പഞ്ചവത്സര പദ്ധതികൾ, ലക്ഷ്യങ്ങൾ - ചോദ്യോത്തരങ്ങൾ 

ആദ്യമായി പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കിയ രാജ്യം സോവിയറ്റ് യൂണിയനാണ്. പഞ്ചവത്സര പദ്ധതികളുടെ ഉപജ്ഞാതാവ് ജോസഫ് സ്റ്റാലിൻ ആയിരുന്നു.
ജവഹർലാൽ നെഹ്‌റു ആണ് ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്. സോവിയറ്റ് യൂണിയനെ മാതൃകയാക്കിയാണ് ഈ വികസന തന്ത്രം ഇന്ത്യയിൽ നടപ്പിലാക്കിയത്. 
ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകളും, വീഡിയോയും കൂടാതെ നൂറോളം ചോദ്യോത്തരങ്ങളും ഈ പേജിൽ നൽകിയിട്ടുണ്ട്.
PSC 10th, +2, Degree Level Questions and Answers / Economics Questions / Five Year Plans

ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956)
* കാർഷിക പദ്ധതി എന്നറിയപ്പെടുന്നത് ഒന്നാം പഞ്ചവത്സരപദ്ധതിയാണ്

* കൃഷി, ജലസേചനം, ഗതാഗതം എന്നിവയ്ക്ക്‌ മുന്‍തൂക്കം

* ഹാരോഡ് ഡോമർ മാതൃക (Harrod Domar Model)യിലാണ് പദ്ധതികൾ നടപ്പിലാക്കിയത്.

പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞരും മലയാളിയുമായ ഡോ.കെ.എൻ.രാജാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.

* ഭക്രാ-നംഗല്‍, ഹിരാക്കുഡ്‌, മേട്ടൂര്‍ ഡാമുകള്‍ ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ നിര്‍മ്മിച്ചത്‌

* കമ്മ്യൂണിറ്റി ഡവലപ്മെന്റ്‌ പദ്ധതിയ്ക്ക്‌ തുടക്കം കുറിച്ചു

* യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മിഷന്‍, അഞ്ച്‌ഐ.ഐ.ടികള്‍ എന്നിവ ആരംഭിച്ചു

രണ്ടാം പഞ്ചവത്സര പദ്ധതി (1956-1961)
* വ്യവസായത്തിന് പ്രാധാന്യം നൽകിയ രണ്ടാം പഞ്ചവത്സര പദ്ധതി 1956-61 കാലയളവിൽ നടപ്പിലാക്കി.

* വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നു

* ദേശീയ വരുമാനം വർദ്ധിപ്പിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് തൊഴിലില്ലായ്മ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളും ഇതിനുണ്ടായിരുന്നു.

* പ്രശസ്ത സ്ഥിതിവിവരശാസ്ത്ര വിദഗ്ദ്ധനായ പി.സി.മഹാലോനോബിസ് 1953-ൽ രൂപകല്പന ചെയ്ത മഹലനോബിസ് മാതൃകയിൽ നടപ്പിലാക്കിയ പദ്ധതി.

* Industry and Transport Plan എന്നറിയപ്പെട്ട ഈ പദ്ധതിയുടെ കാലത്താണ് മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ഭിലായ്‌, റൂര്‍ക്കല, ദുര്‍ഗാപ്പുര്‍ എന്നിവിടങ്ങളില്‍ സ്റ്റീല്‍ പ്ലാന്റുകള്‍ ആരംഭിച്ചു

* ബംഗാളിലെ ചിത്തരഞ്ജൻ കോച്ച് ഫാക്ടറിയും തുടങ്ങിയത് ഈ പദ്ധതിയുടെ കാലത്താണ്

* രണ്ടാം പദ്ധതിയുടെ അവസാനത്തോടെയാണ് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ 5 IIT (Indian Institute of Technology) കൾ സ്ഥാപിച്ചത്.

* ഉന്നത വിദ്യാഭ്യാസ രംഗത്തിന് ശക്തി പകരുന്നതിന് ഒന്നാം പദ്ധതി കാലത്ത് 1953-ൽ വിദ്യാഭ്യാസ മന്ത്രി മൗലാന ആസാദ് ഉത്‌ഘാടനം ചെയ്ത University Grand Commission പാർലമെൻറ് ആക്റ്റിലൂടെ statutory പദവി നൽകിയതും രണ്ടാം പദ്ധതി കാലത്താണ്.

* പ്രമുഖ ഗവേഷണ കേന്ദ്രമായ Tata Institute of Fundamental Research സ്ഥാപിതമായി. 1956-ൽ ഇന്ത്യ വ്യവസായ നയം പ്രഖ്യാപിച്ചു.

മൂന്നാം പഞ്ചവത്സര പദ്ധതി (1961-1966)
* സമ്പദ് ഘടനയുടെ സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകി

* ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ നൽകി

* ഗാഡ്ഗില്‍ യോജന എന്നറിയപ്പെട്ടു

* 1962 ലെ ഇന്തോ-ചൈന യുദ്ധം, 1965 ലെ ഇന്ത്യ-പാക്‌ യുദ്ധം, മഴക്കുറവ്‌ എന്നിവ
പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.

* നാല് പ്രധാനമന്ത്രിമാർ ഭരണസാരഥ്യമേറ്റെടുത്ത കാലയളവായിരുന്നു ഇത്. (ജവഹർ ലാൽ നെഹ്റു, ഗുൽസാരി ലാൽനന്ദ (ആക്ടിംഗ്), ലാൽ ബഹാദൂർ ശാസ്ത്രി, ഗുൽസാരിലാൽ നന്ദ (ആക്ടിംഗ്), ഇന്ദിരാഗാന്ധി).

* 1965 ൽ നാഷണൽ ഡെയറി ഡെവലപ്പ്‌മെന്റ് ബോർഡ് സ്ഥാപിതമായി.

* ഈ കാലഘട്ടം Plan Holiday എന്നാണ് അറിയപ്പെടുന്നത്.

* 1966-69 വരെ വാര്‍ഷിക പദ്ധതികളാണ്‌ അവതരിപ്പിച്ചത്‌ (പ്ലാന്‍ ഹോളിഡേ).

* 1965 പാകിസ്ഥാനുമായുള്ള സംഘർഷത്തെ തുടർന്ന് ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം നാലാംപദ്ധതി 1966 ൽ ആരംഭിക്കാൻ കഴിഞ്ഞില്ല. അതിനാൽ 1969 വരെ മൂന്ന് വാർഷിക പദ്ധതികൾ നടപ്പാക്കി. ഹരിതവിപ്‌ളവം ആരംഭിച്ചത് ഈ സമയത്താണ്.

നാലാം പഞ്ചവത്സര പദ്ധതി (1969-1974)
* സ്വയം പര്യാപ്തത, സ്ഥിരതയോടുള്ള വളർച്ച എന്നിവയായിരുന്നു ലക്ഷ്യങ്ങൾ

* കൃഷി, വ്യവസായം എന്നിവയിൽ സ്വയം പര്യാപ്തത കൈവരിക്കുക.

* 14 ഇന്ത്യന്‍ ബാങ്കുകളുടെ ദേശസാത്കരണം

* ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം സ്മൈലിങ്‌ ബുദ്ധ (പൊഖ്റാന്‍-1) 1974 ല്‍ ആയിരുന്നു

* ഹരിത വിപ്ലവം കാര്‍ഷിക മേഖലയ്ക്ക്‌ കരുത്തേകി

അഞ്ചാം പഞ്ചവത്സര പദ്ധതി (1974-1979)
* രൂപീകരിച്ചതും അവതരിപ്പിച്ചതും ഡി.ഡി.ധര്‍

* മുഖ്യ ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജനം (ഗരീബി ഹട്ടാവോ)

ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

* ഇന്ത്യന്‍ നാഷണല്‍ ഹൈവേ സിസ്റ്റം, മിനിമം നീഡ്സ്‌ പ്രോഗ്രാം എന്നിവ അവതരിപ്പിച്ചു

1975 ൽ ദാരിദ്രനിർമാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു.

* അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പദ്ധതിയുടെ നടത്തിപ്പിനെ സാരമായി ബാധിച്ചു.

* നിലവിലുണ്ടായിരുന്ന അഞ്ചാം പഞ്ചവത്സര പദ്ധതി 1978 ല്‍ അധികാരത്തിലെത്തിയ ജനതാ സര്‍ക്കാര്‍ (മൊറാർജി സർക്കാർ) 
അവസാനിപ്പിക്കുകയും പുതിയ പദ്ധതിരേഖ അവതരിപ്പിക്കുകയും ചെയ്തു. റോളിങ്‌പ്ലാന്‍ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.1980 വരെ ഇത്‌ തുടര്‍ന്നു.

ആറാം പഞ്ചവത്സര പദ്ധതി (1980-1985)
* സാമ്പത്തിക ഉദാരവത്കരണത്തിന്‌ തുടക്കം

* നബാര്‍ഡ്‌ (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ്‌ റൂറല്‍ ഡവലപ്മെന്റ) ആരംഭിച്ചു

* ദേശീയ വരുമാന വളര്‍ച്ച, സാങ്കേതിക വിദ്യാ ആധുനീകരണം, അടിസ്ഥാന സൌകര്യ വികസനം, കുടുംബാസൂത്രണം എന്നിവ ലക്ഷ്യങ്ങള്‍

ഏഴാം പഞ്ചവത്സര പദ്ധതി (1985-1990)
* ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത

വാർത്താവിനിമയ രംഗത്ത് ഇന്ത്യയ്ക്ക് പുരോഗതി നേടാൻ കഴിഞ്ഞു.

എട്ടാം പഞ്ചവത്സര പദ്ധതി (1992-1997)
* വ്യവസായ ആധുനികവത്കരണം

* മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി

* 1993 ഏപ്രിൽ 24ന് പഞ്ചായത്തീരാജ് നിലവിൽവന്നു.

* 1992 ൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപിതമായി.

ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)
* ഏഴ്‌ അടിസ്ഥാന സേവനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി; ശുദ്ധമായ കുടിവെള്ളം, പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, കുട്ടികള്‍ക്ക്‌ പോഷകാഹാരം, ദരിദ്രര്‍ക്ക്‌ ഭവനനിര്‍മ്മാണം, ഗ്രാമവികസനം, പൊതുവിതരണ സമ്പ്രദായം

* സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട പദ്ധതി

* ജനകീയ പദ്ധതി എന്നറിയപ്പെടുന്നു

പത്താം പഞ്ചവത്സര പദ്ധതി (2002-2007)
* എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സമഗ്രവികസനം മുഖ്യലക്ഷ്യം.

* പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യമാക്കൽ എന്നിവ മുഖ്യലക്ഷ്യങ്ങൾ

* കേരള വികസന പദ്ധതി നടപ്പിലാക്കിയത് ഈ കാലയളവിലായിരുന്നു

* പ്രതിവര്‍ഷം 8 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ ലക്ഷ്യമിട്ടു. 7.8 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചു.

പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012)
* ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂട്ടുക, മാതൃമരണ നിരക്ക്‌ കുറയ്ക്കുക, വനവിസ്തൃതി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017)
* ത്വരിതഗതിയിലുള്ള വളര്‍ച്ച(Faster Growth), എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച (Inclusive Growth), സുസ്ഥിര വളര്‍ച്ച (Sustainable Growth) എന്നിവ ലക്ഷ്യങ്ങള്‍

ചോദ്യോത്തരങ്ങൾ 
1. എത്ര വ്യവസായികള്‍ യോജിച്ചാണ്‌ ഇന്‍ഡ്യയുടെ സാമ്പത്തിക പുമോഗതിയക്കുവേണ്ടി മുംബൈ പദ്ധതി തയ്യാറാക്കിയത്‌? - എട്ട്

2. 1944-ല്‍ പീപ്പിള്‍സ്‌ പ്ലാന്‍ ഫോര്‍ ഇന്ത്യ തയ്യാറാക്കിയത്‌ ആര്‌? - എം.എന്‍.റോയ്

3. ഔദ്യോഗികാധികാരം നിമിത്തം പ്ലാനിംഗ്‌ കമ്മീഷന്റെ ചെയര്‍മാന്‍ ആര്‌? - പ്രധാനമന്ത്രി

4. പ്ലാനിംഗ്‌ കമ്മീഷന്‍ രൂപീകരിച്ചതെന്ന്‌? - 1950-ല്‍

5. ആസൂത്രണത്തിന്‌ വേണ്ടി കേന്ദ്രം തെരഞ്ഞെടുക്കുന്ന നിയമപ്രകാരമല്ലാത്ത കമ്മീഷന്റെ പേരെന്ത്‌? - പ്ലാനിംഗ്‌ കമ്മീഷന്‍ ഓഫ്‌ ഇന്‍ഡ്യ

6. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ ആരിൽനിന്നുമാണ് കടമെടുത്തിരിക്കുന്നത്‌ - യു.എസ്‌.എസ്‌.ആര്‍‌

7. പഞ്ചവത്സര പദ്ധതികള്‍ക്ക്‌ അംഗീകാരം കൊടുക്കുന്നതാര്‌? - നാഷണല്‍ ഡെവലപ്പ്മെന്റ്‌ കൗണ്‍സില്‍

8. ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്‌? - 1951 എപ്രില്‍ 1-ാം തീയതി

9. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല - കൃഷി, ജലസേചനം

10. ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത് -  കാര്‍ഷിക പദ്ധതി

11. ആരോഗ്യത്തിന്‌ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ചത്‌ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌? - ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍

12. കുടുംബാസൂത്രണ പദ്ധതികള്‍ക്ക്‌ (1952) പ്രാധാന്യം നല്‍കിയ പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി

13. ഹാരോഡ്‌ ഡോമര്‍ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി

14. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ പ്രതിവര്‍ഷം എത്ര ശതമാനം നിരക്കില്‍ വിലയിടിവ്‌ സംഭവിച്ചു? - 2.7%

15. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച മലയാളി - കെ.എന്‍. രാജ്‌

16. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്‌ - കെ.എന്‍. രാജ്‌

17. സമൂഹത്തില്‍ സോഷ്യലിസം കൊണ്ടുവരേണ്ട ആവശ്യകതയെപ്പറ്റി പാര്‍ലമെന്റ്‌ പ്രഖ്യാപിച്ചത്‌ എന്ന്‌? - 1954-ല്‍

18. ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി

19. ക്യാപ്പിറ്റല്‍- ഔട്ട്പുട്ട്‌ റേഷ്യോ ഏറ്റവും കുറവായത്‌ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌? - ഒന്നാം പഞ്ചവത്സര പദ്ധതിയില്‍

20. ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത്‌ ആരംഭിച്ച്‌ വന്‍കിട ജലസേചന പദ്ധതികള്‍ - ഭക്രാനംഗല്‍, ഹിരാകുഡ്‌, ദാമോദര്‍വാലി

21. ഏത് പഞ്ചവത്സര പദ്ധിതിയിൽ കൃഷിയ്ക്ക് ഏറ്റവും കൂടുതൽ ചെലവായി - ആദ്യത്തെ പഞ്ചവത്സര പദ്ധിതിയിൽ 

22. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ (UGC) ആരംഭിച്ച പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി (എന്നാല്‍ UGC Act പാസ്സാക്കിയ വര്‍ഷം - 1956)

23. സാമൂഹിക വികസന പദ്ധതി (Community Development Programme, (1952)), നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ്‌ എന്നിവ ആരംഭിച്ച പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി

24. ആദ്യത്തെ പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ് എത്രയായിരുന്നു - 2378 കോടി രൂപ

25. ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍ ദേശീയോല്പാദനം പ്രതിവര്‍ഷം എത്ര ശതമാനം വര്‍ദ്ധിച്ചു? - 3.6%

26. “മഹലനോബിസ്‌ മാതൃക” എന്നറിയപ്പെടുന്ന പദ്ധതി - രണ്ടാം പഞ്ചവത്സര പദ്ധതി

27. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം - വ്യാവസായിക പുരോഗതി

28. രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത്‌ ആരംഭിച്ച ഇരുമ്പുരുക്ക്‌ ശാലകള്‍ - ദുര്‍ഗാപ്പൂര്‍ (പശ്ചിമബംഗാള്‍ - ബ്രിട്ടീഷ്‌ സഹായം), ഭിലായ്‌ (ഛത്തീസ്ഗഡ്‌ - റഷ്യന്‍ സഹായം), റൂർക്കേല (ഒഡീഷ - ജര്‍മ്മന്‍ സഹായം)

29. ഏത്‌ പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്നതിനാണ്‌ ഏറ്റവും കൂടുതല്‍ സഹായമുണ്ടായത്‌? - രണ്ടാം പഞ്ചവത്സര പദ്ധതി

30. വന്‍ വ്യവസായങ്ങള്‍ക്ക്‌ ഉനന്നല്‍ നല്‍കിയ ഇന്ത്യന്‍ പഞ്ചവത്സര പദ്ധതി ഏതാണ്‌? -  രണ്ടാം പഞ്ചവത്സര പദ്ധതി

31. മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയത്‌ - സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത

32. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ കാര്‍ഷികോല്പാദനം കുറഞ്ഞത്‌? - മൂന്നാം പഞ്ചവത്സര പദ്ധതിയില്‍

33. പ്ലാൻ ഹോളിഡേ (Plan Holiday) എന്നറിയപ്പെടുന്ന കാലയളവ് - 1966 മുതൽ 1969 വരെ

34. 1966-69 കാലഘട്ടത്തില്‍ ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നത്‌ ഏതുതരം പദ്ധതികളാണ്‌?” - വാര്‍ഷിക പദ്ധതി

35. 1951-ല്‍ ആയിരത്തിന്‌ 27.4 മരണനിരക്ക്‌ ആയിരുന്നത്‌ 1971-ല്‍ ആയിരത്തിന്‌ എത്രയായി കുറഞ്ഞു? - പത്തൊന്‍പതായി

36. ഇന്ത്യയിൽ പ്രഥമ ബാങ്ക് ദേശസാത്കരണം നടന്നത് എത്രാം പഞ്ചവത്സരപദ്ധിതിയിലാണ് - നാലാം പഞ്ചവത്സരപദ്ധിതി

37. നാലാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്‌? - 1969-ല്‍

38. ആത്മവിശ്വാസത്തിന്‌ മുന്‍തൂക്കം കൊടുത്തത്‌ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌? - നാലാം പഞ്ചവത്സര പദ്ധതിയില്‍

39. നാലാം പഞ്ചവത്സര പദ്ധതി ഏത്‌ വര്‍ഷങ്ങളില്‍ ആയിരുന്നു? - 1969-1974

40. നാലാം പഞ്ചവത്സര പദ്ധിതിയുടെ പ്രധാനലക്ഷ്യം എന്തായിരുന്നു - മാറ്റമില്ലാത്ത പുരോഗതി

41. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യം എന്തായിരുന്നു? - ദാരിദ്യം അകറ്റൂ (ഗരീബി ഹട്ടാവോ)

42. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ ബാങ്ക്‌ നിക്ഷേപത്തിന്റെ വളര്‍ച്ച ഏറ്റവും കൂടുതലായത്‌? - അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍

43. ഇന്ദിരാഗാന്ധി 'ഗരീബി ഹഠാവോ' എന്ന് ആഹ്വാനം ചെയ്ത പദ്ധിതി - അഞ്ചാം പഞ്ചവത്സരപദ്ധിതി

44. ഏത്‌ പഞ്ചവത്സര പദ്ധതിയില്‍ ചെലവ്‌ ഏറ്റവും കൂടുതലായിരുന്നു? - അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍

45. മൊത്തവ്യാപാര വില ഇന്‍ഡ്യയില്‍ 25% വര്‍ദ്ധിച്ചത്‌ ഏത്‌ വര്‍ഷം? - 1974-75-ൽ

46. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ശ്രിമതി ഇന്ദിരാഗാന്ധി 1975-ല്‍ ഇരുപതിന പരിപാടികള്‍ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി - അഞ്ചാം പഞ്ചവത്സര പദ്ധതി

47. അഞ്ചാം പഞ്ചവത്സര പദ്ധിതിയിൽ ഇറക്കുമതിയുടെ നിരക്കു പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്‌ എത്ര ശതമാനമാണ്‌? - 19.5%

48. നിശ്ചയിച്ചിരുന്നതിനെക്കാള്‍ ഒരു വര്‍ഷം മുമ്പേ അവസാനിപ്പിച്ച പഞ്ചവത്സര പദ്ധതി ഏത്‌? - അഞ്ചാം പഞ്ചവത്സര പദ്ധതി

49. അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ 1980-81-ല്‍ വളര്‍ച്ചയുടെ നിരക്ക്‌ എത്ര ശതമാനമായിരുന്നു? - 4.9%

50. അഞ്ചാം പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ് എത്രയായിരുന്നു - 42300 കോടി രൂപ

51. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ മിനിമം നീഡ്‌സ്‌ പ്രോഗ്രാം ആരംഭിച്ചത്‌? - അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍

52. കാലാവധി പൂര്‍ത്തിയാക്കാത്ത ഏക പഞ്ചവത്സര പദ്ധതി - അഞ്ചാം പഞ്ചവത്സരപദ്ധതി

53. 1949-50-നുശേഷം ഇന്‍ഡ്യയില്‍ ട്രേഡ്‌ ബാലന്‍സ്‌ ഉണ്ടായിട്ടുള്ള രണ്ട്‌ വര്‍ഷങ്ങള്‍ ഏതെല്ലാം? - 1972-73, 1976-77

54. "റോളിംഗ്‌‌ പ്ലാന്‍" സംവിധാനം ആവിഷ്ക്കരിച്ചത്‌ - ജനതാ ഗവണ്‍മെന്റ്‌ (1978 - 80 മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍)

55. റോളിംഗ്‌ പ്ലാന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ - ഗുണ്ണാർ മിർഡാൽ

56. കാലയളവില്‍ വ്യത്യാസമുണ്ടാകുന്ന പദ്ധതിയുടെ പേരെന്ത്‌ - റോളിംഗ്‌ പ്ലാന്‍

57. ഗുണ്ണാർ മിർഡാലിന്റെ പ്രശസ്ത കൃതി - ഏഷ്യൻ ഡ്രാമ

58. ആറാം പഞ്ചവത്സര പദ്ധതി എന്നായിരുന്നു? - 1980-85 കാലഘട്ടത്തില്‍

59. 1978-79-നും 1988-89-നും ഇടയില്‍ ഏത്‌ വര്‍ഷം ഇറക്കുമതി 37.5 ആയി ഉയര്‍ന്നു?” - 1980-81 -ല്‍

60. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ മൊത്തവ്യാപാര വില ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്‌? - ആറാം പഞ്ചവത്സര പദ്ധിതിയിൽ

61. 1971-ല്‍ സാക്ഷരത 29.5% ആയിരുന്നത്‌ 1981-ല്‍ എത്ര ശതമാനമായി ഉയര്‍ന്നു? - 36.2%

62. കാര്‍ഷികാഭിവൃദ്ധി ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത്‌ ഏത്‌ ദശകത്തിലാണ്‌? - എണ്‍പതുകളില്‍

63. 1950 മുതല്‍ 1980 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദം - ഹിന്ദു വളര്‍ച്ചാ നിരക്ക്‌

64. ഹിന്ദു വളര്‍ച്ചാ നിരക്ക്‌ (Hindu Rate of Growth) എന്ന പദത്തിന്റെ ഉപജ്ഞാതാവ്‌ - രാജ് കൃഷ്ണ

65. 1983-84-ല്‍ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ അനുപാതം ഉണ്ടായ സംസ്ഥാനമേത്‌? - മണിപ്പൂര്‍

66. 1983-84-ല്‍ ദാരിദ്യരേഖയ്ക്ക്‌ താഴെ ജനസംഖ്യയുടെ ഏറ്റവും കൂടിയ അനുപാതം ഉണ്ടായ സംസ്ഥാനമേത്‌? - ബീഹാര്‍

67. 1983-84-ല്‍ ദാരിദ്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ ജനസംഖ്യ ഇന്‍ഡ്യയില്‍ എത്ര ശതമാനമായിരുന്നു? - 37.4%

68. 1983-84-ല്‍ ദാരിദ്യരേഖയ്ക്ക്‌ താഴെയുള്ള പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യ ഇന്‍ഡ്യയില്‍ എത്ര ശതമാനം ആയിരുന്നു? - 57.1%

69. 1984-85-ല്‍ ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ നിരക്ക്‌ എത്ര ശതമാനമായിരുന്നു? - 40%

70. 1980-81 - നേക്കാള്‍ ഏകദേശം 11% ദേശീയോല്പാദനം വര്‍ദ്ധിച്ചത്‌ എന്ന്‌? - 1988-89-ല്‍

71. 1951-86 കാലഘട്ടത്തില്‍ ദേശീയ വരുമാനത്തിന്റെ നിരക്ക്‌ പ്രതിവര്‍ഷം ഉയര്‍ന്നത്‌ ശരാശരി എത്ര ശതമാനമാണ്‌? - 3.5%

72. 1960-61 -നുശേഷം ഇന്‍ഡ്യയുടെ കയറ്റുമതി കുറഞ്ഞിട്ടുള്ള രണ്ട്‌ വര്‍ഷങ്ങള്‍ ഏതെല്ലാം? - 1965-66, 1985-86

73. 1951-നുശേഷം ഓരോ വൃക്തിയ്ക്കും ലഭിച്ച ഭക്ഷ്യധാന്യങ്ങളുടെ അളവ്‌ ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്‌ ഏത്‌ വര്‍ഷമാണ്‌: - 1989-ല്‍

74. ഏഴാം പഞ്ചവത്സര പദ്ധതിയില്‍ വ്യവസായം പ്രതിവര്‍ഷം എത്ര ശതമാനം ഉയര്‍ന്നു? - 8.4%

75. ഏഴാം പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ് എത്രയായിരുന്നു - 348148 കോടി രൂപ

76. ക്യാപ്പിറ്റല്‍-ഔട്ട്പുട്ട്‌ റേഷ്യോ ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്‌ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്? - ഏഴാം പഞ്ചവത്സര പദ്ധതിയില്‍

77. കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം 1990 മുതല്‍ 1992 വരെ നടപ്പിലാക്കിയ പദ്ധതി - വാര്‍ഷിക പദ്ധതി

78. ഏത്‌ പദ്ധതികളില്‍ ബാഹ്യമായ സാമ്പത്തിക സഹായം കൂടുതലായി ഉണ്ടായി? - വാര്‍ഷിക പദ്ധതികളില്‍

79. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ കയറ്റുമതി ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്‌? - ഏഴാം പഞ്ചവത്സര പദ്ധതിയില്‍

80. പുത്തന്‍ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയ ഗവണ്‍മെന്റ്‌ - നരസിംഹ റാവു ഗവണ്‍മെന്റ്‌

81. “റാവു-മന്‍മോഹന്‍ മോഡല്‍” എന്നറിയപ്പെട്ട പദ്ധതി - എട്ടാം പഞ്ചവത്സരപദ്ധിതി

82. 1994-ല്‍ ഓരോ വ്യക്തിയ്ക്കും ലഭിച്ച ഭക്ഷ്യധാന്യങ്ങളുടെ അളവ്‌ എത്രയായിരുന്നു? - ദിനംപ്രതി 436.4 ഗ്രാം

83. 1994-ല്‍ ഓരോ വ്യക്തിയ്ക്കും ലഭിച്ചിരുന്ന നവധാന്യങ്ങളുടെ അളവ്‌ എത്രയായിരുന്നു? - ദിനംപ്രതി 37.8 ഗ്രാം

84. എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം എന്തായിരുന്നു? - മനുഷ്യന്റെ പുരോഗതി

85. എട്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്‌? - 1992-ല്‍

86. എട്ടാം പഞ്ചവത്സര പദ്ധതിയില്‍ വളര്‍ച്ചയുടെ നിരക്ക്‌ പ്രതിവര്‍ഷം എത്ര ശതമാനം ആയിരുന്നു? - 5.6%

87. പഞ്ചയാത്ത് രാജ് നിലവിൽ വന്ന പദ്ധിതി - എട്ടാം പഞ്ചവത്സരപദ്ധിതി

88. എട്ടാം പഞ്ചവത്സര പദ്ധതിയുടെ ആകെ ചെലവ്‌ എത്രയായിരുന്നു? - 7,98,000 കോടി രൂപ

89. 15-35 പ്രായപരിധിയില്‍ ഉള്ളവരുടെ സമ്പൂര്‍ണ്ണ സാക്ഷരത ഉദ്ദേശിച്ചിരുന്നത്‌ എന്ന്‌? - 1995-ല്‍

90. സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ നിലവിൽ ഉണ്ടായിരുന്ന പദ്ധിതി - ഒൻപതാം പഞ്ചവത്സര പദ്ധിതി

91. സ്ത്രീ ശാക്തീകരണം നടപ്പിലാക്കാൻ ലക്ഷ്യമിട്ട പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി

92. "ജനകീയ പദ്ധതി” എന്നറിയപ്പെടുന്നത് - ഒമ്പതാം പഞ്ചവത്സര പദ്ധതി

93. ഒന്‍പതാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്‌? - 1997-ല്‍

94. കുടുംബശ്രീ (1998) ആരംഭിച്ച പഞ്ചവത്സരപദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി

95. ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും ഉപലക്ഷ്യങ്ങളായിട്ടുള്ള പഞ്ചവത്സരപദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി

96. കേരള വികസന പദ്ധതി നടപ്പിലാക്കപ്പെട്ട പഞ്ചവത്സര പദ്ധതി - പത്താം പഞ്ചവത്സര പദ്ധതി

97. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വളര്‍ച്ച (Inclusive growth) മുഖ്യലക്ഷ്യമായ പഞ്ചവത്സര പദ്ധതി - പതിനൊന്നാം പഞ്ചവത്സര പദ്ധതി

98. സുസ്ഥിര വികസനം പ്രധാന ലക്ഷ്യം ആക്കിയ പദ്ധതി - പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here