ഭൗതിക ശാസ്ത്രം- പ്രവർത്തിയും ഊർജ്ജവും

Physics Work and Energy - Questions and Answers Based on SCERT Science Textbooks / PSC10th, +2 Level Examination Questions 
Excretory System Questions and Answers  / LDC / VEO / LP/UP / PSC Questions and Answers / Police Constable / LD Clerk Questions / Based on SCERT Science TextBooks.

പ്രവര്‍ത്തിയും ഊര്‍ജ്ജവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. അവയുടെ അനുബന്ധ വസ്തുതകളുമുൾപ്പെടെയുള്ള ഒരു സമഗ്രമായ പഠനക്കുറിപ്പുകളുടെ സമാഹാരമാണിത്. ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക. 👉പ്രവര്‍ത്തിയും ഊര്‍ജ്ജവും

* പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്‌ ഊർജ്ജം.

* ഊർജ്ജം അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്‌ 
- ജൂള്‍

* ഊർജ്ജത്തിന്റെ CGS യൂണിറ്റ്‌ - എര്‍ഗ്‌
1 ജൂള്‍ = 10⁷ എര്‍ഗ്‌
1 വാട്‌ അവര്‍ = 3600 ജൂള്‍.

* 'ഊർജ്ജം' (Energy) എന്ന വാക്ക്‌ ആദ്യമായി ഉപയോജിച്ചത്.
- തോമസ്‌ യംഗ്‌

* ബലം പ്രയോഗിക്കുമ്പോൾ മാത്രമേ വസ്തുക്കൾക്ക്‌ സ്ഥാനാന്തരം ഉണ്ടാകുകയുള്ളു. വസ്തുക്കള്‍ക്ക്‌ ബലത്തിന്റെ ദിശയില്‍ സ്ഥാനാന്തരം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പ്രവൃത്തി ചെയ്തതായി കണക്കാക്കുന്നു.

* ഒരു വസ്തുവില്‍ F ന്യൂട്ടണ്‍ബലം തുടര്‍ച്ചയായി പ്രയോഗിച്ചപ്പോള്‍ ബലത്തിന്റെ ദിശയില്‍ s മീറ്റര്‍ സ്ഥാനാന്തരം ഉണ്ടായെങ്കില്‍ ആ ബലം ചെയ്ത പ്രവൃത്തി, W=Fs ആയിരിക്കും.

* പ്രവൃത്തിയുടെ യൂണിറ്റ്‌ Nm
ഇതിനെ ജൂള്‍ (J) എന്നു വിളിക്കുന്നു.
1000 J – 1 KJ (1 കിലോ ജൂള്‍)

* ഒരു വസ്തു മുകളിലേക്ക്‌ ഉയര്‍ത്തുമ്പോള്‍, ഗുരുത്വാകര്‍ഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി W=mgh ആയിരിക്കും.

* 100 g മാസുള്ള ഒരു വസ്തുവിനെ 1 മീറ്റര്‍ ഉയര്‍ത്താന്‍ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ്‌ ഒരു ജൂളാണ്‌.

* യാന്ത്രികോർജ്ജം, വൈദ്യുതോർജ്ജം, താപോര്‍ജം എന്നിവ തമ്മിലുള്ള
ബന്ധത്തെക്കുറിച്ച്‌ ഗവേഷണം നടത്തിയ ബ്രിട്ടിഷ്‌ ശാസ്ത്രജ്ഞന്‍.
- ജെയിംസ് പ്രസ്‌കോട്ട് ജൂൾ 

* രണ്ട്‌ തരം യാന്ത്രികോര്‍ജങ്ങളുണ്ട്‌.
1. ഗതികോര്‍ജം (Kinetic Energy)
2. സ്ഥിതികോര്‍ജം (Potential Energy)

👉ഗതികോര്‍ജ്ജം (kinetic Energy)
* ഒരു വസ്തുവിന്‌ അതിന്റെ ചലനംകൊണ്ട്‌ ലഭ്യമാകുന്ന ഊര്‍ജ്ജമാണ്‌
- ഗതികോര്‍ജ്ജം
ഗതികോർജ്ജം = 1/2 mv²
m = വസ്തുവിന്റെ പിണ്ഡം
v = വസ്തുവിന്റെ പ്രവേഗം 

* പായുന്ന ബുള്ളറ്റ്‌, ഉരുളുന്ന കല്ല്, വീഴുന്ന വസ്തുക്കള്‍, ഒഴുകുന്ന ജലം എന്നിവയിലെ ഊർജ്ജം.
- ഗതികോർജ്ജം

*ഭൂമിയിലേയ്ക്കു പതിക്കുന്ന ഉല്‍ക്ക, ഓടുന്ന വാഹനം,
- ഗതികോർജ്ജം

* ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുകയാണെങ്കില്‍ അതിന്റെ ഗതികോർജ്ജം 
- നാലിരട്ടിയാകും
K:E=1/2 mv2          v=2v
     =1/2 m(2v)2
        =1/2 m 4v2
       =4*1/2 mv2      

* വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച്‌ ഗതികോർജ്ജം 
- കൂടുന്നു

* ഗതികോര്‍ജവും ആക്കവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

👉സ്ഥിതികോര്‍ജ്ജം(Potential Energy)

* സ്ഥാനം കൊണ്ടും രൂപമാറ്റം കൊണ്ടും വസ്തുവിന്‌ ലഭിക്കുന്ന ഊര്‍ജ്ജം
- സ്ഥിതികോര്‍ജ്ജം

* ജലസംഭരണിയില്‍ ശേഖരിച്ചിരിക്കുന്ന ജലത്തിന്‌ ലഭ്യമാകുന്ന ഊര്‍ജ്ജം
- സ്ഥിതികോര്‍ജ്ജം
സ്ഥിതികോര്‍ജ്ജും = mgh
m = വസ്തുവിന്റെ പിണ്ഡം
v = വസ്തുവിന്റെ പ്രവേഗം 
g = ഭൂഗുരുത്വം മൂലമുള്ള ത്വരണം 
h = ഉയരം 

* ഉയരം കൂടുന്നതിനനുസരിച്ച്‌ വസ്തുവിന്റെ സ്ഥിതി കോര്‍ജ്ജം
- കൂടുന്നു 

* മുകളിലേയ്ക്ക്‌ എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കുറയുന്നു. എന്നാല്‍ സ്ഥിതി കോര്‍ജ്ജം കൂടുന്നു. 

* ലംബമായി മുകളിലേയ്ക്ക്‌ എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കുറയും എന്നാല്‍ സ്ഥിതികോര്‍ജ്ജം കൂടുഠ.  

* ഭൂമിയിലെ ഊര്‍ജ്ജത്തിന്റെ ഉറവിടം 
- സുര്യന്‍

* സൂര്യനിലെ ഊര്‍ജേജാല്പാദനത്തിനെക്കുറിച്ച്‌ ആദ്യമായി ശാസ്ത്രീയവും ആധികാരികവുമായി വിശദീകരിച്ച ശാസ്ത്രജ്ഞന്‍.
- ഹാന്‍സ്‌ ബേത്‌ (Hans Bethe)

* ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്‌
- ആൽബർട്ട് ഐൻസ്റ്റിൻ

* ഊര്‍ജ്ജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. എന്നാല്‍ ഊര്‍ജ്ജ നഷ്ടമോ ലാഭമോ കൂടാതെ ഒരു രൂപത്തിലുള്ള ഊര്‍ജ്ജത്തെ മറ്റൊരു രൂപത്തിലുള്ള ഊര്‍ജ്ജമാക്കി മാറ്റാന്‍ കഴിയും. ഇതാണ്‌ ഊര്‍ജ്ജസംരക്ഷണ നിയമം (Law of Conservation of Energy).

* പദാര്‍ത്ഥത്തെയും ഊര്‍ജ്ജത്തെയും സംബന്ധിച്ച്‌ 1905 ല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ ആവിഷ്കരിച്ച വിശിഷ്ട ആപേക്ഷിക സിദ്ധാന്തമാണ്‌ (സ്പെഷ്യല്‍ തിയറി ഓഫ്‌ റിലേറ്റിവിറ്റി) പിന്നീട്‌ E=mc² എന്ന ഊര്‍ജ്ജ സമവാക്യത്തിന്റെ
പേരിലറിയപ്പെട്ടത്‌.
ഇതില്‍ E ഊജ്ജത്തേയും m വസ്തുവിന്റെ പിണ്ഡത്തെയും “c" പ്രകാശത്തിന്റെ പ്രവേഗത്തെയും സൂചിപ്പിക്കുന്നു.

* ഐന്‍സ്റ്റീനോടുള്ള ആദരസൂചകമായി ആപേക്ഷിക സിദ്ധാന്തത്തിന്റെ 100- ാം  വര്‍ഷം 2005 ല്‍ ഭൗതികശാസ്ത്രവര്‍ഷമായി ആചരിച്ചു.

* ഭൂമിയിലെ മുഖ്യമായ ഊര്‍ജ്ജ സ്രോതസ്സുകളാണ്‌ 
- കാറ്റ്, ജലം, തിരമാലകൾ, ജൈവപിണ്ഡം(Biomass), സൂര്യൻ, ബയോഗ്യാസ് തുടങ്ങിയവ

* പുനഃസ്ഥാപിക്കാവുന്ന (Renewble) ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക്‌ ഉദാഹരണങ്ങള്‍
- സൌരോര്‍ജ്ജം, ജലശക്തി, ബയോഗ്യാസ്‌, ജൈവപിണ്ഡം

* പുനഃസ്ഥാപിക്കാൻ സാധ്യമല്ലാത്ത (Non Renewble) ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക്‌ ഉദാഹരണങ്ങള്‍
- കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം

ഊർജ്ജപരിവർത്തനം: ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക  

* ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊര്‍ജ്ജരൂപം 
- ശബ്ദോർജ്ജം 

* ബഹിരാകാശ വാഹനങ്ങളുടെയും കൃത്രിമോപഗ്രഹങ്ങളുടെയും മുഖ്യ ഊര്‍ജ്ജ 
സ്രോതസ്സ്‌ 
- സൗരോര്‍ജ്ജം 

* സൂര്യപ്രകാശം വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന ഉപകരരണം 
- സോളാര്‍ സെല്‍

* സോളാര്‍ സെല്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ ജര്‍മേനിയം, സിലിക്കണ്‍ എന്നിവ കൊണ്ടാണ്‌.
       
* ലോകത്തില്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജങ്ങളില്‍, ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ്‌ .
- 90%

* വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ 
- ഹാന്‍സ്‌ ഈഴ്സ്റ്റഡ്‌
പവർ (Power).

* യുണിറ്റ്‌ സമയത്തിത്‌ ചെയ്ത പ്രവൃത്തി അഥവാ, പ്രവൃത്തിയുടെ നിരക്കാണ്‌ പവർ (Power).

* ജുൾ/ സെക്കന്റിനെയാണ്‌ വാട്ട് (watt) എന്നു പറയുന്നത്‌.

* ഒരു കുതിരയുടെ പവറിനെയാണ്‌ ഒരു കുതിരശക്തി (Horse Power 1 HP) എന്നു വിശേഷിപ്പിച്ചത്‌. ഇത്‌ ഏകദേശം 746 W എന്നു കണക്കാക്കിയിരിക്കുന്നു. 
<ഊർജ്ജപരിവർത്തനം-അടുത്ത പേജിൽ- ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉ഊർജ്ജപരിവർത്തനം 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here