്‌ 1922 ഫെബ്രുവരി
17-നാണ്‌.

* കടലുണ്ടിപ്പുഴയില്‍ 2001 ജൂണ്‍ 22-നാണ് മദ്രാസ് മെയില്‍ (മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് (6602)) പാളം തെറ്റി 52 പേര്‍ മരിക്കാനിടയായതും 222 പേര്‍ക്ക് പരിക്കേറ്റതും. 

* 2001 മാര്‍ച്ച് 11നാണ് കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടങ്ങളില്‍ ഒന്നായ പൂക്കിപ്പറമ്പ് ബസ് അപകടം നടന്നത്. 

പ്രധാന സ്ഥാപനങ്ങള്‍
* കേരള ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം- മലപ്പുറം (നോര്‍ത്ത്‌ മലബാര്‍ ഗ്രാമീണ്‍
ബാങ്കും സൌത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്കും സംയോജിച്ച്‌ 2013-ല്‍ രൂപംകൊണ്ടതാണ്‌ കേരള ഗ്രാമീണ്‍ ബാങ്ക്).

* മലയാളം റിസര്‍ച്ച്‌ സെന്റര്‍
- തിരൂര്‍

* കേരള വുഡ്‌ ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം
- നിലമ്പൂര്‍

* മേല്‍പ്പത്തൂര്‍ സ്മാരകം എവിടെയാണ്‌ 
- തിരുനാവായയ്ക്കുടുത്ത്‌ ചന്ദനക്കാവില്‍

* മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം 
- മലപ്പുറം (1921ലാണ്‌ എം.എസ്‌.പി. രൂപംകൊണ്ടത്‌)

* കലിക്കറ്റ്‌ സര്‍വകലാശാലയുടെ ആസ്ഥനം 
- തേഞ്ഞിപ്പലം 

* കലിക്കറ്റ്‌ സര്‍വകലാശാലയുടെ ആപ്തവാക്യമാണ്‌ നിര്‍മായ കര്‍മണാശ്രീ

* വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ തിരൂരിലാണ്‌. ദുരന്തം സംഭവിച്ച വാഗണിന്റെ
(എംഎസ്‌എം എല്‍ വി 1711) ആകൃതിയിലാണ്‌ ഇത്‌ നിര്‍മിച്ചിരിക്കുന്നത്‌.

* കശുവണ്ടി ഗവേഷണ കേന്ദ്രം ആനക്കയം.

* അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ് - 2010 ല്‍ സ്ഥാപിതമായ ഈ സര്‍വകലാശാല പെരിന്തല്‍മണ്ണയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.
<മലപ്പുറം - ചോദ്യോത്തരങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക > PSC YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here