ഇന്ത്യയിലെ ഗതാഗതം - ചോദ്യോത്തരങ്ങൾ - 01
ഇന്ത്യയിലെ വിവിധ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് വിശദമായി പഠിക്കാം.
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. ഇന്ത്യയിലെ വിവിധ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പഠിക്കാം.
PSC 10th, +2 Level Examination Questions
3 പേജുകളിലായി നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും പഠിക്കുക.
PSC LP / UP / LDC / LGS etc. Exam Solutions.
👉റോഡ്‌ഗതാഗതം
* ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശ്യംഖലയുള്ള രാജ്യമാണ് ഇന്ത്യ.
* ഇന്ത്യയിലെ ആകെ റോഡുകളില്‍ ദേശീയ പാതകളുടെ നീളം രണ്ടു ശതമാനത്തിലും താഴെയാണ്.
* കേന്ദ്രസര്‍ക്കാരിന്റെ റോഡ് ട്രാൻസ്‌പോർട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ കീഴിലാണ് ദേശീയ പാതകള്‍.
* ന്യൂഡല്‍ഹി ആസ്ഥാനമായി1988-ല്‍ രൂപംകൊണ്ട നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യയാണ് ദേശീയ പാതകളുടെ മേല്‍നോട്ടം വഹിക്കുന്നത്.
* പുതിയ രീതി പ്രകാരം വടക്കു-തെക്ക് ദിശയിലുള്ള ദേശീയ പാതകള്‍ ഇരട്ട അക്കത്തിലുള്ള നമ്പര്‍ ഉള്ളവയായിരിക്കും. കിഴക്കുനിന്ന് പടിഞ്ഞാറോട്ടുപോകുന്തോറും നമ്പരിന്റെ മൂല്യം വര്‍ധിക്കും.
* കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള പാതകള്‍ ഒറ്റ അക്കങ്ങളായിരിക്കും. വടക്കു നിന്ന് തെക്കോട്ട് വരുന്തോറും നമ്പരിന്റെ മൂല്യം വര്‍ധിക്കും.
* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത എ൯.എച്ച്-44 ആണ്. ജമ്മു-കശ്മീരിലെ ശ്രീനഗര്‍ മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരിവരെ നീളുന്ന ഈ ദേശീയ പാതയുടെ നീളം 3745 കിലോമീറ്ററാണ്.
* ജമ്മു-കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടകം, തമിഴ്നാട് എന്നീ ഭരണഘടകങ്ങളിലൂടെ പാത കടന്നുപോകുന്നു.
* തമിഴ്നാട്ടിലൂടെയാണ് എൻ എച്ച്-44 പാത ഏറ്റവും കൂടുതല്‍ ദൂരം കടന്നുപോകുന്നത് (627 കി.മീ.).
* ദേശീയ പാത-44 ന്റെ ഭൂരിഭാഗവും പഴയ ദേശീയ പാത-7 ആണ് (അത് കന്യാകുമാരി മുതല്‍ വാരാണസി വരെ ആയിരുന്നു. നിരവധിമറ്റു ദേശീയപാതകളും എന്‍.എച്ച്-44 ന്റെ ഭാഗമായിമാറിയിട്ടുണ്ട്).
* പോര്‍ബന്തറിനെയും സില്‍ച്ചാറിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത-27 ആണ് നീളത്തില്‍ രണ്ടാം സ്ഥാനത്ത് (3507 കി.മീ.).
* ഡല്‍ഹി മുതല്‍ ചെന്നൈ വരെ നീളുന്ന ദേശീയ പാത-48 ന് ആണ് ദൈര്‍ഘ്യത്തില്‍
മൂന്നാം സ്ഥാനം (2807 കി.മീ.).
* ദേശീയ പാതയുടെ ദൈര്‍ഘ്യത്തില്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയവയാണ്.
* സിക്കിമാണ് ദേശീയപാതയുടെ ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം.
* ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയ പാതയാണ് ആന്‍ഡമാന്‍ നിക്കോബാറിലെ എന്‍.എച്ച്.-4 (മുമ്പ് എന്‍.എച്ച്.-223). ഇതിന്റെ മറ്റൊരു പേരാണ് ആന്‍ഡമാന്‍ ട്രങ്ക് റോഡ്.
* റോഡ് സാന്ദ്രതയില്‍ ഒന്നാം സ്ഥാനത്ത് കേരളമാണ്. ജമ്മു-കശ്മീരാണ് ഏറ്റവും പിന്നില്‍.
* എല്ലാ വില്ലേജുകളെയും ഓള്‍ വെതര്‍ റോഡുമുഖേന ബന്ധിപ്പിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
* സംസ്ഥാന ഹൈവേകള്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ്. ആകെ റോഡു ദൈര്‍ഘ്യത്തിന്റെ മുന്ന് ശതമാനത്തിലധികം വരും ഇത്തരം പാതകള്‍.
* ഗ്രാമീണ റോഡുകള്‍ പരിപാലിക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. ഇന്ത്യയില്‍ ഏറ്റവും കൂടൂതലുള്ളത് ഗ്രാമീണ റോഡുകളാണ്.
* അര്‍ബന്‍ റോഡുകള്‍ പരിപാലിക്കുന്നത് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ്.
* നാലു വരികളുള്ള ഗോള്‍ഡന്‍ ക്വാട്രിലാറ്ററല്‍ ഹൈവേയുടെ നീളം 5846 കിലോമീറ്ററാണ്. 2001 -ല്‍ എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ആരംഭിച്ച പദ്ധതി പൂര്‍ത്തിയായത് മന്‍മോഹന്‍ സിങിന്റെ കാലത്ത്2012-ല്‍ ആണ്.
* നാല്, ആറ് വരികളുള്ള നോര്‍ത്ത്-സൌത്ത്, ഈസ്റ്റ് -വെസ്റ്റ് കോറിഡോറിന്റെ ആകെ നീളം 7300 കിലോമീറ്ററാണ്. ശ്രീനഗര്‍ മുതല്‍ കന്യാകുമാരിവരെയും (വടക്ക് തെക്ക്) പോര്‍ബന്ദര്‍ മുതല്‍ സില്‍ച്ചാര്‍ (അസം) വരെയും (പടിഞ്ഞാറ് കിഴക്ക്) ഇത് നീളുന്നു. ഇവ സന്ധിക്കുന്നത് ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലാണ്.
* ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ് വേ ആയ നാഷണല്‍ എക്സ്പ്രസ് വേ-1 അഹമ്മദാബാദിനെ വഡോദരയുമായിബന്ധിപ്പിക്കുന്നു (ഗുജറാത്ത്).
* മുംബൈ-പുനെ എക്സ്പ്രസ് വേ ആണ് ഇന്ത്യയിലെ ആദ്യത്തെ ആറുവരി എക്സ്പ്രസ് വേ. ഇന്ത്യയിലെ ആദ്യത്തെ കണ്‍ട്രോള്‍ഡ് അക്സസ് ടോള്‍ റോഡ് ആണിത് (മഹാരാഷ്ട്ര).
* ഗ്രാന്‍ഡ് ട്രങ്ക് റോഡിന്റെ തക്ഷശില മുതല്‍ പാടലീപുത്രംവരെ നീളുന്ന ഭാഗത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത് മൗര്യ ചക്രവര്‍ത്തിമാരാണ്. ഇപ്പോഴത്തെ റോഡിന്റെ മുന്‍ഗാമിയായ പാത നിര്‍മിച്ചത് സൂര്‍ വംശത്തിലെ ഷേര്‍ഷാ ആണ്.
* ബംഗ്ലാദേശിലെ സോനാര്‍ഗ വോണ്‍ മുതല്‍ പെഷവാര്‍വരെയായിരുന്നു അക്കാലത്ത് ഗ്രാന്‍ഡ് ട്രങ്ക് റോഡിന്റെ ദൈര്‍ഘ്യം. പില്‍ക്കാലത്ത് മുഗളരും ബ്രിട്ടിഷുകാരും റോഡ് വികസിപ്പിക്കുകയുണ്ടായി. തല്‍ഫലമായി അഫ്ഗാനിസ്ഥാനിലെ കാബുള്‍ മൂതല്‍ ബംഗ്ളാദേശിലെ ചിറ്റഗോങ് വരെ റോഡ് നീണ്ടു.
* ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ സ്ഥാപിതമായത് 1960-ല്‍ ആണ്. ഇന്ത്യയുടെ അന്താരാഷ്ട്ര പ്രദേശങ്ങളില്‍ റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഈ സ്ഥാപനമാണ്.
👉റോഡുകളിലെ പാലങ്ങള്‍
* അസമില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെ നിര്‍മിക്കുന്ന ധോള-സാദിയ പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം.
* അസം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന് 9.15 കിലോമീറ്ററാണ് നീളം. 2011-ആണ് നിര്‍മാണം ആരംഭിച്ചത്.
* ബിഹാറില്‍ പടനയെയും ഹാജിപ്പൂരിനെയും ബന്ധിപ്പിക്കുന്ന ഗംഗയ്ക്ക് കുറുകെയുള്ള മഹാത്മാഗാന്ധി സേതുവിന്റെ നീളം 5750 മീറ്ററാണ്.
* മുംബൈയിലെ ബാന്ദ്ര - വര്‍ളി സീലിങ്കിന്റെ നീളം 5575 മീറ്ററാണ്.
👉റോഡുകളിലെ തുരങ്കങ്ങള്‍
* 2017 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ജമ്മു-കള്‍മീരിലെ ചെനാനി-നാഷ്റി തുരങ്കമാണ് (പട്നിടോപ്പ് തുരങ്കം) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം.
* ദേശീയ പാത-44 ലെ ഈ തുരങ്കത്തിന് 9.2 കി.മീ. നീളമുണ്ട്.
* ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീളമേറിയ ഹൈവേ തുരങ്കം അടൽ തുരങ്കം. 9.2 കിലോമീറ്ററാണ് ഈ തുരങ്കപാതയുടെ നീളം.
👉തുരങ്കങ്ങളും സംസ്ഥാനങ്ങളും
* പീര്‍പഞ്ജല്‍ - ജമ്മു-കള്‍മീര്‍
* ചെനാനി-നാഷ്റി - ജമ്മു-കശ്മീര്‍
* റോഹ്തങ് തുരങ്കം (അടൽ തുരങ്കം) - ഹിമാചല്‍ പ്രദേശ്
* ജവാഹര്‍ തുരങ്കം - ജമ്മു-കശ്മീര്‍
* മലിഗുഡ - ഒഡിഷ
* കാര്‍ബുഡെ - മഹാരാഷ്ട്ര
👉വ്യോമഗതാഗതം
* ഇന്ത്യയില്‍ വ്യോമഗതാഗതം നിയന്ത്രിക്കുന്നത് ആഭ്യന്തര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ്.
* എയര്‍ ഇന്ത്യയാണ് രാജ്യത്തെ ദേശീയ വിമാനക്കമ്പനി. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ്, സ്പൈസ്ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളും വ്യോമയാന മേഖലയില്‍ സജീവമാണ്.
* 1911 ഫെരബുവരി 18-ന് ഉത്തര്‍പ്രദേശിലെ അലഹബാദിനും നൈനിക്കുമിടയില്‍ ഇന്ത്യയിലെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യ്യോമയാനത്തിന് തുടക്കംകുറിച്ചു. ഫ്രഞ്ച് വൈമാനികനായ ഹെന്‍റിപിക്കറ്റ് 6500 മെയിലുകളുമായി പറന്നു.
* 1953-ല്‍ പാര്‍ലമെന്റ് എയര്‍ കോര്‍പ്പറേഷന്‍ ആക്ട്‌പാസാക്കി. ഇന്ത്യയുടെ വ്യോമയാന മേഖല ദേശസാത്കരിക്കപ്പെട്ടു. ആ സമയത്ത് എട്ട് ഡൊമസ്റ്റിക് എയര്‍ലൈന്‍ കമ്പനികളാണ് പ്രവര്‍ത്തിച്ചിരുന്നത്. അവയുടെ സ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങള്‍ നിലവില്‍വന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ആഭ്യന്തര സര്‍വീസുകളും എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകളും നടത്തി.
* 1972-ല്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് അതോരിറ്റിയും 1986-ല്‍ നാഷണല്‍ എയര്‍പോര്‍ട്ട് അതോരിറ്റിയും രൂപംകൊണ്ടു. ഇവ രണ്ടും ലയിച്ച് 1995-ല്‍ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ നിലവില്‍വന്നു.
* 1987-ല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിലവില്‍വന്നു.
* ആഭ്യന്തര വ്യോമയാനരംഗത്തെ നിയന്ത്രണങ്ങള്‍ 1991-ല്‍ സര്‍ക്കാര്‍ ഡീറെഗുലറൈസ് ചെയ്തതിനെത്തുടര്‍ന്ന് ഈസ്റ്റ്-വെസ്റ്റ് എയര്‍ലൈന്‍സ് രാജ്യത്തെ ദേശീയ തലത്തിലുള്ള സ്വകാര്യ എയര്‍ലൈനായി.
* ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തിരക്കുള്ള വിമാനത്താവളം. രണ്ടാം സ്ഥാനത്ത് മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളമാണ്.
* മുംബൈ വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെര്‍മിനല്‍ ആണ് സാന്താക്രൂസ്. അന്താരാഷ്ട്ര ടെര്‍മിനലാണ് സഹര്‍.
* 4430 മീ. (14,534 അടി) നീളമുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ആണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റണ്‍വേ.
* ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയ്ക്കാണ് രണ്ടാം സ്ഥാനം (4260 മീ.)
* കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ്‌വിമാനത്താവളത്തിന്റെ പഴയ പേരാണ് ഡംഡം വിമാനത്താവളം.
* അമൃത്സറിലെ ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പഴയ പേരാണ് രാജാ സാന്‍സി വിമാനത്താവളം.
* ലഡാക്കിലെ ഒരു ആത്മീയാചാര്യന്റെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ട വിമാനത്താവളമാണ് ലേയിലെ കുഷോക് ബാക്കുള റിംപോച്ചെ വിമാനത്താവളം. ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളമാണ് ഇത്.
* പൂര്‍ണമായും സൌരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്.
* പബ്ലിക്-പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് വ്യവസ്ഥയില്‍ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം.
* ഇന്ത്യയില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്ന പൊതുമേഖലാ സ്ഥാപനമാണ് പവൻ ഹന്‍സ്.
* 1985-ല്‍ ഹെലികോപ്റ്റര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍
സ്ഥാപിതമായ പവന്‍ ഹന്‍സിന്റെ ആസ്ഥാനം ഉത്തര്‍പ്രദേശിലെ നോയ്ഡയാണ്.
* ജമ്മു-കശ്മീരിലെ സിയാച്ചെന്‍ മഞ്ഞുമലയില്‍ 6400 അടി ഉയരത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡ് സ്ഥിതി ചെയ്യുന്നു.
👉ജലഗതാഗതം
* ജലഗതാഗതത്തിന് ഇന്ത്യയില്‍ വിപുലമായ സൌകര്യമാണ് ഉള്ളതെങ്കിലും പരിമിതമായിമാത്രമേ അത് പ്രയോജനപ്പെടുത്തുന്നുള്ളു.
* 1986-ല്‍ രൂപംകൊണ്ട ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോരിറ്റി ഓഫ് ഇന്ത്യയാണ് ഭാരതത്തിലെ ജലപാതകളുടെമേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഉത്തര്‍ പ്രദേശിലെ
നോയ്ഡയാണ് ആസ്ഥാനം.
* ഗംഗ-ബ്രഹ്മപുത്ര- ഭഗീരഥി നദീവ്യുഹത്തില്‍ അലഹബാദ് (ഉത്തര്‍ പ്രദേശ്) മുതല്‍ ഹാല്‍ഡിയ (പശ്ചിമബംഗാള്‍) വരെയുള്ള 1620 കിലോമീറ്റര്‍ ദൂരമാണ് ദേശീയ ജലപാത-1 ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയ ജലപാതയാണിത്.
* ബ്രഹ്മപുത്ര നദിയുടെ സാദിയ-ധുബ്രി ഭാഗമാണ് ദേശീയ ജലപാത-2 (891 കി.മീ.)
* വെസ്റ്റ് കോസ്റ്റ് കനാലിന്റെ കൊല്ലം-കോട്ടപ്പുറം ഭാഗം, ചമ്പക്കര, ഉദ്യോഗമണ്ഡല്‍ കനാല്‍ എന്നിവ ഉള്‍പ്പെടുന്ന ദേശീയ ജലപാത-3 ന്റെ നീളം 205 കിലോമീറ്ററാണ്.
* കൃഷ്ണ-ഗോദാവരി നദീവ്യൂഹത്തിന്റെ ഭ്രദാചലം-രാജമുന്ദ്രി, വസീറാബാദ്-വിജയവാഡ ഭാഗങ്ങളും കാക്കിനഡ-പുതുച്ചേരി കനാല്‍ ശൃംഖലയും ചേര്‍ന്ന ദേശീയ ജലപാത-4 ന് 1095 കി.മീ.നീളമുണ്ട്.
* മഹാനദി-ബ്രാഹ്മണിനദീവ്യൂഹത്തിന്റെ മംഗല്‍ഗഡി-പാരദ്വീപ്, താല്‍ച്ചര്‍-ധമര ഭാഗങ്ങളും ഈസ്റ്റ് കോസ്റ്റ് കനാലും ചേര്‍ന്ന ദേശീയ ജലപാത-5 ന്റെ ആകെ നീളം
623 കിലോമീറ്ററാണ്.
* 2017-ലെ കണക്കുപ്രകാരം ഇന്ത്യയില്‍ 111 ദേശീയ ജലപാതകളുണ്ട്.
👉മോണോറെയില്‍
* കേരളത്തില്‍ മൂന്നാറിലാണ് ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില്‍ (കുണ്ടളവാലി റെയില്‍വേ) നിര്‍മിച്ചത് (1902).
* 1924-ലെ പ്രളയത്തില്‍ (99-ലെ വെള്ളപ്പൊക്കം) ഇത് നാശോന്‍മുഖമായി.
* പാട്യാലയില്‍ 1907-1927 കാലയളവില്‍ മോണോ റെയില്‍ സംവിധാനം ഉണ്ടായിരുന്നു.
* ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ളവയില്‍ ആദ്യത്തെ മോണോറെയില്‍ സംവിധാനം നിലവില്‍വന്നത് മുംബൈയിലാണ് (2014)
👉ട്രാം
* ഇന്ത്യയില്‍ ട്രാം സംവിധാനം നിലവിലുള്ള ഏക നഗരം കൊല്‍ക്കത്തയാണ്. 1873 -ല്‍ കുതിര വലിക്കുന്ന ട്രാം സംവിധാനം ആരാഭിച്ചു. 1900-ല്‍ ആണ് ഇലക്ട്രിക് ട്രാം
ആരംഭിച്ചത്.
* ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാം ആരംഭിച്ചത് ചെന്നൈയിലാണ് (1895).
* മുംബൈ (1907), കാണ്‍പൂര്‍ (1907), ഡല്‍ഹി(1908) എന്നിവിടങ്ങളിലും ട്രാംവേകള്‍
ആരംഭിച്ചെങ്കിലും കാലാന്തരത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
* കൊച്ചിരാജ്യത്ത് വനത്തില്‍ നിന്ന് തടി കൊണ്ടുവന്ന് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് അയയ്ക്കുന്നതിന് ഫോറസ്റ്റ് ട്രാം വേ 1907-ല്‍ നിര്‍മിക്കുകയുണ്ടായി. 1963-ല്‍ ഇതിന്റെ പ്രവര്‍ത്തനം അവസാനിച്ചു. ചാലക്കുടി ആസ്ഥാനമായ ട്രാംവേയ്ക്ക് 79.5 കി.മീ.നീളമുണ്ടായിരുന്നു.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments