കേരളത്തിലെ ജില്ലകൾ: കാസർഗോഡ്  

കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ലയായ കാസര്‍കോടിന്‌ ഏറെ പ്രത്യേകതകള്‍ സ്വന്തമാണ്‌. സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്‌ കേരളത്തിലെ വടക്കേയറ്റത്തെ ജില്ലയാണ്‌. കേരളത്തില്‍ ഏററവും കൂടുതല്‍ നദികള്‍ ഒഴുകുന്നത്‌ ഈ ജില്ലയിലൂടെയാണ്‌. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ രണ്ടാമത്തെ ജില്ലയാണ്‌ കാസര്‍കോട്‌.
പുകയില ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനമുണ്ട്‌.
മത്സര പരീക്ഷകളിൽ കാസര്‍കോടിനെക്കുറിച്ച് ചോദിക്കാൻ സാധ്യതയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വായന തുടരുക.
ഈ പോസ്റ്റിന്റെ വീഡിയോ അവസാനം ചേർത്തിട്ടുണ്ട് 

ചരിത്രം
കേരളത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസറഗോഡ് ജില്ല 1984 മെയ് മാസം 24 ന് രൂപീകൃതമായി. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്ദുര്‍ഗ്ഗ്, കാസറഗോഡ് എന്നീ താലൂക്കുകളെ ഉള്‍പ്പെടുത്തി ജില്ല രൂപപ്പെട്ടു. ജില്ലയുടെ കിഴക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ കുടക്, ദക്ഷിണ കന്നഡ എന്നീ ജില്ലകളും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ തന്നെ ദക്ഷിണ കന്നഡ ജില്ലയുമാണ്. ജില്ലയുടെതെക്ക് കണ്ണൂര്‍ ജില്ലയാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു.
മഹാ ശിലായുഗം മുതല്‍ മനുഷ്യാധിവാസം നിലനിന്ന പ്രദേശമാണ് കാസറഗോഡ്. ജില്ലയിലെ ഇടനാടന്‍ ചെങ്കല്‍ പ്രദേശങ്ങളില്‍ കണ്ടെത്തിയ കുടക്കല്ല്, ചെങ്കല്ലറ, മണ്‍പാത്രങ്ങള്‍, കന്മഴു, പ്രാചീന ഇരുമ്പുപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ കൃഷിയെയും പ്രകൃതിയേയും ആരാധിച്ചും ആശ്രയിച്ചും ജീവിച്ചുവന്ന പ്രാചീന മനുഷ്യരുടെ സൂചനകള്‍ നല്‍കുന്നു. മണ്ണുകൊണ്ട് തീര്‍ത്ത മായിലര്‍ കോട്ടകള്‍ ഗോത്ര രാജാക്കന്മാര്‍ നാടുവാണതിന്‍റെ അവശേഷിപ്പുകളാകാം. കൊറഗര്‍, മലക്കുടിയര്‍, മാവിലര്‍, കോപ്പാളര്‍, മലവേട്ടുവര്‍ എന്നിവര്‍ ഇവിടെ മാത്രം കാണുന്ന ഗോത്ര വിഭാഗങ്ങളാണ് വേലന്‍, പറയന്‍, നരസണ്ണര്‍, മാദിഗര്‍, ബാകുഡര്‍, മൊഗേര്‍, പുലയര്‍ തുടങ്ങിയ ഗോത്ര വിഭാഗങ്ങളും ആദിമസമൂഹത്തിന്‍റെ പിന്‍തുടര്‍ച്ചക്കാരായി ജില്ലയിലുണ്ട്. കാസറഗോഡ് എന്നാല്‍ കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നര്‍ത്ഥം.

പ്രത്യേകതകള്‍
* ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല

* ഏറ്റവുമൊടുവില്‍ രൂപീകൃതമായ ജില്ല (1984).

* ഏറ്റവും കുറച്ച്‌ വിസ്തീര്‍ണമുള്ള രണ്ടാമത്തെ ജില്ല

* തുളു ഭാഷ സംസാരിക്കപ്പെടുന്ന ജില്ല

* കേരളത്തില്‍ വില്ലേജുകള്‍ ഏറ്റവും കുറവുള്ള ജില്ലയാണ്‌ വയനാട്‌.

* സപ്തഭാഷ സംഗമഭൂമി (Malayalam, Kannada,Tulu, Beary bashe, Konkani, Urdu ,English) എന്നറിയപ്പെടുന്ന ജില്ല.

* യക്ഷഗാനത്തിന്‌ പ്രചാരം ഉള്ള കേരളത്തിലെ ഏക ജില്ല.

ആദ്യത്തേത്
* ഒന്നാം കേരള നിയമസഭയിലേക്ക്‌ ആദ്യമായി തിരഞ്ഞെടൂക്കപ്പെട്ട വൃക്തി- എം.ഉമേശ് റാവു. ഭാഷ ന്യൂനപക്ഷക്കാരനായ എം. ഉമേശ് റാവു സ്വതന്ത്രനായി എതിരില്ലാതെ നിയമസഭായിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കേരള തെരഞ്ഞെടുപ്പു ചരിത്രത്തിലെ സുപ്രധാന ഏടാണ്.

* രാജ്യത്തെ ആദ്യത്തെ പൂര്‍ണ രക്തദാന പഞ്ചായത്ത്‌- മടിക്കൈ

* വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്താണ്‌ തൃക്കരിപ്പൂര്‍.

* നിര്‍മല്‍ ഗ്രാമ പുരസ്കാരം നേടിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്താണ്‌ പീലിക്കോട്‌.

* ഇന്ത്യയിലെ ആദ്യത്തെ ഇ-പെയ്‌മെന്റ്‌ ഗ്രാമപഞ്ചായത്താണ്‌ മഞ്ചേശ്വരം.

അറിഞ്ഞിരിക്കേണ്ടവ 
* കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി - മഞ്ചേശ്വരം

* കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ അസംബ്ലിമണ്‍ഡലം-മഞ്ചേശ്വരം

* കേരളത്തിലെ പാര്‍ലമെന്റ്‌ മണ്ഡലങ്ങളില്‍ ഏറ്റവും വടക്കേയറ്റത്തേത്‌- കാസര്‍കോട്‌

* കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായല്‍ - ഉപ്പളക്കായല്‍

* കേരളത്തിലെ നദികളില്‍ ഏറ്റവും ചെറുത്- മഞ്ചേശ്വരം

* കേരളത്തിലെ ഏറ്റവും വലിയ കോട്ട- ബേക്കല്‍ കോട്ട (40 ഏക്കര്‍)

* കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമം- തലപ്പാടി

* കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകള്‍ ഉപയോഗത്തിലുള്ള ജില്ല- കാസര്‍കോട്‌

* കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെതാലൂക്ക്‌ - മഞ്ചേശ്വരം (മുമ്പ്‌ ഈ പ്രത്യേകത കാസര്‍കോട്‌ താലൂക്കിന്‌ സ്വന്തമായിരുന്നു).

* കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദിയാണ്‌ - മഞ്ചേശ്വരം (16 കി.മീ.).

* കേരളത്തിലെ വടക്കേയറ്റത്തെ റെയില്‍വേ സ്റ്റേഷന്‍- മഞ്ചേശ്വരം.

അപരനാമങ്ങള്‍/പഴയ പേരുകള്‍
* കേരളത്തിലെ ഊട്ടി എന്നു വിളിക്കുന്ന റാണിപുരത്തിന്റെ പഴയപേര്‍- മാടത്തുമല

* കാസര്‍കോടിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌- നീലേശ്വരം

* ഇന്നത്തെ ഹോസ്ദുര്‍ഗ്ഗ്‌ താലൂക്ക്‌ പഴയകാലത്ത്‌ നീലേശ്വരം എന്ന നാട്ടുരാജ്യമായിരുന്നു.

* കേരളത്തിന്റെ കൂര്‍ഗ്‌ എന്നറിയപ്പെടുന്ന മലയോരപട്ടണമാണ്‌ മാലോം.

* തിരുകരിപ്പുറമാണ്‌ പില്‍ക്കാലത്ത്‌ തൃക്കരിപ്പുരായത്‌.

* ചെറുവത്തൂരിനെയാണ്‌ കുട്ടമത്ത്‌ നഗര്‍ എന്ന്‌ പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

പ്രധാനപ്പെട്ട വസ്തുതകള്‍
* കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയില്‍- ചീമേനി

* മല്ലികാര്‍ജുനക്ഷ്രേതം എവിടെയാണ്‌- കാസര്‍കോട്‌ (ശ്രീകൃഷ്ണനു സമര്‍പ്പിച്ചിരിക്കുന്നു)

* എന്‍ഡോസള്‍ഫാന്‍ ബാധിതരെ കൈപിടിച്ചുയര്‍ത്താൻ പുനരധിവാസ ഗ്രാമം നിര്‍മിക്കുന്നത്‌ മുളിയാറിലാണ്‌.

* കവ്വായിക്കായലിലുള്ള തുരുത്തുകളാണ്‌ മാടക്കല്‍, എടേലക്കാട്, വടക്കേക്കാട്‌ എന്നിവ.

* കാസര്‍കോട്‌, മഞ്ചേശ്വരം. വെള്ളരിക്കുണ്ട്‌, ഹോസ്ദുര്‍ഗ്‌ എന്നിവയാണ്‌ ജില്ലയിലെ താലൂക്കുകള്‍.

* നിലേശ്വരം, കാസര്‍കോട്‌, കാഞ്ഞങ്ങാട് എന്നിവയാണ്‌ ജില്ലയിലെ മുനിസിപ്പാലിറ്റികള്‍.

പ്രധാന വ്യക്തികള്‍
* ചന്ദ്രഗിരിക്കോട്ട നിര്‍മിച്ചത്‌ ബിദനുരിലെ - ശിവപ്പനായക

* ഹോസ്ദുര്‍ഗ്‌ കോട്ട നിര്‍മിച്ചത്‌- ഇക്കേരിവംശത്തിലെ സോമശേഖര നായക്‌

* ബേക്കല്‍ കോട്ട നിര്‍മിച്ചത്‌ ഇക്കേരി വംശത്തിലെ ശിവപ്പനായക്‌ ആണ്‌.

* പ്രശസ്ത സിനിമാ താരം കാവ്യാ മാധവന്‍ ജനിച്ചത്‌ (1984) നീലേശ്വരത്താണ്‌.

* യക്ഷഗാനത്തിന്റെ ഉപജ്ഞാതാവ്‌- പാര്‍ഥി സുബ്ബന്‍

* യക്ഷഗാനത്തിന്റെ പുനരുദ്ധാരണത്തിന്‌ യജ്ഞിച്ച കന്നട സാഹിത്യകാരനാണ്‌ ശിവരാമ കാരന്ത്‌.

* കാസര്‍കോട് ആസ്ഥാനമായ സെന്ട്രല്‍ യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ്‌ ചാന്‍സലറായത്‌ ഡോ.ജാന്‍സി ജെയിംസ്‌.

പ്രധാന സ്ഥലങ്ങള്‍
* കണ്വതീര്‍ഥ ബീച്ച് കാസര്‍കോട് ജില്ലയിലാണ്‌.

* കേരളത്തില്‍ ബോക്സൈറ്റ് നിക്ഷേപം കൂടുതലുള്ളത്‌ കാസര്‍കോട് ജില്ലയിലെ നീലേശ്ചരത്താണ്‌.

* മാലിക്‌: ദിനാര്‍ പള്ളി തളങ്കരയിലാണ്‌.

പ്രധാന സംഭവങ്ങള്‍
* കയ്യൂര്‍ സമരം നടന്ന വര്‍ഷം- 1921

* പ്രശസ്ത കന്നട സാഹിത്യകാരന്‍ നിരഞ്ജനയുടെ ചിരസ്മരണ എന്ന നോവല്‍ കയ്യൂര്‍ സമരത്തെ ആസ്പദമാക്കിയുള്ളതാണ്‌.

* 1984 മെയ്‌ 24-നാണ്‌ കാസര്‍കോട്‌ ജില്ല രൂപവത്കരിച്ചതായി പ്രഖ്യാപിച്ചത്‌.

പ്രധാന സ്ഥാപനങ്ങള്‍
* കേരളത്തില്‍ സ്ഥാപിതമായ ക്രേന്ദീയ സര്‍വകലാശാലയുടെ ആസ്ഥാനം - കാസര്‍കോട്‌ (ഇന്ത്യന്‍ പ്രസിഡന്റ്‌ ക്രേന്ദീയ സര്‍വകലാശാലകളുടെ വിസിറ്ററാണ്‌.) Nayanmar Moola എന്ന സ്ഥലത്താണ്‌ സര്‍വകലാശാലയുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌.

* സെൺട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്ൂട്ടിന്റെ ആസ്ഥാനം- കാസര്‍കോട്‌

* ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം കാസര്‍കോട്‌ ജില്ലയിലാണ്‌.

* സ്വാമി രാംദാസാണ്‌ 1931-ല്‍ ആനന്ദാശ്രമം സ്ഥാപിച്ചത്‌.

* തുളു അക്കാദമിയുടെ ആസ്ഥാനം മഞ്ചേശ്വരമാണ്‌.

കുഴപ്പിക്കുന്ന വസ്തുതകള്‍
* മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ക്ക്‌ ജന്മസ്ഥലമായ കാഞ്ഞങ്ങാട്ടും (കാസര്‍ഗോഡ്‌ ജില്ല) കൊല്ലങ്കോട്ടും (പാലക്കാട ജില്ല) സ്മാരകമുണ്ട്‌.

* ചന്ദ്രഗിരിക്കോട്ട നിര്‍മിച്ചത്‌ ബിദനൂരിലെ ശിവപ്പനായക്‌, ഫോസ്ദുര്‍ഗ്‌ കോട്ട നിര്‍മിച്ചത്‌ ഇക്കേരിവംശത്തിലെ സോമശേഖര നായക്‌.

അപൂര്‍വ വസ്തുതകള്‍
* കേരജത്തിലെ ഏക തടാകക്ഷേത്രമാണ്‌ അനന്തപുരം (കുമ്പള). പദ്മനാഭന്‍ അഥവാ വിഷ്ണുവാണ്‌ ഇവിടുത്തെ ആരാധനാ മൂര്‍ത്തി. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷ്വേതത്തിന്റെ മൂലസ്ഥാനമാണ്‌ ഇവിടം എന്നാണ്‌ വിശ്വാസം.

* ഒന്നാം കേരള നിയമസഭയില്‍ ഇ.എം.എസ്‌. പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലം - നീലേശ്വരം

* ഒന്നാം ലോക്സഭയില്‍ എ.കെ.ഗോപാലന്‍ പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലം കാസര്‍കോട്‌ ആയിരുന്നു.

* 1957 ഫ്രെബുവരി 25-ന്‌ നടന്ന തിരഞ്ഞെടുപ്പില്‍ നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ നിന്ന്‌ ഇ.എം.എസിനൊപ്പംതിരഞ്ഞെടുക്കപ്പെട്ടത്‌ കല്ലളന്‍ വൈദ്യര്‍ ആണ്‌ (സംവരണ സീറ്റ്‌). ഇഎംഎസിന്‌ 38904 വോട്ടുകളും വൈദ്യര്‍ക്ക്‌ 44754 വോട്ടുകളും ലഭിച്ചു. നല്ലൊരു വിഷവൈദ്യനായിരുന്നെങ്കിലും കുറുക്കന്റെ കടിയേറ്റ്‌ ദേഹമാസകലം
വൃണംവന്ന്‌ പൊട്ടിയൊലിച്ച്‌ ദാരൂണമായിട്ടായിരുന്നു കല്ലളന്‍ വൈദ്യരുടെ അന്ത്യം (1971).

* 1957 -ലെ തിരഞ്ഞെടുപ്പില്‍ ഇ.എം.എസിന്റെ എതിര്‍സ്ഥാനാര്‍ഥി പി.എസ്.പി. യിലെ ടി.വി.കോരനും കോണ്‍ഗ്രസിലെ ഉണ്ണികൃഷ്ണന്‍ നമ്പുതിരിയുമായിരുന്നു. കല്ലളന്‍ വൈദ്യരുടെ എതിര്‍ സ്ഥാനാര്‍ഥി അച്ചു കൊയ്യോനും.

* കേരള നിയമസഭയുടെ ചരിത്രത്തില്‍ എതിരില്ലാതെ സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലം- മഞ്ചേശ്വരം (ഉമേഷ്‌ റാവു).

* എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ഉപയോഗംമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയാണ്‌ കാസര്‍കോട്.

* എന്‍ഡോസള്‍ഫാന്റെ മറ്റു പേരുകളാണ്‌  Benzoepin, Endocel, Parrysulfan, Phaser, Thiodan, Thionex.

* ഉത്തര കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട്‌ ഭാഗത്തുള്ള അനുഷ്ഠാന കലാരൂപമാണ്‌ തെയ്യം.

* പയസ്വിനിപ്പുഴ ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയാണ്‌.

* കേരളത്തിലെ 44 നദികളില്‍ ഒന്‍പതെണ്ണം കാസര്‍കോട്‌ ജില്ലയിലൂടെ ഒഴുകുന്നുണ്ട്‌.

* മഞ്ചേശ്വരം പുഴ ബാലെപ്പുണി കുന്നുകളില്‍ ഉദ്ഭവിച്ച്‌ ഉപ്പളക്കായലില്‍ അവസാനിക്കുന്നു.

* എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച എന്‍മകജെ എന്ന ഗ്രാമത്തിലെ ദുരിത പൂര്‍ണമായ ജീവിതം വിവരിക്കുന്ന അംബികാ സുതന്‍ മങ്ങാടിന്റെ നോവലാണ്‌ എന്‍മകജെ.

 * മണിരത്നം ചിത്രമായ ബോംബെയിലെ ഉയിരെ എന്നഗാനം ചിത്രീകരിച്ചിരിക്കുന്നത്‌ ബേക്കല്‍ കോട്ടയിലാണ്‌.

* പി.കുഞ്ഞിരാമന്‍ നായരെ കേന്ദ്ര സാഹിത്യ അവാര്‍ഡിന്‌ അര്‍ഹനാക്കിയ കൃതിയാണ്‌ താമരത്തോണി.

* കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌.

* ഇദേഹത്തിന്റെ തൂലികാനാമം പി എന്നാണ്. നിമിഷകവി എന്നും അറിയപ്പെട്ടിരുന്നു. 1978 മേയ് 27ന് നമ്മോട് ഈ നിമിഷ കവി വിടപറഞ്ഞു.

* പി.കുഞ്ഞിരാമന്‍ നായർക്ക് നീലേശ്വരം രാജാവില്‍ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.

* പി.കുഞ്ഞിരാമന്‍ നായരുടെ കൃതിയായ ‘കളിയച്ഛന്'’ മദിരാശി സര്‍ക്കാര്‍ അംഗീകാരം

* യാത്രകളെ ജീവിതമാക്കി മാറ്റിയ പി.കുഞ്ഞിരാമന്‍ നായരെ സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചത് കാളിദാസന് ശേഷം പിറന്ന കവി എന്നായിരുന്നു. കവിയുടെ കാല്പാടുകള്‍, എന്നെത്തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി എന്നീ ആത്മകഥകള്‍ ഏറെ പ്രശസ്തമാണ്.

* കേരളത്തിലെ മറ്റ് ജില്ലകളെക്കുറിച്ച് പഠിക്കാൻ ഇവിടെ ക്ലിക്കുക 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here