ഇന്ത്യൻ സംസ്ഥാനങ്ങൾ: തെലങ്കാന - പി.എസ്.സി. ചോദ്യോത്തരങ്ങൾ
വൈവിധ്യമായ സംസ്കാരമാണ് തെലുങ്കാനയുടെ പ്രത്യേകത. നൈസാമുമാരുടെ ഭരണകാലം മുതലാണ് തെലങ്കാനയുടെ ചരിത്രം ആരംഭിക്കുന്നത്. മേഡക്ക്, വാറങ്കൽ എന്നീ പ്രവിശ്യകൾ ചേർന്നുള്ള ഹൈദരബാദിന്റെ ഭാഗമായിരുന്നു തെലങ്കാന. തുടർന്ന് ആന്ധ്രപ്രദേശിന്റെ ഭാഗമായി മാറിയ തെലങ്കാന 2014 ജൂണോടയാണ് ഒരു സംസ്ഥാനമായി മാറുന്നത്. ഹൈദരബാദ് ആണ് തെലങ്കാനയുടെ തലസ്ഥാനം.
പഠനകുറിപ്പുകൾ, ചോദ്യോത്തരങ്ങൾ
സംസ്ഥാനം: തെലങ്കാന
തലസ്ഥാനം: ഹൈദരാബാദ്
ഭാഷ: തെലുഗ്
ചരിത്രം
1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയ സമയത്ത് ഹൈദരാബാദ്, നിസാമിന്റെ ഭരണത്തിന് കീഴില്‍ സ്വന്ത്ര രാജ്യമായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഹൈദരാബാദിനെ ബലപ്രയോഗത്തിലൂടെ ഇന്ത്യയുമായി യോജിപ്പിക്കുകയാണ് ചെയ്തത്. വാറങ്കല്‍, അദിലാബാദ്, ഖമ്മം, മഹാബുബ്‌നഗര്‍, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗര്‍, നിസാമാബാദ്, മേഡക് എന്നീ ജില്ലകളും ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദും ഉള്‍പ്പെടുന്നതാണ് തെലുങ്കാന പ്രദേശം. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന് വേണ്ടി 1953ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ജസ്റ്റിസ് ഫസല്‍ അലിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റീ ഓര്‍ഗനൈസിങ് കമ്മിറ്റിയെ നിശ്ചയിച്ചിരുന്നു. തെലുങ്കാനയെ ആന്ധ്രപ്രദേശിനോട് ലയിപ്പിക്കുന്നതിനോട് കമ്മീഷന്‍ അനുകൂലമായിരുന്നില്ല. റിപ്പോര്‍ട്ടിലെ ഖണ്ഡിക 382ല്‍ ഇക്കാര്യം കമ്മീഷന്‍ വ്യക്തമാക്കുന്നു. തെലുങ്കാനയിലെ പൊതു ജനാഭിപ്രായം അവര്‍ക്ക് പ്രത്യേക സംസ്ഥാനമായി നില്‍ക്കാനാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ 1956ല്‍ ഏകീകൃത ആന്ധപ്രദേശ് രൂപീകരിച്ചത്. എന്നാല്‍ ആന്ധ്രയുടെ ഭാഗമായെങ്കിലും പ്രത്യേക സംസ്ഥാനമെന്ന ആശയം തെലുങ്കാനയില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. 969ല്‍ ഹൈദരാബാദിലെ ഒസ്മാനായ സര്‍വ്വകലാശാലയില്‍ നിന്ന് തുടങ്ങിയ വിദ്യാര്‍ഥി പ്രക്ഷോഭം പെട്ടെന്ന് പടര്‍ന്ന് പിടിച്ചു. 360 വിദ്യാര്‍ഥികളാണ് ഈ പ്രക്ഷോഭകാലത്ത് കൊല്ലപ്പെട്ടത്. 2000ത്തോടെ തെലുങ്കാന പ്രക്ഷോഭം വീണ്ടും ശക്തമായി. 2009 പൊതു തിരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികളെല്ലാം തെലുങ്കാന രൂപീകരണത്തിന് പിന്തുണയുമായി രംഗത്തു വന്നു.
പ്രത്യേകതകള്‍
* ഇന്ത്യയിലെ 29-മത്തെ സംസ്ഥാനം. (ജമ്മു കാശ്മീരിൻറെ വിഭജനത്തിന് മുൻപ് വരെ)
* ആന്ധ്രപ്രദേശ് വിഭജിച്ച് രൂപം നല്‍കിയ സംസ്ഥാനം
* തെക്കേ ഇന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം.
* കടല്‍ത്തീരമില്ലാത്ത ഏക തെക്കേ ഇന്ത്യന്‍ സംസ്ഥാനം
* ജയില്‍പ്പുള്ളികളെ സന്ദര്‍ശിക്കുന്നതിന് അനുമതി കിട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കിയ സംസ്ഥാനം.
* ഭിന്നശേഷിയുള്ളവര്‍ക്കായി ഐ.ടി.പാര്‍ക്ക് സ്ഥാപിച്ച ആദ്യ സംസ്ഥാനം.
* 2014 ജൂണ്‍ രണ്ടിനാണ് തെലങ്കാന നിലവില്‍ വന്നത്.
* ആന്ധ്രപ്രദേശ് വിഭജിച്ചാണ് തെലങ്കാനയ്ക്ക് രുപം നല്‍കിയത്.
* രൂപംകൊണ്ട നാള്‍ മുതല്‍ പത്തുവര്‍ഷക്കാലം ഹൈദരാബാദ് ആന്ധ്രാ പ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമായിരിക്കും എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
* 2014 ജൂൺ 2 ന് രാഷ്ട്രപതിഭരണം പിൻവലിച്ച് തെലംഗാന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ടി.ആർ.എസ്. നേതാവ് കെ. ചന്ദ്രശേഖർ റാവു സത്യപ്രതിജ്ഞ ചെയ്തു
ആദ്യത്തേത്
* തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവാണ്.
* ഇന്ത്യയില്‍ ആദ്യമായി ഭൂദാന പ്രസ്ഥാനത്തിന് വിനോബാ ഭാവെ (വിനായക് നര ഹരി ഭാവെ എന്ന് യഥാര്‍ഥ പേര്‍) തുടക്കം കുറിച്ച സ്ഥലം- പോച്ചം പള്ളി (1951)
* ആദ്യത്തെ ആഫ്രോ -ഏഷ്യന്‍ ഗെയിംസ് (2003) വേദി- ഹൈദരാബാദ്
* വെല്ലസ്ലി പ്രഭുവിൻറെ സൈനികസഹായ വ്യവസ്ഥയില്‍ ഒപ്പുവെച്ച ആദ്യത്തെ നാട്ടുരാജ്യം-ഹൈദരാബാദ്
* തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഐമാക്സ് തിയേറ്ററാണ് ഹൈദരാബാദിലെ പ്രസാദ്സ് തിയേറ്റര്‍.
* സ്വാതന്ത്ര്യത്തിനുശേഷം ദക്ഷിണേന്ത്യയില്‍ നടന്ന ആദ്യത്തെ സൈനിക നടപടിയാണ് ഹൈദരാബാദിലെ ഓപ്പറേഷന്‍ പോളോ (1948).
* ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി കാമ്പസ് സര്‍വകലാശാല എന്നു വിശേഷിപ്പിക്കുന്നത് ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യുണിവേഴ്‌സിറ്റിയാണ്.
മറക്കരുതാത്തവ
* സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്ത് ഏറ്റവും വലിയതും സമ്പന്നവുമായ നാട്ടു
രാജ്യം ഹൈദരാബാദായിരുന്നു. എന്നാല്‍ വിസ്തീര്‍ണത്തില്‍ ഒന്നാം സ്ഥാനത്ത് കശ്മീരായിരുന്നു.
* ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്- നാഗാര്‍ജുന ശ്രീശൈലം സാങ്ച്ചറി (3568 ചതുരശ്ര കിലോമീറ്റര്‍ വിസ്തിര്‍ണമുള്ള ഇത് 1992-ല്‍ രാജീവ് ഗാന്ധി വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇത് ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി സ്ഥിതിചെയ്യുന്നു.
* തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഫ്ളൈ ഓവര്‍ - ഹൈദരാബാദില്‍ (11.6 കിലോമീറ്റര്‍ നീളമുള്ള ഇത് ഹൈദരാബാദിലെ തിരക്കുള്ള പ്രദേശങ്ങളെ എന്‍.എച്ച്. ഏഴുമായി ബന്ധിപ്പിക്കുന്നു. മുന്‍ പ്രധാനമ്രന്തി പി.വി. നരസിംഹറാവുവിന്റെ പേരാണ് ഈ എക്സ്പ്രസ് വേയ്‌ക്ക് നല്‍കിയിരിക്കുന്നത്)
* ഇന്ത്യയിലെ ഏറ്റവും ആധുനികമായ നാണയ നിര്‍മാണശാല - ഹൈദരാബാദിലെ ചെരാലപ്പള്ളി
* ലോകത്തിലെ ഏറ്റവും വലിയ ഫിലിം പ്രൊഡക്ഷന്‍ കോംപ്ലക്സ്- രാമോജി
ഫിലിം സിറ്റി
* ഇന്ത്യന്‍ യൂണിയനില്‍ ഏറ്റുവുമൊടുവില്‍ ലയിച്ച മുന്ന് നാട്ടുരാജ്യങ്ങള്‍- ഹൈദരാബാദ്, ജുനഗഡ്, കാശ്മീര്‍
* തെലങ്കാനയിലെ ഏറ്റവും പ്രചാരം കൂടിയ പത്രമാണ് ഈനാട്. 1974-ല്‍ രാമോജി റാവുവാണ് ഇത് സ്ഥാപിച്ചത്.
* ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താപവൈദ്യുത നിലയമായ (2600 മെഗാവാട്ട്) രാമഗുണ്ടം താപനിലയം കരിംനഗര്‍ ജില്ലയിലാണ്.
* തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി സ്ഥിതി ചെയ്യുന്നതും ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതുമായ ജലവൈദ്യുത പദ്ധതിയാണ് ശ്രീശൈലം (1670 മെഗാവാട്ട്).
* 2014-ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്ന ലോക്സഭാമണ്ഡലം മല്‍ക്കജ് ഗിരിയാണ്- 2,953,915 വോട്ടര്‍മാര്‍.
അപരനാമങ്ങള്‍
* ഇന്ത്യയിലെ ഊർജ്ജ നഗരം- രാമഗുണ്ടം (ഇവിടെ താപനിലയമുണ്ട്).
* കോള്‍ ടൌണ്‍ എന്നറിയപ്പെടുന്നത് കോതഗുണ്ടം.
* ഇന്ത്യയിലെ ഇരട്ട നഗരങ്ങള്‍ (ട്വിന്‍ സിറ്റീസ് ഓഫ് ഇന്ത്യ) എന്നറിയപ്പെടുന്നത് ഹൈദരാബാദും സെക്കന്തരാബാദുമാണ്.
* തെലങ്കാനയുടെ ജീവരേഖ എന്നറിയപ്പെടുന്ന ശ്രീരാം സാഗര്‍ പദ്ധതിയാണ് പോച്ചമ്പാട് പദ്ധതി എന്നും അറിയപ്പെടുന്നത്.
* സ്തംഭങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ഖമ്മം.
* ഗ്രാനൈറ്റ് നഗരം എന്നറിയപ്പെടുന്നത് കരിംനഗര്‍.
* ഏകശിലാനഗരം (ഒരുഗല്ലു) എന്നറിയപ്പെടൂന്നത വാറങ്ങലാണ്.
പ്രധാനപെട്ട വസ്തുതകള്‍
* 1999-ല്‍ നിലവില്‍ വന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോരിറ്റിയുടെ ആസ്ഥാനം ഹൈദരാബാദാണ്.
* ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേര്‍തിരിക്കുന്നത്-ഹുസൈന്‍സാഗര്‍ തടാകം (ഈ കൃത്രിമ തടാകം നിര്‍മിച്ചിരിക്കുന്നത് മുസി നദിയിലാണ്. 24 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്)
* തെലുങ്കാണ് സംസ്ഥാനത്തെ പ്രധാനഭാഷ.
* ഏറ്റവും വലിയ മതവിഭാഗം ഹിന്ദുക്കളാണ്
* കോതഗുണ്ടം, രാമഗുണ്ടം എന്നീ സ്ഥലങ്ങള്‍ താപവൈദ്യുതി നിലയങ്ങള്‍ക്കു പ്രസിദ്ധമാണ്.
* തെലങ്കാനയ്ക്ക് 119 അംഗ ലെജിസ്സ്റേറ്റീവ് അസംബ്ലിക്കു പുറമേ 40-അംഗ ലജിസ്ളേറ്റീവ് കാണ്‍സിലും ഉണ്ട്.
* കാസു ബ്രഹ്മാനന്ദ റെഡ്ഡി നാഷണല്‍പാര്‍ക്ക്, മഹാവീര്‍ ഹരിണ വനസ്ഥലി നാഷണല്‍ പാര്‍ക്ക്, മൃഗവനി നാഷണല്‍ പാര്‍ക്ക് എന്നീ ദേശീയോദ്യാനങ്ങള്‍ തെലങ്കാനയിലാണ്.
* ഹൈദരാബാദ് നൈസാമിന്റെ അര്‍ധസൈനിക വിഭാഗമായിരുന്നു റസാക്കര്‍.
* ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്നത്- ഹൈദരാബാദ്
* ചാര്‍മിനാര്‍ എക്‌സ്പ്രസ് ഏതൊക്കെ നഗരങ്ങളെ ബന്ധിപ്പിക്കുന്നു-ഹൈദരാബാദ്- ചെന്നൈ
* സംസ്ഥാനത്തെ പ്രധാന കല്‍ക്കരിഖനി-സിംഗറേണി
* ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് പാപികോണ്ട.
* Kinnerasani Wildlife Sanctuary യും തെലങ്കാനയിലാണ്.
പ്രധാന വ്യക്തികള്‍
* ചാര്‍മിനാര്‍ പണികഴിപ്പിച്ചത് മുഹമ്മദ് ഖുലി കുതബ് ഷാ (ചാര്‍ എന്നാല്‍,
ഹിന്ദിയില്‍ നാല്. ഇസ്ലാം മതത്തിലെ നാല് ഖലീഫമാരെയാണ് മിനാരങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് എന്നൊരു വിശ്വാസമുണ്ട്)
* ഇന്ത്യയില്‍നിന്ന് ആദ്യമായി വിശ്വസുന്ദരിപ്പട്ടം നേടിയ സുസ്മിത സെന്‍ (1994) ജനിച്ചത് ഹൈദരാബാദിലാണ് (1975).
* ആര്‍ക്കിടെക്ട് എന്ന നിലയില്‍ പ്രശസ്‌തനായ ചാള്‍സ് കൊറിയ ജനിച്ചത് സെക്കന്ദരാബാദിലാണ്.
* ഹൈദരാബാദിലെ ഏഴാമത്തെ നിസാമായ മിര്‍ ഉസ്മാന്‍ അലിയുടെ കാലത്താണ് 1948 സെപ്തംബര്‍ 3 മുതല്‍ 18 വരെ നടന്ന ഓപ്പറേഷന്‍ പോളോയിലൂടെ അതിനെ ഇന്ത്യയുടെ ഭാഗമാക്കിയത്.
* ഓപ്പറേഷന്‍ പോളോയുടെ സമയത്ത് നിസാമിന്റെ സ്വകാര്യ സേനയായ റസാക്കര്‍മാര്‍ക്ക് നേതൃത്വം നല്‍കിയത് സയ്യദ് കാസിം റിസ് വിയാണ്. റസാക്കര്‍മാരുടെ പരാജയശേഷം വീട്ടുതടങ്കലിലാക്കപ്പെട്ട ഇദ്ദേഹത്തെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യുകയും 1948 മുതല്‍ 1957 വരെ ജയിലിലടയ്ക്കുകയും ചെയ്തു. പാകിസ്താനിലേക്ക് കുടിയേറാം എന്ന
വ്യവസ്ഥയില്‍ 1957-ല്‍ മോചിപ്പിച്ചു.
* ഇന്ത്യ എന്റെ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചത്
പൈദിമാരി വെങ്കട്ട സുബ്ബറാവുവാണ്.
* 1965 ലെ റിപ്പബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി അംഗീകരിക്കപ്പെട്ടത്.
പ്രധാന സ്ഥലങ്ങള്‍
* ഏത് നദീതീരത്താണ് ഹൈദരാബാദ് - മുസി
* ലാല്‍ബഹദൂര്‍ ശാസ്ത്രി ഫുട്‌ബോള്‍ സ്‌റ്റേഡിയം ആന്ധ്രാപ്രദേശില്‍ എവിടെയാണ്- ഹൈദരാബാദ്
പ്രധാന സ്ഥാപനങ്ങള്‍
* ഹൈദരാബാദിലെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ എന്താണ് നിര്‍മിക്കുന്നത്- ഗൈഡഡ് മിസൈലുകള്‍
* ഹൈദരാബാദിലെ നാഷണല്‍ പൊലീസ് അക്കാദമി ഏത് നേതാവിൻറെ പേരിലാണ് അറിയപ്പെടുന്നത്- സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ (ഓപ്പറേഷന്‍ പോളോ എന്ന സൈനിക നടപടിയിലൂടെ ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമാക്കിയത് പട്ടേല്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ്. മുമ്പ്
രാജസ്ഥാനിലെ മൗണ്ട് അബുവിലായിരുന്നു പൊലീസ് അക്കാദമി. പട്ടേല്‍ ജനിച്ചത് ഗുജറാത്തിലാണ്)
* എയര്‍ഫോഴ്‌സ് അക്കാദമി എവിടെ സ്‌ഥിതിചെയ്യുന്നു-ഹൈദരോബാദില്‍
* നാഷണല്‍ ജിയോ-ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ട് എവിടെയാണ് - ഹൈദരാബാദില്‍
* നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സിയുടെ ആസ്ഥാനം എവിടെയാണ്.
ഹൈദരാബാദില്‍
* രാമോജി ഫിലിം സിറ്റി സ്ഥിതിചെയ്യുന്നത്-ഹൈദരാബാദില്‍ (2000 ഏക്കര്‍ വിസ്‌തീര്‍ണമുള്ള ഇത് ലോകത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഫിലിം സ്റ്റുഡിയോ ആണ്).
* നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ് എവിടെയാണ് -
ഹൈദരാബാദില്‍
* കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്മെന്‍റ് എവിടെയാണ് -സെക്കന്തരാബാദ്
* സലാര്‍ജങ് മ്യൂസിയം എവിടെയാണ്-ഹൈദരാബാദില്‍ (1951-ല്‍ സ്ഥാപിതമായ ഇത് ഒരു വ്യക്തി ശേഖരിച്ച സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമാണ്).
* സൌത്ത് സെൺട്രല്‍ റെയില്‍വേയുടെ ആസ്ഥാനം സെക്കന്തരാബാദാണ്.
* 1998-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഹൈദരാബാദിലാണ്.
* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി, നാഷണല്‍ അക്കാദമി ഓഫ് കണ്‍സ്ട്രക്ഷന്‍ എന്നിവ ഹൈദരാബാദിലാണ്.
* കാകതീയ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ വാറങ്ങല്‍ ജില്ലയിലാണ്.
അപൂര്‍വ വസ്തുതകള്‍
* വിദേശ ഭാഷകള്‍ പഠിക്കുന്നതിനുവേണ്ടി മാത്രമുള്ള ഇന്ത്യയിലെ ഏക സര്‍വകലാശാലയാണ് ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി.
* നഗരം ഏത് രോഗത്തെ അതിജീവിച്ചതിൻറെ ഓര്‍മയ്ക്കാണ് ചാര്‍മിനാര്‍ (1591) പണികഴിപ്പിച്ചത് പ്ലേഗ് (ചാര്‍മിനാറിന്റെ ഓരോ മിനാരത്തിനും 48.7 മീറ്റര്‍ വിതം ഉയരമുണ്ട്).
* വേണ്ടത്ര സൗകര്യങ്ങളുള്ളതുകൊണ്ടും തന്ത്ര പ്രധാനമായ രീതിയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടും ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി ഡോ.അംബേദ്കര്‍ 1955-ല്‍ നിര്‍ദ്ദേശിച്ച നഗരമാണ് ഹൈദരാബാദ്.
* രാഷ്ട്രപതി നിലയം ഹൈദരാബാദിലാണ്. നൈസാമിന്റെ കൊട്ടാരങ്ങളിലൊന്നാണ് രാഷ്ട്രപതി നിലയമായത്. രാഷ്ട്രപതി വര്‍ഷത്തിലൊരിക്കല്‍ ശൈത്യകാലത്ത് ഇവിടെ താമസിച്ച് ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ട ഓദ്യോഗിക കര്‍ത്തവ്യങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.
* ഹൈദരാബാദിനടുത്ത് അടുത്ത കാലത്ത് നിര്‍മിച്ച ഷംഷാബാദ് എയര്‍പോര്‍ട്ട് ആരുടെ പേരില്‍ അറിയപ്പെടുന്നു- രാജീവ്‌ഗാന്ധി (ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമാണിത്. നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെവരുമ്പോള്‍ അതിനു പകരമായിസ്ഥാപിക്കപ്പെടുന്നവയാണ്
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍).
* ഹൈദരാബാദ് നൈസാമിന്റെ ഓദ്യോഗികഭാഷ ഉറുദുവായിരുന്നു.
* 1955-ല്‍ ഹൈദരാബാദിലാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപംകൊണ്ടത്.
* ഓപ്പറേഷന്‍ പോളോയ്ക്ക് നേതൃത്വം നല്‍കിയത് ജയന്ത് നാഥ് ചൗധരിയാണ്.
* ഹൈദരാബാദിലെ ഏഴാമത്തെ നിസ്സാമായ മിര്‍ ഉസ്മാന്‍ അലിയുടെ കാലത്താണ് ഓപ്പറേഷന്‍ പോളോയിലൂടെ അതിനെ ഇന്ത്യയുടെ ഭാഗമാക്കിയത്.
* ഓപ്പറേഷന്‍ പോളോയുമായി ബന്ധപ്പെട്ട അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജവാഹര്‍ലാല്‍ നെഹ്രു നിയോഗിച്ച സമിതിയാണ് സുന്ദര്‍ലാല്‍ കമ്മിറ്റി.
* തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ബീഗംപേട്ട് ക്യാമ്പ്
ഹൌസ്,
* ഹൈദരാബാദിലെ ഡി.ആര്‍.ഡി.ഒ. മിസൈല്‍ കോപ്ലക്സ് ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെപേരിലാണ് പുന.ര്‍നാമകരണം ചെയ്യപ്പെട്ടത് (2015).
<തെലങ്കാന അടുത്തപേജിൽ തുടരുന്നു..ഇവിടെ ക്ലിക്കുക>
<മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക>
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments