തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ: പി.എസ്.സി. ചോദ്യോത്തരങ്ങൾ


പി.എസ്‌.സി. SSLC,+2, Degree ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ തിരുവിതാംകൂർ രാജാക്കന്മാർ മുതൽ ഐക്യകേരളം വരെ - ചോദ്യോത്തരങ്ങൾ. മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെ തിരുവിതാംകൂർ ചരിത്രം. സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങള്‍ - കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ - കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകള്‍ ഐക്യകേരള പ്രസ്ഥാനം - 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം.

PSC SSLC, +2, Degree Level Preliminary Exam Questions and Answers / Kingdom of Travancore and The Movement for a United (Aikya) Kerala - PSC Questions and Answers / Political History of Modern Kerala / +2 Level Syllabus based questions and Answers

തിരുവിതാംകൂർ രാജാക്കന്മാർ മുതൽ ഐക്യകേരളം വരെ - പി.എസ്.സി. ചോദ്യോത്തരങ്ങൾ

👉തിരുവിതാംകൂറിലെ രാജാക്കന്മാര്‍
1. ആധുനിക തിരുവിതാംകൂറിന്റെ ശില്പി” എന്നറിയപ്പെടുന്ന ഭരണാധികാരി?
- മാര്‍ത്താണ്ഡവര്‍മ

2. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലം?
- 1729-1758

3. വേണാട് തിരുവിതാംകൂറായി രൂപംകൊണ്ടത്‌ ആരുടെ ഭരണകാലത്താണ്‌?
- മാര്‍ത്താണ്ഡവര്‍മയുടെ

4. രാജ്യസംസ്ഥാപനത്തിനായി ചോരയുടെയും ഇരുമ്പിന്റെയും നയം കൈക്കൊണ്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര്?
- മാര്‍ത്താണ്ഡവര്‍മ

5. എട്ടുവീട്ടില്‍ പിള്ളമാരെ അമര്‍ച്ചചെയ്ത തിരുവിതാംകൂര്‍ ഭരണാധികാരി?
- മാര്‍ത്താണ്ഡവര്‍മ

6. ദളവാ അറുമുഖംപിള്ള ആരുടെ സൈന്യത്തലവനായിരുന്നു?
- മാര്‍ത്താണ്ഡവര്‍മയുടെ

7. എളയടത്തുസ്വരുപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യമേത്‌ ?
- കൊട്ടാരക്കര

8. മാര്‍ത്താണ്ഡവര്‍മയുടെ തലസ്ഥാനം ഏതായിരുന്നു?
- കല്‍ക്കുളം

9. ഏത്‌ വര്‍ഷമാണ്‌ കുളച്ചല്‍ യുദ്ധം നടന്നത്‌?
- 1741 ഓഗസ്റ്‌ 10

10. ഏത്‌ യൂറോപ്യന്‍ ശക്തിയെയാണ്‌ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ പരാജയപ്പെടുത്തിയത്‌?
- ഡച്ചുകാരെ

11. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ തടവുകാരനായി പിടിച്ച ഡച്ചുസൈന്യത്തലവനാര് ?
- ഡിലനോയ്‌

12. തിരുവിതാംകൂര്‍ സൈന്യത്തിന്റെ വലിയ കപ്പിത്താനായ ഡച്ചുനാവികനാര്?
- ഡിലനോയ്‌

13. മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം കായംകുളത്തെ കീഴടക്കിയ വര്‍ഷമേത്‌?
- 1746

14. 1742-ല്‍ തിരുവിതാംകൂറും, കായംകുളവുമായി ഉണ്ടാക്കിയ സന്ധിയേത്‌?
- മാന്നാര്‍ ഉടമ്പടി

15. തിരുവിതാംകൂര്‍ സൈന്യം അമ്പലപ്പുഴ പിടിച്ചടക്കിയ വര്‍ഷമേത്‌?
- 1746

16. 1753-ലെ മാവേലിക്കര ഉടമ്പടിയില്‍ ഒപ്പുവെച്ചത്‌ ആരെല്ലാം?
- തിരുവിതാംകൂറും, ഡച്ചുകാരും

17. തിരുവിതാംകൂര്‍ കൊച്ചിയെ യുദ്ധത്തില്‍ തോല്‍പ്പിച്ച വര്‍ഷമേത്‌?
- 1754

18. പൊന്‍മനഅണ, പുത്തനണ എന്നിവ പണികഴിപ്പിച്ചതാര് ?
- മാര്‍ത്താണ്ഡവര്‍മ

19. 'പതിവുകണക്ക്' എന്ന വാര്‍ഷിക ബജറ്റ്‌ സമ്പ്രദായം തിരുവിതാംകൂറില്‍ ആദ്യമായി നടപ്പാക്കിയതാര്?
- മാര്‍ത്താണ്ഡവര്‍മ

20. തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന്‌ സര്‍വസ്വ ദാനമായി സമര്‍പ്പിച്ച തൃപ്പടിദാനം നടത്തിയ രാജാവാര് ?
- മാര്‍ത്താണ്ഡവര്‍മ

21. തൃപ്പടിദാനം നടത്തിയ വര്‍ഷം ഏതാണ്‌?
- 1750 ജനുവരി 3 (കൊല്ലവര്‍ഷം 925)

22. ശ്രീപത്മനാഭസ്വാമി ക്ഷ്രേതത്തില്‍ ഭദ്രദീപം, മുറജപം എന്നിവയ്ക്ക്‌ തുടക്കുമിട്ടതാര് ?
- മാര്‍ത്താണ്ഡവര്‍മ

23. മാര്‍ത്താണ്ഡവര്‍മയുടെ ആസ്ഥാന സദസ്സിനെ അലങ്കരിച്ച വിഖ്യാത കവികൾ ആരെല്ലാം?
- രാമപുരത്തു വാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍

24. മാര്‍ത്താണ്ഡവര്‍മയ്ക്ക്‌ ശേഷം തിരുവിതാംകൂര്‍ രാജാവായത്‌ ആരാണ്‌?
- കാര്‍ത്തികതിരുനാള്‍ രാമവര്‍മ

25. 'ധര്‍മരാജാവ്‌' എന്നറിയപ്പെട്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര് ?
- കാര്‍ത്തികതിരുനാള്‍ രാമവര്‍മ

26. കിഴവന്‍ രാജ എന്നുവിളിക്കപ്പെട്ടത്‌ ആരാണ്‌?
- കാര്‍ത്തികതിരുനാള്‍ രാമവര്‍മ

27. അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള, രാജാ കേശവദാസന്‍ എന്നിവര്‍ ആരുടെ മന്ത്രിമാരായിരുന്നു?
- ധര്‍മരാജയുടെ

28. ഇതര മതാനുയായികൾക്കും നല്‍കുന്ന സേവനങ്ങളെ വാഴ്ത്തിക്കൊണ്ട് റോമിലെ
പോപ്പിന്റെ കത്ത്‌ ലഭിച്ചത്‌ ഏത്‌ തിരുവിതാംകൂര്‍ രാജാവിനാണ്‌?
- ധര്‍മരാജയ്ക്ക് 

29. ആരുടെ ഭരണകാലത്താണ്‌ തിരുവിതാംകൂറിന്‍റെ രാജധാനി പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക്‌ മാറ്റിയത്‌?
- ധര്‍മരാജയുടെ

30. ഏറ്റവും കൂടുതല്‍കാലം തിരൂവിതാംകൂര്‍ രാജാവായിരുന്നത്‌ ആരാണ്‌?
- ധര്‍മരാജ

31. 1800-ല്‍ വേലുത്തമ്പി ദളവ ആയിനിയമിക്കപ്പെട്ടത്‌ ഏതു രാജാവിന്റെ കീഴിലാണ്‌?
- ബാലരാമവര്‍മ

32. ഹൈദര്‍ അലിയും, ടിപ്പുസുല്‍ത്താനും കേരളം ആക്രമിച്ചത്‌  ആരുടെ ഭരണകാലത്താണ്‌?
- ധര്‍മരാജാവ് 

33. സാമൂതിരി, കോലത്തിരി, കൊച്ചിരാജ കുടുംബാംഗങ്ങള്‍ എന്നിവര്‍ തിരുവിതാംകൂറില്‍ രാഷ്ട്രീയാഭയം തേടിയത്‌ ആരുടെ ഭരണകാലത്താണ്‌?
- ധര്‍മരാജാവ് 

34. ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാൻ മധ്യകേരളത്തില്‍ നെടുംകോട്ട നിര്‍മിച്ച തിരുവിതാംകൂര്‍ ഭരണാധികാരിയാര് ?
- ധര്‍മരാജാവ്‌

35. ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആരാണ്‌?
- ധര്‍മരാജാവ്‌

36. 'ബാലരാമഭരതം' ആരുടെ കൃതിയാണ്‌?
- ധര്‍മരാജാവ്‌

37. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ വനിതാഭരണാധികാരി ആരായിരുന്നു?
- റാണി ഗൗരി ലക്ഷമീബായി (1810-15)

38. 1812 ഡിസംബര്‍ 5-ലെ രാജകീയ വിളംബരത്തിലൂടെ തിരുവിതാംകൂറിലെ അടിമക്കച്ചവടം നിര്‍ത്തലാക്കിയ ഭരണാധികാരിയാര് ?
- റാണി ഗൗരി ലക്ഷ്മീബായി

39. 'ചട്ടവരിയോലകള്‍ ” എന്ന പേരില്‍ ഒരു നിയമസംഹിത തയാറാക്കിയ തിരുവിതാംകൂര്‍ ദിവാനാര് ?
- കേണല്‍ മണ്‍റോ

40. സര്‍ക്കാരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വേതനം നല്‍കാതെ തൊഴിലാളികളെ ഏര്‍പ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ച തിരുവിതാംകൂര്‍ റാണിയാര് ?
- ഗൗരി പാര്‍വതീബായി (1815-1829)

41. ജാതി, പദവി എന്നിവയുടെ വ്യത്യാസം ബാധകമാകാതെ എല്ലാവര്‍ക്കും വീട് ഓട് മേയാനുള്ള അവകാശം നല്‍കിയ തിരുവിതാംകൂര്‍ ഭരണാധികാരിയാര്?
- ഗൗരി പാര്‍വതീബായി

42. ആധുനിക തിരുവിതാംകുറിന്റെ ചരിത്രത്തിലെ സുവര്‍ണകാലം എന്നറിയപ്പെടുന്നത്‌ ആരുടെ ഭരണകാലമാണ്‌?
- സ്വാതിതിരുനാളിന്റെ (1829-1847)

43. 'ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ട് തിരുവിതാംകൂര്‍ രാജാവാര് ?
- സ്വാതിതിരുനാള്‍

44. തിരുവിതാംകൂറിന്‍റെ ആസ്ഥാന സദസ്സില്‍ സുകുമാരകലകള്‍ക്ക്‌ അസാധാരണമായ പ്രോത്സാഹനം ലഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌ ?
- സ്വാതിതിരുനാളിന്റെ

45. പെറ്റി സിവില്‍കേസുകളും, പോലീസ്‌ കേസുകളും കേള്‍ക്കാന്‍ മുന്‍സിഫ്‌ കോടതികള്‍ സ്ഥാപിച്ച്‌ തിരുവിതാംകൂറിലെ നീതിന്യായഭരണം പരിഷകരിച്ചതാര് ?
- സ്വാതിതിരുനാള്‍

46. തിളച്ച നെയ്യില്‍ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന 'ശുചീന്ദ്രം കൈമുക്ക്' എന്ന ദുരാചാരം നിര്‍ത്തലാക്കിയത്‌ ആര് ?
- സ്വാതിതിരുനാള്‍

47. തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌?
- സ്വാതിതിരുനാളിന്റെ

48. തിരുവനന്തപുരത്തെ രാജാസ്‌ ഫ്രീ സ്കൂള്‍ സ്ഥാപിച്ചതാര്?
- സ്വാതിതിരുനാള്‍

49. സ്വാതിതിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത്‌ നക്ഷത്ര ബംഗ്ളാവ്  തുറന്ന വര്‍ഷമേത്‌?
- 1836

50. എന്‍ജിനീയറിങ്‌ വകുപ്പ്‌, ഗവണ്‍മെന്റ്‌ പ്രസ്‌, കാഴ്ചബംഗ്ലാവ് എന്നിവ തിരുവനന്തപുരത്ത്‌ ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌?
- സ്വാതിതിരുനാളിന്റെ

51. 1836-ല്‍ തിരുവിതാംകൂറിലെ കാനേഷുമാരി കണക്കെടുപ്പ്‌ നടക്കുമ്പോള്‍ രാജാവ്‌ ആരായിരുന്നു?
- സ്വാതിതിരുനാള്‍
52. സര്‍ക്കാരിന്റെ കീഴിലുള്ള അടിമകളുടെ കുട്ടികള്‍ക്ക്‌ മോചനം നല്‍കിക്കൊണ്ട്‌ 1883-ല്‍ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകുര്‍ രാജാവാര് ?
- ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1847-60)

53. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനുള്ള സ്വാതന്ത്യം അനുവദിച്ചുകൊണ്ട്‌ 1859-ല്‍ വിളംബരം പുറപ്പെടുവിച്ചതാര് ?
- ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ

54. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ തിരുവനന്തപുരത്ത്‌ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷമേത്‌?
- 1859

55. 'തിരുവിതാംകൂറിലെ കര്‍ഷകരുടെ മാഗ്നാകാര്‍ട്ട' എന്നറിയപ്പെടുന്നതെന്ത്‌?
- 1865-ലെ പണ്ടാരപ്പാട്ടം വിളംബരം

56. പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂറിലെ ഭരണാധികാരിയാര്?
- ആയില്യം തിരുനാള്‍ (1860-1880)

57. സര്‍ക്കാര്‍ വക പാട്ടവസ്തുക്കളുടെ മേല്‍ കുടിയാന്‍ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്ത വിളംബരമേത്‌?
- പണ്ടാരപ്പാട്ടം വിളംബരം

58. ജന്‍മിയുടെ വസ്തുവില്‍ കുടിയാനുള്ള അവകാശത്തിന്‌ സ്ഥിരത നല്‍കിയ ജന്‍മി-കൂടിയാന്‍ വിളംബരം പുറപ്പെടുവിച്ചവര്‍ഷമേത്‌?
- 1867

59. തിരുവിതാംകൂറില്‍ സര്‍ക്കാര്‍അഞ്ചല്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്ത വര്‍ഷമേത്‌?
- 1861

60. 1875-ല്‍ വര്‍ക്കലത്തുരപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആയില്യം തിരുനാള്‍ രാജാവിന്റെ ദിവാനാര്?
- ശേഷയ്യാശാസ്ത്രി 

61. തിരുവിതാംകൂറിലെ ആദ്യത്തെ സമഗ്രമായ കാനേഷുമാരി കണക്ക് തയാറാക്കിയ വര്‍ഷമേത്‌?
- 1875 മേയ്‌

62. 1866-ല്‍ ബ്രിട്ടീഷ് രാജ്ഞി “മഹാരാജ" ബിരുദം സമ്മാനിച്ചത്‌ ഏത്‌ തിരുവിതാംകൂര്‍ ഭരണാധികാരിക്കാണ്‌?
- ആയില്യം തിരുനാളിന്‌

63. തിരുവിതാംകൂറിലെ പോലീസ്‌ സേനയെ പുനഃസംഘടിപ്പിച്ച ഭരണാധികാരിയാര്?
- വിശാഖം തിരുനാള്‍

64. അയിത്തജാതിക്കാരുടെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശനമനുവദിച്ച തിരുവിതാംകൂര്‍ രാജാവാര് ?
- ശ്രീമൂലം തിരുനാള്‍

65. തിരുവനന്തപുരത്ത്‌ സംസ്കൃതകോളേജ്‌, ആയുര്‍വേദ കോളേജ്‌, ലോ കോളേജ് എന്നിവ ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌ ?
- ശ്രീമൂലം തിരുനാളിന്റെ

66. തിരുവിതാംകൂറില്‍ പൂുരാവസ്‌തു ഗവേഷണവകുപ്പ്‌, ദുര്‍ഗ്ഗുണപരിഹാരശാല എന്നിവ സ്ഥാപിച്ച ഭരണാധികാരിയാര് ?
- ശ്രീമൂലം തിരുനാള്‍

67. 1888-ല്‍ തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് കൗണ്‍സില്‍ സ്ഥാപിച്ച ഭരണാധികാരിയാര് ?
- ശ്രീമൂലം തിരുനാള്‍

68. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ രണ്ടാമതായി നിയമനിര്‍മാണസഭ നിലവില്‍ വന്നതെവിടെ?
- തിരുവിതാംകൂറില്‍ (ആദ്യം മൈസൂറില്‍)

69. ശ്രീമൂലം പ്രജാസഭയുടെ പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷമേത്‌ ?
- 1904

70. 1924 മുതല്‍ 1931 വരെ തിരുവിതാംകൂറില്‍ റീജന്റായി ഭരണം നടത്തിയതാര്?
- സേതുലക്ഷ്മീബായി

71. തിരുവിതാംകൂറിന്റെ ദിവാന്‍ പദവി മുഴുവന്‍ സമയവും വഹിച്ച ഹൈന്ദവേതരനായ ആദ്യത്തെ വ്യക്തിയാര്?
- എം.ഇ. വാട്സ്‌

72. 1925-ലെ നിയമത്തിലൂടെ ഗ്രാമ പഞ്ചായത്തുകള്‍ രൂപവത്കരിച്ച തിരുവിതാംകൂര്‍ ഭരണാധികാരിയാര് ?
- സേതുലക്ഷ്മീബായി

73. തെക്കന്‍ തിരുവിതാംകൂറിലെ ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കല്‍, ദേവസ്വം ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനം എന്നിവ നടപ്പാക്കിയതാര് ?
- സേതുലക്ഷമീബായി

74. സേതുലക്ഷ്മി ഭായിയുടെ ഭരണകാലത്ത്‌ മരുമക്കത്തായത്തിനു പകരം മക്കത്തായം ഏര്‍പ്പെടുത്തിയ നായര്‍ റെഗുലേഷന്‍ നിലവില്‍ വന്ന വര്‍ഷമേത്‌?
- 1925

75. അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ്‌ ആരായിരുന്നു?
- ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ (1933-49)

76. 1936-ലെ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചതാര് ?
- ശ്രീചിത്തിരതിരൂനാള്‍ ബാലരാമവര്‍മ

77. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ച വര്‍ഷമേത്‌ ?
- 1937

78. പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിയുടെ നിര്‍മാണം, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ്‌ ആവിര്‍ഭാവം എന്നിവ ആരുടെ ഭരണകാലത്തായിരുന്നു?
- ശ്രീചിത്തിരതിരൂനാള്‍ ബാലരാമവര്‍മയുടെ

👉വനിതാ ഭരണാധികാരികള്‍
79. കേരളചരിത്രത്തിലെ ആദ്യത്തെ വനിതാഭരണാധികാരി ആരായിരുന്നു?
- റാണി ഗംഗാധരലക്ഷമി (കൊച്ചി -1656-58)

80. “ഉമയമ്മറാണി” എന്നറിയപ്പെട്ട വേണാട് ഭരണാധികാരിയുടെ മുഴുവന്‍നാമം എന്തായിരുന്നു?
- അശ്വതി തിരുനാള്‍ ഉമയമ്മ

81. ഉമയമ്മറാണിയുടെ റീജന്റ്‌ ഭരണത്തിന്റെ കാലഘട്ടം ഏതായിരുന്നു ?
- 1677-1684

82. വേണാട്ടിലെ ഏത്‌ രാജാവിന്‌ പ്രായപൂര്‍ത്തിയാവും വരെയാണ്‌ ഉമയമ്മറാണി ഭരണം നടത്തിയത്‌ ?
- രാജാ രവിവര്‍മ

83. മുഗള്‍ സര്‍ദാറുടെ "മുകിലൻപട” 1684-ല്‍ വേണാടിനെ ആക്രമിക്കുമ്പോള്‍ ഭരണാധികാരി ആരായിരുന്നു?
- ഉമയമ്മ റാണി

84. മുഗള്‍സര്‍ദാറുടെ ആക്രമണത്തെ ചെറുക്കാന്‍ ഉമയമ്മറാണിയെ സഹായിച്ച രാജകുമാരനാര് ?
- കോട്ടയം കേരളവര്‍മ

85. 1695-ല്‍ 'പുലാപ്പേടി, മണ്ണാപ്പേടി' എന്നീ ദുരാചാരങ്ങള്‍ നിരോധിച്ചത്‌ ആരാണ്‌?
- കോട്ടയം കേരളവര്‍മ

86. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ വനിതാഭരണാധികാരി ആരായിരുന്നു?
- റാണി ഗൗരിലക്ഷ്മി ബായി (1810-15)

87. റീജന്റ്‌ എന്നതിനുപുറമേ പൂര്‍ണ അധികാരങ്ങളുള്ള മഹാറാണിഎന്ന നിലയില്‍ തിരുവിതാംകൂര്‍ ഭരിച്ചിട്ടുള്ള ഏകവനിതയാര് ?
- റാണി ഗൗരിലക്ഷ്മി ബായി

88. റാണി ഗൌരി ലക്ഷ്മി ബായിയുടെ പുത്രന്‍മാരില്‍ ആരെല്ലാമാണ്‌ തിരുവിതാംകൂറിലെ രാജാക്കന്‍മാരായത്‌?
- സ്വാതിതിരുനാള്‍, ഉത്രം തിരൂനാള്‍

89. തിരുവിതാംകൂറില്‍ വാക്സിനേഷന്‍ വകുപ്പു ആരംഭിക്കുകയും ആദ്യമായി വാക്സിനേ
ഷന്‍ നടത്തുകയും ചെയ്തഭരണാധികാരി ആരാണ്‌?
- റാണി ഗൗരിലക്ഷ്മി ബായി

90. തിരുവിതാംകൂറില്‍ ഏറ്റവുമധികം കാലം ഭരണച്ചുമതല വഹിച്ച വനിതാ ഭരണാധികാരി ആര് ?
- റാണി ഗൗരിപാര്‍വതി ബായി

91. തിരുവിതാംകൂറില്‍ കാപ്പികൃഷി ആരംഭിച്ചത്‌ ഏത്‌ ഭരണാധികാരിയാണ്‌?
- റാണി ഗൗരിപാര്‍വതി ബായി

92. വിഖ്യാതചിത്രകാരന്‍ രാജാ രവിവര്‍മയുടെ ഏത്‌ ചെറുമകളാണ്‌ തിരുവിതാംകൂറിലെ റീജന്റ്‌ റാണിയായി ഭരണം നടത്തിയത്‌?
- സേതുലക്ഷ്മി ബായി

93. 1925-ല്‍ ഗാന്ധിജി സന്ദര്‍ശിച്ചത് ഏതു തിരുവിതാംകൂര്‍ ഭരണാധികാരിയെയാണ്‌
- സേതുലക്ഷ്മി ബായിയെ

94. തിരുവിതാംകൂറിലെ ഏതു മഹാറാണിയുടെ ജീവചരിത്ര ഗ്രന്ഥമാണ്‌ അറ്റ് ദി ടേണ്‍ ഓഫ്‌ ദി ടൈഡ്‌?
- സേതുലക്ഷ്മി ബായി

95. വനിതകളും ഭരണം നടത്തിയ മലബാറിലെ മുസ്‌ലിം രാജവംശം ഏതായിരുന്നു?
- അറയ്ക്കുല്‍ രാജവംശം

96. അറയ്ക്കല്‍ വംശത്തിലെ വനിതാ ഭരണാധികാരികള്‍ അറിയപ്പെട്ടതെങ്ങനെ?
- അറയ്ക്കല്‍ ബീവി

97. ഭരണം നടത്തിയ ആദ്യത്തെ അറയ്ക്കല്‍ ബീവി ആരായിരുന്നു?
- ബീവി ഹറാബിച്ചി കഡവുബെ (1728-1732)

👉തിരുവിതാംകൂറിലെ ദിവാന്മാര്‍
98. തിരുവിതാംകൂറിലെ ആദ്യത്തെ ദളവ പ്രധാനമന്ത്രി ആരായിരുന്നു?
- അറുമുഖന്‍ പിള്ള

99. മാര്‍ത്താണ്ഡവര്‍മയുടെ ആദ്യത്തെ ദളവ ആരായിരുന്നു?
- അറുമുഖന്‍ പിള്ള

100. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ തിരുവിതാംകൂര്‍ രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെസൂത്രധാരനായിരുന്ന ദളവആര് ?
- രാമയ്യന്‍ ദളവ

101. ധര്‍മരാജാവിന്റെ ഏതു ദളവയാണ്‌ വര്‍ക്കല പട്ടണത്തിന്റെ ശില്പിയായി അറിയപ്പെടുന്നത്‌?
- മാര്‍ത്താണ്ഡപിള്ള

102. തിരുവിതാംകൂറില്‍ 'ദിവാന്‍' എന്ന ഔദ്യോഗികനാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി (ദളവ) ആര് ?
- രാജാ കേശവദാസന്‍

103. തിരുവിതാംകൂറിലെ ഏതു രാജാവിന്റെ കീഴിലാണ്‌ രാജാ കേശവദാസ്‌ ദിവാനായി സേവനമനുഷ്ടിച്ചത്‌?
- ധര്‍മരാജാവിന്റെ

104. തിരുവിതാംകൂറില്‍ “വലിയദിവാന്‍ജി” എന്ന്‌ ആദരപൂര്‍വം അറിയപ്പെട്ടിരുന്നതാര് ?
- രാജാ കേശവദാസന്‍

105. ആലപ്പുഴ പട്ടണത്തിന്റെ ശിൽപിയായി അറിയപ്പെടുന്ന തിരുവിതാംകൂര്‍ ദിവാനാര് ?
- രാജാ കേശവദാസ്‌

106. ദിവാന്‍ കേശവദാസിന്‌ “രാജാ കേശവദാസ്‌” എന്ന ബിരുദം നല്‍കിയ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലാര് ?
- മോര്‍ണിങ്ടണ്‍ പ്രഭു

107. തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിന്റെ ശിൽപിയായി അറിയപ്പെടുന്ന ദിവാനാര് ?
- രാജാ കേശവദാസ്‌

108. തിരുവിതാംകൂറിലെ ഏതു ദിവാന്റെ വഴിവിട്ട പ്രവൃത്തികള്‍ക്കെതിരെ പ്രക്ഷോഭം
നയിച്ചാണ്‌ വേലുത്തമ്പി ശ്രദ്ധ നേടുന്നത്‌?
- ജയന്തന്‍ നമ്പൂതിരി

109. തിരുവിതാംകൂറിലെ ഏതു രാജാവിന്റെ കീഴിലാണ്‌ വേലുത്തമ്പി ദളവയായി പ്രവര്‍ത്തിച്ചത്‌?
- ബാലരാമവര്‍മ

110. 1809 ജനവരി 11-ന്‌ കുണ്ടറ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ ദിവാനാര്?
- വേലുത്തമ്പി ദളവ

111. വേലുത്തമ്പി ദളവയുടെ യഥാര്‍ഥ നാമം എന്തായിരുന്നു?
- വേലായുധന്‍ ചെമ്പകരാമന്‍ തമ്പി

112. വേലുത്തമ്പി ദളവ 1809 ജനുവരി 11 - ന് കുണ്ടറവിളംബരം വായിച്ചത് ഏതു ക്ഷ്രേതനടയില്‍ വച്ചാണ്‌ ?
- ഇളമ്പള്ളൂര്‍ ഭഗവതിക്ഷ്രേതനടയില്‍

113. വേലുത്തമ്പിയെ തുടര്‍ന്ന്‌ തിരുവിതാംകൂറിലെ ദിവാന്‍ സ്ഥാനമേറ്റതാര് ?
- ഉമ്മിണിത്തമ്പി

114. തിരുവിതാംകൂര്‍ ദിവാനായ ആദ്യത്തെ ബ്രിട്ടിീഷുകാരനാര് ?
- കേണല്‍ ജോണ്‍ മണ്‍റോ
115. മഹാരാജാവ്‌ സ്വാതിതിരുനാളിന്റെ ഗുരുവായിരുന്ന തിരുവിതാംകൂര്‍ ദിവാനാര് ?
- തഞ്ചാവൂര്‍ സുബ്ബറാവു

116. തിരുവിതാംകൂര്‍, ഇന്‍ഡോര്‍, ബറോഡ എന്നീ നാട്ടുരാജ്യങ്ങളുടെ ദിവാന്‍ പദവി വഹിച്ചിട്ടുള്ളതാര് ?
- ടി. മാധവറാവു

117. തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ദിവാനായി സേവനമനുഷ്ഠിച്ച വ്യക്തിയാര് ?
- പി. രാജഗോപാലാചാരി

118. തിരുവിതാംകൂറിലെ ഏത്‌ ദിവാനെതിരെ കെ. രാമകൃഷണപിള്ള "സ്വദേശാഭിമാനി” പത്രത്തിലൂടെ നടത്തിയ വിമര്‍ശനങ്ങളാണ്‌ അദ്ദേഹത്തിന്റെ 
നാടുകടത്തലില്‍ കലാശിച്ചത്‌?
- പി. രാജഗോപാലാചാരി

119. തിരുവിതാംകൂറിലെ ദിവാനായിസേവനമനുഷ്ഠിച്ച ഏക മുസ്‌ലിം ആര് ?
- മുഹമ്മദ്‌ ഹബീബുള്ള

120. തിരുവിതാംകൂറിലെ ഏതു ദിവാന്റെ കാലത്താണ്‌ നായര്‍ സമുദായക്കാര്‍ അല്ലാത്തവര്‍ക്കും പട്ടാളത്തില്‍ ചേരാനാവും എന്ന നിയമനിര്‍മാണമുണ്ടായത്‌?
- മുഹമ്മദ്‌ ഹബീബുള്ള

121. തിരുവിതാംകൂറിന്‌ “അമേരിക്കന്‍ മോഡല്‍ ' ഭരണഘടന വിഭാവനം ചെയ്ത ദിവാനാര് ?
- സി.പി. രാമസ്വാമി അയ്യര്‍

122. ലണ്ടനില്‍ നടന്ന വട്ടമേശസമ്മേളേനത്തില്‍ പങ്കെടുത്ത ആരാണ്‌ പിന്നീട് തിരുവിതാംകൂര്‍ ദിവാനായത്‌?
- സര്‍ സി.പി. രാമസ്വാമി അയ്യര്‍

123. തിരുവിതാംകൂറിലെ അവസാനത്തെ ദിവാന്‍ ആരായിരുന്നു?
- പി.ജി.എന്‍. ഉണ്ണിത്താന്‍

👉കൊച്ചിയിലെ ദിവാന്മാര്‍
124. ഒകാച്ചിയിലെ ആദ്യത്തെ ദിവാന്‍ ആരായിരുന്നു?
- കേണല്‍ മണ്‍റോ (1812)

125. മണ്‍റോയുടെ കാലത്ത്‌ 'ഠാണാദാര്‍മാര്‍' എന്നറിയപ്പെട്ടതാര് ?
- പോലീസ്‌ സേന

126. അടിമകളെ യജമാനന്മാര്‍ ദണ്ഡിക്കുന്നത്‌ കൊച്ചിയില്‍ നിരോധിച്ച വര്‍ഷമേത്‌?
- 1821

127. ഒകാച്ചിയില്‍ അടിമസമ്പ്രദായം നിര്‍ത്തലാക്കിക്കൊണ്ട് 1854 ൽ വിളംബരം പുറപ്പെടുവിച്ച ദിവാനാര് ?
- ശങ്കരവാരിയര്‍

128. കൊച്ചിയില്‍ “പുത്തന്‍ ' എന്ന നാണയം നടപ്പാക്കിയ ദിവാനാര് ?
- നഞ്ചപ്പയ്യ 

129. പില്‍ക്കാലത്ത്‌ മഹാരാജാസ്‌ കോളേജായി വികസിച്ച എലിമെന്ററി ഇംഗ്ലീഷ് സ്കൂള്‍ എറണാകുളത്ത് സ്ഥാപിച്ചതെന്ന്‌?
- 1845

130. ആര്‍.കെ. ഷണ്‍മുഖാചെട്ടി കൊച്ചി ദിവാനായിരുന്ന കാലമേത്‌?
- 1935 -1941

131. കൊച്ചിയെ 'അറബിക്കടലിന്റെ റാണി' എന്നു വിശേഷിപ്പിച്ചതാര് ?
- ആര്‍.കെ. ഷണ്‍മുഖംചെട്ടി 

132. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യമന്ത്രി ആരായിരുന്നു?
- ആര്‍.കെ. ഷണ്‍മുഖംചെട്ടി 

133. കൊച്ചിയിലെ ഹൈക്കോടതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്‌?
- 1938 ജൂണ്‍ 18

134. കൊച്ചിയിലെ അവസാനത്തെ ദിവാന്‍ ആരായിരുന്നു?
- സി.പി. കരുണാകരമേനോന്‍

135. ബ്രിട്ടിഷുകാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ 1914-ല്‍ സിംഹാസനം ഉപേക്ഷിച്ച കൊച്ചി രാജാവാര് ?
- രാമവര്‍മ

136. അവസാനത്തെ കൊച്ചിരാജാവ്‌ ആരായിരുന്നു?
- രാമവര്‍മ (പരിക്ഷിത്തുതമ്പുരാന്‍)

👉കേരളം സന്ദര്‍ശിച്ചവര്‍
137. ക്രിസ്തുശിഷ്യനായ തോമസ്‌ശ്ലീഹ മുസിരിസ്സിനടുത്തുള്ള മാലിയങ്കരയില്‍ എത്തിച്ചേര്‍ന്നുവെന്ന് കരുതപ്പെടുന്ന വര്‍ഷമേത്‌?
- എ.ഡി. 52

138. സിറിയന്‍ വ്യാപാരിയായിരുന്ന കാനായി തൊമ്മന്റെ നേതൃത്വത്തില്‍400 ഓളം ക്രിസ്ത്യാനികള്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നുവെന്ന്‌ പറയപ്പെടുന്ന വര്‍ഷമേത്‌?
- എ.ഡി. 345

139. കേരളത്തില്‍ ഇസ്ലാംമതം പ്രചരിപ്പിക്കുവാന്‍ ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍നിന്നും എത്തിച്ചേര്‍ന്നു എന്നു കരുതപ്പെടുന്നതാര് ?
- മാലിക ഇബ്ന്‍ ദിനാര്‍

140. പതിനൊന്നാം നൂറ്റാണ്ടില്‍ കോഴിക്കോട് സന്ദര്‍ശിച്ച അറബ്‌ സഞ്ചാരിയാര് ?
- അല്‍ബെറൂണി

141. 1294-ല്‍ കൊല്ലത്ത്‌ എത്തിച്ചേര്‍ന്ന വെനിഷ്യന്‍ സഞ്ചാരിയാര് ?
- മാര്‍ക്കോ പോളോ

142. 1343-ല്‍ കോഴിക്കോട് സന്ദര്‍ശിച്ച മൊറോക്കന്‍ സഞ്ചാരിയാര് ?
- ഇബ്ന്‍ ബത്തൂത്ത

143. വാസ്‌കോ ഡാ ഗാമ എത്ര തവണ കേരളത്തിലെത്തിയിട്ടുണ്ട് ?
- 3 തവണ

144. വാസ്‌കോ ഡാ ഗാമ ആദ്യമായി കേരളത്തിലെത്തിയ വര്‍ഷമേത് ‌?
- 1498 മേയ്‌

145. കോഴിക്കോടിനടുത്തുള്ള കാപ്പാട്‌ ആദ്യമായി കപ്പലിറങ്ങിയ വാസ്‌കോ ഡാ ഗാമ സഞ്ചരിച്ചിരുന്ന കപ്പലേത്‌?
- സാവോ ഗബ്രിയേല്‍

146. വാസ്‌കോ ഡാ ഗാമ രണ്ടാംതവണ കേരളത്തിലെത്തിയ വര്‍ഷമേത്‌?
- 1502

147. ഇന്ത്യയിലെ പോര്‍ച്ചുഗീസ്‌ വൈസ്രസായി എന്ന നിലയില്‍ വാസ്‌കോ ഡാ ഗാമ മൂന്നാമത്തെയും അവസാനത്തെയും തവണ കേരളത്തിലെത്തിയ വര്‍ഷമേത്‌?
- 1524

148. 1524 ഡിസംബര്‍ 24-ന്‌ വാസ്കോ ഡ ഗാമ അന്തരിച്ചത്‌ എവിടെവെച്ചാണ്‌?
- കൊച്ചി

149. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച വര്‍ഷമേത്‌?
- 1892

150. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട് ?
- 5 തവണ

151. ഏതു സമരത്തിന്റെ പ്രചാരണാര്‍ഥമാണ്‌ 1920 ഓഗസ്റ്റ 18-ന്‌ ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്‌?
- ഖിലാഫത്ത്‌ സമരം

152. ഗാന്ധിജി കേരളത്തില്‍ ആദ്യമായി പ്രസംഗിച്ചതെവിടെ?
- കോഴിക്കോട് 

153. വൈക്കം സത്യാഗ്രഹത്തിന്‌ പരിഹാരം എന്ന ലക്ഷ്യത്തോടെ ഗാന്ധിജി രണ്ടാംതവണ കേരളത്തിലെത്തിയത്‌ എന്ന്‌?
-1825 മാര്‍ച്ച്‌

154. ഗാന്ധിജി ശിവഗിരിയില്‍ ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷമേത്‌?
1925 മാര്‍ച്ച്‌ 12

155. തെക്കേ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ഗാന്ധിജി മൂന്നാംതവണ കേരളത്തിലെത്തിയ വര്‍ഷമേത്‌?
- 1927 ഒക്ടോബര്‍

156. 1934 ജനുവരിയില്‍ നാലാംതവണ കേരളത്തിലെത്തിയ ഗാന്ധിജിയുടെ സന്ദര്‍ശനോദ്ദേശ്യം എന്തായിരുന്നു?
- ഹരിജന ഫണ്ട്‌ പിരിവ്‌

157. 'ഒരു തീര്‍ഥാടനം' എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ച അഞ്ചാമത്തെ കേരള സന്ദര്‍ശനം ഏതു വര്‍ഷമായിരുന്നു?
- 1937 ജനുവരി

158. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ്‌ വൈസ്രോയി ആര് ?
- കഴ്‌സണ്‍ (1900)

159. തിരുവിതാംകൂര്‍ സന്ദര്‍ശനവേളയില്‍ ആലപ്പുഴയെ 'കിഴക്കിന്റെ വെനിസ്‌' എന്നു വിശേഷിപ്പിച്ച വൈസ്രോയിയാര് ?
- കഴ്സണ്‍

160. കേരളം സന്ദര്‍ശിച്ച ഏക മാര്‍പാപ്പ ആരാണ്‌?
- ജോണ്‍ പോള്‍ രണ്ടാമന്‍ (1986 ല്‍)

161. രബിന്ദ്രനാഥ ടാഗോര്‍ ശിവഗിരിയില്‍ ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തിയ വര്‍ഷമേത്‌?
- 1922 നവംബര്‍ 22
👉ഐക്യ കേരളം
162. കേരള സംസ്ഥാനം നിലവില്‍വന്നത്‌ എന്ന്‌?
- 1956 നവംബർ 1

163. കേരള സംസ്ഥാനം നിലവില്‍വരുമ്പോള്‍ എത്ര ജില്ലകള്‍ ഉണ്ടായിരുന്നു?
- അഞ്ച്‌

164. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍ ജില്ലകള്‍ രൂപം കൊണ്ടത്‌ എന്ന്‌?
- 1949 ജൂലായ്‌ 1

165. കേരള സാഹിത്യ അക്കാദമി നിലവില്‍വന്ന വര്‍ഷമേത്‌?
- 1956 ഒക്ടോബര്‍ 15

166. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷന്‍ ആരായിരുന്നു?
- സര്‍ദാര്‍ കെ.എം. പണിക്കര്‍

167. കേരള ഹൈക്കോടതി നിലവില്‍വന്ന വര്‍ഷമേത്‌ ?
- 1956 നവംബര്‍ 1

168. കേരള നിയമസഭയിലേക്കുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷമേത്‌?
- 1957 ഫ്രെബുവരി-മാര്‍ച്ച്‌

169. ഒന്നാമത്തെ കേരള നിയമസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട എത്ര അംഗങ്ങളുണ്ടായിരുന്നു?
- 126

170. നെയ്യാര്‍, പിച്ചി-വാഴാനി വന്യജീവിസങ്കേതങ്ങള്‍ നിലവില്‍വന്നത് എന്ന് ?
- 1958

171. ഒന്നാമത്തെ കേരള നിയമസഭയെ രാഷ്ടപതി പിരിച്ചുവിട്ടത്‌ എന്ന്‌?
1959 ജൂലായ്‌ 31

172. 1960-ല്‍ കേരള പഞ്ചായത്ത്‌രാജ്‌ ഭരണസംവിധാനം എറണാകുളത്ത് ഉദ്ഘാടനം ചെയ്തതാര് ?
- പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 

173. കേരള നിയമസഭിലേക്കുള്ള രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പ് നടന്നത്‌ എന്ന്‌?
- 1960 ഫെബ്രുവരി

174. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ രൂപംകൊണ്ട വര്‍ഷമേത്‌?
- 1962

175. തുമ്പ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച വര്‍ഷമേത്‌?
- 1963

176. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നിലവില്‍വന്നത്‌ എന്ന്‌?
- 1964

177. ഒന്നാമത്തെ കേരള നിയമസഭയില്‍ കോണ്‍ഗ്രസിന്റെ എത്ര അംഗങ്ങളുണ്ടായിരുന്നു?
- 45

178. കേരള സര്‍ക്കാര്‍ ഔദ്യോഗികഭാഷാ നിയമം പാസാക്കിയ വര്‍ഷമേത്‌?
- 1969

179. കേരളത്തില്‍ കൂടിയൊഴിപ്പിക്കല്‍ നിരോധന നിയമം പ്രാബല്യത്തില്‍വന്ന വര്‍ഷമേത്‌?
- 1966

180. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വര്‍ഷം?
- 1968

181. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രഥമ ഡയറക്ടര്‍ ആരായിരുന്നു?
- എന്‍.വി. കൃഷ്ണവാരിയര്‍

182. കേരള ഭൂപരിഷ്കരണ ഭേദഗതിനിയമം നിലവില്‍വന്ന വര്‍ഷമേത് ‌?
- 1970

183. കേരളത്തില്‍ ലക്ഷംവീട് പദ്ധതി നടപ്പാക്കിയ മന്ത്രിയാര്‌?
- എം.എന്‍. ഗോവിന്ദന്‍ നായര്‍

184. ലക്ഷംവീട് പദ്ധതി ആരംഭിച്ച വര്‍ഷമേത്‌?
- 1972

185. ലക്ഷംവീട് പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌ എവിടെയാണ്‌?
- കൊല്ലം ജില്ലയിലെ ചിതറയില്‍

186. ഇന്ത്യയില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനമേത്‌?
- കേരളം

187. സംസ്ഥാന ലോട്ടറി വകുപ്പ്‌ നിലവില്‍വന്ന വര്‍ഷമേത്‌?
- 1967

188. കേരളത്തില്‍ ലോട്ടറി ആരംഭിച്ച ധനകാര്യവകുപ്പു മന്ത്രിയാര് ?
- പി.കെ. കുഞ്ഞ് 

189. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യത്തെ നറുക്കെടുപ്പ്‌ നടന്നത്‌ എന്ന്‌?
- 1968 ജനുവരി 26

190. ദേശീയ ഫുടബോള്‍ കിരീടമായ സന്തോഷ്‌ ട്രോഫി കേരളം ആദ്യമായി നേടിയ വര്‍ഷമേത്‌?
- 1973

191. 1958-ല്‍ വിദ്യാര്‍ഥികളുടെ ഒരണസമരം നടന്നതെവിടെ?
- ആലപ്പുഴ

192. കേരളത്തിലെ പ്രഥമ മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിടാന്‍ കാരണമായ പ്രക്ഷോഭമേത്‌?
- വിമോചനസമരം

193. കേരളത്തിലെ കൂട്ടുകുടുംബ സമ്പ്രദായം നിയമനിര്‍മാണത്തിലൂടെ അവസാനിപ്പിച്ച വര്‍ഷമേത് ?
- 1976

194. കേരളത്തില്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ച വര്‍ഷമേത്‌?
- 1982 (തിരുവനന്തപുരം)

195. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം മലയാള സംപ്രേഷണം തുടങ്ങിയത്‌ എന്ന്‌?
- 1985 ജനവരി1

186. മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനല്‍ ഏതായിരുന്നു?
- ഏഷ്യാനെറ്റ് 

187. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയപകടമായ പെരുമണ്‍ ദുരന്തമുണ്ടായത്‌ എന്ന്‌?
- 1988 ജുലായ്‌ 8

188. ഐലന്‍ഡ്‌ എകസ്പ്രസ്‌ ഏത്‌കായലിലേക്കു മറിഞ്ഞാണ്‌ പെരുമണ്‍ ദുരന്തമുണ്ടായത്‌?
- അഷ്ടമുടിക്കായല്‍

189. കോട്ടയത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര നഗരമായി പ്രഖ്യാപിച്ചത്‌ എന്ന്‌?
- 1989

190. എറണാകുളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരജില്ലയായി മാറിയ വര്‍ഷമേതി?
- 1990

191. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചത്‌ എന്ന്‌?
- 1991 ഏപ്രില്‍ 18

192. പഞ്ചായത്തിരാജ്‌ നിയമമനുസരിച്ച്‌ ത്രിതല പഞ്ചായത്ത്‌ സംവിധാനം നിലവില്‍വന്നത് എന്ന്‌?
- 1995 ഒക്ടോബര്‍ 2

193. കേരള ലോകായുക്ത രൂപവത്‌കരിച്ച വര്‍ഷമേത്‌?
- 1998

194. കൊല്ലം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ നിലവില്‍വന്ന വര്‍ഷമേത്‌?
- 1999

195. കേരള തീരത്ത്‌ സുനാമിത്തിരകള്‍ വന്‍ നാശം വരുത്തിയതെന്ന്‌?
- 2004 ഡിസംബര്‍ 26

196. 1965-ലെ പ്രഥമ ഭാരതീയ ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളിയാര് ?
- ജി. ശങ്കരക്കുറുപ്പ്‌ (ഓടക്കുഴൽ)

196. 1980-ല്‍ മലയാളത്തില്‍നിന്ന്‌ രണ്ടാമതായി ജ്ഞാനപീഠം നേടിയതാര് ?
- എസ്‌.കെ. പൊറ്റെക്കാട്ട് (ഒരു ദേശത്തിന്റെ കഥ)

197. തകഴി ശിവശങ്കരപ്പിള്ളയിക്ക്‌ ജ്ഞാനപീഠം ലഭിച്ച വര്‍ഷമേത്‌?
- 1984

198. 1986-ല്‍ ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത്‌?
- കേരളം

199. ഇന്ത്യയില്‍ ആദ്യമായി ഇക്കോടൂറിസം പദ്ധതി നടപ്പാക്കിയ തെവിടെ?
- കൊല്ലം ജില്ലയിലെ തെന്മല (1999)

200. കേരള കോ-ഓപ്പറേറ്റീവ്‌ മില്‍ക്ക് മാര്‍ക്കറ്റിങ്‌ ഫെഡറേഷന്‍ (മില്‍മ) സ്ഥാപിതമായ വര്‍ഷമേത്‌?
- 1980

201. പ്രത്യേകമായി ഒരു പ്രവാസികാര്യവകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത്‌?
- കേരളം (1996)

202. കേരള സര്‍ക്കാരിന്റെ പ്രവാസി കാര്യവകുപ്പേതാണ്‌?
- നോര്‍ക്ക (നോണ്‍ റെസിഡന്റ് കേരളൈറ്റ്സ്‌ അഫെയേഴ്‌സ്‌ വകുപ്പ്)

203. നോര്‍ക്കയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതാര് ?
- കേരള മുഖ്യമന്ത്രി 

204. വിദേശരാജ്യങ്ങളില്‍ കേരളീയര്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1977-ല്‍ നിലവില്‍വന്ന സ്ഥാപനമേത്‌?
- ഒഡെപെക്ക്‌ (ODEPC)

205. സംസ്ഥാന കായികദിനമായി ആചരിക്കുന്ന ദിവസമേത്‌?
- ഒക്ടോബര്‍ 13

206. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബാങ്കിങ്‌ ജില്ലയേത്‌?
- പാലക്കാട്‌ (2006)

207. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബാങ്കിങ്‌ സംസ്ഥാനമേത്‌?
- കേരളം (2007)

208. കേരള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്‌ എന്ന്‌?
- 1980 മാര്‍ച്ച് 

209. കേരളത്തില്‍ തൊഴിലില്ലായ്മാ വേതനം ആരംഭിച്ചത്‌ ഏതുവര്‍ഷമാണ്‌ ?
- 1982

210. വാര്‍ധക്യകാല പെന്‍ഷന്‍ ആരംഭിച്ചതെന്ന്‌?
- 1960 നവംബര്‍
 
211. 1995-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേരള ഫോക്ലോര്‍ അക്കാദമിയുടെ ആസ്ഥാനമെവിടെ?
- കണ്ണൂര്‍

212. കേരള സ്റ്റേറ്റ്‌ ഫിലിം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ സ്ഥാപിതമായ വര്‍ഷമേത്‌?
- 1975

213. സംസ്ഥാന ചലച്ചിത്ര അക്കാദമി നിലവിലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമേത്‌?
- കേരളം 

214. കേരളത്തില്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര അക്കാദമി നിലവില്‍ വന്നതെന്ന് ?
- 1998 ഓഗസ്റ്റ്‌

215. 1958 ഏപ്രില്‍ 26-ന്‌ കേരള സംഗീത നാടക അക്കാദമി ഉദഘാടനം ചെയ്തതാര് ?
- ജവാഹര്‍ലാല്‍ നെഹ്റു

216. കേരളത്തിന്റെ പുതിയ നിയമസഭാമന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷമേത്‌?
- 1998

217. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണകേന്ദ്രമേത്‌?
- തട്ടേക്കാട്‌ (എറണാകുളം)

218. ഇന്ത്യയിലെ ആദ്യത്തെ ഡി.എന്‍.എ.ബാര്‍കോഡിങ്‌ കേന്ദ്രം 2008 ജൂണില്‍ ആരംഭിച്ചതെവിടെ?
- പുത്തന്‍തോപ്പ്‌ (തിരുവനന്തപുരം)

219. സൈലന്റ്വാലിയെ  ദേശീയോദ്യാനമായിപ്രഖ്യാപിച്ച വര്‍ഷമേത്‌?
- 1984

220. ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ പാര്‍ക്ക്‌ 2008 ഫെബ്രുവരിയിൽ തുറന്നതെവിടെ?
- തെന്‍മല (കൊല്ലം)

221. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയേത്‌?
- ഇടുക്കി

222. ഇടുക്കി പദ്ധതിയില്‍നിന്നും വൈദ്യുതോത്പാദനം തുടങ്ങിയ വര്‍ഷമേത്‌?
- 1976 ഫെബ്രുവരി

223. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ്‌ സ്റ്റേഷന്‍ 1973 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയതെവിടെ?
- കോഴിക്കോട് 

224. കേരള സര്‍ക്കാരിന്റെ കമ്യൂണിറ്റി പോലീസിങ്‌ സംവിധാനമായ ജനമൈത്രി സുരക്ഷാപദ്ധതി ആരംഭിച്ച വര്‍ഷമേത്‌?
- 2008 മാര്‍ച്ച്‌

225. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ 1962-ല്‍ പ്രവര്‍ത്തനം തുടങ്ങിയതെവിടെ?
- നെട്ടുകാൽത്തേരി (തിരുവനന്തപുരം)

226. കേരളത്തിലെ ആദ്യത്തെ വനിതാജയില്‍ 1989 ഓഗസ്റ്റില്‍ തുറന്നതെവിടെ?
- നെയ്യാറ്റിന്‍കര

227. സംസ്ഥാന സാമുഹ്യ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2002 നവംബറില്‍ ആദ്യത്തെ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതെവിടെ?
- തിരുവനന്തപുരം

228. കൊച്ചിയിലെ പുതിയ ഹൈക്കോടതിമന്ദിരം ഉദഘാടനം ചെയ്ത വര്‍ഷമേത്‌?
- 2006 ഫെബ്രുവരി 11

229. തിരുവനന്തപുരത്തെ അന്തര്‍ദേശീയ വിമാനത്താവളമായി പ്രഖ്യാപിച്ച വര്‍ഷമേത്‌ ?
-1991 ജനുവരി1

230. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമേത്‌?
- നെടുമ്പാശ്ശേരി

231. 1998 മേയ്‌ 17-ന്‌ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തതെവിടെ?
- മലപ്പുറം

232. ഇന്ത്യയിലെ ആദ്യത്തെ ടെകനോപാര്‍ക്ക് തിരുവനന്തപുരത്ത്‌ സ്ഥാപിച്ചതെന്ന്‌?
- 1990

233. 1937-ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ പേര്‍ കേരളസര്‍വകലാശാല എന്നാക്കിയ വര്‍ഷമേത്‌?
- 1957

234. കേരളത്തിലെ രണ്ടാമത്തെ സര്‍വകലാശാല ഏതാണ്‌?
- കലിക്കറ്റ്  സര്‍വകലാശാല (1968)

235. ഏറ്റവും ഒടുവിലായി രൂപംകൊണ്ട കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനേത്‌?
- കണ്ണൂര്‍ (ആറാമത്തെത്‌)

236. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‌ തറക്കല്ലിട്ടതെന്ന് ?
- 2015 ഡിസംബര്‍ 5

👉കേരളത്തിലെ പ്രഥമ മന്ത്രിസഭ 
മുഖ്യമന്തി - ഇ.എം.എസ്‌. നമ്പുതിരിപ്പാട് 
ധനകാര്യം - സി. അച്യുതമേനോന്‍
തൊഴില്‍, ഗതാഗതം - ടി.വി. തോമസ്‌
വനം, ഭക്ഷ്യ - കെ.സി. ജോര്‍ജ്‌
വ്യവസായം - കെ.പി. ഗോപാലന്‍
പൊതുമരാമത്ത്‌ - ടി.എ. മജീദ് 
തദ്ദേശസ്വയംഭരണം - പി.കെ. ചാത്തന്‍മാസ്റ്റര്‍
വിദ്യാഭ്യാസം, സഹകരണം - ജോസഫ്‌ മുണ്ടശ്ശേരി
റവന്യു, എക്സൈസ്‌ - കെ.ആര്‍. ഗൌരി
നിയമം, വൈദ്യുതി - വി.ആര്‍. കൃഷ്ണയ്യര്‍
ആരോഗ്യം - ഡോ.എ.ആര്‍. മേനോന്‍
 
👉രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍
237. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നതാര് ?
- ജി. പരമേശ്വരന്‍ പിള്ള (ബാരിസ്റ്റര്‍ ജി.പി. പിള്ള)

238. തിരുവിതാംകൂറുകാരല്ലാത്തവരെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമിക്കുന്ന നയത്തിനെതിരെ1891 ജനുവരിയില്‍ ശ്രീമൂലം തിരുനാള്‍ രാജാവിന്‌ സമര്‍പ്പിക്കപ്പെട്ട നിവേദനമേത്‌?
- മലയാളി മെമ്മോറിയല്‍

239. മലയാളി മെമ്മോറിയലിന്‌ മുന്‍കൈ എടുത്തതാര് ?
- ജി.പി. പിള്ള

240. ഈഴവമെമ്മോറിയല്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീമൂലം തിരുനാളിന്‌ സമര്‍പ്പിച്ചതെന്ന്‌?
- 1896 സെപ്റ്റംബര്‍ 3

241. ഈഴവമെമ്മോറിയലിന്‌ നേതൃത്വം നല്‍കിയതാര്?
- ഡോ. പല്‍പ്പു

242. യൂത്ത്‌ ലീഗ്‌ സ്ഥാപിതമായതെന്ന്‌?
- 1931

243. “നിവര്‍ത്തന പ്രക്ഷോഭം' ആരംഭിച്ച വര്‍ഷമേത്‌ ?
- 1932

244. നിവര്‍ത്തനപ്രക്ഷോഭത്തിന്റെ പ്രധാനനേതാക്കള്‍ ആരെല്ലാമായിരുന്നു?
- എന്‍.വി. ജോസഫ്‌, സി. കേശവന്‍

245. നിവര്‍ത്തനപ്രക്ഷോഭത്തോടനുബന്ധിച്ച്‌ കുപ്രസിദ്ധമായ “കോഴഞ്ചേരി പ്രസംഗം” നടത്തിയതാര് ?
- സി. കേശവന്‍ (1935 ജൂണ്‍)

246. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപംകൊണ്ടതെന്ന്‌?
- 1938 ഫെബ്രുവരി

247. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ ആദ്യത്തെ അധ്യക്ഷന്‍ ആരായിരുന്നു?
- പട്ടം എ. താണുപിള്ള

248. കേരളത്തില്‍ ഏത്‌ രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഉയര്‍ന്ന മുദ്രാവാക്യമാണ്‌ അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ ?
- പുന്നരപ്ര വയലാര്‍ സമരം (1946)

249. തൃശ്ശൂര്‍ നഗരത്തിലെ വിദ്യൂച്ചക്തിവിതരണം സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കാനുള്ള ഏത്‌ കൊച്ചി ദിവാന്റെ തിരുമാനമാണ്‌ “ഇലക്ട്രിസിറ്റി സമരത്തിന്‌
കാരണമായത്‌?
- ആര്‍.കെ. ഷണ്‍മുഖാചെട്ടി (1936)

250. കൊച്ചിയിലെ ആദ്യത്തെ ജനകീയമന്ത്രി ആരായിരുന്നു?
- അമ്പാട്ട് ശിവരാമമേനോന്‍

251. ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമസഭയിലേക്ക്‌ ആദ്യമായി തിരഞ്ഞെടുപ്പു നടന്നതെവിടെ?
- കൊച്ചിയില്‍ (1948 സെപ്റ്റംബര്‍)

252. തിരു-കൊച്ചിയിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?
- പറവൂര്‍ ടി.കെ. നാരായണപിള്ള

253. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ആരാണ്‌?
- പനമ്പിള്ളി ഗോവിന്ദമേനോന്‍

254. തിരുവിതാംകൂറില്‍ രൂപംകൊണ്ട ഭാരത്‌ മാതാ അസോസിയേഷന്‍' എന്ന തീവ്രദേശീയസംഘടനയുടെ പ്രവര്‍ത്തനകേന്ദ്രം ഏതു സ്ഥലമായിരുന്നു?
- ചെങ്കോട്ട

255. 1929-ല്‍ തിരുവനന്തപുരത്തു നടന്ന സൌത്ത്‌ ഇന്ത്യന്‍ സ്റ്റേറ്റ്സ്‌ പീപ്പിള്‍സ്‌ കോണ്‍ഫറന്‍സില്‍ ആധ്യക്ഷം വഹിച്ചതാര് ?
- എം. വിശ്വേശ്വരയ്യ

256. വൈക്കം സത്യാഗ്രഹം ആരംഭിച്ച വര്‍ഷമേത്‌?
- 1924 മാര്‍ച്ച്‌ 30

257. ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ച വര്‍ഷമേത്‌?
1931 നവംബര്‍ 1

258. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേക്കു നടന്ന ജാഥ നയിച്ചതാര്‌?
- ഡോക്ടര്‍ എം.ഇ. നായിഡു

259. “സഞ്ചാരസ്വാതന്ത്ര്യം എല്ലാപൌരന്മാരുടെയും ജന്മമാവകാശമാണ്‌' എന്നത്‌ ഏതു സമരവുമായി ബന്ധപ്പെട്ട ഉയര്‍ന്നുകേട്ട മുദ്രാവാക്യമാണ്‌?
- വൈക്കം സത്യാഗ്രഹം 

260. തിരുവിതാംകൂറിലെ ക്ഷ്രേതങ്ങളുടെ ചുറ്റുമുള്ള പാതകള്‍ ജാതിഭേദമന്യേ എല്ലാ ഹിന്ദുക്കള്‍ക്കുമായിതുറന്നുകൊടുത്ത വര്‍ഷമേത്‌?
- 1928

261. സി.കേശവന്റെ "കോഴഞ്ചേരിപ്രസംഗം” ഏതു പ്രക്ഷോഭണപരിപാടിയുടെ ഭാഗമായിരുന്നു?
- നിവര്‍ത്തനപ്രക്ഷോഭം

262. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപംകൊണ്ട വര്‍ഷമേത് ?
- 1938

263. "കടയ്ക്കല്‍ ഫ്രാങ്കോ” എന്നറിയപ്പെട്ട പ്രാദേശിക നേതാവാര്‌?
- രാഘവവന്‍പിള്ള

264. വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ട നേതാവ്‌ ആരാണ്‌?
- സി.കെ. കുമാരപ്പണിക്കര്‍

265. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയപണിമുടക്ക്‌ നടന്നതെവിടെ?
- ആലപ്പുഴ

266. 1928-ല്‍ സമസ്തകേരള കുടിയാന്‍ കോണ്‍ഫറന്‍സ്‌ നടന്നതെവിടെ?
- എറണാകുളം

267. കൊച്ചി പ്രജാരാജ്യമണ്ഡലം നിലവില്‍ വന്നതെന്ന്‌?
- 1941 ജനുവരി 26

268. കൊച്ചി പ്രജാരാജ്യമണ്ഡലത്തിന്റെ ആദ്യത്തെ അധ്യക്ഷന്‍ ആരായിരുന്നു?
- വി.ആര്‍. കൃഷ്ണനെഴുത്തച്ചന്‍

269. പാലിയം സത്യാഗ്രഹത്തിന്റെ നൂറാം ദിവസം ജാഥ നയിക്കുമ്പോഴുണ്ടായ ലാത്തിച്ചാര്‍ജില്‍പ്പെട്ടു മരണമടഞ്ഞ നേതാവാര്‌?
- എ.ജി. വേലായുധന്‍

270. പ്രജാമണ്ഡലം ഓദ്യോഗികമായി കോണ്‍ഗ്രസില്‍ ലയിച്ച വര്‍ഷമേത്‌?
- 1948 നവംബര്‍

271. 1928-ല്‍ പയ്യന്നൂരില്‍ നടന്ന അഖിലകേരള രാഷ്ട്രീയസമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചതാര് ?
- ജവാഹര്‍ലാല്‍ നെഹ്രു 

272. കൊച്ചി പ്രജാരാജ്യമണ്ഡലത്തിന്റെ ആദ്യത്തെ കോണ്‍ഫറന്‍സ്‌ നടന്നതെവിടെ?
- ഇരിങ്ങാലക്കുട

273. കേരളത്തിലെ കോണ്‍ഗ്രസില്‍ മിതവാദികളും, തീവ്രവാദികളും തമ്മില്‍ ആദ്യമായി അഭിപ്രായവ്യത്യാസമുണ്ടായ സമ്മേളനം നടന്നതെവിടെ?
- മഞ്ചേരി (1920)

274. 'കേരളത്തിലെ സൂറത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനമേത്?
- മഞ്ചേരി (1920)

👉വേറിട്ട മലയാളികള്‍
275. 'കേരളത്തിന്റെ വന്ദ്യവയോധികന്‍ ' എന്നറിയപ്പെട്ടതാര് ?
- കെ.പി. കേശവമേനോന്‍

276. “കേരളത്തിലെ സുഭാഷ്‌ ചന്ദ്രബോസ്‌' എന്ന അപരനാമം ആരുടെതാണ്‌?
- മുഹമ്മദ്‌ അബ്ദുറഹിമാന്‍

277. 'കേരളത്തിലെ ലിങ്കണ്‍ ' എന്നു പ്രശസ്തനായതാര്?
- പണ്ഡിറ്റ് കെ.പി. കറുപ്പന്‍

278. 1959-ല്‍ ഇന്ത്യന്‍ രാഷ്ട്രപതി 'ഭാരതകേസരി' പദവി നല്‍കി ആദരിച്ച കേരളീയനാര് ?
- മന്നത്തു പത്മനാഭന്‍

279. ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുന്ന ഏക മലയാളിയാര് ?
- ജി.പി. പിള്ള

280. “കേരള സിംഹം" എന്നറിയപ്പെടുന്നതാര്‌ ?
- പഴശ്ശി രാജാവ്‌

281. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളിയാര് ?
- സി. ശങ്കരന്‍ നായര്‍

282. ഇന്ത്യയുടെ പ്രഥമ പഞ്ചവത്സര പദ്ധതിയുടെ ആമുഖ അധ്യായം തയ്യാറാക്കിയ മലയാളി സാമ്പത്തിക ശാസ്ത്രജ്ഞനാര് ?
- ഡോ.കെ.എന്‍. രാജ്‌

284. ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭനായ നയതന്ത്രജ്ഞന്‍ എന്ന്‌ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച കേരളീയനാര് ?
- കെ.ആര്‍. നാരായണന്‍

285. സ്വാത്രന്ത്യാനന്തര ഭാരതത്തിലെ സംസ്ഥാന പുനരേകീകരണ കമ്മിഷനില്‍ അംഗമായമലയാളിയാര് ?
- കെ.എം. പണിക്കര്‍

286. ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ സ്ഥാപകനാര് ?
- ടി.കെ. മാധവന്‍

287. ഇന്ത്യയുടെ ബ്രിട്ടനിലേക്കുള്ള പ്രഥമ ഹൈക്കമ്മിഷണറായി പ്രവര്‍ത്തിച്ച മലയാളിയാര്‌ ?
- വി.കെ. കൃഷ്ണമേനോന്‍

288. കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളിയാര് ?
- ഡോ. ജോണ്‍ മത്തായി

289. സുപ്രീംകോടതി ജഡ്ജിയായ ആദ്യത്തെ മലയാളിയാര് ?
- ജസ്റ്റിസ്‌ പി. ഗോവിന്ദമേനോന്‍

290. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യത്തെ മലയാളിയാര് ?
- സി.കെ. ലക്ഷ്മണന്‍

291. അര്‍ജുന അവാര്‍ഡ്‌ നേടിയ ആദ്യത്തെ കേരളിയനാര് ?
- സി. ബാലകൃഷ്ണന്‍ (പർവതാരോഹണം)

292. അര്‍ജുന അവാര്‍ഡ്‌ നേടിയആദ്യത്തെ മലയാളി വനിതയാര് ?
- കെ.സി. ഏലമ്മ

293. ഒളിമ്പിക്ക്‌ മെഡല്‍ നേടിയ ഏക മലയാളിയാര് ?
- മാനുവല്‍ ഫ്രഡറിക്സ്‌ (ഹോക്കി)

294. ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍ നേടിയ ആദ്യത്തെ മലയാളിയാര് ?
- വി.കെ. കൃഷ്ണമേനോന്‍

295. ആരാണ്‌ പത്മഭൂഷന്‍ നേടിയ പ്രഥമ മലയാളി ?
- വള്ളത്തോള്‍ നാരായണമേനോന്‍

296. പത്മശ്രീ പുരസ്കാരം നേടിയ ആദ്യത്തെ മലയാളി ആരാണ്‌ ?
- ഡോ. പ്രകാശ്‌ വര്‍ഗീസ്‌ ബെഞ്ചമിന്‍
Loading...
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here