ഇന്ത്യയിലെ പ്രധാനമന്ത്രിമാരും, ഉപപ്രധാനമന്ത്രിമാരും: ചോദ്യോത്തരങ്ങൾ 

PSC Questions and Answers /  Prime Ministers of India: Questions and Answers / selected Questions and answers
സ്വതന്ത്ര ഇന്ത്യയിലെ  പ്രധാനമന്ത്രിമാരെയും ഉപപ്രധാനമന്ത്രിമാരെയും പരിചയപ്പെടുത്തുന്ന ചോദ്യോത്തരങ്ങൾ.

PSC 10th, +2 Level Examination Questions

പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.
ഇന്ത്യയിലെ പ്രധാനമന്ത്രിമാരും, ഉപപ്രധാനമന്ത്രിമാരും:  ചോദ്യോത്തരങ്ങൾ

പ്രധാനമന്ത്രിമാര്‍
* പ്രധാനമന്ത്രി എന്ന ആശയത്തിന്‌ ഏത്‌ രാജ്യത്തെ ഭരണസംവിധാനത്തോടാണ്‌ ഇന്ത്യ കടപ്പെട്ടിരിക്കുന്നത്‌?
- ബ്രിട്ടൻ 

* ഇന്ത്യയിലെ ഭരണാധികാരങ്ങള്‍ യഥാര്‍ഥത്തില്‍ കൈയാളുന്നത്‌ ആരാണ്‌?
- കേന്ദ്ര മന്ത്രിസഭ

* കേന്ദ്രമന്ത്രിസഭയുടെ തലവനാര്‍?
- പ്രധാനമന്ത്രി 

* ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ എത്ര വയസ്‌ പൂര്‍ത്തിയാവണം ?
- 25 വയസ്‌

* പാര്‍ലമെന്റിന്റെ ഏത് സഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത് ?
- ലോക്സഭ

* ആരുടെ നിര്‍ദേശ പ്രകാരമാണ്‌ വിവിധ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ രാഷ്ട്രപതി നിശ്ചയിക്കുന്നത് ?
- പ്രധാനമന്ത്രിയുടെ

* പ്രധാനമന്ത്രിയാവാന്‍ പാര്‍ലമെന്റിന്റെ ഏതു സഭയില്‍ അംഗമായിരിക്കണം?
- ഏതെങ്കിലും സഭയില്‍

* പ്രധാനമന്ത്രിയാവുമ്പോള്‍ പാര്‍ലമെന്റംഗമല്ലാത്തവര്‍ എത്ര സമയത്തിനുള്ളില്‍ അംഗമാവണം
- ആറു മാസത്തിനുളളില്‍

* പ്രധാനമന്ത്രിക്ക്‌ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാര്‍?
- രാഷ്ട്രപതി

- പ്രധാനമന്ത്രി രാജിക്കത്ത്‌ സമര്‍പ്പിക്കുന്നത്‌ ആര്‍ക്കാണ്‌?
- രാഷ്ട്രപതി

- കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസപ്രമേയം അവതരിപ്പിക്കുക പാര്‍ലമെന്റിന്റെ ഏത്‌ സഭയിലാണ്‌?
- ലോകസഭ

* കേന്ദ്രമന്ത്രിസഭയെ പിരിച്ചുവിടാനുള്ള അധികാരം ആര്‍ക്കാണ്‌?
- രാഷ്ട്രപതിക്ക് 

* കേന്ദ്ര ആസൂത്രണ കമ്മിഷന്റെ തലവന്‍ ആരായിരുന്നു?
- പ്രധാനമന്ത്രി 

* ദേശീയ വികസനസമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു?
- പ്രധാനമന്ത്രി 

* നീതി ആയോഗിന്റെ ചെയര്‍മാന്‍ ആരാണ്‌?
- പ്രധാനമന്ത്രി 

* ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആരായിരുന്നു?
- ജവാഹര്‍ലാല്‍ നെഹ്റു

* ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്‌ ആരാണ്‌?
- ജവാഹര്‍ലാല്‍ നെഹ്റു

* ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടമേത്‌ ?
- 1947 ഓഗസ്റ്റ് 15 -1964 മേയ്‌ 27

* ഇന്ത്യയില്‍ രണ്ടുതവണ താത്‌കാലിക പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുളളത്‌ ആരാണ്‌?
- ഗുൽസാരിലാൽ നന്ദ (1964, 1966)

* കൂടുതല്‍ കാലം ഇന്ത്യന്‍ പ്രധാനമന്ത്രിപദം അലങ്കരിച്ച രണ്ടാമത്തെ വ്യക്തി ആര്‍?
- ഇന്ദിരാഗാന്ധി

* ഇന്ത്യന്‍ പ്രധാനമന്ത്രിയായ ഏക വനിത ആരാണ്‌?
- ഇന്ദിരാഗാന്ധി

* “ഇന്ത്യയുടെ ഉരുക്കുവനിത” എന്നറിയപ്പെട്ടതാര് ?
- ഇന്ദിരാഗാന്ധി

* ഏറ്റവും കുറച്ചുകാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്‌ ആരാണ്‌?
- ചരണ്‍സിങ്

* പ്രധാനമന്ത്രിയായ ശേഷം പാര്‍ലമെന്റിനെ അഭിമുഖീകരിക്കാതെ സ്ഥാനമൊഴിഞ്ഞത്‌ ആരാണ്‌?
- ചരണ്‍സിങ്‌

* ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി ആരായിരുന്നു?
- മൊറാര്‍ജി ദേശായി

* “ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രധാനമന്ത്രിയാര്‌ ?
- ലാല്‍ബഹാദുര്‍ ശാസ്ത്രി 

* “ഗരീബി ഹഠാവോ” ഏതു പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ?
- ഇന്ദിരാഗാന്ധി

* “ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ ജയ്‌ വിജ്ഞാന്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രധാനമന്ത്രിയാര് ?
- അടല്‍ബിഹാരി വാജ്പേയി

* ഏത്‌ രാഷ്ട്രീയകക്ഷിയെയാണ്‌ മൊറാര്‍ജി ദേശായി പ്രതിനിധാനം ചെയ്തത് ?
- ജനതാപാര്‍ട്ടി

* പാര്‍ലമെന്റിന്‌ പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റ പ്രധാനമന്ത്രിയാര് ?
- മൊറാര്‍ജി ദേശായി

* എവിടെയാണ്‌ മൊറാര്‍ജി ദേശായി സത്യപ്രതിജ്ഞ ചെയ്തത്?
- രാജ്ഘട്ട് 

* ആരുടെ അന്ത്യവിശ്രമസ്ഥാനമാണ്‌ രാജഘട്ട് ?
- ഗാന്ധിജിയുടെ

* അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യത്തെ പ്രധാനമന്ത്രി ആര് ?
- ജവാഹര്‍ലാല്‍ നെഹ്‌റു 

* വിദേശത്ത് അന്തരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയാര് ?
- ലാല്‍ബഹാദൂര്‍ ശാസ്ത്രി 

* 1966 ജനവരി 11 ന്‌ എവിടെവെച്ചാണ്‌ ലാല്‍ബഹാദൂര്‍ ശാസ്‌ത്രി അന്തരിച്ചത്‌?
- താഷ്‌ക്കെന്റ് (ഉസ്‌ബെക്കിസ്ഥാന്‍)

* ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ജന്മദിനമായിരുന്ന ഇന്ത്യന്‍ പ്രധാനമ്രന്തിയാര് ?
- ലാല്‍ബഹാദുര്‍ ശാസ്ത്രി 

* ജന്മദിനം ഫെബ്രുവരി 29 ആയതിനാല്‍ നാലുവര്‍ഷത്തിലൊരിക്കല്‍ ജന്മദിനം ആഘോഷിച്ചിരുന്ന പ്രധാനമന്ത്രിയാര് ?
- മൊറാര്‍ജി ദേശായി

* 'ചാച്ചാജി' എന്നറിയപ്പെട്ട പ്രധാനമന്ത്രിയാര് ?
- ജവാഹര്‍ലാല്‍ നെഹ്റു

* "സമാധാനത്തിന്റെ മനുഷ്യന്‍” എന്നറിയപ്പെട്ട പ്രധാനമന്ത്രിയാര് ?
- ലാല്‍ ബഹാദൂര്‍ ശാസ്ത്രി 

* തെക്കേ ഇന്ത്യക്കാരനായ ആദ്യത്തെ പ്രധാനമന്തി ആരായിരുന്നു?
- പി.വി. നരസിംഹറാവു

* പാര്‍ലമെന്റംഗമല്ലാതിരിക്കെ പ്രധാനമന്ത്രിയായ ആദ്യത്തെ വ്യക്തിയാര് ?
- എച്ച്‌.ഡി. ദേവഗൌഡ

* രാജിവെച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാര് ?
- മൊറാര്‍ജി ദേശായി

* ഏറ്റവും കൂടിയ പ്രായത്തില്‍ പ്രധാനമന്ത്രിയായത്‌ ആരാണ്‌
- മൊറാര്‍ജി ദേശായി

* ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആരായിരുന്നു?
- രാജീവ്ഗാന്ധി

* ലോക സഭയില്‍ അംഗമല്ലാതിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ഏതു
സംസ്ഥാനത്തുനിന്നുമുള്ള രാജ്യസഭാംഗമായിരുന്നു?
- അസ്സം

* ഏത്‌ മുന്‍പ്രധാനമന്ത്രിയുടെജന്മദിനമാണ്‌ ശിശുദിനമായി ആചരിക്കുന്നത്‌?
- ജവാഹര്‍ലാല്‍ നെഹ്രു (നവംബര്‍ 4)

* ഏതു മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനമാണ്‌ ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നത്‌?
- ചൗധരി ചരണ്‍സിങ്‌ (ഡിസംബര്‍ 23)

* അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജിവെച്ച ആദ്യ പ്രധാനമന്ത്രിയാര് ?
- വി.പി. സിങ്‌

* ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അവിശ്വാസപ്രമേയം അവരിപ്പിച്ചതാർ?
- ജെ.ബി. കൃപലാനി

* നര്രേന്ദമോദി ഇന്ത്യയുടെ എത്രാമത്തെ പ്രധാന മന്ത്രിയാണ്‌ ?
- പതിനഞ്ച്‌

* ഏത്‌ മുന്‍പ്രധാനമന്ത്രിയുടെ ജന്മദിനമാണ്‌ ദേശീ യോദ്ഗ്രഥനദിനമായി ആചരിക്കുന്നത് ?
- ഇന്ദിരാഗാന്ധിയുടെ (നവംബര്‍ 19)

* ഏത്‌ മുന്‍പ്രധാനമന്ത്രിയുടെ ജന്മദിനമാണ്‌ സദ്ഭാവനാ ദിവസമായി ആചരിക്കുന്നത്‌?
- രാജീവ്ഗാന്ധിയുടെ (ഓഗസ്റ്റ്‌ 20)

* ഭീകരവിരുദ്ധദിനമായി ആചരിക്കുന്നത്‌ ഏത്‌ നേതാവ്‌ കൊല്ലപ്പെട്ട ദിവസമാണ്‌?
- രാജീവ്ഗാന്ധി (മേയ്‌ 21)

* ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ഒക്ടോബര്‍ 31 ഏത്‌ ദിനമായിആചരിക്കുന്നു?
- ദേശീയ പുനരര്‍പ്പണദിനം

* ഏതു മു൯പ്രധാനമന്ത്രിയുടെജന്മദിനമാണ്‌ സദ്ഭരണദിവസമായി ആചരിക്കുന്നത്‌ ?
- അടല്‍ ബിഹാരി വാജ്‌പേയി (ഡിസംബര്‍ 25)

* ഇന്ത്യയില്‍ രണ്ടുതവണ താത്കാലിക പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയാര്‌?
- ഗുല്‍ സാരിലാല്‍ നന്ദ

* 'ഷാഡോ പ്രൈംമിനിസ്റ്റര്‍' എന്നറിയപ്പെടുന്നത്‌ ആര്‍?
- പ്രതിപക്ഷനേതാവ്‌

* മുന്‍പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പ്രതിനിധാനം ചെയ്തിരുന്ന ലോകസഭാ മണ്ഡലമേത്‌?
- ഫൂല്‍പുര്‍ (ഉത്തര്‍പ്രദേശ്‌)
ഉപപ്രധാനമന്ത്രിമാര്‍
* ഉപപ്രധാനമന്ത്രി പദത്തെപ്പറ്റി പറയുന്ന ഭരണഘടനാ ഭാഗമേത്‌?
- ഭരണഘടനയില്‍ പരാമര്‍ശമില്ല 

* ഇന്ത്യയുടെ പഥമ ഉപപ്രധാനമന്ത്രി ആരായിരുന്നു?
- സര്‍ദാര്‍ വല്ലഭായി പട്ടേല്‍

* ഇന്ത്യയില്‍ ഇതുവരെയായി എത്ര ഉപപ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട് ?
- ഏഴ്‌

* രണ്ടു പ്രധാനമന്ത്രിമാര്‍ക്കു കീഴില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ഏക വ്യക്തിയാര് ?
- ചൗധരി ദേവിലാല്‍

* ഏറ്റവും ഒടുവിലായി ഉപ പ്രധാനമന്ത്രി സ്ഥാനം വഹിച്ചതാര് ?
- എല്‍.കെ. അദ്വാനി

* രണ്ട്‌ ഉപപ്രധാനമന്ത്രിമാരെ ഒരേസമയം നിയമിച്ചു പ്രധാനമന്ത്രിയാര് ?
- മൊറാര്‍ജി ദേശായി 

* പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതി ഹാർപ്പർ കോളിൻസ് പുറത്തിറക്കിയ ' 1986-കളിലെ നരേന്ദ്രമോദിയുടെ ആന്തരിക ജീവിതത്തെ വെളിപ്പെടുത്തുന്ന പുസ്തകം.
- 'LETTER TO MOTHER

ഔദ്യോഗികവസതികള്‍
* ബ്രിട്ടീഷ് രാജാവ്‌ /രാജ്ഞിയുടെ ഔദ്യോഗിക വസതിയേത്‌?
- ബക്കിങ്ഹാം കൊട്ടാരം

* 10 ഡൌണിങ്‌ സ്ട്രീറ്റ് ആരുടെ ഔദ്യോഗിക വസതിയാണ്‌?
- ബ്രിട്ടീഷ്  പ്രധാനമന്ത്രി

* ഹീലിയോപോളിസ്‌ കൊട്ടാരം ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ്‌?
- ഈജിപ്ഷ്യന്‍ പ്രസിഡന്റ് 

* ഏതു രാജ്യത്തിന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്‌ അസോ റോക്ക് വില്ല?
- നൈജീരിയ

* 24 സസക്സ് ഡ്രൈവ്‌ ഏതു രാഷ്ട്രത്തലവന്റെ വസതിയാണ്‌?
- കനേഡിയന്‍ പ്രധാനമന്ത്രി 

* കാസാ ബ്ലാങ്ക എന്നറിയപ്പെടുന്ന പ്രസിഡന്റ്‌ വസതി ഏതു രാജ്യത്തേതാണ്‌?
- എല്‍ സാല്‍വദോര്‍

* നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി സര്‍ക്കിള്‍ ആരുടെ ഔദ്യോഗി വസതിയാണ്‌
- അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ് 

* മിറാഫ്‌ളോറസ്‌ കൊട്ടാരം ഏതു രാജ്യത്തെ പ്രസിഡന്റിന്റെ വസതിയാണ്‌?
- വെനിസ്വേല

* അമേരിക്കയ്ക്ക് പുറമെ വൈറ്റ് ഹൗസ്‌ എന്ന പേരില്‍ പ്രസിഡന്റിന്റെ
വസതിയുള്ള രാജ്യമേത്‌?
- കിര്‍ഗിസ്താന്‍

* “പഞ്ചവടി അഥവാ 7 ലോക് കല്യാണ്‍ മാര്‍ഗ്‌” ആരുടെ ഔദ്യോഗിക വസതിയാണ്‌?
- ഇന്ത്യന്‍ പ്രധാനമന്ത്രി 

* “വൈറ്റ് പാലസ്‌ ' ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ്‌?
- തുര്‍ക്കി പ്രസിഡന്റ് 

* എലിസീ കൊട്ടാരം ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ്‌?
- ഫ്രഞ്ച്‌ പ്രസിഡന്റ്‌ 

* റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയേത്‌?
- ക്രംലിന്‍ കൊട്ടാരം

* വത്തിക്കാനിലുള്ള മാര്‍പ്പാപ്പയുടെ ഔദ്യോഗിക വസതിയേത്‌?
- അപ്പസ്‌തോലിക്ക്‌ പാലസ്‌

* 'ദി ലോഡ്ജ്‌” ആരുടെ ഔദ്യോഗിക വസതിയാണ്‌?
- ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി 

ഇന്ത്യയുടെ പ്രഥമ കേന്ദ്രമന്ത്രിസഭ
(1347 ഓഗസ്റ്റ്‌ 15-1950 ജനുവരി 26)
* ജവാഹര്‍ലാല്‍ നെഹ്റു - പ്രധാനമന്ത്രി, വിദേശകാര്യം
* വല്ലഭായ്‌ പട്ടേല്‍ - ഉപപ്രധാനമന്ത്രി, ആഭ്യന്തരം, സംസ്ഥാനങ്ങള്‍, വാര്‍ത്താവിതരണം
* ഡോ. രാജേന്ദ്രപ്രസാദ്  - കൃഷി, ഭക്ഷ്യവകുപ്പുകള്‍
* മൌലാന അബുള്‍കലാം ആസാദ്‌ - വിദ്യാഭ്യാസം
* സര്‍ദാര്‍ ബല്‍ദേവ്സിങ്‌ - പ്രതിരോധം
* ജഗ്ജീവന്‍ റാം - തൊഴില്‍
* രാജ്കുമാരി അമൃത കൌര്‍ - ആരോഗ്യം
* ഡോ. ബി.ആര്‍. അംബേദ്ക്കര്‍ - നിയമം
* ആര്‍.കെ. ഷണ്‍മുഖംചെട്ടി -ധനകാര്യം (17-8-1948 വരെ)
* ഡോ. ജോണ്‍ മത്തായി - ധനകാര്യം, റെയില്‍വെ (22-9-1948 മുതല്‍)
* ശ്യാമപ്രസാദ്‌ മുഖര്‍ജി- വ്യവസായം, പൊതുവിതരണം
* സി.എച്ച്‌. ഭാഭ - വാണിജ്യം
* കെ.സി. നിയോഗി - പുനരധിവാസം 
പ്രധാനമന്ത്രിമാരും ഭരണകാലവും
01. ജവാഹര്‍ലാല്‍ നെഹ്റു - 1947 ഓഗസ്റ്റ് 15 - 1964 മേയ്‌ 27
 
02. ലാല്‍ബഹാദൂര്‍ ശാസ്ത്രി - 1964 ജൂണ്‍ 9 - 1966 ജനുവരി 11
 
03. ഇന്ദിരാഗാന്ധി - 1966 ജനുവരി 24 - 1977 മാര്‍ച്ച് 24
 
04. മൊറാര്‍ജി ദേശായി - 1977 മാര്‍ച്ച്‌ 24 - 1979 ജൂലായ്‌ 28
 
05. ചരണ്‍സിങ്‌ - 1979 ജൂലായ്‌ 28 - 1980 ജനുവരി 14
 
06. ഇന്ദിരാഗാന്ധി - 1980 ജനുവരി 14 - 1984 ഒക്ടോബര്‍ 31
 
07. രാജീവ്‌ ഗാന്ധി - 1984 ഒക്ടോബര്‍ 31 - 1989 ഡിസംബര്‍ 2
 
08. വി.പി. സിങ്‌ - 1989 ഡിസംബര്‍ 2 - 1990 നവംബര്‍ 10
 
09. ചന്ദ്രശേഖര്‍ - 1990 നവംബര്‍ 10 - 1991 ജൂണ്‍ 21
 
11. പി.വി. നരസിംഹറാവു - 1991 ജൂണ്‍ 21 - 1996 മേയ്‌ 16
 
12. അടല്‍ ബിഹാരി വാജ്പേയി - 1996 മേയ്‌ 16 - 1996 ജൂണ്‍ 1
 
13. എച്ച്‌.ഡി. ദേവഗൌഡ - 1996 ജൂണ്‍ 1 - 1997 ഏപ്രില്‍ 21
 
14. ഐ.കെ. ഗുജ്റാള്‍ - 1997 ഏപ്രില്‍ 21 - 1998 മാര്‍ച്ച് 19
 
15. അടല്‍ ബിഹാരി വാജ്പേയി - 1998 മാര്‍ച്ച്‌ 19 - 2004 മേയ്‌ 22
 
16. മന്‍മോഹന്‍ സിങ്‌ - 2004 മേയ്‌ 22 - 2014 മേയ്‌ 26
 
17. നരേന്ദ്രമോദി - 2014 മേയ്‌ 26 - തുടരുന്നു
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here