കലയും സാഹിത്യവും: സിനിമ - പി.എസ്.സി.  ചോദ്യോത്തരങ്ങൾ


ലോക പ്രശസ്തരായ എഴുത്തുകാർ, പുസ്തകങ്ങൾ, സിനിമ, മറ്റ് വിവിധങ്ങളായ കലകൾ എന്നിവയെ അടിസ്ഥാനമാക്കിയ ചോദ്യോത്തരങ്ങൾ പി.എസ്.സിയുടെ പ്രിലിമിനറി പരീക്ഷാ സിലബസിലുണ്ട്. സിനിമയെ അടിസ്ഥാനമാക്കിയുള്ള ചില ഈ ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. 

PSC 10th Level, +2 Level, Degree Level Exam Questions and Answers / Art and literature: CINEMA Questions and Answers - PSC Questions and Answers / Art and literature: CINEMA Questions and Answers Questions and Answers

സിനിമ ചോദ്യോത്തരങ്ങൾ 
1. എത്രാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ്‌ തിരുവനന്തപുരത്ത്‌ 2022 മാര്‍ച്ച്‌ 88ന്‌ നടന്നത് ?
- 26 -ാമത്‌

2. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള എപ്പോള്‍ എവിടെ ആരംഭിച്ചു?
- 1996, കോഴിക്കോട്‌

3. ഏഷ്യയിലെ തന്നെ മികച്ച ചലച്ചിത്രമേളകളിലൊന്നാണ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ ഇന്ത്യ. എന്നുമുതലാണ്‌ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള ആരംഭിച്ചത്‌? എവിടെ?
-1952, മുംബൈ

4. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ആദ്യമായി എപ്പോഴാണ്‌ കേരളത്തില്‍ നടന്നത്‌? എവിടെവച്ചു?
- 1988, തിരുവനന്തപുരം (രണ്ടാമത്‌ 1997 ല്‍)

5. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആരംഭിച്ച വര്‍ഷം?
- 1998

6. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല ചിത്രത്തിന്‌ നല്കുന്ന പുരസ്കാരം
- സുവര്‍ണ്ണ ചകോരം (സംവിധായകനും നിര്‍മ്മാതാവും പങ്കുവയ്ക്കുന്നു)

7. ചലച്ചിത്രമേളയില്‍ മികച്ച സംവിധായകന് നല്കുന്ന പുരസ്കാരം
- രജത ചകോരം (4 ലക്ഷം രൂപ)

8. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ട്‌സ്റ്റിക്‌ ഡയറക്ടര്‍
- ബീന പോള്‍

9. മത്സര വിഭാഗത്തില്‍ ഏഷ്യയില്‍ നിന്നുള്ള മികച്ചചിത്രത്തിന്‌ നല്കുന്ന അവാര്‍ഡ്‌
- നെറ്റ്പാക്‌ അവാര്‍ഡ്‌ (NETPAC AWARD)

10. 2019 ലെ ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍മാന്‍
- ഖൈറി ബെഷാറ (ഈജിപ്ഷ്യന്‍ സംവിധായകന്‍)

11. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി
- ഗോവ

12. അഞ്ചു ചലച്ചിത്ര സൊസൈറ്റികള്‍ 1959ല്‍ ഡല്‍ഹിയില്‍ സമ്മേളിച്ച്‌ രൂപീകരിച്ച “ഫെഡറേഷന്‍ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ ഓഫ്‌ ഇന്ത്യ'യുടെ ആദ്യ പ്രസിഡന്റ് 
- സത്യജിത്‌ റായി

13. 1978 ലെ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ മൂന്ന്‌ അതുല്യ ചലച്ചിത്രപ്രതിഭകളെ ആദരിച്ചു. അതിലൊന്ന്‌സത്യജിത്‌ റായിയായിരുന്നു. ആരൊക്കെയായിരുന്നു മറ്റു രണ്ടു പ്രതിഭകള്‍?
- ചാര്‍ളി ചാപ്ലിന്‍, ഇന്‍ഗ്മര്‍ ബര്‍ഗ്മാന്‍

14. 2008 ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്കി അവാര്‍ഡ്‌. ഇതേ മേളയില്‍ തന്നെ ഇന്ത്യയിലെ നവാഗത സംവിധായികയ്ക്കുള്ള ഹസന്‍ കുട്ടി അവാര്‍ഡ്‌ ഈ ചിത്രത്തിലൂടെ അഞ്ജലി മേനോന്‍ നേടി. ഏതാണ്‌ ചിത്രം ?
- മഞ്ചാടിക്കുരു

15. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ആനുകാലിക പ്രസിദ്ധീകരണം
- ചലച്ചിത്ര സമീക്ഷ

16. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല ചിത്രത്തിന്‌ നല്കുന്ന പുരസ്കാരം
- ഗോള്‍ഡന്‍ പികോക്ക്‌

17. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകന് നല്കുന്ന പുരസ്കാരം
- സില്‍വര്‍ പീകോക്ക്‌

18. ഏത്‌ വര്‍ഷം മുതലാണ്‌ ഗോവ, ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയായത്‌?
- 2004

19. 2019 ലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ്‌ പുരസ്കാരം നേടിയ വിഖ്യാത ചലച്ചിത്രകാരന്‍
- ഫെര്‍ണാണ്ടോ സോളാനസ്‌

20. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഒരു പ്രധാന ഇനമാണ്‌ അരവിന്ദന്‍ സ്മാരക പ്രഭാഷണം. 2003 മുതലാണ്‌ പ്രഭാഷണം ആരംഭിച്ചത്‌. ആദ്യത്തെ അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തിയ ചലച്ചിത്ര പ്രതിഭ ആര്‌?
- ക്രിസ്റ്റോഫ്‌ സനുസി

21. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പികോക്ക്‌ പുരസ്കാരത്തിന്‌ നല്കുന്ന അവാര്‍ഡ്‌ തുക
- 40 ലക്ഷം രൂപ

22. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല സംവിധായകനുള്ള സില്‍വര്‍ പീകോക്ക്‌ പുരസ്‌കാരത്തിന്‌ നല്കുന്ന അവാര്‍ഡ്‌ തുക
-15 ലക്ഷം രൂപ

23. 2021 ലെ 52 -ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ്‌ ദി ഇയര്‍ പുരസ്കാരം നേടിയവര്‍
- ഹേമ മാലിനി, പ്രസൂണ്‍ ജോഷി

24. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഇന്ത്യയിലെ രണ്ട്‌ ചലച്ചിത്രപ്രതിഭകളെ ആദരിച്ചു. ആരൊക്കെയാണ്‌ ആദരവ്‌ ഏറ്റ് 
വാങ്ങിയത്‌?
- അമിതാഭ് ബച്ചന്‍, രജനികാന്ത്‌

25. കേരളത്തിലെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ എത്ര ചിത്രങ്ങളാണ്‌ തെരഞ്ഞെടുക്കാറുള്ളത്‌?
-14

26. 2001ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയമികവിന്‌ കെ.പി.എ.സി. ലളിതയ്ക്കും ദേശീയ അവാര്‍ഡ്‌ ലഭിച്ചു. 2001ലെ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രത്തിന്റെ സംവിധായകനായ ജയരാജിനെ ഗോള്‍ഡന്‍ സെന്റ്‌ ജോര്‍ജ്‌ പുരസ്കാരത്തിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏതാണ്‌ ചിത്രം?
- ശാന്തം

27. 2019 ലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രം
- ജല്ലിക്കട്ട്‌

28.1988 ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ആദ്യ ചിത്രത്തിനുള്ള കാമറ ഡി ഓര്‍ പുരസ്കാരം നേടിയ ഇന്ത്യാക്കാരി
- മീരാ നായര്‍

29. 2010ലെ കേരള ചലച്ചിത്രമേളയുടെ ജൂറി ചെയര്‍മാന്‍. “ഡോട്ടേഴ്‌സ്‌ ഓഫ്‌ ദ ഡസ്റ്റ്‌” എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്തയായ ആഫ്രിക്കന്‍ അമേരിക്കന്‍ സംവിധായിക. 2002 ല്‍ സംവിധാനം ചെയ്ത ടെലിവിഷന്‍ ചിത്രമായ ദ റോസ പാര്‍ക്സ്‌ സ്റ്റോറി ഏറെ ജനശ്രദ്ധ നേടി. ആരാണ്‌ ഈ പ്രതിഭ?
- ജൂലി ഡാഷ്‌

30. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സംഘാടകര്‍ ആരാണ്‌?
- ഗോവന്‍ സര്‍ക്കാരും ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റും
കലയും സാഹിത്യവും അടിസ്ഥാനമാക്കി തയ്യാറാക്കിയ 510 പി.എസ്. സി. ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here