ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ പി.എസ്.സി. ചോദ്യോത്തരങ്ങൾ (01)  

PSC 10th,+2, Degree Level Exam Questions and Answers | LDC / LGS / VEO etc. | PSC SSLC Social Science Syllabus-based Questions and Answers
ഇന്ത്യ വൈവിധ്യമാർന്ന ധാതുവിഭവങ്ങളാൽ സമ്പന്നമാണ്. ഇന്ത്യയുടെ ഉപദ്വീപീയ പീഠഭൂമി ധാതുക്കളുടെ കലവറ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ധാതുസമ്പത്തുക്കളെക്കുറിച്ച് പി.എസ്.സി. ഉൾപ്പെടെയുള്ള മത്‌സര പരീക്ഷകൾക്ക് ചോദിച്ചതും ചോദിക്കാൻ സാധ്യതയുള്ളതുമായ മുഴുവൻ വിവരങ്ങളും ഇവിടെ നിന്നും പഠിക്കാം. രണ്ട് അദ്ധ്യായങ്ങളിലായിട്ടാണ് ഇവിടെ നൽകിയിരിക്കുന്നത്. രണ്ടാമത്തെ അദ്ധ്യായം തീർച്ചയായും കാണുക.  


* ഇന്ത്യയിലെ ഏറ്റവും ധാതുസമ്പന്നമായ ഭാഗം ഉത്തര മഹാസമതലമാണ്‌.

* ഇന്ത്യയുടെ ധാതുസംസ്ഥാനം എന്നറിയപ്പെടുന്നത്‌ ജാര്‍ഖണ്ഡ്‌ ആണ്‌.

* ഇന്ത്യയിലെ ധാതുസമ്പന്നമായ പീഠഭൂമിയാണ്‌ ഛോട്ടാനാഗ്പൂര്‍. ഉദ്ദേശം 65000 ചതുര്രശകിലോമീറ്റര്‍ വിസ്തീര്‍ണമുളള ഈ പീഠഭൂമി പ്രധാനമായും ജാര്‍ഖണ്‍ഡിലാണ്‌. ബംഗാള്‍, ഒഡിഷ, ഛത്തിസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലും
കുറച്ചുഭാഗംവീതം ഉള്‍പ്പെടുന്നു. 

* പരശ്‌നാഥ്‌ മലകളാണ്‌ (1350മീ.)ഛോട്ടാനാഗ്പുരിലെ ഏറ്റവും ഉയര്‍ന്നഭാഗം. റാഞ്ചി, ബൊക്കാറോ, ധന്‍ബാദ്‌, ജംഷഡ്പൂര്‍ എന്നീ നഗരങ്ങള്‍ ഈ പീഭൂമിയിലാണ്‌. ദാമോദര്‍, സുബര്‍ണരേഖ, ബരാകര്‍ എന്നിവയാണ്‌ പ്രധാന നദികള്‍.

* ജര്‍മനിയിലെ റര്‍ താഴ്‌വര (Ruhr Valley) യെപ്പോലെ ധാതുസമ്പന്നമായതിനാല്‍ ദാമോദര്‍ താഴ്‌വരയെ ഇന്ത്യയുടെ റർ താഴ്‌വര എന്നു വിളിക്കുന്നു. ബംഗാള്‍, ജാര്‍ഖണ്‍ഡ്‌ എന്നീ സംസ്ഥാനങ്ങളിലുടെയാണ്‌ ദാമോദര്‍ ഒഴുകുന്നത്‌.

അലുമിനിയം
* അലുമിനിയത്തിന്റെ അയിരാണ്‌ ബോക്സൈറ്റ്. ഇന്ത്യയില്‍ ബിഹാര്‍, ഗോവ, ഗുജറാത്ത്‌, ജമ്മു-കശ്മീര്‍, കര്‍ണാടകം, മധ്യവപദേശ്‌, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളില്‍ ബോക്സൈറ്റ്‌ നിക്ഷേപങ്ങളുണ്ട്‌.

* ജാര്‍ഖണ്‍ഡില്‍ ബോക്സൈറ്റ്‌ നിക്ഷേപമുള്ള സ്ഥലമാണ്‌ ലോഹാര്‍ഡഗ.

* ഛത്തിസ്ഗഢിലെ അമര്‍കാണ്ടക്‌ പീഠഭൂമിയിൽ ബോക്സൈറ്റ്‌ നിക്ഷേപമുണ്ട്‌.

* ബോക്സൈറ്റിന്റെ സാന്നിധ്യമുള്ള കട്നി-ജബല്‍പ്പൂര്‍, ബലാഘട്ട്‌ മേഖലകള്‍ മധ്യപ്രദേശിലാണ്‌.

* മഹാരാഷ്ട്രയില്‍ കൊളാബ, താനെ, രത്നഗിരി, സത്താറ, പൂനെ, കോല്‍ഹാപ്പൂര്‍ എന്നിവിടങ്ങളില്‍ ബോക്സൈറ്റ്‌ നിക്ഷേപമുണ്ട്‌.

* 1981-ല്‍ സ്ഥാപിതമായ നാഷണല്‍ അലുമിനിയം കമ്പനിലിമിറ്റഡിന്റെ ആസ്ഥാനം ഭുവനേശ്വര്‍ ആണ്‌.

ബേരൈറ്റ്സ്  
* ബേരിയം ലോഹമാണ്‌ ബേരൈറ്റില്‍നിന്ന്‌ ലഭിക്കുന്നത്‌. ആന്ധ്ര പ്രദേശിലെ കഡപ്പ ജില്ലയിലെ മംഗംപെട്ടില്‍നിന്നാണ്‌ ബേരൈറ്റ്സ്‌ പ്രധാനമായും ലഭിക്കുന്നത്‌.

ക്രോമൈറ്റ്‌
* ക്രോമൈറ്റ്‌ ഉല്‍പാദനത്തിന്റെ 96 ശതമാനവും ഒഡിഷയിലെ കട്ടക്‌ ജില്ലയില്‍ നിന്നാണ്‌.

* മറ്റു ചില സംസ്ഥാനങ്ങളിലും ചെറിയ തോതില്‍ ഇതിന്റെ സാന്നിധ്യമുണ്ട്‌.

കല്‍ക്കരി
* കല്‍ക്കരി ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങള്‍ ജാര്‍ഖണ്ഡ്‌, ബംഗാള്‍ എന്നിവയാണ്‌.

* ബംഗാളിലെ റാണിഗഞ്ച്‌ ആണ്‌ ഇന്ത്യയിലെ ആദ്യത്തെ കല്‍ക്കരി ഖനി.

* ജരിയ, ഗിരിധ്‌, ബൊക്കാറോ, കരണ്‍പുര എന്നിവ പ്രധാന ഖനന മേഖലകളാണ്‌. 

* ഒഡിഷയിലെ താല്‍ച്ചര്‍, ആന്ധ്രാപ്രദേശിലെ സിംഗറേണി, മധ്യപ്രദേശിലെ പെഞ്ച്‌ താഴ്‌വര മുതലായവ സ്ഥലങ്ങളിലും കല്‍ക്കരി നിക്ഷേപങ്ങളുണ്ട്‌.

* ഇന്ത്യയില്‍ കല്‍ക്കരി ഖനികള്‍ ദേശസാത്കരിച്ചത്‌ 1973-ല്‍ ആണ്‌.

* ഇന്ത്യയുടെ കല്‍ക്കരി തലസ്ഥാനം എന്നറിയപ്പെടുന്ന നഗരമാണ്‌ ധന്‍ബാദ്‌.

* ഇന്ത്യയില്‍മാത്രമല്ല, ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉല്‍പാദിപ്പിക്കുന്ന കമ്പനിയാണ്‌ 1975-ല്‍ സ്ഥാപിതമായ കോള്‍ ഇന്ത്യ ലിമിറ്റഡ്‌. ആസ്ഥാനം കൊല്‍ക്കത്ത.

* കല്‍ക്കരിയുടെ വകഭേദമായ ലിഗ്നൈറ്റ് പ്രധാനമായും ലഭിക്കുന്നത്‌ തമിഴ്നാട്, രാജസ്ഥാന്‍, ഗുജറാത്ത്‌ എന്നി സംസ്ഥാനങ്ങളില്‍നിന്നാണ്‌.

* നെയ്‌വേലി ലിഗ്നൈറ്റ്‌ കോര്‍പ്പറേഷനും (തമിഴ്നാട്) ഗുജറാത്ത്‌ മിനറല്‍ ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡുമാണ്‌ ഇന്ത്യയില്‍ ലിഗ്നൈറ്റ് ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍.

* ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ലിഗ്നൈറ്റിന്റെ സിംഹഭാഗവും ഉപയോഗിക്കുന്നത്‌ വൈദ്യൂതി മേഖലയിലാണ്‌.

* തവിട്ട്‌ കല്‍ക്കരി (ബ്രൗൺ കോള്‍) എന്നറിയപ്പെടുന്നത്‌ ലിഗ്നൈറ്റ്‌ ആണ്‌.

* കാര്‍ബണിന്റെ അളവ് ഏറ്റവും കൂടിയ കൽക്കരിയുടെ വകഭേദമാണ്‌ ആന്ത്രസൈറ്റ്‌. ഇന്ത്യയില്‍ ജമ്മു-കശ്മീരില്‍ ഇത്‌ കാണപ്പെടുന്നു.

* കൽക്കരിയുടെ മറ്റൊരു വകഭേദമായ ബിറ്റുമിനസ്‌ കോള്‍ കാണപ്പെടുന്ന സംസ്ഥാനങ്ങളാണ്‌ ജാര്‍ഖണ്ഡ്‌, ഒഡിഷ, പശ്ചിമ ബംഗാള്‍, ഛത്തിസ്ഗഡ്‌, മധ്യപ്രദേശ്‌ എന്നിവ.

ചെമ്പ്‌
* ജാര്‍ഖണ്ഡിലെ സിങ്ഭും ജില്ല, മധ്യപ്രദേശിലെ ബലാഘട്ട്‌ ജില്ല, രാജസ്ഥാനിലെ ആള്‍വാര്‍, ജൂന്‍ജുനു ജില്ലകള്‍ എന്നിവിടങ്ങളില്‍ ചെമ്പ്‌ നിക്ഷേപമുണ്ട്‌.

* രാജസ്ഥാനിലെ പ്രശസ്തമായ ചെമ്പു ഖനിയാണ്‌ ഖ്രേതി.

വജ്രം 
* ഇന്ത്യയിലെ പ്രധാന വജ്രഖനിയാണ്‌ മധ്യപ്രദേശിലെ പന്ന. കര്‍ണാടകത്തിലെ റെയ്ചൂര്‍-ഗുല്‍ബര്‍ഗ ജില്ലകളിലും വജ്രനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.

* ഇന്ത്യന്‍ ഡയമണ്ട്‌ ഇൻസ്റ്റിറ്റ്യുട്ട് സൂറത്തിലാണ്‌.

ഡോളോമൈറ്റ്‌
* കാല്‍സ്യം മഗ്നീഷ്യം കാര്‍ബണേറ്റിന്റെ പ്രധാന സ്രോതസ്സ്‌ ആണ്‌ ഡോളോമൈറ്റ്‌. 

* മഗ്നീഷ്യവും അതിന്റെ സംയുക്തങ്ങളും ഡോളോമൈറ്റില്‍ നിന്ന്‌ ലഭിക്കുന്നു.

* ഒഡിഷ, മധ്യ്രദേശ്‌, ഗുജറാത്ത്‌, ഛത്തിസ്ഗഡ്‌, ആന്ധ്രപ്രദേശ്‌, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഡോളോമൈറ്റ്‌ കാണപ്പെടുന്നു.

സ്വര്‍ണം
* ഉല്‍പാദനക്കുറവ്‌ കാരണം 2001-ല്‍ പ്രവര്‍ത്തനം നിലച്ച കോളാർ സ്വര്‍ണ ഖനി കര്‍ണാടക സംസ്ഥാനത്തിലാണ്‌. ബ്രിട്ടിഷ്‌ ഭരണകാലത്ത്‌ ലിറ്റില്‍ ഇംഗ്ലണ്ട്‌
എന്നറിയപ്പെട്ടിരുന്നത്‌ കോളാർ ആണ്‌.

* 1880-ല്‍ ആണ്‌ കോളാര്‍ ഖനിയില്‍ ശാസ്ത്രീയമായ ഖനനം ജോണ്‍ ടെയ്ലര്‍ ആന്‍ഡ്‌ സണ്‍സ്‌ എന്ന സ്ഥാപനം ആരംഭിച്ചത്‌. 

* കോളാർ ഖനിയിലേക്ക്‌ വൈദ്യുതി നല്‍കുന്നതിനാണ്‌ ഇന്ത്യയിലെ മൂന്നാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയുമായവൈദ്യുത പദ്ധതി 1902-ല്‍ സ്ഥാപിച്ചത്‌. 

* ഡാര്‍ജിലിങ്‌ (1897), കൊല്‍ക്കത്ത (1898) എന്നിവയ്ക്ക്‌ ശേഷം, 
വൈദ്യുതീകരിക്കപ്പെട്ട മുന്നാമത്തെ ഇന്ത്യന്‍ പട്ടണമാണ്‌ കോളാർ. 

* 1956-ല്‍ മൈസൂര്‍ ഗവണ്‍മെന്റും 1962-ല്‍ ഇന്ത്യാ ഗവണ്‍മെന്റും കോളാര്‍ ഖനി ഏറ്റെടുത്തു.

* ഹട്ടി സ്വര്‍ണ ഖനി കര്‍ണാടകത്തിലെ റെയ്ചൂര്‍ ജില്ലയിലാണ്‌. 

* ഹൈദരാബാദ്‌ സര്‍ക്കാരാണ്‌ 1947-ല്‍ ഹട്ടി ഗോള്‍ഡ്‌ മൈന്‍സ്‌ ലിമിറ്റഡ്‌ കമ്പനി ആരംഭിച്ചത്‌, സംസ്ഥാന പുന;സംഘടനയോടെ ഖനി മൈസുറിലായി.

* രാമഗിരി സ്വര്‍ണഖനി ആന്ധ്രാപ്രദേശിലാണ്‌.

* സ്വര്‍ണം ഉല്‍പാദനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം കര്‍ണാടകമാണ്‌.

* 2001-ല്‍ മുംബൈയില്‍ സ്ഥാപിതമായ ഷിര്‍പൂര്‍ ഗോള്‍ഡ്‌ റിഫൈനറിയാണ്‌ ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ്‌ റിഫൈനറി, ഏഷ്യയിലെ ഏറ്റവും വലിയ
ഗോള്‍ഡ്‌ റിഫൈനറിയാണിത്‌.

ഗ്രാഫൈറ്റ്‌
* ഒഡിഷയാണ്‌ ഗ്രാഫൈറ്റ്‌ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്‌. 

* ജാര്‍ഖണ്‍ഡ്‌, ഗുജറാത്ത്‌, കര്‍ണാടക, കേരളം, മധ്യപ്രദേശ്‌, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളിലും ഗ്രാഫൈറ്റിന്റെ സാന്നിധ്യമുണ്ട്‌.

ജിപ്സം
* ജിപ്സത്തിന്റെ ഉല്‍പാദനത്തില്‍ ഏറ്റവും മുന്നില്‍ രാജസ്ഥാനാണ്‌. അടുത്ത സ്ഥാനം ജമ്മു-കശ്മീരിനാണ്‌. 

* തമിഴ്നാട്‌, ഗുജറാത്ത്‌ എന്നിവിടങ്ങളിലും ജിപ്സം ഉണ്ട്‌.

* സിമന്റ്‌ നിര്‍മാണത്തിനുപയോഗിക്കുന്ന ഘടകങ്ങളിലൊന്നാണ്‌ ജിപ്സം.

ഇരുമ്പ്‌
* ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഇരുമ്പ്‌ നിക്ഷേപങ്ങളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ.

ഹേമറ്റൈറ്റും മാഗ്നറ്റൈറ്റുമാണ്‌ പ്രധാന ഇരുമ്പയിരുകള്‍.

* ഹേമറ്റൈറ്റ്‌ ഏറ്റവും കൂടുതലുള്ളത്‌ ജാര്‍ഖണ്ഡിലും ഹേമറ്റ്റൈറ്റ്‌ ഏറ്റവും കൂടുതലുള്ളത്‌ കര്‍ണാടകത്തിലും ആണ്‌.

* ഒഡിഷ, ജാര്‍ഖണ്ഡ്‌, ഛത്തിസ്ഗഡ്‌, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഹേമറ്റൈറ്റ്‌ കാണപ്പെടുന്നു.

* കാന്തികഗുണം ഉള്ളതുകാരണമാണ്‌ മാഗ്നറ്റൈറ്റ്‌ എന്നറിയപ്പെടുന്നത്‌. 

* കര്‍ണാടകം, ആന്ധ്രാപ്രദേശ്‌, ഗോവ, കേരളം, തമിഴ്നാട്‌, ജാര്‍ഖണ്ഡ്‌, രാജസ്ഥാന്‍, തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളില്‍ ഇത്‌ കാണപ്പെടുന്നു.

* ഇരുമ്പിന്റെ മറ്റ്‌ അയിരുകളാണ്‌ ലിമോണൈറ്റ്‌, സിഡെറൈറ്റ്‌ എന്നിവ.

* ഇന്ത്യയില്‍ ആദ്യമായി 1904-ല്‍ ഇരുമ്പ്‌ ഖനനം ആരംഭിച്ചത്‌ സിങ്‌ഭുമിലാണ്‌.

* സിങ്ഭും ഖനി ജാര്‍ഖണ്‍ഡിലാണ്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പ്‌ നിക്ഷേപമുള്ളത്‌ ജാര്‍ഖണ്ഡിലാണ്‌.

* തമിഴ്നാട്ടിലെ സേലം, തെലങ്കാനയിലെ കരിംനഗര്‍, വാറങ്ങല്‍, ആന്ധ്രപ്രദേശിലെ കുര്‍ണുല്‍, കഡപ്പ, അനന്ത്പൂര്‍ എന്നിവിടങ്ങളില്‍നിന്ന്‌ ഇരുമ്പ്‌ ലഭിക്കുന്നുണ്ട്‌.

* ഇരുമ്പുല്‍പാദനത്തില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച തെന്നിന്ത്യന്‍ സംസ്ഥാനമാണ്‌ കര്‍ണാടകം. ചിക്മഗലൂരിലെ ബാബാബുധന്‍ കുന്നുകളിലെ കെമ്മംഗുണ്ടി ഇരുമ്പുനിക്ഷേപത്താല്‍ സമ്പന്നമാണ്‌.

* ഏഷ്യയിലെ ഏറ്റവും വലിയ മെക്കാനൈസ്ഡ്‌ ഖനി ആണ്‌ ഛത്തിസ്ഗഡിലെ ബൈലാഡില. ഇവിടെ നിന്നുള്ള ഇരുമ്പ് വിശാഖപട്ടണം വഴി ജപ്പാനിലേക്ക്‌ കയറ്റുമതി ചെയ്യുന്നു.

* ഡാല്‍ട്ടണ്‍ഗഞ്ചി ഖനി ജാര്‍ഖണ്ഡിലെ പലമാവു ജില്ലയിലാണ്‌.

* ബംഗാളിലെ കുള്‍ട്ടിയിലാണ്‌ ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ പ്ലാന്റ്‌ സ്ഥാപിച്ചത്‌ (1870)എന്നാല്‍, വന്‍തോതില്‍ ഉല്‍പാദനം നടത്തുന്ന ആദ്യത്തെ സ്റ്റീല്‍ പ്ലാന്റ്‌ സ്ഥാപിച്ചത്‌ ജംഷഡ്‌പൂരിലാണ്‌ (1907).


* 1954 -ല്‍ സ്ഥാപിതമായ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്‌. 

* ഭിലായ്‌, റൂർക്കേല, ദുര്‍ഗാപ്പൂര്‍, ബൊക്കാറോ, ബേണ്‍പൂര്‍ (അസന്‍സോള്‍) എന്നിവിടങ്ങളിലാണ്‌ സെയിലിന്റെ ഇന്റഗ്രേറ്റഡ്‌ സ്റ്റീല്‍ പ്ലാന്റുകള്‍. 

* സേലം, ദൂര്‍ഗാപ്പൂര്‍, ഭദ്രാവതി എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ സ്റ്റീല്‍ പ്ലാന്റുകളുണ്ട്‌.

* ഇന്ത്യയില്‍ പൊതുമേഖലയില്‍ സ്ഥാപിതമായ ആദ്യ വന്‍കിട ഉരുക്കുനിര്‍മാണ ശാലയാണ്‌ റൂർക്കേല (1955).

* റൂർക്കേല പ്ലാന്റിന്റെ നിര്‍മാണത്തിന്‌ പശ്ചിമ ജര്‍മനിയാണ്‌ സഹായം നല്‍കിയത്‌.

* ഛത്തിസ്ഗഢിലെ ഭിലായ്‌ സ്റ്റീല്‍ പ്ലാന്റിലേക്കാവശ്യമായ ഇരുമ്പ്‌ നല്‍കുന്നത്‌ ദള്ളി- രാജ്ഹാര അയണ്‍ ഓര്‍ കോംപ്ലക്സില്‍നിന്നാണ്‌. 

* ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്റ്റീല്‍ പ്ലാന്റാണ്‌ ഭിലായ്‌.

* ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ്‌ നിര്‍മിച്ചിരിക്കുന്നത്‌ സോവിയറ്റ്‌ സഹായത്തോടെയാണ്‌.

* ദുര്‍ഗാപ്പൂര്‍ സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മാണത്തിന്‌ ബ്രിട്ടണ്‍ സഹായം നല്‍കി.

* ഇന്ത്യയുടെ സ്റ്റീല്‍ സിറ്റി എന്നറിയപ്പെടുന്നത്‌ ജംഷഡ്പൂര്‍. 

* നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി ജംഷഡ്പുരിലാണ്‌.

* കേരളത്തില്‍ ഇരുമ്പ്‌ നിക്ഷേപം കൂടുതലുള്ളത്‌ കോഴിക്കോട് ജില്ലയിലാണ്‌.
<ഇന്ത്യയിലെ ധാതുക്കൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here