Ticker

6/recent/ticker-posts

Header Ads Widget

SSLC SOCIAL SCIENCE SELECTED ONE WORD QUESTIONS AND ANSWERS | PSC Social Science Questions and Answers

പത്താം ക്ലാസ്സിലെ സോഷ്യൽ സയൻസ് പുസ്തകത്തിൽ നിന്നുള്ള തിരഞ്ഞെടുത്ത പി.എസ്.സി. ചോദ്യോത്തരങ്ങൾ


പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിൽ നിന്നുള്ള ചോദ്യോത്തരങ്ങൾ പി.എസ്.സി.യുടെ ഒരു പ്രധാന ചോദ്യമേഖലയാണ്. പി.എസ്.സി. യുടെ പുതിയ പരീക്ഷാ രീതിയനുസരിച്ച്, വിവിധ പരീക്ഷകൾക്കായി തയ്യാറാക്കിയത് പഠിക്കാം.

PSC 10th,+2, Degree Level Exam Questions and Answers | LDC / LGS / VEO etc. | PSC SSLC Social Science Syllabus based Questions and Answers

സാമൂഹ്യശാസ്ത്രം - ചോദ്യോത്തരങ്ങൾ

1. ഉത്തരായന രേഖയില്‍ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ
സഞ്ചാരത്തെ .................. എന്ന്‌ വിളിക്കുന്നു.
ഉത്തരം: ദക്ഷിണായനം

4. ഏതൊക്കെ ദിവസങ്ങള്‍ ആണ്‌ വിഷുവങ്ങള്‍ എന്നറിയപ്പെടുന്നത്‌?
ഉത്തരം: മാര്‍ച്ച്‌ 21, സെപ്റ്റംബര്‍ 23

3. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയ വര്‍ഷം-
ഉത്തരം: 2009

4.രണ്ടാം ലോക മഹായുദ്ധത്തിലെ അച്ചുതണ്ട്‌ ശക്തികളില്‍ ഉള്‍പ്പെടാത്ത
രാജ്യം ചുവടെപ്പറയുന്നവയിൽ ഏത്‌ 
റഷ്യ, ജര്‍മ്മനി, ഇറ്റലി, ജപ്പാൻ 
ഉത്തരം: റഷ്യ

5. ഭൗമോപരിതലത്തിലെ ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവാണ് ആ വസ്തുവിന്റെ ------------.
ഉത്തരം: സ്പെക്ട്രൽ സിഗ്നേച്ചര്‍

6. ചോര്‍ച്ച സിദ്ധാന്തം മുന്നോട്ട് വച്ചത്‌ ആരാണ്‌
ഉത്തരം: ദാദാഭായ്‌ നവറോജി

7. നീല ദര്‍പണ്‍ നാടകമെഴുതിയത്‌ ആര്‌?
ഉത്തരം: ദീനബന്ധു മിത്ര

8. ധരാതലീയ ഭൂപടം നിര്‍മ്മിക്കുന്നതിന്‌ ഉത്തരവാദിത്തപെട്ട ഇന്ത്യയിലെ സ്ഥാപനം
ഉത്തരം: സര്‍വ്വേ ഓഫ്‌ഇന്ത്യ

9. സതി എന്ന ചിത്രം വരച്ചത്‌ ആരാണ്‌?
ഉത്തരം: നന്ദലാല്‍ ബോസ്‌ 

10. ഏത്‌ INC സമ്മേളനത്തിലാണ്‌ പൂര്‍ണ സ്വരാജ്‌ പ്രമേയം പാസാക്കിയത്‌. കൂടാതെ നിയമലംഘന സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്‌?
ഉത്തരം: ലാഹോര്‍ 1929

11. വിശ്വേശ്വരയ്യ അയണ്‍ ആന്‍ഡ്‌ സ്റ്റീല്‍ ലിമിറ്റഡ്‌ (VISL) സ്ഥിതി ചെയ്യുന്നത്‌?
ഉത്തരം: ഭദദ്രാവതി,കര്‍ണാടക

12.1934 കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സ്ഥാപിച്ചത്‌ ആരാണ്‌?
ഉത്തരം: ജയപ്രകാശ്‌ നാരായണന്‍

13.വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം
ഉത്തരം: 1924

14. വിവരാവകാശ നിയമം പാസാക്കിയത്‌ എന്ന്‌?
ഉത്തരം: 2005

15. സാമൂഹ്യശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്‌ ആരെയാണ്‌?
ഉത്തരം: അഗസ്തെ കോംതെ

16. ആല്‍പ്സ് പർവതനിര കടന്ന്‌ വടക്കന്‍ ചരിവുകളിലേക്ക്‌ വീശുന്ന കാറ്റ്‌ ഏത്‌?
ഉത്തരം: ഫൊന്‍

17. ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കപെട്ട ആദ്യ ഇരുമ്പുരുക്ക്‌ ശാലയുടെ പേരെന്ത്‌?
ഉത്തരം: വിശ്വേശ്വരയ്യ അയണ്‍ ആന്‍ഡ്‌ സ്റ്റീല്‍ ലിമിറ്റഡ്‌ (VISL)

18. ഏത്‌ ബാങ്കാണ്‌ ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബാങ്കായി
പ്രവര്‍ത്തിക്കുന്നത്‌?
ഉത്തരം: ഭാരതീയ റിസര്‍വ്‌ ബാങ്ക്‌

19. നിസ്സഹരണ പ്രസ്ഥാനം നിര്‍ത്തിവയ്ക്കുവാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്‌?
ഉത്തരം: ചൌരി ചൗരാ സംഭവം 1922

20.“നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിത ഫലം നിങ്ങളെക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും എന്നതാണ്‌” ഏത്‌ ചിന്തകന്റെ വാക്കുകളാണ്‌ ഇത്‌?
ഉത്തരം: പ്ളേറ്റോ

21.1934-ല്‍ ബോംബെയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കുന്നതിന്‌ നേതൃത്വം നല്‍കിയതാരായിരുന്നു?
ഉത്തരം: ജയപ്രകാശ്‌ നാരായണന്‍

22. കാവേരി നദിയുടെ പോഷക നദികൾ?
ഉത്തരം: കബനി, അമരാവതി

23. ഇന്ത്യയില്‍ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായമേത്‌?
ഉത്തരം: പരുത്തി തുണി വ്യവസായം

24. രാഷ്ട്രത്തിന്റെ അദൃശ്യവും വിഭജിക്കാന്‍ പറ്റാത്തതുമായ അടിസ്ഥാന ഘടകം ഏതാണ്‌?
ഉത്തരം: പരമാധികാരം

25. ശാശ്വത ഭൂനികുതി വ്യവസ്ഥ നടിലാക്കിയ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറല്‍ ആര്‌
ഉത്തരം: കോണ്‍വാലിസ്‌ പ്രഭു 

26. ധരാതലീയ ഭൂപടങ്ങളില്‍ വടക്ക്‌ തെക്ക്‌ ദിശയില്‍ വരയ്ക്കുന്ന രേഖകള്‍ ഏത്‌?
ഉത്തരം: ഈസ്റ്റിങ്സ് 

27. രാഷ്ട്ര രൂപീകരണവുമായി ബന്ധപെട്ട്‌ ഏറ്റവും സ്വീകാര്യമായ സിദ്ധാന്തം ഏത്‌
ഉത്തരം: സാമൂഹിക പരിണാമസിദ്ധാന്തം

28. ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന്‌ വേണ്ടി ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഏത്‌?
ഉത്തരം: ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍

29. സൂര്യന്‍ ദക്ഷിണായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം ഏത്‌ പേരില്‍ അറിയപെടുന്നു?
ഉത്തരം: ശൈത്യ അയനാന്ത ദിനം 

30. ത്രികക്ഷി സഖ്യത്തിലും, ത്രികക്ഷി സൗഹാർദ്ദത്തിലും ഉൾപ്പെട്ട രാജ്യങ്ങൾ?
ഉത്തരം: ജര്‍മ്മനി, ആസ്ട്രിയ, ഹംഗറി
ത്രികക്ഷി സൗഹാർദ്ദം 
ഉത്തരം: ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, റഷ്യ

31.ശരാശരി എത്ര വയസുവരെ ഒരു വ്യക്തി ജീവിച്ചിരിക്കുന്നു എന്നത്‌ എന്തിനെ സൂചിപ്പിക്കുന്നു ?
ഉത്തരം: ആയുര്‍ദൈര്‍ഘ്യം

32. ബൊള്‍ഷെവിക്കകളുടെ നേതാവ്‌.
ഉത്തരം: ലെനിന്‍

33. തമിഴ്നാട്ടിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ കേന്ദ്രം.
ഉത്തരം: വേദാരണ്യം

34. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇന്ത്യ ഉറപ്പ് വരുത്തുന്ന നിയമം ഏത്‌?
ഉത്തരം: ദേശീയ വിദ്യാഭ്യാസ നിയമം

35. പ്ളേഗ്‌ ബോണസുമായി ബന്ധപെട്ട്‌ ഗാന്ധിജി നേതൃത്വം നല്‍കിയ സമരം?
ഉത്തരം: അഹമ്മദാബാദ് തുണിമിൽ സമരം 

36. മണ്‍സൂണ്‍ മഴയും ഇടവിട്ടുള്ള വേനല്‍ക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ രൂപപ്പെടുന്ന മണ്ണിനം.
ഉത്തരം: ലാറ്ററൈറ്റ്‌ മണ്ണ്‌

37. ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ സ്ഥാപിച്ചതാര്‌?
ഉത്തരം: വാറന്‍ ഹേസ്റ്റിങ്സ് 

38. ഇന്ത്യന്‍ സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി വാദിച്ച ആദ്യത്തെയാള്‍?
ഉത്തരം: രാജാറാം മോഹന്‍ റോയ്‌

39.കല്‍ക്കത്തയില്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഓറിയന്റെല്‍ ആര്‍ട്ട്‌സ്‌
സ്ഥാപിച്ചതാര്‌?
ഉത്തരം: രാജാ രവിവര്‍മ്മ

40. ഓരോ സ്ഥലത്തും സൂര്യന്റെ സ്ഥാനത്തെ ആധാരമാക്കി നിര്‍ണ്ണയിക്കുന്ന സമയം.
ഉത്തരം: പ്രാദേശിക സമയം

41. ഇന്ത്യന്‍ വിദേശനയത്തിന്റെ മുഖ്യശില്‍പി.
ഉത്തരം: ജവഹര്‍ലാല്‍ നെഹ്റു

42. സംസ്ഥാന പുന സംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു?
ഉത്തരം: ജസ്റ്റിസ്‌ ഫസല്‍ അലി

43. സഹകരണം, സ്വയം സഹായം, പരസ്പര സഹായം എന്ന പ്രവര്‍ത്തന തത്വമുള്ള ബാങ്കുകള്‍ ?
ഉത്തരം: സഹകരണ ബാങ്കുകള്‍

44. ബ്രിട്ടീഷ്യകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം ?
ഉത്തരം: ആറ്റിങ്ങല്‍ കലാപം

42. ദേശീയ തലത്തില്‍ ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുന്നതിന്‌ രൂപം നല്‍കിയിരിക്കുന്ന സ്ഥാപനത്തിന്റെ പേര്‌?
ഉത്തരം: ലോക്പാല്‍

46. ഇന്ത്യയിലെ പൊതുമേഖലയിലുള്ള ആദ്യത്തെ ഇരുമ്പുരുക്ക്‌ വ്യവസായശാല?
ഉത്തരം: ഇന്ത്യൻ അയൺ ആന്റ് സ്റ്റീല്‍ കമ്പനി (പശ്ചിമബംഗാൾ) 

47. ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ പ്രാദേശിക സമരങ്ങളില്‍ ആദ്യത്തേത്‌ ഏതായിരുന്നു?
ഉത്തരം: 1917 ലെ ചമ്പാരന്‍ സത്യാഗ്രഹം

48.രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ നന്മ ചെയ്യാന്‍. ഇത്‌ ഏത്‌ ചിന്തകന്റെ പ്രസ്താവനയാണ്‌?
ഉത്തരം: ജെര്‍മി ബന്താം

49. സിംല, ഡാര്‍ജിലിഗ്‌ തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യന്നത്‌ ഉത്തര പര്‍വ്വത മേഖലയിലെ ഏത്‌ നിരയിലാണ്‌?
ഉത്തരം: ഹിമാചല്‍

50. "വനിതാ ശാക്തികരണം ഇന്ത്യയുടെ ശാക്തികരണം ' എന്നത്‌ ഏത്‌ ബാങ്കിന്റെ മുദ്രാവാക്യമാണ്‌?
ഉത്തരം: ഭാരതീയ മഹിളാ ബാങ്ക്‌

51. പശ്ചിമ ബംഗാളിലെ ഗംഗ -ബ്രഹ്മപുത്രാ ഡല്‍റ്റ പ്രദേശം ഏത് നാണ്യവിളയുടെ  കൃഷിക്കാണ് പ്രസിദ്ധമായിരിക്കുന്നത് ?
ഉത്തരം: ചണ കൃഷി

52. ധാതുക്കളുടെ കലവറ എന്ന്‌ വിളിക്കുന്ന ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗമേത് ?
ഉത്തരം: ഉപദ്വീപീയ പീഠഭൂമി 

53. ക്യാപ്റ്റന്‍ ലക്ഷ്മിയുമായി ബന്ധപെട്ടിരിക്കുന്ന സംഘടന ഏത്‌?
ഉത്തരം: ഇന്ത്യന്‍ നാഷണല്‍ ആര്‍മി

54. യുണിയന്‍ പബ്ലിക്‌ സര്‍വിസ്‌ കമ്മിഷന്റെ ചെയര്‍മാനെ നിയമിക്കുന്നത്‌ ആരാണ്‌?
ഉത്തരം: രാഷ്ട്രപതി

55. ചില പ്രത്യേക മേഖലകളുടെ വികസനത്തിനു മാത്രമായി സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളാണ് സവിശേഷ ബാങ്കുകൾ. ഇവയ്ക്ക് ഉദാഹരണമാണ്‌:
ഉത്തരം: എക്ലിം ബാങ്ക്‌ ഓഫ്‌ഇന്ത്യ , ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക്‌ (SIDBI), നബാര്‍ഡ്‌

56.മെന്‍ഷെവിക്കുകളുടെ നേതാവ്‌ ആരായിരുന്നു?
ഉത്തരം: അലക്ലാണ്ടര്‍ കെറന്‍സ്റി

57. ഏത്‌ രേഖാംശത്തിലെ പ്രാദേശിക സമയത്തെയാണ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ സമയമായി തിരഞ്ഞെടുത്തിരിക്കുന്നത്‌?
ഉത്തരം: 82 ½° കിഴക്ക് 

58. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം സ്ഥിതിചെയുന്നത്‌ എവിടെയാണ്‌?
ഉത്തരം: മുംബൈ

59. നിര്‍വാത മേഖല (ഡോള്‍ഡ്രം ) എന്നറിയപ്പെടുന്ന മര്‍ദമേഖല ഏത്‌?
ഉത്തരം: മധ്യരേഖ ന്യനമര്‍ദ്ദ മേഖല

60. രാഷ്ട്രത്തെ കുറിച്ചും ഗവണ്‍മെന്റിനെ കുറിച്ചുമുള്ള പഠനമാണ്‌ രാഷ്ട്രതന്ത്ര ശാസ്ത്രം - ഇത്‌ ആരുടെ വാക്കുകളാണ്‌?
ഉത്തരം: അരിസ്റ്റോട്ടില്‍

60.യുണിവേഴ്‌സല്‍ ഫൈബര്‍ എന്നറിയപ്പെടുന്ന നാണ്യവിള ഏത്‌?
ഉത്തരം: പരുത്തി

61.ഫോര്‍വേഡ്‌ ബ്ലോക്ക്‌ എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതാര്‌?
ഉത്തരം: നേതാജി സുഭാഷ് ചന്ദ്ര ബോസ്

62. ഏത്‌ സാമുഹിക പരിഷ്കര്‍ത്താവാണ്‌ "ഹിതകാരിണി സഭ" സ്ഥാപിച്ചത്‌?
ഉത്തരം: വീരേശലിംഗം

63. വ്യക്തിഗത ആദായനികുതി .............. നികുതിയുടെ ഉദാഹരണമാണ്‌
ഉത്തരം: പ്രത്യക്ഷ നികുതി

64. കോട്ടണോപോളിസ്‌ എന്നറിയപെടുന്ന നഗരം
ഉത്തരം: മുംബൈ

62. അളവ്‌ - തൂക്ക നിലവാരം ഉറപ്പു വരുത്തുന്നതാര്‌?
ഉത്തരം: ലീഗല്‍ മെട്രോളജി വകുപ്പ് 

66. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം?
ഉത്തരം: ചിറാപുഞ്ചി

67. 20 ലക്ഷം രൂപയ്യ്‌ മുകളില്‍ ഒരു കോടി രൂപവരെയുള്ള ഉപഭോക്തൃ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്നതാര്‌?
ഉത്തരം: സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍

68. ജൂണ്‍ ആരംഭത്തില്‍ കൃഷിയിറക്കി നവംബര്‍ ആദ്യവാരം വിളവെടുക്കുന്ന കാര്‍ഷിക വിളകള്‍ ഏത്‌ പേരില്‍ അറിയപെടുന്നു?
ഉത്തരം: ഖാരിഫ്‌

69. ഒരു പ്രദേശത്തിന്‌ കാലനുസൃതമായി ഉണ്ടായ മാറ്റങ്ങളെക്കുറിച്ച്‌ മനസ്സിലാക്കുന്നതിനുള്ള ഭൂവി വിവരവ്യവസ്ഥയിലെ വിശകലന സാധ്യതയേത്‌?
ഉത്തരം: ഓവര്‍ലേ വിശകലനം

70. വി.ടി. ഭട്ടതിരിപ്പാട്‌ നേതൃത്വം നല്‍കിയ പരിഷ്കരണ പ്രസ്ഥാനമേത്‌?
ഉത്തരം: യോഗക്ഷേമസഭ

71. കൂടംകുളം ആണവ നിലയം സ്ഥിതിചെയ്യന്നത്‌ ഏത്‌ സംസ്ഥാനത്താണ്‌?
ഉത്തരം: തമിഴ്നാട്‌

72. ഉത്തരേന്ത്യന്‍ സമതലത്തില്‍ വീശുന്ന പ്രാദേശിക വാതം?
ഉത്തരം: ലൂ 

73. ഡൂണുകള്‍ ഏത്‌ ഹിമാലയന്‍ നിരയുടെ സവിശേഷത ആണ്‌?
ഉത്തരം: സിവാലിക്

74. സമൂഹ ശാസ്ത്രത്തില്‍ പങ്കാളിത്ത നിരീക്ഷണവുമായി ബന്ധപെട്ടിരിക്കുന്ന പഠന രീതി ഏത്‌?
ഉത്തരം: ഫീല്‍ഡ്‌സ്റ്റഡി

75. 'സ്വാതന്ത്ര്യം', സമത്വം',സാഹോദര്യം എന്ന മുദ്രാവാക്യവുമായി ബന്ധപെട്ട വിപ്ലവത്തിന്റെ പേരെഴുതുക.
ഉത്തരം: ഫ്രഞ്ച്‌ വിപ്ലവം

76. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി ഏത്‌?
ഉത്തരം: ഗോദാവരി

77. വ്യക്തികളുടെ ജീവനും സ്വത്തിനും സാമ്പത്തികസംരക്ഷണം നല്‍കുന്ന
സ്ഥാപനങ്ങളാണ്‌ ------------.
ഉത്തരം: ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍

78. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ബാങ്കിതര ധനകാരൃ കമ്പനിയാണ്‌?
ഉത്തരം: കേരള സ്റ്റേറ്റ്‌ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്‌ (KSFE).

79. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ്‌ --------------
ഉത്തരം: ഇരുമ്പുരുക്ക്‌ വ്യവസായം. 

80. ഒരുകോടി രൂപക്ക്‌ മുകളില്‍ നഷ്ടപരിഹാരം ആവശ്യപെടുന്ന ഉപഭോക്ത്യ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കുന്നത്‌ ആര്‌?
ഉത്തരം: ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

81. വൈദ്യുതോപകരണ വ്യവസായങ്ങളില്‍ ഇന്‍സുലേറ്ററായി ഉപയോഗിക്കുന്ന ധാതു?
ഉത്തരം: അഭ്രം (Mica)

82. ഉത്പാദന രംഗത്ത്‌ ഉപയോഗപെടുത്താന്‍ കഴിയുന്ന അധ്വാനശേഷിയുള്ള ജനങ്ങള്‍ അറിയപെടുന്നത്‌;
ഉത്തരം: മാനവ വിഭവം

83. അമ്മ എന്ന റഷ്യൻ നോവല്‍ എഴുതിയത്‌ ആര്‌?
ഉത്തരം: മാക്ലിം ഗോര്‍ക്കി

84. രാജ്യത്തെ വിവിധ സംസ്ഥാനതലസ്ഥാനങ്ങള്‍, പ്രധാന നഗരങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനറോഡുകളാണ്‌ -----------.
ഉത്തരം: ദേശീയ പാതകള്‍. 

82. കൊങ്കണ്‍ റെയില്‍വേ നിര്‍മാണം പൂര്‍ത്തീകരിച്ച വർഷം ?
ഉത്തരം: 1998

83. ധരാതലീയ ഭൂപടങ്ങളില്‍ കിഴക്ക് പടിഞ്ഞാറ് ദിശയില്‍ വരയ്ക്കുന്ന രേഖകള്‍ ഏത്‌?
ഉത്തരം: നോർത്തിംഗ്സ് 

84. സൂര്യന്‍ ദക്ഷിണായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം.
ഉത്തരം: ഡിസംബര്‍ 22

85. സൂര്യന്‍ ഉത്തരായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം ഏത്‌ പേരില്‍ അറിയപെടുന്നു?
ഉത്തരം: ഉഷ്ണ അയനാന്ത ദിനം 

86. സൂര്യന്‍ ഉത്തരായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം.
ഉത്തരം: ജൂൺ 21

87. ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ എന്ത് പേരിൽ വിളിക്കുന്നു.
ഉത്തരം: ഉത്തരായനം 

88. ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ എന്ത് പേരിൽ വിളിക്കുന്നു.
ഉത്തരം: ദക്ഷിണായനം  

89. ദക്ഷിണായന കാലത്ത്‌ ഉത്തരാർദ്ധഗോളത്തിലെ പകലുകള്‍ക്ക്‌ എന്ത്‌ മാറ്റമാണ്‌ ഉണ്ടാവുക?
ഉത്തരം: പകലുകൾക്ക് ദൈർഘ്യം കുറവായിരിക്കും.

90. ഉത്തരായന കാലത്ത്‌ ഉത്തരാർദ്ധഗോളത്തിലെ പകലുകള്‍ക്ക്‌ എന്ത്‌ മാറ്റമാണ്‌ ഉണ്ടാവുക?
ഉത്തരം: പകലുകൾക്ക് ദൈർഘ്യം കൂടുതലായിരിക്കും 

91. ഏതൊക്കെ പർവ്വതനിരകൾ ചേരുന്നതാണ് ഇന്ത്യയുടെ ഉത്തര പർവ്വതമേഖല?
ഉത്തരം: ട്രാൻസ് ഹിമാലയം (കാരക്കോറം, സസ്കർ, ലഡാക്)
ഹിമാലയം (ഹിമാദ്രി, ഹിമാചൽ, ശിവാലിക്)
പൂർവ്വാചൽ / കിഴക്കൻ മലനിരകൾ (പാട്കായിബം, നാഗാകുന്നുകൾ, മിസോകുന്നുകൾ, ഖാസികുന്നുകൾ, ഗാരോകുന്നുകൾ, ജയന്തിയ കുന്നുകൾ) 

92. ഗ്രാമീണവികസനത്തിനും കാര്‍ഷികവികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക്?
ഉത്തരം: നബാര്‍ഡ്‌ 

93. ഇന്ത്യയിലെ വികസനബാങ്കുകള്‍ക്ക്‌ ഉദാഹരണമാണ്‌ ---------------
ഉത്തരം: ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ (IFCI).

94. കുറഞ്ഞ വരുമാനക്കാരെയും ചെറുകിട വ്യവസായികളെയും കുടിയേറ്റത്തൊഴിലാളികളെയും സഹായിക്കാനായി രൂപംകൊണ്ട ബാങ്കുകൾ ?
ഉത്തരം: പെയ്മെന്റ്‌ ബാങ്കുകള്‍

95. ഇന്ത്യയുടെ മാനക രേഖാംശം എന്നറിയപ്പെടുന്നത്?
ഉത്തരം: 82 ½° കിഴക്ക് രേഖാംശം 

96. കേരളത്തില്‍ കൊല്ലം മുതല്‍ കോട്ടപുറംവരെയുള്ള പശ്ചിമതീര കനാല്‍ ഇന്ത്യയുടെ ഉള്‍നാടന്‍ ജലഗതാഗത പാതകളിൽ ഏത് പേരിൽ അറിയപ്പെടുന്നു?
ഉത്തരം: ദേശീയ ജലപാത 3 (NW 3) 

97. പാരദ്വീപ്‌ ഇന്ത്യയുടെ ഏത് തീരസമതലത്തിൽ സ്ഥിതി ചെയ്യുന്ന തുറമുഖമാണ്?
ഉത്തരം: കിഴക്കൻ തീരസമതലം 

98. ഇന്ത്യയിൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിളയായ --------------- ഒരു റാബി വിളയാണ്?
ഉത്തരം: ഗോതമ്പ് 

99. വിദൂര സംവേദനത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപകരണങ്ങളാണ്‌ ------
ഉത്തരം: സംവേദകങ്ങള്‍ 

100. ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു സെന്‍സറിന് തിരിച്ചറിയാന്‍ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ്‌ ആ സെന്‍സറിന്റെ --------------. 
ഉത്തരം: സ്പേഷ്യല്‍ റെസല്യൂഷന്‍.  

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments