കാലുകളും കശേരുക്കളും: പി.എസ്.സി. ചോദ്യോത്തരങ്ങൾ

ജീവശാസ്ത്രത്തിലെ നിരവധി മേഖലകളുമായി ബന്ധപ്പെട്ട, ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയ്ക്ക് ആവർത്തിക്കാറുണ്ട്. അത്തരത്തിൽ ചോദിക്കാവുന്ന ചില ചോദ്യോത്തരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. പി.എസ്‌.സി. 10th ലെവല്‍, +2 ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിലെ പ്രധാന ചോദ്യമേഖലയാണ്‌.

PSC 10th Level, +2 Level Exam Questions and Answers / LDC/ VEO / LGS etc. Questions and Answers.

കാലുകളും കശേരുക്കളും: പി.എസ്.സി. ചോദ്യോത്തരങ്ങൾ

* ഉറുമ്പിനെത്രകാലുകള്‍ ഉണ്ട്‌?
- ആറ്‌

* ഞണ്ടിന്റെ കാലുകളുടെ എണ്ണം ?
- പത്ത്‌

* ഒച്ചിന്റെ കാലുകളുടെ. എണ്ണം?
- ഒന്ന്‌

* നാലു കാല്‍മുട്ടുകളും ഒരേ ദിശയില്‍ മടക്കാന്‍ കഴിയുന്ന ഏക സസ്തനി
- ആന

* വിരലുകളില്ലാതെ നഖങ്ങളുള്ളജീവി?
- ആന

* ഒട്ടകപ്പക്ഷിയുടെ ഒരു കാലില്‍എത വിരലുകളുണ്ട്‌?
- രണ്ട്‌

* കസോവരി പക്ഷിയുടെ ഒരു കാലിലെ വിരലുകളുടെ എണ്ണം ?
- മൂന്ന് 

* പാറ്റയുടെ കാലുകളുടെ എണ്ണം ?
- ആറ് 

* പാദത്തില്‍ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി
- പെന്‍ഗ്വിന്‍ (ച്രകവര്‍ത്തി പെന്‍ഗ്വിന്‍)

* ഏറ്റവും നീളമുള്ള കാലുള്ള പക്ഷി?
- ഒട്ടകപ്പക്ഷി

* ഏറ്റവും നീളം കൂടിയ കാലുള്ള മൃഗം?
- ജിറാഫ്‌

* പക്ഷികളുടെ കാലില്‍ സാധാരണമായി എത്ര വിരലുകള്‍ കാണാം?
- നാല് 

* ജീവികളുടെ കൈകാലുകളിലെ വിരലുകളുടെ എണ്ണടത്തെക്കുറിക്കുന്ന പദമാണ്‌?
- ഡാക്ടിലി (Dactyly)

* എമു, ബസ്റ്റാർഡ്‌ എന്നീ പക്ഷികളുടെ ഒരു കാലില്‍ എത വിരലുകളുണ്ട്‌?
- മൂന്ന് 

* ഉരഗങ്ങളിലെ ഒരു കാലിലെ വിരലുകളുടെ എണ്ണം?
- അഞ്ച്‌

* ഉയജീവികളുടെ ഒരു കാലില്‍ എത്ര വിരലുകള്‍?
- നാല് 

* കോഴിയുടെ ഒരു കാലിലെ വിരലൂകളുടെ എണ്ണം?
- നാല് 

* ഒറ്റക്കുളമ്പുള്ള ജീവികള്‍ ഏതെല്ലാം?
- കുതിര, കഴുത, സീബ്ര, കാണ്ടാമൃഗം

* ഇരട്ടക്കുളമ്പുള്ള ജീവികള്‍?
- ജിറാഫ്‌, പന്നി, ഹിപ്പപ്പൊട്ടാമസ്, ഒട്ടകം, മാന്‍, ആട്, പശു

* ഒറ്റക്കുളമ്പുള്ള ഏറ്റവും വലിയ മൃഗം ?   
- കാണ്ടാമൃഗം

* കാലുകള്‍കൊണ്ട് രുചി അറിയുന്ന ഷഡ്പദങ്ങള്‍
- പൂമ്പാറ്റ, തേനീച്ച

* കാലില്‍ ശ്രവണേന്ദ്രിയമുള്ള ഷഡ്പദം
- ചീവീട്‌

* പഗ്മാര്‍ക്ക്‌ എന്നറിയപ്പെടുന്നതെന്ത്‌?
- കടുവകളുടെ പാദമുദ്ര 

* മൃഗങ്ങളുടെ നഖങ്ങള്‍ നിർമ്മിച്ചിരിക്കുന്ന പ്രോട്ടീന്‍
- കെരാറ്റിന്‍

* കടുവകളുടെയും മറ്റും എണ്ണമെടുക്കാന്‍ ഉപയോഗിക്കുന്നരീതിയാണ്‌?
- പഗ്മാര്‍ക്ക്‌ ടെക്നിക് 

* ഏറ്റവും കൂടുതല്‍ കാലുകളുളള ജീവി ഏത് ?
- ഇല്ലെക്മെ പ്ലെനിപെസ്‌ എന്നയിനം തേരട്ട,

* ഈയിനം തേരട്ടയ്ക്ക് 750 കാലുകളുണ്ട് 

* സ്വാധാരണ തേരട്ടകള്‍ക്ക്‌ 36 മുതല്‍ 400 കാലുകള്‍ വരെ കാണാം.

* മില്ലിപ്പെഡ് (Millipede) എന്ന ലാറ്റിന്‍ വാക്കിനര്‍ഥം 1000 കാലുള്ളത് എന്നാണ്.
 
മനുഷ്യന്റെ കാലുകള്‍
* മനുഷ്യന്റെ കൈയ്യിലും കാലിലുമായി എത്ര അസ്ഥികള്‍ ഉണ്ട്‌ ?
- 126

* മനുഷ്യന്റെ ഒരു പാദത്തില്‍ എത്ര അസ്ഥികളുണ്ട്‌?
- 26 

* പാറ്റെല്ല എന്നറിയപ്പെടുന്ന അസ്ഥി?
- മുട്ടുചിരട്ട

* മനുഷ്യന്റെ ഒരു കൈപ്പത്തിയിലെ അസ്ഥികളുടെ എണ്ണം?
- 27

* ടിബിയ, ഫിബുല എന്നീ അസ്ഥികള്‍ കാണപ്പടുന്നതെവിടെ ?
- കണങ്കാൽ 

* റേഡിയസും അള്‍നയും എവിടെ കാണപ്പെടുന്ന അസ്ഥികളാണ്‌?
- കണങ്കൈ 

കശേരുക്കള്‍
* മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?
- 33

* നട്ടെല്ലിലെ ആദ്യ കശേരു?
- അറ്റലസ്‌

* നട്ടെല്ലിലെ അവസാന കശേരു
- കോക്സിക്‌സ്‌ (coccyx)

* മനുഷ്യന്റെ കഴുത്തിലെ കശേരുക്കള്‍ എത്ര ?
- ഏഴ് 

* ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണമെത്ര ?
- ഏഴ് 

* കഴുത്തിലെ കശേരുക്കളുടെ എണ്ണം ഏഴല്ലാത്ത സസ്തനികൾ ഏവ?
- സ്ലോത്ത്‌, മണാറ്റി

* ഇരട്ടകുളമ്പുള്ള സ്ലോത്തുകളുടെ കഴുത്തില്‍ 5-7 കശേരുക്കള്‍ ഉണ്ടാവും. ഒററക്കുളമ്പുള്ളവയില്‍ ഇത്‌ എത്രയാണ്?
- 8 - 9

* സാധാരണമായി സസ്‌തനികളുടെ കഴുത്തിലെകശേരുക്കളുടെ എണ്ണം?
- ഏഴ് 

* മണാറ്റികളുടെ കഴുത്തിലെകശേരുക്കളുടെ എണ്ണം?
- ആറ് 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here