ഇന്ത്യാചരിത്രം: യൂറോപ്യന്മാരുടെ വരവിനുശേഷം - പി.എസ്.സി. ചോദ്യോത്തരങ്ങൾ

പി.എസ്‌.സി.10th, +2, ഡിഗ്രി ലെവല്‍ പരീക്ഷകൾക്കെല്ലാം ഒരുപോലെ ആവശ്യമുള്ളതാണ് ഇന്ത്യയിലേക്കെത്തിയ യൂറോപ്യന്മാരുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ. പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്‌ളീഷുകാർ, ഫ്രഞ്ചുകാർ എന്നിവരുമായി ബന്ധപ്പെട്ട ഇന്ത്യയുടെ സാമൂഹ്യരാഷ്ട്രീയ ചരിത്രം - സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 300 ലേറെ ചോദ്യോത്തരങ്ങൾ.

PSC 10th,+2, Degree Level Exam Questions and Answers / Arrival of Europeans in India - PSC Questions and Answers / Indian History: Arrival of Europeans in India / PSC Syllabus-based Questions and Answers

👉യൂറോപ്യന്മാരുടെ വരവിനുശേഷം

1. യൂറോപ്പില്‍ ആദ്യമായി നിലവില്‍ വന്ന ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌?
- ഇംഗ്ലീഷ്‌ ഈസ്റ്റ് ഇന്ത്യാകമ്പനി

2. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌?
- 1600

3. യൂറോപ്പില്‍ 1602-ല്‍ സ്ഥാപിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയേത്‌?
- ഡച്ച്‌ ഈസ്സ്‌ ഇന്ത്യാ കമ്പനി

4. ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്‌ ഏത്‌ വര്‍ഷമാണ്‌?
- 1616

5. പോര്‍ച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി സ്ഥാപിച്ചത്‌ ഏത്‌ വര്‍ഷമാണ്‌?
- 1628

6. 1664-ല്‍ സ്ഥാപിക്കപ്പെട്ട ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഏത്‌ രാജ്യക്കാരുടെതാണ്‌?
- ഫ്രഞ്ച്‌

7. സ്വീഡിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌?
- 1731

8. ഏറ്റവും ഒടുവിലായി (1776-ല്‍) ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിച്ച യൂറോപ്യന്മാര്‍ ആരാണ്‌?
- ഓസ്ട്രിയ

9. ലോകത്തിലെ ആദ്യത്തെ ബഹുരാഷ്ട്ര കമ്പനിയായി അറിയപ്പെടുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി ഏതാണ്‌?
- ഡച്ച്‌ ഈസ്സ്‌ ഇന്ത്യാ കമ്പനി

10. ലോകത്തില്‍ ആദ്യമായി സ്റ്റോക്കുകള്‍ പുറപ്പെടുവിച്ച കമ്പനിയേത്‌?
- ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

11. പാപ്പരായതിനെ തുടര്‍ന്ന്‌ 1799 ഡിസംബറില്‍ പ്രവര്‍ത്തനം നിലച്ച ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഏതാണ്‌?
- ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

12. ഡച്ച്‌ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്ന പ്രധാന ഏഷ്യന്‍ പ്രദേശമേത്‌?
- ഇന്‍ഡൊനീഷ്യ

13. പോര്‍ച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിക്ക്‌ രൂപം നല്‍കിയ രാജാവാര് ?
- ഫിലിപ്പ്‌ രണ്ടാമന്‍

14. പോര്‍ച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ച വര്‍ഷമേത്‌?
- 1633

15. 1730-ല്‍ “ഏഷ്യാറ്റിക്‌ കമ്പനി” എന്ന പേരില്‍ പുനഃസ്ഥാപിക്ക്പെട്ട ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത് ?
- ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

16. നാഗപട്ടണം, സെറാംപൂര്‍, നിക്കോബാര്‍ ദ്വീപുകള്‍ എന്നീ പ്രദേശങ്ങള്‍ 200 വര്‍ഷങ്ങളോളം നിയ്രന്തണത്തില്‍ വെച്ചിരുന്ന യൂറോപ്യന്‍ കമ്പനിയേത്‌?
- ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി

17. ജീന്‍ ബാപ്റ്റിസ്റ്റ്‌ കോള്‍ബെര്‍ട്ട്‌ രൂപകല്‍പ്പന ചെയ്ത ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌?
- ഫ്രഞ്ച് ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

18. കോളിന്‍ കാംപ്ബെല്‍ സ്ഥാപിച്ച ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത് ?
- സ്വീഡിഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി

19. വില്യം ബോള്‍ട്ട്സ്‌ സ്ഥാപിച്ച ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌?
- ഓസ്ത്രിയന്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

20. “ജോണ്‍ കമ്പനി” എന്ന്‌ അറിയ്പെട്ട ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌?
- ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

21. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ പിരിച്ചുവിട്ട വര്‍ഷമേത്‌?
-1874

22. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ റോയല്‍ ചാര്‍ട്ടര്‍ നല്‍കിയ ഭരണാധികാരിയാര്‌?
- എലിസബത്ത്‌ -1

23. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി രൂപംകൊള്ളുമ്പോള്‍ ഇന്ത്യയിലെ പ്രബലനായ ഭരണാധികാരി ആരായിരുന്നു?
- അക്ബര്‍

24. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയില്‍നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ്‌ രാജാവ്‌/രാജ്ഞി ഏറ്റെടുത്ത വര്‍ഷമേത്‌?
- 1858

25. ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിപ്രവര്‍ത്തനം തുടങ്ങിയതെവിടെ?
- ലണ്ടനില്‍

26. ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു?
- ആംസ്റ്റർഡാം

27. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണം എത്രവര്‍ഷം നീണ്ടുനിന്നു?
- 190 വര്‍ഷം
 
28. ഇന്ത്യയില്‍ ആദ്യമെത്തിയ യൂറോപ്യന്മാരാര്‍?
- പോര്‍ച്ചുഗീസുകാര്‍

29. ഏറ്റവുമൊടുവില്‍ ഇന്ത്യ വിട്ടുപോയ യൂുറോപ്യന്മാരാര്‌?
- പോര്‍ച്ചുഗീസുകാര്‍

30. ഇന്ത്യയില്‍ ആദ്യമെത്തിയ ഇംഗ്ലീഷ്‌ സഞ്ചാരി ആരാണ്‌?
- റാല്‍ഫ്‌ ഫിച്ച്‌

31. ഇന്ത്യയിലെ ഏതു ച്രകവര്‍ത്തിയുടെ സദസ്സിലേക്കാണ്‌ 1591-ല്‍ റാല്‍ഫ്‌ ഫിച്ച്‌ എത്തിയത്‌?
- അക്ബറുടെ

32. "മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍” എന്ന്‌ അറിയപ്പെടുന്നതാര്‌?
- റാല്‍ഫ്‌ ഫിച്ച്‌

33. ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയെ പ്രതിനിധാനം ചെയ്ത്‌ ഇന്ത്യയില്‍ ആദ്യമെത്തിയത്‌ ആരാണ്‌?
- ക്യാപ്റ്റന്‍ വില്യം ഹോക്കിന്‍സ്‌

34. 1608 ഓഗസ്റ്റില്‍ ക്യാപ്ടന്‍ വില്യം ഹോക്കിന്‍സിനെ ഇന്ത്യയിലേക്കയച്ച ഇംഗ്ലണ്ടിലെ രാജാവായിരുന്നു?
- ജെയിംസ്‌ ഒന്നാമന്‍

35. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെസദസ്സിലാണ്‌ ക്യാപ്റ്റന്‍ വില്യം ഹോക്കിന്‍സെത്തിയത്‌?
- ജഹാംഗീറിന്റെ 

36. 1615-18 കാലത്ത്‌ ജഹാംഗീര്‍ ച്രകവര്‍ത്തിയുടെ സദസ്യനായിരുന്ന ഇംഗ്ലീഷുകാരനാര്?
- സര്‍ തോമസ്‌ റോ

37. 1612-ല്‍ ഇംഗ്ലീഷുകാര്‍ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി തുറന്നത്‌ എവിടെയാണ്‌?
- സൂററ്റില്‍

38. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയെ നിയ്ന്ത്രിക്കാന്‍ ബ്രിട്ടീഷ്‌പാര്‍ലമെന്റ്‌ പാസാക്കിയ ആദ്യത്തെ നിയമമേതായിരുന്നു ?
- 1773-ലെ റെഗുലേറ്റിങ് ആക്ട്‌

39. ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ പദവി സൃഷ്ടിക്കപ്പെട്ടത് ഏതു നിയമത്തോടെയാണ്‌ ?
- 1773-ലെ റെഗുലേറ്റിങ് ആക്ട് 

40. ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയുടെ ഇന്ത്യയിലെ വ്യാപാരക്കുത്തക അവസാനിപ്പിക്കാന്‍ കാരണമായ നിയമമേത്‌ ?
- 1813-ലെ ചാര്‍ട്ടര്‍ നിയമം

41. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിക്ക്‌ ഇന്ത്യയില്‍ നിര്‍ണായക സ്വാധീനം നേടിക്കൊടുത്ത യുദ്ധമേത്‌ ?
- 1757-ലെ പ്ലാസി യുദ്ധം

42. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയില്‍നിന്നും ഇന്ത്യയുടെഭരണം ബ്രിട്ടീഷ്‌ സര്‍ക്കാര്‍
 ഏറ്റെടുത്തതെന്നാണ്‌ ?
- 1858-ലെ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യാ ആക്ടിലൂടെ

43. ബ്രിട്ടീഷ്‌ ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ?
- വാറന്‍ ഹേസ്റ്റിങ്സ്‌

44. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ?
- കാനിങ്‌

44. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ്‌ വൈസ്രോയി ആരായിരുന്നു ?
- കാനിങ്‌

45. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ്‌ വൈസ്രോയി ആരാണ്‌ ?
- മൗണ്ട് ബാറ്റന്‍

46. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ?
- മൗണ്ട് ബാറ്റന്‍

47. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഗവര്‍ണര്‍ ജനറല്‍ ആരാണ്‌ ?
- സി. രാജഗോപാലാചാരി

48. ഇന്ത്യാക്കാരനായ ഏക ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ?
- സി. രാജഗോപാലാചാരി

49. ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ഇംപീച്ച്‌മെന്റ്‌ നടപടിക്കു വിധേയനാക്കിയ ഏക ഗവര്‍ണര്‍ ജനറല്‍ ആരാണ്‌ ?
- വാറന്‍ ഹേസ്റ്റിങ്സ്‌

50. ഇന്ത്യയില്‍വെച്ച്‌ വധിക്കപ്പെട്ട ഏക വൈസ്രോയി ആരാണ്‌ ?
- മേയോ

51. വൈസ്രോയി മേയോ വധിക്കപ്പെട്ടത്‌ എവിടെവെച്ചാണ്‌ ?
- ആന്‍ഡമാനില്‍

52. ബംഗാള്‍ വിഭജനം നടത്തിയ വൈസ്രോയിയാര് ?
- കഴ്സണ്‍

53. ബംഗാള്‍ വിഭജനം റദ്ദുചെയ്ത വൈസ്രോയി ആര് ?
- ഹാര്‍ഡിഞ്ച്‌

54. “ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്‌” എന്നറിയപ്പെട്ട വൈസ്രോയിയാര് ?
- റിപ്പണ്‍

55. “ബ്രിട്ടീഷ്‌ ഇന്ത്യയിലെ ബാബര്‍” എന്നു വിളിക്കപ്പെട്ടതാർ?
- റോബര്‍ട്ട്‌ ക്ലൈവ്‌
 
56. "ബ്രിട്ടീഷ്‌ ഇന്ത്യയിലെ അക്‌ബര്‍ "എന്നറിയപ്പെട്ടതാര്‍ ?
- വെല്ലസ്ലി

57. സൈനിക സഹായവ്യവസ്ഥനടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍ ആരാണ്‌ ?
- വെല്ലസ്ലി

58. സതി നിരോധിച്ച ഗവര്‍ണര്‍ ജനറല്‍ ആര് ?
- വില്യം ബെന്റിക്ക്‌

59. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറലാര് ?
- ഡല്‍ഹൌസി

60. ഇന്ത്യയില്‍ റെയില്‍വേ ആരംഭിക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ?
- ഡല്‍ഹൗസി

61. ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ?
- കാനിങ്‌

62. നാട്ടുഭാഷാ പത്രമാരണനിയമം നടപ്പിലാക്കിയ വൈസ്രോയിയാര്?
- ലിട്ടണ്‍

63. കോണ്‍ഗ്രസിന്റെ രൂപവത്കരണകാലത്ത്‌ വൈസ്രോയി ആരായിരുന്നു ?
- ഡഫറിന്‍

64. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല സമയത്തെ വൈസ്രോയി ആരാണ്‌ ?
- ചെംസ്ഫോർഡ് 

65. ക്വിറ്റ്‌ ഇന്ത്യാസമരകാലത്തെ വൈസ്രോയി ആരായിരുന്നു ?
- ലിന്‍ലിത്ത്‌ ഗോ

66. ഇന്ത്യയില്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായി നടന്ന യുദ്ധങ്ങള്‍ ഏതു പേരില്‍ അറിയപ്പെടുന്നു ?
- കര്‍ണാട്ടിക്ക്‌ യുദ്ധങ്ങള്‍

67. 1748-ലെ എയ്ക്സ്‌-ലാ-ഷാപെ ലെ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത്‌ ?
- ഒന്നാം കര്‍ണാട്ടിക്ക്‌ യുദ്ധം

68. രണ്ടാം കര്‍ണാട്ടിക്ക്‌ യുദ്ധം അവസാനിക്കാന്‍ കാരണമായസന്ധിയേത്‌ ?
- പോണ്ടിച്ചേരി സന്ധി (1754)

69. ഏത്‌ സന്ധിയിലൂടെയാണ്‌ മൂന്നാം കര്‍ണാട്ടിക്ക്‌ യുദ്ധം അവസാനിച്ചത്‌ ?
- പാരീസ്‌ സന്ധി (1763)

70. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആധിപത്യം തകര്‍ത്ത വാണ്ടിവാഷ്‌ യുദ്ധം നടന്നത്‌ ഏതു വര്‍ഷം ?
- 1760

71. ഇംഗ്ലീഷുകാരുടെ സെന്റ്‌ ജോര്‍ജ്‌ കോട്ട എവിടെയായിരുന്നു ?
- ചെന്നൈ

72. കൊല്‍ക്കത്തയില്‍ ഫോര്‍ട്ട്‌ വില്യം നിര്‍മിച്ച യുറോപ്യന്മാര്‍ ?
- ഇംഗ്ലീഷുകാര്‍

73. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യമേത്‌?
- സത്താറ (1848)

74. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ്‌രാജ്ഞിയുടെ കീഴിലാക്കിയ നിയമമേത്‌ ?
- 1858-ലെ ഇന്ത്യാ ഗവണ്‍മെന്റ്‌ ആക്ട്‌

75. 1858 -ലെ ഇന്ത്യാ ഗവണ്‍മെന്റ്‌ ആക്ട്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയാര്?
- ലോര്‍ഡ്‌ പല്‍മേഴ്സ്റ്റണ്‍

👉ബ്രിട്ടീഷ്‌ ഇന്ത്യയിലെ ലഹളകള്‍
76. ഇന്ത്യാസമുദ്രത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന ഒരുയൂറോപ്യന്‍ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരി ആര്‌ ?
- മാര്‍ത്താണ്ഡവര്‍മ (1741 -ലെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ)

76. ബ്രിട്ടിഷുകാര്‍ക്കെതിരെ അന്തര്‍ദേശീയ സഖ്യം രൂപവത്കരിച്ച ഏക ഇന്ത്യന്‍ ഭരണാധികാരിയാര്?
- ടിപ്പു സുല്‍ത്താന്‍

77. ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടാന്‍ ഫ്രഞ്ചുകാരുടെ സഹായം തേടിയ ഇന്ത്യന്‍ ഭരണാധികാരി ആര്?
- ടിപ്പു സുല്‍ത്താന്‍

78. ഫ്രഞ്ചുകാരുടെ വിപ്ലവസംഘടനയായ ജാക്കോബിന്‍ ക്ലബ്ബില്‍ അംഗമായ ഇന്ത്യന്‍ ഭരണാധികാരി ആര്‌ ?
- ടിപ്പു സുല്‍ത്താന്‍

79. ശ്രീരംഗപട്ടണത്ത്‌ “സ്വാതന്ത്ര്യവൃക്ഷം'നട്ട ഭരണാധികാരി ആര് ?
- ടിപ്പു സുല്‍ത്താന്‍

80. ഇംഗ്ലീഷുകാരുമായുള്ള പോരാട്ടത്തില്‍ സഹായം അഭ്യര്‍ഥിച്ച്‌ അറേബ്യ, മൌറീഷ്യസ്‌, കാബൂള്‍, കോണ്‍സ്റ്റാന്റിനേപ്പിള്‍ എന്നിവിടങ്ങളിലേക്ക്‌ പ്രതിനിധികളെ അയച്ച ഇന്ത്യന്‍ ഭരണാധികാരി ആര്‌?
- ടിപ്പു സുല്‍ത്താന്‍
 
81. സംന്യാസി കലാപം ആരംഭിച്ചവര്‍ഷമേത്‌?
-1763

82. ഏതു പ്രദേശത്തെ നാടോടികളായ ഭിക്ഷുക്കളായിരുന്നു സംന്യാസിമാര്‍?
- ബംഗാള്‍

83. സംന്യാസി കലാപം പ്രമേയമായുള്ള പ്രസിദ്ധ നോവലേത്‌?
- ആനന്ദമഠം

84. ഇന്ത്യന്‍ നാട്ടുഭാഷയില്‍ എഴുതപ്പെട്ട ആദ്യത്തെ നോവലേത്‌?
- ആനന്ദമഠം (ബംഗാളി)

85. ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ചആനന്ദമഠം പ്രസിദ്ധീകരിച്ച വര്‍ഷമേത്‌?
- 1881

86. ശത്രുക്കള്‍ക്കെതിരെ പോരാടിയ “ആനന്ദന്‍മാര്‍ എന്നറിയപ്പെട്ട പോരാളികളുടെ കഥ പറയുന്ന കൃതിയേത്‌?
- ആനന്ദമഠം

87. “വന്ദേമാതരം ഏതുകൃതിയുടെ ഭാഗമാണ്‌?
- ആനന്ദമഠം

88. സംന്യാസി കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ ഏതെല്ലാമായിരുന്നു?
- രംഗപൂര്‍, ധാക്ക, ബോഗ്ര, മിമന്‍സിങ്‌

89. സംന്യാസി കലാപത്തിനിടയ്‌ക്ക്‌ സ്വതന്ത്രഭരണകൂടങ്ങള്‍ സ്ഥാപിച്ചത്‌ എവിടെയെല്ലാം?
ബോഗ്ര, മിമന്‍സിങ് 

90. ഭിക്ഷാടനം ജീവിതമാര്‍ഗമാക്കിയിരുന്ന ഫക്കിര്‍മാര്‍ ഏതുപ്രദേശത്തെ നാടോടികളായിരുന്നു?
- ബംഗാള്‍

91. ഫക്കിര്‍ കലാപം ആരംഭിച്ച വര്‍ഷമേത്‌?
-1776

92. ഫക്കിര്‍മാരുടെ നേതാവ്‌ ആരായിരുന്നു?
- മജ്നു ഷാ

93. മജ്നു ഷായുടെ മരണശേഷം ഫക്കിര്‍മാരെ നയിച്ചതാര്‌?
- ചിരാഗ്‌ അലി ഷാ

94. ഏത്‌ കര്‍ഷകകലാപത്തിലാണ്‌ ഗറില്ലാമാതൃകയില്‍ ഇംഗ്ലീഷുകാർക്കെതിരെ ആക്രമണങ്ങള്‍ സംഘടിപ്പിച്ചത്‌?
- ഫക്കിര്‍ കലാപം

95. ഭവാനിപഥക്‌, ദേവി ചൗധരാണി എന്നിവര്‍ നേതൃത്വം നല്‍കിയത്‌ ഏത്‌ കര്‍ഷക കലാപത്തിനാണ്‌?
 - ഫക്കിര്‍ കലാപം

96. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഗോത്രവര്‍ഗകലാപം ഏത്‌?
- സന്താള്‍ കലാപം

97. സന്താള്‍ കലാപം ആരംഭിച്ച വര്‍ഷമേത്‌?
- 1855

98. സന്താള്‍ കലാപത്തിലേക്കുനയിച്ച ബ്രിട്ടീഷുകാരുടെ നികുതി നയമേത്‌?
- ശാശ്വതഭുനികുതി വ്യവസ്ഥ

99. സിദ്ദു, കാനു എന്നീ സഹോദരന്‍മാര്‍ നേതൃത്വം നല്‍കിയകലാപമേത്‌?
- സന്താള്‍ കലാപം

100. സന്താള്‍ കലാപം പൂര്‍ണമായുംഅടിച്ചമര്‍ത്തപ്പെട്ട വര്‍ഷമേത്‌?
- 1856

101. ഏതുമേഖലയിലെ ഗോത്രവര്‍ഗക്കാരായ കര്‍ഷകരായിരുന്നു സന്താളുകള്‍?
- ബിഹാര്‍, ബംഗാള്‍

102. “പോളിഗാരി സമ്പ്രദായം' എന്നറിയപ്പെട്ട രാഷ്ട്രീയവ്യവസ്ഥ നിലനിന്നിരുന്ന പ്രദേശമേത്‌?
- ദക്ഷിണേന്ത്യ (കര്‍ണാടകം, തമിഴ്നാട്‌)

103. ബ്രിട്ടിഷുകാര്‍ക്കെതിരായ പോളിഗാര്‍ കലാപങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ ആരെല്ലാം?
- വീരപാണ്ഡ്യ, കട്ടബൊമ്മന്‍, മരുതു പാണ്ഡ്യന്‍

104. ഏതുപ്രദേശത്തെ പോളിഗാര്‍ ആയിരുന്നു വിരപാണ്ഡ്യ കട്ടബൊമ്മന്‍?
- പാഞ്ചാലംകുറിച്ചി

105. മരുതു പാണ്ഡ്യന്‍ ഏതുപ്രദേശത്തെ പോളിഗാര്‍ ആയിരുന്നു?
- ശിവഗംഗ

106. വീരപാണ്ഡ്യ, കട്ടബൊമ്മനും ഇംഗ്ലീഷുകാരുമായുള്ള പോരാട്ടം നടന്ന കാലയളവേത്‌?
- 1792-99

107. ഇംഗ്ലീഷുകാര്‍ വീരപാണ്ഡ്യ കട്ടബൊമ്മനെ ചതിവില്‍ പിടികൂടി തൂക്കിലേറ്റിയ വര്‍ഷമേത്‌?
- 1799 ഒക്ടോബര്‍

108. മരുതുപാണ്ഡ്യനെയും, അനുയായികളെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ വര്‍ഷമേത്‌?
- 1801 ഒക്ടോബര്‍

109. ബ്രിട്ടീഷുകാര്‍ക്കെതിരെ 1844ല്‍ ഉപ്പുലഹള നടന്നത്‌ എവിടെ?
- സൂററ്റ്‌
 
110. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കര്‍ണാടകയിലെ വനിതാ ഭരണാധികാരി ആര് ?
- കിട്ടുര്‍ ചന്നമ്മ

111. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കിട്ടൂര്‍ ചന്നമ്മയെ സഹായിച്ച പോരാളിയാര് ?
- രായപ്പ

112. കിട്ടുര്‍ ചന്നമ്മയെ ബ്രിട്ടീഷുകാര്‍ പിടികൂടി തടവുകാരിയാക്കിയ വര്‍ഷമേത്‌?
- 1829

👉ഒന്നാം സ്വാതന്ത്ര്യസമരം
113. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സംഘടിതമായ ചെറുത്തുനില്‍പ്പ്‌ ഏതാണ്‌?
-1857-ലെ കലാപം

114. 1857-ലെ കലാപത്തെ അടിസ്ഥാനമാക്കി ഗ്രേറ്റ്‌ റെബെലിയണ്‍.' എന്ന കൃതി രചിച്ചതാര് ?
- അശോക്‌ മേത്ത

115. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150-ാം വാര്‍ഷികം ആചരിച്ച വര്‍ഷമേത്‌?
- 2007

116. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണാര്‍ഥം 2007-ല്‍ പുറത്തിറക്കിയത്‌ എ്രത രൂപയുടെ നാണയമാണ്‌?
- 100 രൂപ

117. 1857 മെയ്‌ 10- ന്‌ കലാപം പൊട്ടിപ്പുറപ്പെട്ടത്‌ എവിടെയാണ്‌?
- മീററ്റ്‌

118. 1857-ലെ കലാപത്തിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു?
- മംഗള്‍ പാണ്ഡെ

119. മംഗള്‍ പാണ്ഡെ വധിച്ച ബ്രിട്ടീഷ്‌ സാര്‍ജന്റ്‌ ആരായിരുന്നു?
- മേജര്‍ ഹഡ്സണ്‍

120. ഡല്‍ഹിപിടിച്ചെടുത്ത കലാപകാരികള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതാരെ?
- ബഹദൂര്‍ ഷാ രണ്ടാമന്‍

121. 1857-ലെ കലാപത്തിന്‌ ഡല്‍ഹിയില്‍ നേതൃത്വം നല്‍കിയതാര്‍?
- ഭക്തഖാന്‍

122. ലഖ്നൌവില്‍ കലാപം നയിച്ച ഔധിലെ വനിതാഭരണാധികാരിയാര്?
- ബീഗം ഹസ്രത്ത്മഹല്‍

123. 1857-ലെ കലാപത്തെ ഗ്വാളിയറില്‍ നയിച്ചതാര്‌?
- ഝാന്‍സിറാണി

124. 'മണികര്‍ണിക' എന്നത്‌ ആരുടെ യഥാര്‍ഥനാമം ആയിരുന്നു?
ഝാന്‍സിറാണിയുടെ

125. "ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു” എന്ന്‌ ഝാന്‍സി റാണിയെ വിശേഷിപ്പിച്ചതാര് ?
- ജവാഹര്‍ലാല്‍ നെഹ്റു

126. 1857-ലെ കലാപത്തില്‍ ഗറില്ലായുദ്ധമുറകള്‍ പുറത്തെടുത്തതാര് ?
- താന്തിയ തോപ്പി

127. 1857-ലെ കലാപത്തെ കാണ്‍പൂരില്‍ നയിച്ച മറാത്താ ഭരണാധികാരിയാര്‌?
- നാനാ സാഹിബ്‌

128. ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലില്‍ ഝാന്‍സി റാണി കൊല്ലപ്പെട്ട വര്‍ഷമേത്‌?
- 1858 ജൂണ്‍ 18

129. ആരുടെ അപരനാമമായിരുന്നു “താന്തിയ തോപ്പി” എന്നത്‌?
- രാമചന്ദ്ര പാണ്ഡുരംഗ തോപ്പി

130. താന്തിയ തോപ്പിയെ ബ്രിട്ടീഷുകാര്‍ വധശിക്ഷയ്ക്ക്‌ വിധേയമാക്കിയ വര്‍ഷമേത്‌?
- 1859 ഏപ്രിൽ 18

131.1857-ലെ കലാപകാലത്ത്‌ ഏത്‌ വിപ്ലവനേതാവിന്റെ പ്രസിദ്ധമായ കുതിരയായിരുന്നു “ബാദല്‍” ?
- ഝാന്‍സിറാണിയുടെ

132. '1957-ലെ കലാപത്തിലെ വന്ദ്യവയോധികന്‍' എന്നറിയപ്പെട്ടതാര് ?
- കണ്‍വര്‍ സിങ്‌

133. ഇന്ത്യയിലെ അവസാനത്തെ മുഗള്‍ ഭരണാധികാരി ആരായിരുന്നു?
- ബഹദൂര്‍ ഷാ രണ്ടാമന്‍

134. ബഹദൂര്‍ ഷാ രണ്ടാമനെ ബ്രിട്ടിഷുകാര്‍ നാടുകടത്തിയതെവിടേക്ക്‌?
- ബര്‍മയിലേക്ക്‌

135. മുഗള്‍ ഭരണത്തിന്‌ പരിപൂര്‍ണമായ അന്ത്യംകുറിച്ച സംഭവമേതായിരുന്നു?
- 1857-ലെ കലാപം

136. 1857-ലെ കലാപത്തെ “ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം” എന്ന്‌ ആദ്യം വിശേഷിപ്പിച്ചതാര് ?
- വി.ഡി. സവര്‍ക്കര്‍

137. വി.ഡി. സവര്‍ക്കറുടെ “ദി ഹിസ്റ്ററി ഓഫ്‌ ദി വാര്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്‌ “എന്ന കൃതി പുറത്തിറങ്ങിയ വര്‍ഷമേത്‌?
- 1909

138. ഒന്നാം സ്വാതന്ത്ര്യസമരമെന്ന്‌ പഞ്ചാബിലെ ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്ന സംഭവമേത്‌?
- 1845-ലെ ഒന്നാം ആംഗ്ലോ-സിഖ്‌ യുദ്ധം

139. 1857-ലെ കലാപത്തെ "ദേശീയ കലാപം” എന്നാദ്യമായി വിശേഷിപ്പിച്ച പാശ്ചാത്യപണ്ഡിതനാര് ?
- കാറല്‍ മാക്സ്‌

140. 1857-ലെ കലാപത്തെ “ശിപായി ലഹള എന്നുവിവരിച്ച ബ്രിട്ടീഷ്‌ ചരിത്രകാരന്‍ ആര് ?
- ജോണ്‍ ലോറന്‍സ്‌

141. 1857-ലേത്‌ “'ബ്രിട്ടീഷുകാര്‍ക്കെതിരായ ആദ്യത്തെ കലാപവുമല്ല, ദേശീയ സ്വാതന്ത്ര്യ സമരവുമല്ല” എന്ന്‌ പറഞ്ഞതാര്‌?
- ആര്‍.സി. മജുംദാര്‍

142. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനം നടന്നതെവിടെ?
- മുംബൈയിലെ ഗോകുല്‍ദാസ്‌

143. തേജ്പാല്‍ കോളേജില്‍ (1885 ഡിസംബര്‍ 28 മുതല്‍ 31 വരെ) കോണ്‍ഗ്രസിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര് ?
- എ.ഒ.ഹ്യൂം

144. കോണ്‍ഡഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു?
- ഡബ്ള്യു.സി. ബാനര്‍ജി

145. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തില്‍ എത്ര പ്രതിനിധികള്‍ പങ്കെടുത്തു?
- 72 പേര്‍

146. കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനത്തില്‍ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?
- ജി. സുബ്രഹ്മണ്യ അയ്യര്‍

147. കോണ്‍ഗ്രസിന്റെ പ്രഥമസമ്മേനത്തില്‍ പങ്കെടുത്ത മലയാളി ആരാണ്‌ ?
- കേശവപിള്ള (തിരുവനന്തപുരം)

148. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തില്‍ ആകെ എത്ര പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു?
- ഒന്‍പത്‌

149. കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ആദ്യപ്രമേയത്തിന്റെ പ്രതിപാദ്യം എന്തായിരുന്നു?
- ഭാരതത്തിനുവേണ്ടി ഒരു റോയല്‍കമ്മീഷനെ നിയമിക്കണം

150. കോണ്‍ഗ്രസിന്റെ രണ്ടാമത്തെസമ്മേളനം നടന്നത്‌ എവിടെയാണ്‌?
- കൊല്‍ക്കത്തയില്‍

151. കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു?
- ദാദാഭായ്‌ നവ്റോജി

152. കോണ്‍ഗ്രസിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു?
- ബദറുദ്ദീന്‍ ത്വയാബ്ജി

153. കോണ്‍ഗ്രസിന്റെ ആദ്യത്തെ വിദേശി പ്രസിഡന്റ്‌ ആരായിരുന്നു?
- ജോര്‍ജ്‌ യൂള്‍

154. രണ്ടുതവണ കോണ്‍ഗ്രസ്‌ അധ്യക്ഷനായ വിദേശി ആരാണ്‌?
- വില്യം വെഡ്ഡര്‍ബണ്‍.

155. കോണ്‍ഗ്രസ് പ്രസിഡന്റായ ഏക മലയാളിയാര്‌?
- സി. ശങ്കരന്‍ നായര്‍

156. ഏതുസമ്മേളനത്തിലാണ്‌ ശങ്കരന്‍നായര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്‌?
- 1897-ലെ അമരാവതി സമ്മേളനം

157. കോണ്‍ഗ്രസിന്റെ എത്രാമത്തെ സമ്മേളനത്തിലാണ്‌ ശങ്കരന്‍നായര്‍ അധ്യക്ഷത വഹിച്ചത്‌?
- 13-ാം സമ്മേളനം

158. കോണ്‍ഗ്രസ്‌ അധ്യക്ഷയായ ആദ്യവനിത ആരാണ്‌?
- ആനിബസന്റ്‌

159. ഏതു സമ്മേളനത്തിലാണ്‌ ആനിബസന്റ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷയായത്‌?
- 1917-ലെ കൊല്‍ക്കത്ത സമ്മേളനം

160. കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ ഇന്ത്യന്‍ വനിത ആരാണ്‌?
- സരോജിനി നായിഡു

161. കോണ്‍ഗ്രസ്‌ അധ്യക്ഷയായ രണ്ടാമത്തെ വനിതയാര്‌?
- സരോജിനി നായിഡു

162. ഏതു സമ്മേളനത്തിലാണ്‌ സരോജിനി നായിഡു കോണ്‍ഗ്രസ്‌ അധ്യക്ഷയായത്‌?
- 1925-ലെ കാണ്‍പൂര്‍ സമ്മേളനം

163. കോണ്‍ഗ്രസ്‌ അധ്യക്ഷയായ മൂന്നാമത്തെ വനിതയാര്‌?
- നെല്ലി സെന്‍ഗുപ്ത (1933 കൊൽക്കത്ത)

164. ഗാന്ധിജി കോണ്‍ഗ്രസ്‌ പ്രസിഡന്റായ ഏക സന്ദര്‍ഭമേത്‌?
- 1924-ലെ ബെല്‍ഗാം സമ്മേളനം

165. ജവാഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ്‌ പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനമേത്‌?
- 1929-ലെ ലാഹോര്‍ സമ്മേളനം

166. സുഭാഷ്‌ ചന്ദ്രബോസ്‌ ആദ്യമായി കോണ്‍ഗ്രസ്‌ പ്രസിഡന്റായ സമ്മേളേനമേത്‌?
- 1937-ലെ ഹരിപുര സമ്മേളനം

167. കോണ്‍ഗ്രസ്‌ പൂര്‍ണസ്വരാജ്‌ പ്രഖ്യാപനം നടത്തിയത്‌ ഏതുസമ്മേളനത്തിലാണ്‌?
- 1929-ലെ ലാഹോര്‍ സമ്മേളനം

168. കോണ്‍ഗ്രസ്‌ പുര്‍ണസ്വരാജ്‌ പ്രഖ്യാപനം നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷന്‍ ആരായിരുന്നു?
- ജവാഹര്‍ലാല്‍ നെഹ്റു

169. ക്വിറ്റ്‌ ഇന്ത്യാപ്രമേയസമ്മേളനം നടന്നത്‌ എവിടെ?
- മുംബൈയില്‍

170. ക്വിറ്റ്‌ ഇന്ത്യാപ്രമേയം തയ്യാറാക്കിയത്‌ ആരാണ്‌?
- ജവാഹര്‍ലാല്‍ നെഹ്റു

171. 1896 ലെ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ വന്ദേമാതരം ആദ്യമായി ആലപിച്ചതാര് ?
- രബീന്ദ്രനാഥ ടാഗോര്‍

172. ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോണ്‍ഗ്രസ്‌ സമ്മേളനമേത്‌?
- 1911-ലെ കൊല്‍ക്കത്ത സമ്മേളനം

172. കോണ്‍ഗ്രസിലെ മിതവാദകാലഘട്ടം ഏതായിരുന്നു?
- 1885-1905

173. കോണ്‍ഗ്രസിലെ തീവ്രദേശീയവാദ കാലഘട്ടമായി അറിയപ്പെടുന്നതേത്‌?
- 1905-1919

174. കോണ്‍ഗ്രസിലെ ഗാന്ധിയുഗം ഏതായിരുന്നു?
- 1919-1947

175. കോണ്‍ഗ്രസില്‍ ആദ്യത്തെ പിളര്‍പ്പുണ്ടായ വര്‍ഷമേത്‌?
- 1907-ലെ സുററ്റ സമ്മേളനം

176. 1907-ലെ സൂററ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ആരായിരുന്നു?
- റാഷ്ബിഹാരി ഘോഷ്‌

177. കോണ്‍ഗ്രസിലെ മിതവാദികളും, തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ?
- ലഖ്‌നൗ (1919)

178. കോണ്‍ഗ്രസും, മുസ്ലിം ലീഗുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സംഭവമേത്‌?
-ലഖ്‌നൗ ഉടമ്പടി (1916)

179. ഒന്നാം സ്വാതന്ത്ര്യദിനമായി കോണ്‍ഗ്രസ്‌ ആചരിച്ചതെന്ന്‌?
- 1930 ജനുവരി 26

180. 1929 ഡിസംബര്‍ 31-ന്‌ ജവാഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണപതാക ഉയര്‍ത്തിയത്‌ ഏതു നദിയുടെ തീരത്താണ്‌?
- രവി

181. കോണ്‍ഗ്രസ്‌ നിസ്സഹകരണപ്രമേയം പാസാക്കിയ സമ്മേളനമേത്‌?
- 1920-ലെ നാഗ്പൂര്‍ കോണ്‍ഗ്രസ്‌

182. സിവില്‍ നിയമലംഘനപ്രസ്ഥാനം ആരംഭിക്കുവാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ച സമ്മേളനമേത്‌?
-1929-ലെ ലാഹോര്‍ സമ്മേളനം

183. കോണ്‍ഗ്രസിന്റെ ക്വിറ്റ്‌ ഇന്ത്യപ്രമേയസമ്മേളനം നടന്നത്‌ ഏതു വര്‍ഷം?
- 1942

184. സൈമണ്‍ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രമേയം കോണ്‍ഗ്രസ്‌ പാസാക്കിയ 1927- ലെ മദ്രാസ് സമ്മേളനത്തില്‍ അധ്യക്ഷന്‍ ആരായിരുന്നു?
- ഡോ. അന്‍സാരി

185. കോണ്‍ഗ്രസിന്റെ വാര്‍ഷികസമ്മേളനത്തിന്‌ ആദ്യമായി ഒരു ഗ്രാമം വേദിയായ സന്ദര്‍ഭമേത്‌?
- 1936 ലെ ഫൈസ്പൂുര്‍ സമ്മേളനം

186. 1930-ലെ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്‌?
 - നിയമലംഘന പ്രസ്ഥാനം

187. ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാര്‍ച്ച്‌ ആരംഭിച്ചതെന്ന്‌?
- 1930 മാര്‍ച്ച്‌ 12

188. ദണ്ഡിമാര്‍ച്ച്‌ ആരംഭിച്ചത്‌ എവിടെ നിന്ന്‌?
- സബര്‍മതി ആശ്രമം

189. ഗാന്ധിജി ദണ്ഡി കടപ്പുറത്തെത്തിയതെന്ന്‌?
- 1930 ഏപ്രിൽ 5

190. ദണ്ഡി കടപ്പുറം ഇപ്പോള്‍ ഏതു സംസ്ഥാനത്താണ്‌?
- ഗുജറാത്ത്‌

191. കോണ്‍ഗ്രസ്‌ ക്വിറ്റ്‌ ഇന്ത്യാ പ്രമേയം പാസാക്കിയതെന്ന്‌?
- 1942 ഓഗസ്റ്റ്‌ 8

192. ഗാന്ധിജി "പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക” എന്നാഹ്വാനം ചെയ്തത്‌ ഏതു പ്രക്ഷോഭത്തോടനുബന്ധിച്ചാണ്‌?
- ക്വിറ്റ്‌ ഇന്ത്യാ സമരം

193. ഗാന്ധിജി ക്വിറ്റ്‌ ഇന്ത്യാ പ്രഭാഷണം നടത്തിയതെവിടെ?
- ഗൊവാലിയ ടാങ്ക് മൈതാനത്ത്‌

194. 1939-ല്‍ സുഭാഷ്‌ ചന്ദ്ര ബോസ്‌ കോണ്‍ഗ്രസ്‌ വിട്ടശേഷം രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയേത്‌?
- ഫോര്‍വേഡ്‌ ബ്ലോക്ക്‌

195. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ കോണ്‍ഗ്രസ്‌ സമ്മേളനമേത്‌?
- 1887-ലെ മദ്രാസ് സമ്മേളനം

196. കോണ്‍ഗ്രസ്‌ അധ്യക്ഷനായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ ഐറിഷ്‌ അംഗമാര്‌?
- ആല്‍ഫ്രഡ്‌ വെബ്ബ്‌

197. കോണ്‍ഗ്രസിന്‌ ആദ്യമായി നിയമാവലിഉണ്ടായ സമ്മേളനമേത്‌?
- 1899-ലെ ലഖ്നാ സമ്മേളനം

198. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോണ്‍ഗ്രസ്‌ സമ്മേളനം ഏതായിരുന്നു?
- 1901-ലെ കൊല്‍കക്കുത്ത സമ്മേളനം

199. കോണ്‍ഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മില്‍യോജിപ്പിലെത്തിയ 1916 ലെ ലഖ്‌നൗ സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചതാര്‌?
- അംബികാചരണ്‍ മജുംദാര്‍

200. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആരായിരുന്നു?
- ജെ.ബി. കൃപലാനി

201. 1940-ല്‍ കോണ്‍ഗ്രസ്‌ ആരംഭിച്ച വ്യക്തിഗതസത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു?
- വിനോബാ ഭാവെ

202. കോണ്‍ഗ്രസും, ബ്രിട്ടീഷ്‌സര്‍ക്കാരും തമ്മില്‍ നടന്ന സന്ധി സംഭാഷണമായ സിംലാകോണ്‍ഫറന്‍സ്‌ ഏതു വര്‍ഷമായിരുന്നു?
- 1945 ജൂണ്‍

203. 1940 മുതല്‍ 1946 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസ്‌ അധ്യക്ഷപദവി വഹിച്ചു വന്നതാര്‌?
- അബുള്‍കലാം ആസാദ്‌

👉ദേശീയപ്രസ്ഥാനത്തിലെ വിദേശവനിതകള്‍
204. 1847 ഒക്ടോബര്‍ 1-ന്‌ ലണ്ടനിലെ ക്ലാഫാമില്‍ ജനിച്ച സാമൂഹിക പരിഷ്ക്കര്‍ത്താവായ വനിതയാര്‌?
- ആനി ബസന്റ് 

205. ആനി ബസന്റ്‌ ആദ്യമായി ഇന്ത്യയിലെത്തിയ വര്‍ഷമേത്‌?
- 1893

206. ഏത്‌ ദാര്‍ശനിക സംഘടനയിലെ അംഗമെന്ന നിലയ്ക്കാണ്‌ ആനി ബസന്റ്‌ ഇന്ത്യയിലേക്കുവന്നത്‌?
- തിയോസൊഫിക്കല്‍ സൊസൈറ്റി 

207. ചാള്‍സ്‌ വെബ്സ്റ്റര്‍ ലെഡ്ബീറ്റർ, ആനി ബസന്റ്‌ എന്നിവര്‍ ചേര്‍ന്ന്‌ രചിച്ച പ്രശസ്ത ഗ്രന്ഥമേത്‌?
- ഒക്കള്‍ട്ട്‌ കെമിസ്ട്രി 

208. 1898-ല്‍ ബനാറസില്‍ സെന്‍ട്രല്‍ ഹിന്ദു കോളേജ്‌ സ്ഥാപിച്ചതാര്‌?
- ആനി ബസന്റ് 

209. ആനി ബസന്റ് കോണ്‍ഗ്രസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 1917 ലെ സമ്മേളനം നടന്നതെവിടെ?
- കല്‍ക്കട്ട

210. ഇന്ത്യക്ക്‌ സ്വയംഭരണം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1916-ല്‍ ആനി ബസന്റ്‌ സ്ഥാപിച്ച രാഷ്ട്രീയസംഘടനയേത്‌?
- ഓള്‍ ഇന്ത്യാ ഹോംറൂള്‍ ലീഗ്‌

211. 1933-ൽ ആനി ബസന്റ്‌ അന്തരിച്ചതെവിടെ?
- അഡയാര്‍

212. ആനി ബസന്റ്‌ രചിച്ച പ്രധാനകൃതികള്‍ ഏതെല്ലാം?
- ദി ഡോക്ട്രിന്‍ ഓഫ്‌ ദി ഹാര്‍ട്ട്‌, ദി ലോ ഓഫ്‌ പോപ്പുലേഷന്‍, ദി ആന്‍ഷ്യന്റ് വിസ്ഡം

213. കോമണ്‍ വില്‍, ന്യൂ ഇന്ത്യ എന്നീ പത്രങ്ങള്‍ സ്ഥാപിച്ചതാര്‌?
- ആനി ബസന്റ്‌

214. 1875-ല്‍ ഹെൻട്രി സ്വീല്‍ ഓള്‍ക്കോട്ട്, വില്യം ജഡ്ജ്‌ എന്നിവര്‍ക്കൊപ്പം തിയോസൊഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ച വനിതയാര്‌?
-മാഡം ബ്ലാവഡ്സ്ക്കി

215. ഇന്ത്യയില്‍ ചെലവിട്ട കാലത്തെ അനുസ്മരിച്ച്‌ “ഫ്രം ദി കേവ്സ്‌ ആന്റ്‌ ജംഗിള്‍സ്‌ ഓഫ്‌ ഹിന്ദുസ്ഥാന്‍" എന്ന പുസ്തകമെഴുതിയതാര് ?
- മാഡം ബ്ലാവഡ്സ്ക്കി

216. മാഡം ബ്ലാവഡ്സ്ക്കിയുടെ പ്രധാന രചനകള്‍ ഏതൊക്കെയാണ്‌?
- ദി സീക്രട്ട്‌ ഡോക്ട്രിന്‍, ദി വോയ്സ്‌ ഓഫ്‌ ദി സൈലന്‍സ്‌

217. ഹിന്ദുസംസ്കാരത്തെ വിമര്‍ശിക്കുന്ന “മദര്‍ ഇന്ത്യ” എന്നകൃതി രചിച്ച അമേരിക്കന്‍ എഴുത്തുകാരിയാര് ?
- കാതറിന്‍ മയോ (1927)

218. “അഴുക്കുചാല്‍ പരിശോധകയുടെ റിപ്പോര്‍ട്ട്” എന്ന്‌ ഗാന്ധിജി വിമര്‍ശിച്ചത്‌ ഏത്‌ കൃതിയെയാണ്‌?
- മദര്‍ ഇന്ത്യ

219. സ്‌ളേവ്‌സ്  ഓഫ്‌ ഗോഡ്‌സ്‌, ദി ഫേസ്‌ ഓഫ്‌ മദര്‍ ഇന്ത്യ എന്നിവ ആരുടെ കൃതികളാണ്‌?
- കാതറിന്‍ മയോ

220. എഡിത്ത്‌ എല്ലെന്‍ ഗ്രേ ഇന്ത്യാ ചരിത്രത്തില്‍ പ്രശസ്തയായിരിക്കുന്നത്‌ ഏത്‌ പേരിലാണ്‌?
- നെല്ലി സെന്‍ഗുപ്ത

221. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശവനിതയും മൂന്നാമത്തെ വനിതയും ആരാണ്‌?
- നെല്ലി സെന്‍ഗുപ്ത

222. “ഗാന്ധിജിയുടെ ഇംഗ്ലീഷ്‌ പുത്രിമാര്‍” എന്നറിയപ്പെട്ടത്‌ ആരൊക്കെയാണ്‌?
 - മീരാബഹന്‍, സരളാബെന്‍

223. മാഡലിന്‍ സ്‌ളേഡ്‌ എന്ന ബ്രിട്ടീഷ്‌ വനിത ഇന്ത്യാ ചരിത്രത്തില്‍ പ്രശസ്തയായത്‌ ഏതുപേരിലാണ്‌?
- മീരാബഹന്‍

224. സരളാബെന്നിന്റെ യഥാര്‍ഥനാമം എന്തായിരുന്നു?
- കാതറിന്‍ മേരി ഹെലിമാന്‍

225. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന ഐറിഷ്‌ വനിതയാര്‌?
- സിസ്റ്റര്‍ നിവേദിത

226. സിസ്റ്റര്‍ നിവേദിതയുടെ യഥാര്‍ഥനാമം എന്തായിരുന്നു?
- മാര്‍ഗരറ്റ്‌ നോബിള്‍

227. ഇന്ത്യന്‍ ആത്മീയചര്യ സ്വീകരിച്ച ആദ്യത്തെ പാശ്ചാത്യവനിതയാര്‌?
- സിസ്റ്റര്‍ നിവേദിത

228. കാളി ദി മദര്‍, ദി വെബ്‌ ഓഫ്‌ ഇന്ത്യന്‍ ലൈഫ്‌, ദി മാസ്റ്റര്‍ ആസ്‌ ഐ സോഹിം, ക്രാഡില്‍ ടെയില്‍സ്‌ ഓഫ്‌ ഹിന്ദുയിസം എന്നിവ ആരുടെ കൃതികളാണ്‌?
- സിസ്റ്റര്‍ നിവേദിത

229. എമിലി ഷെങ്കല്‍ എന്ന ഓസ്ത്രിയന്‍ വനിത ഇന്ത്യയിലെ ഏത്‌ ദേശീയ നേതാവിന്റെ പത്നിയാണ്‌?
- സുഭാഷ്‌ ചന്ദ്ര ബോസ്‌

230. "ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ്‌” എന്നു വിളിക്കപ്പെട്ട വനിതയാര്‍?
- ഭിക്കാജി കാമ (മാഡം കാമ)

231. ഇന്ത്യയ്ക്കായി ആദ്യമായൊരു ദേശീയപതാക നിര്‍മിച്ചത്‌ ആരാണ്‌?
- മാഡം കാമ

232. ആദ്യമായി ഇന്ത്യന്‍പതാക ഉയര്‍ത്തിയതെവിടെ?
- 1907-ല്‍ ജര്‍മനിയിലെ സ്റ്റട്ട്ഗര്‍ട്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ്‌ കോണ്‍ഫറന്‍സില്‍

👉നേതാക്കളും മുന്നേറ്റങ്ങളും
233. ബ്രഹ്മസമാജത്തിന്റെ സ്ഥാപകനാര് ?
- രാജാ റാംമോഹന്‍ റോയ്‌ (1828)

234. ആര്യസമാജം സ്ഥാപിച്ചതാര്‌?
- സ്വാമി ദയാനന്ദസരസ്വതി (1875)

235. സെര്‍വന്റ്സ്‌ ഓഫ്‌ ഇന്ത്യാ സൊസൈറ്റി ആര് തുടങ്ങിയ സംഘടനയാണ്‌?
- ഗോപാലകൃഷ്ണ ഗോഖലെ (1905)

236. രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചതാര് ?
- സ്വാമി വിവേകാനന്ദന്‍ (1897)

237. പ്രാര്‍ഥനാ സമാജം സ്ഥാപിച്ചതാര് ?
- ആത്മറാം പാണ്ഡുരംഗ്‌ (1867)

238. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടീഷ്‌ ച്രകവര്‍ത്തി ആരായിരുന്നു?
- ജോര്‍ജ്‌ ആറാമന്‍

239. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആരായിരുന്നു?
- ക്ലെമന്റ്‌ ആറ്റ്ലി

240. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കൂമ്പോള്‍ ബ്രിട്ടീഷ്‌ വൈസ്രോയിആരായിരുന്നു?
- മൗണ്ട്ബാറ്റന്‍

241. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ്‌ ആരായിരുന്നു?
- ശ്രീചിത്തിരതിരുനാള്‍

242. ആരായിരുന്നു ദീനബന്ധു"?
- സി.എഫ്‌. ആൻഡ്രുസ് 

243. “ദേശബന്ധു ' എന്നറിയപ്പെട്ടതാര് ?
- സി.ആര്‍. ദാസ്‌

244. ആരായിരുന്നു “അതിര്‍ത്തിഗാന്ധി?
- ഖാന്‍ അബ്ദുള്‍ ഗഫാര്‍ഖാന്‍

245. “ലോകമാന്യ” എന്നറിയപ്പെട്ടതാര് ?
- ബാലഗംഗാധര തിലകന്‍

246. “ഇന്ത്യയുടെ വന്ദ്യവയോധികന്‍' ആരാണ്‌?
- ദാദാഭായ്‌ നവ്റോജി

247. “മഹാരാഷ്ട സോക്രട്ടീസ്‌” എന്നു വിളിക്കപ്പെട്ടതാര് ?
- ഗോപാലകൃഷ്ണ ഗോഖലെ

248. ഇംഗ്ലണ്ടിലെ പ്രിസ്റ്റലില്‍ അന്തരിച്ച ദേശീയ നേതാവാര്‌?
- രാജാ റാംമോഹന്‍ റോയ്‌

249. മെക്കയില്‍ ജനിച്ച സ്വാതന്ത്യസമരസേനാനിയാര്‌?
- മൌലാന അബുള്‍കലാം ആസാദ്‌

250. “ഇന്ത്യയുടെ നവോത്ഥാനനായകന്‍” എന്നറിയപ്പെടുന്നതാര്‌?
- രാജാ റാംമോഹന്‍ റോയ്‌

251. സതി നിര്‍ത്തലാക്കിയ വര്‍ഷമേത്‌?
- 1829

252. സതി നിരോധനത്തിനായി യത്നിച്ച സാമൂഹിക പരിഷ്കര്‍ത്താവാര്?
- രാജാ റാംമോഹന്‍ റോയ്‌

253. “ഇന്ത്യയുടെ പിതാമഹന്‍" എന്നു വിളിക്കപ്പെട്ടതാര് ?
- സ്വാമി ദയാനന്ദ സരസ്വതി

254. ദയാനന്ദ സരസ്വതിയുടെ യഥാര്‍ഥനാമം എന്തായിരുന്നു?
- മൂല്‍ ശങ്കര്‍

255. “സത്യാര്‍ത്ഥപ്രകാശം' ആരുടെകൃതിയാണ്‌?
- ദയാനന്ദ സരസ്വതി

256. ആരുടെ ബാല്യകാലത്തെ പേരായിരുന്നു നര്രേന്ദനാഥ്‌ ദത്ത?
- സ്വാമി വിവേകാനന്ദന്‍

257. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ഏതു ദിനമായി ആചരിക്കുന്നു?
- ദേശീയ യുവജനദിനം

258. രാമകൃഷ്ണ മിഷന്റെ ആസ്ഥാനം എവിടെയാണ്‌?
- ബേലൂര്‍ മഠം

259. ചിക്കാഗോവില്‍ നടന്ന ലോകമതപാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ പങ്കെടുത്ത വര്‍ഷമേത്‌?
-1893

260. സാമ്പത്തികചോര്‍ച്ചാ സിദ്ധാത്തത്തിന്റ്‌' ഉപജ്ഞാതാവ്‌ ആരായിരുന്നു?
- ദാദാഭായ്‌ നവ്റോജി

261. ഇന്ത്യയുടെ ദേശീയവരുമാനംആദ്യമായി കണക്കാക്കിയതാര്‍?
- ദാദാഭായ്‌ നവ്റോജി

262. ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ അംഗമായ ആദ്യത്തെ ഇന്ത്യാക്കാരന്‍ (ഏഷ്യാക്കാരന്‍) ആര്?
- ദാദാഭായ്‌ നവ്റോജി

263.1911-ല്‍ ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ്‌ രാജാവാര്‌?
- ജോര്‍ജ്‌ അഞ്ചാമന്‍

264. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു?
- കൊല്‍ക്കത്ത

265. ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റുന്നതായുള്ള   പ്രഖ്യാപനമുണ്ടായതെന്ന്‌?
-1911-ല്‍

266. ഇംഗ്ലണ്ടിലെ ജോര്‍ജ്‌അഞ്ചാമന്‍ രാജാവിന്റെയും മേരി രാജ്ഞിയുടെയും ഇന്ത്യാസന്ദര്‍ശനത്തിന്റെ സ്മരണാര്‍ഥം പണികഴിപ്പിക്കപ്പെട്ട സ്മാരകമേത്‌?
- മുംബൈയിലെ ഗേറ്റ് വേ ഓഫ്‌ ഇന്ത്യ

267. ഇംഗ്ലണ്ടിലെ രാജാവിന്‌ പോര്‍ച്ചുഗീസുകാരില്‍നിന്ന്‌ സ്ത്രീധനമായിലഭിച്ച ഇന്ത്യയിലെ നഗരമേത്‌?
 - മുംബൈ

268. 1909-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ്‌ ആക്ട്‌ ഏതു പേരിലാണ്‌വ്യാപകമായി അറിയപ്പെടുന്നത്‌?
- മിന്റോ മോര്‍ലി ഭരണപരിഷ്‌കാരങ്ങള്‍

269. നിയമനിര്‍മാണ സമിതികളില്‍ സാമുദായികാടിസ്ഥാനത്തില്‍ പ്രാതിനിധ്യം ഏര്‍പ്പെടുത്തിയ ആദ്യത്തെ ബ്രിട്ടീഷ്‌ പരിഷ്കാരം ഏതായിരുന്നു?
- മിന്റോ മോര്‍ലി ഭരണ പരിഷ്കാരങ്ങള്‍
1919-ലെ ഗവണ്‍മെന്റ്‌ ഓഫ്‌

270. ഇന്ത്യാ ആക്ട്‌ ഏതുപേരിലാണ്‌ പ്രസിദ്ധമായത്‌?
- മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ്‌ പരിഷ്കാരങ്ങള്‍
 
271. കേന്ദ്രത്തില്‍ ആദ്യമായിദ്വിമണ്ഡല നിയമനിര്‍മാണസഭ നിലവില്‍ വരാന്‍ കാരണമായ mനിയമം ഏതായിരുന്നു?
- മൊണ്ടേഗു-ചെംസ്‌ ഫോര്‍ഡ്‌ പരിഷ്കാരങ്ങള്‍

272. ഇന്ത്യയ്ക്ക്‌ ഒരു ഫെഡറല്‍ ഭരണവ്യവസ്ഥ വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏതായിരുന്നു?
- 1935-ലെ ഗവമെന്റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌

273. ബംഗാള്‍ വിഭജനം നിലവില്‍ വന്ന ദിവസമേത്‌?
-1905 ഒക്ടോബര്‍ 16

274. “കേസരി, മറാത്ത” എന്നീ പത്രങ്ങള്‍ ആരംഭിച്ചതാര് ?
- ബാലഗംഗാധര തിലകന്‍

275. മഹാരാഷ്ട്രയില്‍ ശിവജി ഉത്സവം, ഗണപതി പൂജ എന്നിവ സംഘടിപ്പിച്ചതാര്?
- ബാലഗംഗാധര തിലകന്‍

276. ബ്രിട്ടീഷുകാര്‍ “ഇന്ത്യന്‍ അശാന്തിയുടെ പിതാവ്‌ എന്നു വിശേഷിപ്പിച്ചതാരെ?
- ബാലഗംഗാധര തിലകനെ

277.1906 ഡിസംബര്‍ 30-ന്‌ മുസ്‌ലിംലീഗ്‌ പിറവിയെടുത്തതെവിടെ?
- ധാക്കയില്‍

278. മുസ്ലിം ലീഗിന്റെ രൂപവത്കരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെ?
- ആഗാഖാൻ, നവാബ്‌ സലിമുള്ള

279. ഭഗത്‌ സിങ്‌, രാജ്ഗുരു, സുഖ്‌ദേവ്‌ എന്നിവര്‍ അംഗങ്ങളായിരുന്ന രഹസ്യവിപ്ലവ സംഘടനയേത്‌?
- ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍

280. ഭഗത്‌ സിങ്‌, രാജ്ഗുരു, സുഖ്‌ദേവ്‌ എന്നിവരെ തൂക്കിലേറ്റിയതെന്ന്‌?
- 1931 മാര്‍ച്ച്‌ 23

281. “ഹിന്ദു-മുസ്ലിം ഐക്യത്തിന്റെഅംബാസഡര്‍ എന്നു വിളിക്കപ്പെട്ടതാര് ?
- മുഹമ്മദാലി ജിന്ന

282. ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ വിജയിച്ച ആദ്യത്തെ ഇന്ത്യാക്കാരനാര് ?
- സത്യേന്ദ്രനാഥ ടാഗോര്‍

283. ഇന്ത്യയില്‍ ഹോംറൂള്‍ ലീഗ്‌ എന്ന ആശയം കടംകൊണ്ടത്‌ ഏതു രാജ്യത്തു നിന്നാണ്‌?
- അയര്‍ലന്‍ഡ്‌

284. ഇന്ത്യയിലെ ഹോംറൂള്‍ ലീഗുകളുടെ സ്ഥാപകര്‍ ആരൊക്കെയായിരുന്നു?
- ആനി ബസന്റ്, ബാലഗംഗാധര തിലകന്‍ (1916)

285. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്‌?
- 1915 ജനുവരി 9

286. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹസമരമേതായിരുന്നു?
- ചമ്പാരന്‍ സത്യാധ്രഹം (1917)

287. ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകമേത്‌?
- ജോണ്‍ റസ്‌ക്കിന്റെ “അണ്‍ ടു ദിസ്‌ ലാസ്റ്റ്‌"

288. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാരസമരം ഏതായിരുന്നു?
- അഹമ്മദാബാദില്‍ (1918)

289. സ്വരാജ്‌ പാര്‍ട്ടിയുടെ സ്ഥാപകര്‍ ആരെല്ലാമായിരുന്നു?
- സി.ആര്‍. ദാസ്‌, മോട്ടിലാല്‍ നെഹ്റു

290. അഖിലേന്ത്യാ ഖിലാഫത്ത്‌ കമ്മിറ്റി രൂപംകൊണ്ടതെന്ന്‌?
1919

291. ഗാന്ധിജി നിസ്സഹകരണസമരം നിര്‍ത്തിവെക്കാനുള്ള കാരണമെന്ത്‌?
- ചൗരി ചൌരാ സംഭവം (1922)

292. സൈമണ്‍ കമ്മിഷന്‍ ഇന്ത്യയിലെത്തിയതെന്ന്‌?
1928 ഫെബ്രുവരി 3

293. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല നടന്നതെന്ന്‌?
 - 1919 ഏപ്രില്‍ 13

294. വ്യക്തികളെ വിചാരണ കൂടാതെ അറസ്റ്റു ചെയ്യാനും തടവില്‍വെക്കാനും ബ്രിട്ടീഷുകാര്‍ക്ക്‌ അധികാരം നല്‍കിയ നിയമമേത്‌?
- റൗലറ്റ്‌ നിയമം

295. ബ്രിട്ടീഷുകാരുടെ ഏത്‌ നിയമത്തിനെതിരെ നടന്ന സമരമാണ്‌ ജാലിയന്‍വാലാ ബാഗ്‌ കൂട്ടക്കൊലയില്‍ കലാശിച്ചത്‌?
- റൗലറ്റ്‌ നിയമം

296. ജാലിയന്‍വാലാ ബാഗ്‌ ഇപ്പോള്‍ ഏതു സംസ്ഥാനത്തിലാണ്‌?
- പഞ്ചാബ്‌

297. “സാരേ ജഹാംസെ അച്ഛാ” എന്ന ദേശഭക്തിഗാനം രചിച്ചതാര്‌?
- മുഹമ്മദ്‌ ഇക്ബാല്‍

298. ദണ്ഡിമാര്‍ച്ച്‌ വേളയില്‍ ഗാന്ധിജിയും അനുയായികളും ആലപിച്ചിരുന്ന ഗാനമേത്‌?
- രഘുപതി രാഘവ രാജാറാം

299. രഘുപതി രാഘവ രാജാറാം എന്ന ഭജനയ്ക്ക്‌ സംഗീതം നല്‍കിയതാര് ?
- വിഷ്ണു ദിഗംബര്‍ പലുസ്കാര്‍

300. ഗാന്ധിജിക്ക്‌ പ്രിയങ്കരമായിരുന്ന "വൈഷ്ണവ ജന തോ” എന്ന കീര്‍ത്തനം രചിച്ചതാര് ?
- നരസിംഹ മേത്ത

301. ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി എന്നായിരുന്നു?
1931 മാര്‍ച്ച്‌

302. ഗാന്ധിജിയെ “അര്‍ധനഗ്നനായഫക്കീര്‍” എന്നു വിളിച്ചതാര്‌?
- വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

303. ഗാന്ധിജി ആരംഭിച്ച പത്രങ്ങള്‍ ഏതൊക്കെ?
- യങ്‌ ഇന്ത്യ, ഹരിജന്‍

304. കമ്യൂണല്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയാര് ?
- രാംസേ മക്‌ഡൊണാള്‍ഡ്‌

305. ഓഗസ്റ്റ്‌ ഓഫര്‍ മുന്നോട്ടുവെച്ച വൈസ്രോയിയാര് ?
- ലിന്‍ലിത്ഗോ

306. ഗാന്ധിജി വ്യക്തിസത്യാഗ്രഹത്തിന്‌ രൂപംനല്‍കിയത്‌ എന്ന്‌?
- 1940

307. വ്യക്തിസത്യാഗ്രഹത്തിന്‌ ആദ്യം തിരഞ്ഞെടുത്തത്‌ ആരെ?
- വിനോബാ ഭാവെയെ

308. ക്രിപ്സ്‌ ദൌത്യം ഇന്ത്യയിലെത്തിയത്‌ എന്ന്‌?
- 1942 മാര്‍ച്ച്‌

309. “പിന്‍തീയതിയിട്ട ചെക്ക്‌” എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെ?
- ക്രിപ്സ്‌ ദൌത്യത്തെ

310. കോണ്‍ഗ്രസ്‌ ക്വിറ്റ്‌ ഇന്ത്യാ പ്രമേയം പാസാക്കിയത്‌ എന്ന്‌?
- 1942 ഓഗസ്റ്റ്‌ 8

311. ഗാന്ധിജിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരന്‍' എന്നറിയപ്പെട്ടതാര് ?
- സി. രാജഗോപാലാചാരി

312. 1945 ജൂണില്‍ സിംലാ കോണ്‍ഫറന്‍സ്‌ വിളിച്ചുകൂട്ടിയ വൈസ്രോയിയാര് ?
- വേവല്‍ പ്രഭു

313. സുഭാഷ്‌ ച്രദ്ര ബോസ്‌ ജനിച്ചത്‌ എവിടെ?
- 1897 ജനുവരി 23-ന്‌ കട്ടക്കില്‍

314. അലഹാബാദിലെ ആനന്ദഭവനം ആരുടെ ജന്മഗൃഹമായിരുന്നു?
- ജവാഹര്‍ലാല്‍ നെഹ്റുവിന്റെ

315. 1939-ല്‍ സുഭാഷ്‌ ച്രന്ദ ബോസ്‌ കോണ്‍ഗ്രസ്‌ വിട്ടശേഷം രൂപം നല്‍കിയ രാഷ്ട്രീയപാര്‍ട്ടിയേത്‌?
- ഫോര്‍വേഡ്‌ ബ്ലോക് 

316. ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ആസാദ്‌ ഹിന്ദ്‌ ഫൗജ്‌) രൂപം കൊണ്ട വര്‍ഷമേത്‌?
- 1942

317. സുഭാഷ്‌ ചന്ദ്ര ബോസ്‌ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ നേതൃത്വം ഏറ്റെടുത്ത വര്‍ഷമേത്‌?
- 1943

318. ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്‌ ലീഗിന്റെ സ്ഥാപകനാര് ?
- റാഷ്‌ ബിഹാരി ബോസ്‌
 
319. സുഭാഷ്‌ ചന്ദ്ര ബോസിന്റെ രാഷ്ട്രീയഗുരു ആരായിരുന്നു?
- സി.ആര്‍. ദാസ്‌

320. 1946-ലെ നാവികകലാപം ആരംഭിച്ചത്‌ എവിടെ?
- മുംബൈ

321. അധികാരക്കൈമാറ്റം ചര്‍ച്ചചെയ്യാന്‍ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ്‌ ദൗത്യമേത്‌?
- കാബിനറ്റ്‌ മിഷന്‍

322. കാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയത്‌ എന്ന്‌?
- 1946

323. കാബിനറ്റ്‌ മിഷനിലെ അംഗങ്ങള്‍ ആരെല്ലാമായിരുന്നു?
- പെത്വിക് ലോറന്‍സ്‌, സ്റ്റാഫോഡ്‌ ക്രിപ്സ്‌, എ.വി. അലക്‌സാണ്ടര്‍

324. പ്രത്യേക രാജ്യം വേണമെന്നപ്രമേയം മുസ്ലിം ലീഗ്‌ പാസാക്കിയത്‌ എന്ന്‌?
- 1940 മാര്‍ച്ച്‌ (ലാഹോര്‍ പ്രമേയം)

325. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല മന്ത്രിസഭ അധികാരമേറ്റത്‌ എന്ന്‌?
- 1946 സെപ്റ്റംബര്‍ 2

326. മുസ്ലിം ലീഗ്‌ പ്രത്യക്ഷ സമരദിനമായി ആചരിച്ചത്‌ എന്ന്‌?
- 1946 ഓഗസ്റ്‌ 16

327. ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ പാസാക്കിയത്‌ എന്ന്‌?
- 1947 ജൂലായ്‌ 16

👉ആഹ്വാനങ്ങള്‍
328. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ “സത്യമേവ ജയതേ" എന്നത്‌ ഏത്‌ ഉപനിഷത്തിലെ വാക്യമാണ്‌?
- മുണ്ഡകോപനിഷത്ത്‌

329. സ്വാമി വിവേകാനന്ദന്റെ വാക്കുകളിലൂടെ പ്രചുരപ്രചാരംലഭിച്ച 'ഉത്തിഷ്ഠതാ ജാഗ്രതാ” എന്ന ആഹ്വാനം ഏത്‌ ഉപനിഷത്തിലെതാണ്‌?
- കഠോപനിഷത്ത്‌

330. “ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്‌ ആരായിരുന്നു?
- ഹസ്രത്ത് മൊഹാനി

331. ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര് ?
- ഭഗത്സിങ്‌

332. “സത്യമേവ ജയതേ” എന്ന ആഹ്വാനത്തിന്‌ പ്രചാരംനല്‍കിയ ദേശീയ നേതാവാര്‌?
- മദന്‍ മോഹന്‍ മാളവ്യ

333. അലസത വെടിയാന്‍ ആഹ്വാനംചെയ്ത്‌ “ആരാം ഖറാം ഹെ" എന്ന മുദ്രാവാക്യമുയര്‍ത്തിയ ദേശീയനേതാവാര് ?
- ജവാഹര്‍ലാല്‍ നെഹ്റു

334. “പ്രവര്‍ത്തിക്കുക, അല്ല്ലെങ്കില്‍ മരിക്കുക” എന്ന മുദ്രാവാക്യം ആരുടെതാണ്‌?
- ഗാന്ധിജിയുടെ

335. "ദില്ലി ചലോ” എന്ന്‌ ആഹ്വാനം ചെയ്തതാര്?
- സുഭാഷ്‌ ചന്ദ്ര ബോസ്‌

336. “ജയ്‌ ഹിന്ദ്‌ ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയതാര്‌?
- സുഭാഷ്‌ ചന്ദ്ര ബോസ്‌

337. “എനിക്ക്‌ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം” എന്ന്‌ പ്രഖ്യാപിച്ചതാര് ?
- സുഭാഷ്‌ ചന്ദ്ര ബോസ്‌

338. “സ്വരാജ്യം എന്റെ ജന്മാവകാശമാണ്‌ എന്ന്‌ പ്രഖ്യാപിച്ചതാര് ?
- ബാലഗംഗാധര തിലകന്‍

339. “ഇന്ത്യ ഇന്ത്യക്കാര്‍ക്ക്‌” എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയതാര് ?
- ദയാനന്ദ സരസ്വതി

340. “വേദങ്ങളിലേക്ക്‌ തിരിച്ചുപോകാന്‍” ആഹ്വാനംചെയ്തതാര് ?
- ദയാനന്ദ സരസ്വതി

341. “ഗീതയിലേക്ക്‌ തിരിച്ചുപോകുക' എന്ന്‌ ആഹ്വാനംചെയ്തതാര് ?
- സ്വാമി വിവേകാനന്ദന്‍

👉ഓര്‍ത്തിരിക്കേണ്ട വസ്തുതകൾ 
342. "ഗാന്ധിജിയുടെ രാഷ്ട്രീയഗുരു' എന്നറിയപ്പെട്ടതാര് ?
- ഗോപാലകൃഷ്ണ ഗോഖലെ

343. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയഗുരു ആരായിരൂന്നു?
- മഹാഗോവിന്ദ റാനഡെ

344. “വേഷം മാറിയ രാജ്യദ്രോഹി” എന്നു ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചതാരെ?
- ഗോപാലകൃഷ്ണ ഗോഖലയെ

345. “ഇന്ത്യയുടെ വജ്രം, മഹാരാഷ്ട്രയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരന്‍" എന്നീ വിശേഷണങ്ങള്‍ ഉണ്ടായിരുന്നതാര്‍ക്ക്‌?
- ഗോപാലകൃഷ്ണ ഗോഖലയ്ക്ക്‌

346. “രാഷ്ട്രപിതാവ്‌ ' എന്നു ഗാന്ധിജിയെ വിളിച്ചതാര് ?
- സുഭാഷ്‌ ചന്ദ്രബോസ്‌

347. “നേതാജി” എന്ന്‌ സുഭാഷ്‌ ചന്ദ്രബോസിനെ വിളിച്ചതാര്‌?
- ഗാന്ധിജി

348. “മഹാത്മ” എന്നു ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്‌?
- ടാഗോര്‍

349. “ഗുരുദേവ്‌" എന്ന്‌ ടാഗോറിനെ വിളിച്ചതാര് ?
- ഗാന്ധിജി

350. “ഇന്ത്യയുടെ ജൂതുരാജന്‍" എന്നു ടാഗോര്‍ വിശേഷിപ്പിച്ചതാരെ?
- നെഹ്റുവിനെ

351. “സര്‍ദാര്‍” എന്ന സ്ഥാനപ്പേര്‍ വല്ലഭായി പട്ടേലിന്‌ നല്‍കിയതാര്‌?
- ഗാന്ധിജി

352. "ബ്രിട്ടനിലെ ഇന്ത്യയുടെ അനൌദ്യോഗിക പ്രതിനിധി” എന്നറിയപ്പെട്ടതാര്?
- ദാദാഭായ്‌ നവ്റോജി

353. “ഇന്ത്യന്‍ ദേശീയതയുടെ പിതാവ്‌” എന്നു വിശേഷിപ്പിക്കപ്പെടുന്നതാര്?
- ദാദാഭായ്‌ നവറോജി
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here