മനുഷ്യനും പരിസ്ഥിതി സംരക്ഷണവും: ചോദ്യോത്തരങ്ങള്‍ - 01
Human and Environment: Questions and Answers
മനുഷ്യനും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിൽ സ്ഥിരമായി ചോദിക്കുന്നതാണ്.  പി.എസ്.സി. പ്രാഥമിക പരീക്ഷയുൾപ്പെടെ ഏത് പരീക്ഷയ്ക്കും പ്രധാനമായി ചോദിക്കുന്ന ചോദ്യോത്തരങ്ങൾ.
PSC 10th, +2, Degree Level Examination Questions
The world today is facing unprecedented, interconnected environmental challenges in areas including climate change, water, energy, biodiversity and agriculture. 
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.

👉മനുഷ്യനും പരിസ്ഥിതി സംരക്ഷണവും: ചോദ്യോത്തരങ്ങള്‍
1. വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നല്ല മാര്‍ഗം എന്നത്‌?
എ) ആഹാരികളായ ജീവികളെ ഇല്ലാതാക്കല്‍
ബി) വന്യജീവികള്‍ക്ക്‌ പ്രതിരോധമരുന്നു നല്‍കല്‍
സി) യഥാര്‍ഥ ആവാസസ്ഥലങ്ങള്‍ സംരക്ഷിക്കല്‍
ഡി) പ്രജനനത്തിനുള്ള സൌകര്യം നല്‍കല്‍
ഉത്തരം: (സി)

2. ഏത്‌ മൃഗമാണ്‌ ഇന്ത്യയില്‍നിന്ന്‌ വംശനാശത്തിന്‌ വിധേയമായത്‌?
എ) സ്‌നോ ലെപേര്‍ഡ്‌ 
ബി) ഹിപ്പോപൊട്ടാമസ്‌
സി) വൂള്‍ഫ്‌
ഡി) ചീറ്റ
ഉത്തരം: (ഡി)

3. അന്തരീക്ഷ മലിനീകരണം (വായു, ജലം, മണ്ണ്‌ എന്നിവയുടെ) തടയുന്നതിന്‌ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്‍വയോണ്‍മെന്റ്‌ (പ്രൊട്ടക്ഷന്‍) ആക്ട്‌ പാസ്സാക്കിയ
വര്‍ഷം
എ) 1981
ബി) 1986
സി) 1987
ഡി) 1974
ഉത്തരം: (ബി)

4. മനുഷ്യന്റെ ആരോഗ്യത്തിന്‌ ഹാനികരമായി മലിനീകരണം ഉണ്ടാക്കുന്ന കണികകളുടെ വ്യാസം ഏത്‌?
എ) ≤ 2.5 mm
ബി) ≤ 0.25 mm
സി) ≤ 1.0 mm
ഡി) ≤ 0.1 mm
ഉത്തരം: (എ)

5. താഴെപ്പറയുന്നവയില്‍ ഏത്‌ ശബ്ദ അളവാണ്‌ ചെവിയുടെ കര്‍ണ്ണപടം തകരാറിലാക്കി കേള്‍വിശക്തി സ്ഥിരമായിനഷ്ടപ്പെടുത്തുന്നത്‌?
എ) 80 dB
ബി) 100 dB
സി) 120 dB
ഡി) 150 dB
ഉത്തരം: (ഡി)

6. വ്യവസായശാലകളില്‍ നിന്ന്‌ പുറന്തള്ളപ്പെടുന്നവയില്‍ നിന്ന്‌ കണികാമാലിന്യങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഫലവത്തായ ഉപകരണം ഏത്‌?
എ) സൈക്‌ളോണിക്‌ സെപറേറ്റര്‍
ബി) ട്രാജക്ടറി സെപെറേറ്റര്‍
സി) ഇന്‍സിനെറേഷന്‍
ഡി) ഇലകട്രോസ്റ്റാറ്റിക്‌ പ്രൊസിപ്പിറ്റേറ്റര്‍
ഉത്തരം: (ഡി)

7. ജലത്തിന്റെ ഓര്‍ഗാനിക്‌ സമ്പുഷ്ട്രീകരണം നിമിത്തം ആ തടാകം തന്നെ നശിച്ചുപോകുന്ന പ്രക്രിയയാണ്‌.
എ) ബയോമാഗ്നിഫിക്കേഷന്‍
ബി) യൂട്രോഫിക്കേഷന്‍
സി) ബയോഡിഗ്രഡേഷന്‍
ഡി) ബയോലുമിനിസെന്‍സ്‌
ഉത്തരം: (ബി)

8. പോളിബ്ലെന്‍ഡ്‌ (Poly blend) എന്നത്‌ എന്താണ്‌?
എ) ഭൂമിയില്‍ കുഴിച്ചിടുന്ന ഇലക്ട്രോണിക്‌ അവശിഷ്ടം
ബി) രോഗപ്രതിരോധത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ഫിലിം അവശിഷ്ടം
സി) പ്ലാസ്റ്റിക്‌ വേസ്റ്റില്‍ നിന്നും പ്ലാസ്റ്റിക്‌ ബാഗ്‌ നിര്‍മിക്കാനുണ്ടാക്കുന്ന സുക്ഷ്മ പൌഡര്‍
ഡി) റോഡ്‌ നിര്‍മാണത്തിനായി പുനഃചംക്രമണം മുഖേന ഉണ്ടാക്കപ്പെട്ട പ്ലാസ്റ്റിക്‌ അവശിഷ്ടം
ഉത്തരം: (ഡി)

9. “ഗ്രീന്‍ മഫ്ളറിങ്‌ വിദ്യ ഏത്‌ തരം മലിനീകരണത്തെ പ്രതിരോധിക്കാനാണ്‌ ഉപകരിക്കുന്നത്‌?
എ) റേഡിയോ ആക്ടീവ്‌ മലിനീകരണം
ബി) ശബ്ദമലിനീകരണം
സി) ഇ-മാലിന്യം വഴിയുള്ള മലിനീകരണം
ഡി) മണ്ണു മലിനീകരണം
ഉത്തരം: (ബി)

10. ചുവടെപ്പറയുന്നതില്‍ ജല മലിനീകരണം തടയുന്നത്‌ ഏത്‌?
എ) വ്യവസായശാലകജില്‍ നിന്ന്‌ പുറന്തള്ളുന്ന ജലത്തില്‍നിന്ന്‌ ഹാനികരമായ രാസവസ്തുക്കളെ നീക്കംചെയുല്‍
ബി) ജലത്തില്‍ കൂടുതല്‍ മത്സ്യങ്ങളെ വളര്‍ത്തല്‍
സി) ഉപയോഗപ്രദമായ ജലസസ്യങ്ങളെ വളര്‍ത്തല്‍
ഡി) ഡിഡിറ്റി ജലത്തില്‍ സ്പ്രേ ചെയ്യല്‍
ഉത്തരം: (എ)

11. ഡീസലുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജി (CNG)യ്ക്കുള്ള മേന്മ അല്ലാത്തത്‌ ഏത്‌?
എ) വളരെ നന്നായി കത്തുന്നു
ബി) ചെലവ്‌ കുറവാണ്‌
സി) മോഷ്ടിക്കപ്പെടാന്‍ പ്രയാസമാണ്‌
ഡി) എളുപ്പത്തില്‍ പൈപ്പ്‌ ലൈന്‍ വഴി എത്തിക്കാന്‍ കഴിയുന്നു
ഉത്തരം: (ഡി)

12. താഴെപ്പറയുന്നവരില്‍ പാരിസ്ഥിതിക പ്രശ്നമല്ലാത്തത്‌ ഏത്‌?
എ) മണ്ണൊലിപ്പ്‍ 
ബി) വെള്ളം കെട്ടിനില്‍ക്കല്‍
സി) മരുഭൂമിയാവുന്നത്‌
ഡി) വനവത്കരണം
ഉത്തരം: (ഡി)

13. അന്തരീക്ഷത്തിലെ ഓസോണ്‍പാളിയിലെ സുഷിരം മൂലം അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ ഭൂമിയിലെത്തുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തില്‍ ഉള്‍
പ്പെടാത്തതേത്‌?
എ) വര്‍ധിതമായ കരള്‍ കാന്‍സര്‍
ബി) നേത്രങ്ങള്‍ക്കുണ്ടാകുന്ന തകരാറ്‌
സി) വര്‍ധിതമായ ത്വക്ക്‌ കാന്‍സര്‍
ഡി) പ്രതിരോധ ശേഷിയിലുണ്ടാകുന്ന കുറവ്‌
ഉത്തരം: (എ)

14. റേഡിയോ ആക്ടീവ്‌ മലിനീകരണത്തിന്റെ ഫലമായുള്ളത്‌?
എ) ക്ഷയം
ബി) ജനിതകമാറ്റം
സി) പോളിയോ
ഡി) ഹെപ്പറ്റൈറ്റിസ്‌
ഉത്തരം: (ബി)

15. വരുംവര്‍ഷങ്ങളില്‍ ത്വക്ക്‌ സംബന്ധമായ രോഗങ്ങള്‍ക്ക്‌ വര്‍ധിതമായ സാധ്യതയാണുള്ളത്‌. ഇതിനു പ്രധാന കാരണമാകുന്നത്‌.
എ) വായുമലിനീകരണം
ബി) ഡിറ്റര്‍ജന്റുകളുടെ അമിത ഉപയോഗം
സി) ജലമലിനീകരണം
ഡി) ഓസോണ്‍ പാളിയുടെ കനം കുറയുന്നത്‌
ഉത്തരം: (ഡി)

16. വ്യാവസായികമാലിന്യമായ മെര്‍ക്കുറി അടങ്ങിയമത്സ്യം കഴിക്കുന്നതുവഴി ഉണ്ടാകുന്ന രോഗം ഏത്‌?
എ) ഓസ്റ്റിയോ സ്‌ക്ലിറോസിസ്‌
ബി) ഡൌണ്‍സ്‌ സീന്‍ഡ്രോം
സി) മീനമാതാ രോഗം
ഡി) ബ്ലാക്ക്‌ ലംഗ്‌ രോഗം
ഉത്തരം: (സി)
17. ഓക്സിജന്‍ രക്തത്തിലെ ഹിമോഗ്ലോബിനോട്‌ കാണിക്കുന്ന അടുപ്പത്തിന്റെ എത്ര ഇരട്ടിയാണ്‌ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന കാര്‍ബണ്‍മോണോക്സൈഡിന്റേത്‌?
എ) 200 മടങ്ങ്‌
ബി) 1000 മടങ്ങ്‌
സി) 500 മടങ്ങ്‌
ഡി) 20 മടങ്ങ്‌
ഉത്തരം: (എ)

18. ജലമലിനീകരണത്തിന്റെ സൂചകമായ ജീവി ഏത്‌?
എ) കുളവാഴ
ബി) ടൈഫ ചെടി
സി) കോളൈ ബാക്ടീരിയ
ഡി) എന്റമീബ (പ്രോട്ടോസോവ)
ഉത്തരം: (സി)

19. താഴെപ്പറയുന്നവയില്‍ താജ്മഹലിന്റെ നിലനില്‍പ്പിന്‌ ഭീഷണിയായത്‌ ഏത്‌?
എ) ക്ലോറിന്‍
ബി) സള്‍ഫര്‍ ഡയോക്സൈഡ്‌
സി) കാർബൺമോണോക്സൈഡ്‌
ഡി) നൈട്രജന്‍ ഓക്സൈഡ്‌
ഉത്തരം: (ബി)

20. കാറ്റലിറ്റിക്‌ കണ്‍വെര്‍ട്ടര്‍ ഉറപ്പിച്ചിട്ടുള്ള മോട്ടോര്‍ വാഹനങ്ങളില്‍ ലെഡ്‌ അടങ്ങിയിട്ടില്ലാത്ത പെട്രോള്‍ ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുന്നതിന്‌ കാരണം
എ) ലെഡ്‌ ഒരു ഭാരം കൂടിയ ലോഹമാണ്‌
ബി) ലെഡ്‌ കാറ്റലിസ്റ്റിനെ നിര്‍വീര്യമാക്കുന്നു
സി) ലെഡ്‌ വാഹനത്തിന്റെ പവര്‍ കുറയ്ക്കുന്നു
ഡി) ലെഡ്‌ പെട്രോള്‍ അധികം കത്തുന്നതിന്‌ കാരണമാകുന്നു
ഉത്തരം: (ബി)

21. മെട്രോ സിറ്റികളില്‍ വായുമലിനീകരണം ഉണ്ടാക്കുന്ന മുഖ്യഘടകമേത്‌?
എ) വീടുകളില്‍ നിന്നുള്ള പുക
ബി) തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍
സി) കുക്കിങ്‌ ഗ്യാസിന്റെ ഉപയോഗം
ഡി) മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുള്ള പുക
ഉത്തരം: (ഡി)

22. മലിനമാക്കപ്പെട്ട ജലം കുടിക്കുക വഴി ദന്തക്ഷയം ഉണ്ടാകാറുണ്ട്‌. ഇവിടെ ജലത്തിനെ മലിനമാക്കിയ രാസപദാര്‍ഥമേത്‌?
എ) ഫ്ളുറിന്‍
ബി) ബോറോണ്‍
സി) മെര്‍ക്കുറി
ഡി) ക്ലോറിന്‍
ഉത്തരം: (എ)

23. സൂര്യനില്‍ നിന്നുള്ള അൾട്രാവയലറ്റ്‌ കിരണങ്ങളെ ഫില്‍ട്ടര്‍ ചെയ്യുന്ന ഓസോണ്‍ പാളി കാണുന്ന അന്തരീക്ഷത്തിലെ മേഖല ഏത്‌?
എ) ട്രോപ്പോസ്ഫിയര്‍ 
ബി) അയണോസ്ഫിയര്‍
സി) സ്ട്രാറ്റോസ്ഫിയര്‍ 
ഡി) ലിത്തോസ്ഫിയര്‍
ഉത്തരം: (സി)

24. താഴെപ്പറയുന്നവയില്‍ ഭൗമോപരിതലത്തില്‍ ഗ്രീന്‍ ഹൌസ് ഇഫക്ട്‌ ഉണ്ടാകുന്നതില്‍ പ്രധാന കാരണക്കാരനായത്‌ ഏത്‌?
എ) കാര്‍ബണ്‍ ഡയോക്സൈഡ്‌
ബി) ക്ലോറോഫ്ളൂറോ കാര്‍ബണ്‍സ്‌
സി) ഫ്രീയോണ്‍
ഡി) മീഥേന്‍
ഉത്തരം: (എ)

25. ഏതെങ്കിലും രാജ്യത്തെ ആണവറിയാക്ടറിലെ തകരാർ പ്രധാനമായും ദോഷകരമായി ബാധിക്കുന്നത്‌
എ) ആണവറിയാക്ടറിലെ ജോലിക്കാരെയും സമീപവാസികളെയും
ബി) ലോകത്താകമാനമുള്ള മനുഷ്യരെ
സി) ലോകത്തിലെ ചില പ്രത്യേക വ്യക്തികളെ
ഡി) വികസിതരാജ്യങ്ങളിലെ മനുഷ്യരെ
ഉത്തരം: (ബി)

26. മോട്ടോര്‍ വാഹനങ്ങളിലെ കാറ്റലിറ്റിക്‌ കണ്‍വെര്‍ട്ടറുകളില്‍ ഉപയോഗിക്കുന്ന ചെലവേറിയ ലോഹങ്ങള്‍ ഏത്‌?
എ) കാഡ്മിയം, റോഡിയം
ബി) ലെഡ്‌, കാഡ്മിയം
സി) പ്ലാറ്റിനം, പല്ലേഡിയം, റോഡിയം
ഡി) കോപ്പര്‍. കാഡ്മിയം
ഉത്തരം: (സി)

27. മനുഷ്യരിലും മൃഗങ്ങളിലും വായുമലിനീകരണം ദോഷകരമായി ബാധിക്കുന്നത്‌ ഏതിനെ?
എ) ദഹനവ്യവസ്ഥയെ
ബി) രക്തപര്യയനവ്യവസ്ഥയെ
സി) ശ്വസന വ്യവസ്ഥയെ
ഡി) ഇന്ദ്രിയങ്ങളെ
ഉത്തരം: (സി)

28. 1990ല്‍ ലോകത്തിലെ 41 നഗരങ്ങളില്‍ അതീവമലിനീകരണം നേരിട്ടതായി അടയാളപ്പെടുത്തപ്പെട്ടു. ഇതില്‍ ഡല്‍ഹിയുടെ സ്ഥാനം ഏത്‌?
എ) രണ്ടാമത്‌
ബി) മൂന്നാമത്‌
സി) നാലാമത്‌
ഡി) അഞ്ചാമത്‌
ഉത്തരം: (സി)

29. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയുടെ കനം കുറയ്ക്കുന്ന ഫ്രിയോണ്‍ വാതകം പുറത്തുവിടുന്നത്‌
എ) റ്രഫിജറേറ്ററുകള്‍
ബി) മോട്ടോര്‍ വാഹനങ്ങള്‍
സി) തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍
ഡി) ഉരുക്ക്‌ വ്യവസായം
ഉത്തരം: (എ)

30. ഇക്കോ സാന്‍ (Eco San) ടോയ്ലറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍ ഏത്‌?
എ) ആസ്സാം, പശ്ചിമബംഗാള്‍
ബി) കേരളം, ശ്രീലങ്ക
സി) മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്‌
ഡി) കര്‍ണാടക, ശ്രീലങ്ക
 ഉത്തരം: (ബി)
(ഈ ചോദ്യോത്തരങ്ങൾ അവസാനിക്കുന്നില്ല, തുടർന്നും അപ്‌ലോഡ് ചെയ്യുന്നതാണ് )

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here