ഇന്ത്യൻ സംസ്ഥാനങ്ങൾ: മഹാരാഷ്ട്ര - ചോദ്യോത്തരങ്ങൾ - 01

പി.എസ്.സി. പരീക്ഷയ്ക്ക് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ ചോദിക്കാറുണ്ട്. പേര് സൂചിപ്പിക്കും പോലെ മഹത്തായ ഒരു ദേശമാണ് മഹാരാഷ്ട്ര. ഏറ്റവും സമ്പന്നമായ ആ ഇന്ത്യൻ സംസ്ഥാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ  പരിചയപ്പെടുത്തുന്നു... രണ്ട് അദ്ധ്യായങ്ങളിലായി മഹാരാഷ്ട്രയേക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ട് പേജുകളും കാണുക.

PSC 10th Level, +2 Level, Degree Level Exam Questions and Answers / Jawaharlal Nehru: Questions and Answers - PSC / UPSC / RRB / Devawam Board Questions and Answers 
മഹാരാഷ്ട്ര 
 പ്രത്യേകതകൾ
* വ്യാവസായിക മായി ഏറ്റവും മുന്നിട്ടു നിൽക്കുന്ന
സംസ്ഥാനം

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

* ജൈനരുടെ അനുപാതം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

* ജൈനർ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം

* ഇന്ത്യയിൽ ചേരി ജനസംഖ്യ (slum population) ഏറ്റവും കൂടുതലുള്ള സംസ്ഥാനം

* ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള സംസ്ഥാനം

* ഇന്ത്യയിലെ കടൽത്തീരമുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ള സംസ്ഥാനം

* നാഗ്പൂർ ഉടമ്പടിയുടെ (1953) ഫലമായി 1956-ൽ നിലവിൽവന്ന സംസ്ഥാനം

* ദുർമന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും എതിരെ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് മഹാരാഷ്ട്ര

* ഇന്ത്യയിലെ ഏറ്റവും ദുർബലമായ ലോകായുക്ത സംവി ധാനമുള്ള സംസ്ഥാനമായി മഹാരാഷ്ട്ര വിലയിരുത്തപ്പെടുന്നു.

* നഗര ജനസംഖ്യ (urban population) ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനമാണ് മഹാരാഷ്ട്ര.

* ലോകായുക്തയെ നിയമിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം മഹാരാഷ്ടയാണ് (1971).

* ഗോവധ നിരോധനത്തിനായി നിയമനിർമാണം നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാന നിയമസഭ മഹാരാഷ്ട്ര യിലേതാണ് (1995).

* 1970 കളിൽ ഇന്ത്യയിലാദ്യമായി എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് നടപ്പാക്കിയ സംസ്ഥാനം.

* ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലാർജ് ഡാമുകൾ (ഫൗണ്ടേഷൻ മുതൽ 15 മീറ്റലിലധികം ഉയരം) ഉള്ള സംസ്ഥാനം.

* നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ചോദ്യങ്ങളും പ്രമേയങ്ങളും അയക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് മഹാരാഷ്ട്ര.

* ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥ മഹാരാഷ്ട്രയുടേതാണ്.

* സാമൂഹിക തിന്മകൾക്കെതിരെ രണ്ടാം ക്വിറ്റിന്ത്യാ പ്രസ്ഥാനം പ്രഖ്യാപിച്ച സംസ്ഥാനം (2016).

ആദ്യത്തേത്
* ഇന്ത്യയിൽ ആദ്യത്തെ റെയിൽപ്പാത- മുംബൈ-താനെ (1853 ഏപ്രിൽ 26)

* ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ- ബോറി ബന്ദർ (1853)

* ഇന്ത്യയിലെ ആദ്യത്തെ റെയിൽവേപ്പാലം Dapoorie Viaduct on the Mumbai-Thane route 

* ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ഓടിയത്: 1925 ഫെബ്രുവരി മൂന്നിന് (ബോംബൈ വി.ടി.യ്ക്കും കുർളയ്ക്കും ഇടയിൽ)

* ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യസമ്മേളന വേദിയായത് മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ - സംസ്കൃത കോളേജാണ്. 1885 ഡിസംബറിൽ നടന്ന സമ്മേളനത്തിൽ ഡബ്ദ സി ബാനർജിയായിരുന്നു അ ധ്യക്ഷൻ. 72 പ്രതിനിധികളാണ് ആ സമ്മേളനത്തിൽ പ്ങ്കെടുത്തത്.

* ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേർത്ത ആദ്യ നാട്ടുരാജ്യ൦ - സത്താറ (ഡൽഹൌസി പ്രഭുവാണ് ദത്തവകാശ നിരോധന നിയമം ആവി ഷ്കരിച്ചത് )

* ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഡി.സംവിധാനം നി ലവിൽ വന്നത് മുംബൈയിലാണ്. 1960-ൽ ലണ്ടനുമായി ബന്ധിപ്പിച്ചു.

* ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടന്ന നഗരമാണ് മുംബൈ. 

* ഇന്ത്യയിൽ ആദ്യമായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റി വൽ നടന്ന നഗരം- മുംബൈ (1952-ൽ.

* ഇന്ത്യയിലാദ്യ മായി ചലച്ചിത്രോത്സവം നടന്നതും മുംബൈയിലാണ് 1951-ൽ

* ഇന്ത്യയിൽ ആദ്യമായി എ.ടി.എം. (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ ) സംവിധാനം നിലവിൽവന്ന നഗരം- മുംബ (1987). എച്ച്.എസ്.ബി.സിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.

* ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയാർ റിയാക്ടർ- അപ് സര (ടോംബെ- 1956)

* ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ- താരാപ്പൂർ (1969)

* ഇന്ത്യയിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് മുംബൈയിലെ വാട്സൺ ഹോട്ടലിൽ (1896 ജൂലായ് 7)

* ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാലയായ ശ്രീമതി നാഥിഭായ് താക്കർസി വിമൻസ് യൂണിവേഴ്സി റ്റിയുടെ (1916) ആസ്ഥാനം (എസ് എൻ ഡി റ്റി യൂണി - വേഴ്സിറ്റി പുനെയാണ്. ഡി.കെ. കാർവെയാണ് ഇതിന്റെ സ്ഥാപകൻ. ഇദ്ദേഹമാണ് ഏറ്റവും ഉയർന്ന പ്രായ ത്തിൽ ഭാരത രത്നയ്ക്ക് അർഹനായത്.

* ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ റിസപ്ഷൻ സെന്റർ- ആർവി (പൂനെയ്ക്കടുത്ത്)

* ഇന്ത്യക്കാരുടേതായ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി- ബോംബെ മ്യൂച്വൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി (1870)

* ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ പരീക്ഷണാർഥം ഓടിച്ചത്-മുംബൈയിൽ (2010).

* ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്- Khairi in Nagpur 

* ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം- മുംബൈയിലെ ജൂഹുവിലെ ഗാസ് എയറോഡാം (1932).

* ഇന്ത്യയിൽ സ്ത്രീകൾക്കായിട്ടുള്ള ആദ്യത്തെ തുറന്ന ജയിൽ എവിടെയാണ് സ്ഥാപിച്ചത്- യെർവാദ

* ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം മഹാരാഷ്ടയാണ് ( തേംഭ് ലി എന്ന സ്ഥലത്ത്). രജനാ സോനാവാണെയാണ് ആദ്യത്തെ ആധാർ കാർഡിനുടമ.

* ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കംപ്യൂട്ടറായ പരം 8000 വികസിപ്പിച്ചെടുത്തത് പൂനെയിലെ സെന്റർ ഫോർ ഡെ വലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) ആണ് .

* ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചാണ് 1875-ൽ സ്ഥാപിതമായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. 

* ഇന്ത്യയിലെ ആദ്യത്തെ വിമാനക്കമ്പനി എന്നറിയപ്പെടുന്ന ടാറ്റ എയർലൈൻസ് 1932-ൽ ആരംഭിച്ചത് ജെ.ആർ. ഡി.ടാറ്റയാണ്. ഒറ്റയ്ക്ക് വിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരനാണ് ജെ.ആർ.ഡി.ടാറ്റ.

* ജെ.ആർ.ഡി. ടാറ്റ തന്റെ ആദ്യ ആകാശയാത്ര നടത്തിയത് ജൂഹു എയർപോർട്ട് മുതൽ കറാച്ചി വരെയാണ് (1932).

* ഇന്ത്യയിൽ ആദ്യമായി ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം നടപ്പാക്കിയ നഗരമാണ് പൂനെ.

* ഇന്ത്യയിലെ ആദ്യത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് പൂനെയിലാണ്.

* ഇന്ത്യയിലാദ്യമായി വനിതാ മേയർ അധികാരമേറ്റ നഗരമാണ് മുംബൈ (1956). സുലോചനാ മോഡിയാണ് ആ വനിത.

* ഇന്ത്യയിലെ ആദ്യത്തെ ലയൺസ് ക്ലബ് 1956-ൽ സ്ഥാപിതമായത് മുംബൈയിലാണ്.

* ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യത്തെ ബാഞ്ച് ഉദ്ഘാ ടനം ചെയ്യപ്പെട്ടത് മുംബൈ നരിമാൻ പോയിന്റിലാണ് (2013).

* ഇന്ത്യയിലെ ആദ്യത്തെ ജനന നിയന്ത്രണ ക്ലിനിക് 1921-ൽ ആരംഭിച്ചത് മുംബൈയിലാണ്. രഘുനാഥ് ദോണഡോ കാർവെയായിരുന്നു അതിന്റെ ഉപജ്ഞാതാവ് (ഭാരത രത്ന ജേതാവ് ഡി.കെ.കാർവേയുടെ മകൻ).

* ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫളെ ഓവർ സ്ഥാപിക്കപ്പെട്ടത് മുംബൈയിലാണ്.

* ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലാണ് ഓടി യത് (സിംഹഗഢ് എക്സ്പ്ര സ് )

* ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട റൂട്ട് മുംബൈ-അഹമ്മദാബാദ് ആണ്. 

* ആദ്യത്തെ ജനശതാബ്ദി എക്സ്പ്ര സ് ഓടിയത് മുംബയ്ക്കും മഡ്ഗാവിനും ഇടയിലാണ്.

* ഇന്ത്യയിലെ ആദ്യത്തെ മോട്ടോർ ടാക്സി നിലവിൽവന്നത് മുംബൈയിലാണ്. 

* ടാറ്റ ഗ്രൂപ്പിന്റെ ആദ്യത്തെ ടെക്സ്റ്റൈൽ മിൽ 1877-ൽ സ്ഥാ പിച്ചത് നാഗ്പൂരിലാണ്.

* ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഫയർ സർവീസ് കോളേജ് സ്ഥാപിക്കപ്പെട്ടതും നാഗ്പൂരിലാണ്.

* മഹാരാഷ്ട്രാ ഗവർണറായ ആദ്യ വനിതയാണ് വിജയ ലക്ഷ്മി പണ്ഡിറ്റ് (1962).

* ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തും രൂപംകൊണ്ടപ്പോൾ മഹാരാഷ്ട്രയുടെ ആദ്യത്തെ മുഖ്യമന്ത്രിയായത് യശ്വന്ത് റാവു ചവാനാണ് (1960-62). അവിഭക്ത ബോംബെ സംസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയും അദ്ദേഹമാണ്.

* മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ആദ്യ ഇസ്ലാം മതസ്ഥൻ - എ.ആർ. ആന്തുലെ ആണ്.

* ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ 1996-ൽ ആരം ഭിച്ചത് മുംബൈയിലാണ്.

* ഇന്ത്യയിൽ ആദ്യമായി എ.ടി.എം. സംവിധാനം നിലവിൽവ ന്ന നഗരം എന്ന വിശേഷണം മുംബൈയ്ക്ക് സ്വന്തമാണ്.

* സൗജന്യമായി വൈ-ഫൈ കണക്ഷൻ ലഭ്യമാക്കിയ ആദ്യത്തെ ഇന്ത്യൻ വില്ലേജാണ് മഹാരാഷ്ട്രയിലെ പച് വോൺ (2015 ജൂലൈ).

* കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ഒരു മാസത്തെ തടവിന് വിധിച്ച (2006 മെയ് 12) മഹാരാഷ്ട്രയിലെ സ്വരൂപസിങ് നായിക് ആണ് പദവിയിലിക്കെ ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ മന്ത്രി.

* ഇന്ത്യയിലെ ആദ്യത്തെ സബർബൻ റെയിൽവേലൈനാണ് മുംബൈയിലെ സബർബൻ റെയിൽവേ (1857).

* ഇന്ത്യയിൽ ആദ്യമായി മോട്ടോർ ടാക്സി നിലവിൽ വന്ന നഗരം മുംബൈയാണ് (1911).

* ഇന്ത്യയിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് ഡബിൾ ഡക്കർ ശതാബ്ദി എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് മു൦ബെയെയും ഗോവയെയുമാണ്.

* ഇന്ത്യയിൽ പുള്ളിപ്പുലികളുടെ സംരക്ഷണത്തിനായി ആനിമൽ സഫാരി എന്ന പദ്ധതി ആദ്യമായി ആരംഭിച്ചത് റായ്ഗഢ് ജില്ലയിലെ റോഹയിലാണ്.

* റെയിൽ ടെല്ലും ഗൂഗിളും സഹകരിച്ച് സൗജന്യമായി നട പ്പാക്കുന്ന അതിവേഗ വൈഫൈ ഇന്റർനെറ്റ് സംവിധാ നം രാജ്യത്ത് ആദ്യം നടപ്പാക്കിയത് മുംബൈ സെൻട്രലിലാണ് (2015).

* രാജ്യത്തെ ആദ്യത്തെ ആധാർ എ.ടി.എം. സ്ഥാപിച്ചത് മുംബൈയിലാണ്. ഡി.സി.ബി. ബാങ്ക് ആണ് സ്ഥാപിച്ചത്.

* മിസിസ് വേൾഡ് പട്ടം നേടിയ (2001) ആദ്യ ഇന്ത്യക്കാരിയായ അദിതി ഗോവിതികർ ജനിച്ചത് പാൻവെല്ലിലാണ് (1974).

* ഇന്ത്യയിലെ ആദ്യത്തെ റഡാർ പരിശീലന കേന്ദ്രം ആ രംഭിച്ചത് മുംബൈയിലാണ് (1953).

സൂപ്പർലേറ്റീവുകൾ 
* ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് മുംബൈ ആണ് (1875-ൽ സ്ഥാപിതം).

* ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരമാണ് മുംബെ.

* ഇന്ത്യയിലെ ഏറ്റവും ഉയർന്ന ജി.ഡി.പി. മുംബൈയിലാണ്.

* ഇന്ത്യയിലെ ഏറ്റവും വലിയ ചേരി- ധരാവി (പാകിസ്താനിലെ കറാച്ചിയിലെ ഒറാങ്ങി ടൗൺഷിപ്പാണ് 2009 ലെ യുഎൻഡിപി കണക്കുകൾ പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ചേരി).

* പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ നഗരം- പൂനെ

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഖനനം ചെ യ്യുന്നത് ബോംബെ ഹൈയിൽ നിന്നാണ്.

* ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസ്- പാങ്സ് റീഫ്, മുംബൈ

* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണ് ബാന്ദ്ര-വർളി സീ ലിങ്ക് (Bandra Worli Sea Link, 5600 m). ഇത് നിർമിച്ചിരിക്കുന്നത് മാഹിം ബേ (Mahim Bay) യി ലാണ്. ഏറ്റവും നീളം കുറഞ്ഞ റെയിൽട്ട്- Nagpur and Ajni (3km)

* ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വയാഡക്ട്- പാൻ വെൽനദി വയാഡക്ട്. (ഇതിന് കുത്തബ്മിനാറിനെ ക്കാൾ ഉയരമുണ്ട്).

* ലോകത്തിൽ ഏറ്റവും കൂടുതൽ യാത്രാത്തിരക്ക് അനുഭവപ്പെടുന്നത് മുംബൈ സബർബൻ റെയിൽവേയിലാണ്.

* ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള പത്രമാണ് മുംബൈയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഗുജറാത്തി പത്രമായ ബോംബെ സമാചാർ. 1822 ജൂലൈ ഒന്നിനാണ് ആദ്യ പത്രം പുറത്തിറങ്ങിയത്.

* ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടലാണ് മുംബൈയിലെ ഓബറോയ്-ഷെറാട്ടൺ.

* ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനമാണ് മഹാരാഷ്ട്ര

* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ നടപ്പാലം (364 മീ.) മുബൈ സി.എസ്.ടി. റെയിൽവേ സ്റ്റേഷനി ലാണ്.

* ഓഹരി വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ നഗരമാണ് മുംബൈ.

* ഇന്ത്യയിലെ ഏറ്റവും തിരക്കുകൂടിയ തുറമുഖമാണ് മുംബൈയിലെ ജവാഹർലാൽ നെഹ്രു പോർട്ട് .

* ചണ്ഡിഗഢ് കഴിഞ്ഞാൽ, ഇന്ത്യയിലെ ഏറ്റവും ഹരിതാ ഭമായ രണ്ടാമത്തെ നഗരം എന്ന വിശേഷണം നാഗ്പൂരിനുണ്ട്.

* ഗാന്ധിജി അവസാനമായി ജയിൽവാസം അനുഭവിച്ച നഗരമാണ് പൂനെ.

* ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രമാണ് എല്ലോറ.

* ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവനുഭവിച്ച ജയിലാണ് യെർവാദ.

* ബാന്ദ്ര ടെർമിനസിനും അന്ധരിക്കും ഇടയിലാണ് ഏറ്റവും കൂടുതൽ സമാന്തര റെയിൽവേ ലൈനുകൾ ഉള്ളത് (10).

* മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജലവൈദ്യത പദ്ധതിയാണ് കോയന (1960 മെഗാവാട്ട്).

അപരനാമങ്ങൾ/പഴയ പേരുകൾ 
* ഇന്ത്യയുടെ വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്- മുംബൈ

* ഏഴുദ്വീപുകളുടെ നഗരം എന്ന അപരനാമം മുംബൈയ്ക്കുണ്ട്. Bombay Island, Parel, Mazagaon, Mahim, Colaba, Worli, Old Woman's Island ( Little Colaba) എന്നിവയാണ് ആ ദ്വീപുകൾ. 

* ഇന്ത്യയിലെ ഏറ്റവും ജ നസംഖ്യ കൂടിയ ദ്വീപാണ് മുംബൈയിലെ സാൽസെറ്റ് ദ്വീപ് (ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ ദ്വീപ് നോർത്ത് ആന്തമാൻ ആണ്).

* മുന്തിരിയുടെ നഗരം -നാസിക്

* ഓറഞ്ചുകളുടെ നഗരം- നാഗ്പൂർ

* നിരവധി കടുവാ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് റോഡു മാർഗം പെട്ടെന്ന് പോകാൻ സാധിക്കുമെന്നതിനാൽ ലോകത്തിന്റെ ടൈഗർ ക്യാപിറ്റൽ എന്ന് നാഗ്പൂർ വിശേഷിപ്പിക്കപ്പെടുന്നു.

* മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം എന്നും മഹാരാഷ്ട്രയുടെ ഓക്സിലറി ക്യാപിറ്റൽ (auxiliary capital) എന്നുമറിയപ്പെടുന്ന നാഗ്പൂരിലാണ് മഹാരാഷ്ട്ര അസംബ്ലിയുടെ ശീതകാല സമ്മേളനം നടക്കുന്ന വിധാൻ ഭവൻ,

* മഹാരാഷ്ട്രയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ് കോയ്ന.

* പാവങ്ങളുടെ താജ്മഹൽ- ഔറംഗബാദിലെ ബീബി കാ മഖ്ബരാ (ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനി (ദിൽ രാസ് ബാനു ബീഗം) യുടെ ശവകുടീരമായ ഇത് പണികഴിപ്പിച്ചത് (1678)ഔറംഗസീബിന്റെ പുത്രൻ അസം ഷാ ആണ്. ചുവന്ന മണൽക്കല്ലിലാണ് നിർമാണം) -

* ഇന്ത്യയുടെ വീഞ്ഞു തലസ്ഥാനം എന്നറിയപ്പെടുന്നത് നാസിക് ആണ്.

* ഇന്ത്യയുടെ എന്റർടെയ്ൻമെന്റ് ക്യാപിറ്റൽ (entertainment capital) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈയിലാണ് ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ തലസ്ഥാനമായ ബോളിവുഡ്.

* ഇന്ത്യൻ ക്രിക്കറ്റിന്റെ നഴ്സറി എന്നറിയപ്പെടുന്ന മുംബൈയിൽ വച്ചാണ് ഇന്ത്യ രണ്ടാമത്തെ പ്രാവശ്യം ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായത് (2011). എം.എസ്. ധോണിയായിരുന്നു ക്യാപ്റ്റൻ.

* ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത് മുംബൈ.

* സച്ചിൻ ടെൻഡുൽക്കറാണ് ബോംബെ ബോംബർ എന്നറിയപ്പെടുന്നത്.

* ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പുനെ കിഴക്കിന്റെ ഓക്സ്ഫഡ് എന്നറിയപ്പെടുന്നു. പുണ്യനഗരി എന്നും പുനെയെ വിളിക്കാറുണ്ട്.

* പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ നഗരമായ പൂനെയ്ക്ക് ഡക്കാണിന്റെ റാണി എന്ന അപരനാമം സ്വന്തമാണ്.

* മഹാരാഷ്ട്രയുടെ സംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് പൂനെ ആണ്. 

* ഇന്ത്യൻ ആഭ്യന്തര വ്യോമയാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ജെ.ആർ.ഡി. ടാറ്റയാണ്.

* ഇന്ത്യയിലെ ഹോളിവുഡ് എന്നറിയപ്പെടുന്നത് മുംബൈ.

* ഇന്ത്യയുടെ കലിഫോർണിയ എന്നറിയപ്പെടുന്നത് നാസിക്.

പ്രധാനപ്പെട്ട വസ്തുതകൾ 
* ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ എവിടെയാണ് - മുംബൈ ( മുമ്പ് അറിയപ്പെട്ടിരുന്നത് വിക്ടോറിയ ടെർമിനസ്. ബ്രിട്ടീഷുകാരനായ എഫ്.ഡബ്ല. സ്റ്റീവന്റെ രൂപകല്പനയിൽ 1878-ൽ നിർമാണം ആരംഭിച്ചു)

*  മഹാത്മാഗാന്ധി സ്ഥാപിച്ച സേവാഗ്രാം ആശ്രമം ഏതു സംസ്ഥാനത്താണ്- മഹാരാഷ്ട്ര

* നാസിക് ഏതു നദിയുടെ തീരത്താണ്- ഗോദാവരി

* കൊങ്കൺ റെയിൽവേ ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ മംഗലാപുരം- മുംബൈ

* മഹാരാഷ്ട്രയിലെ പ്രധാന ഭാഷ- മറാത്തി ( ഇന്തോ ആര്യൻ ഗോത്രത്തിലെ ഭാഷയാണ്)

* മഹാരാഷ്ട്രയിലെ ലോക്സഭാസീറ്റുകൾ- 48

* തഡോബ വന്യമൃഗസംരക്ഷണ കേന്ദ്രം ഏതു സംസ്ഥാനത്ത്- മഹാരാഷ്ട്ര

* ബോളിവുഡ് എന്ന അപരനാമത്തിലറിയപ്പെ ടുന്നത്- മുംബൈയിലെ സിനിമാവ്യവസായം

* കൃഷ്ണ നദി എവിടെനിന്നാണ് ഉൽഭവിക്കുന്നത് - മഹാബലേശ്വർ

* കോയ്ന അണക്കെട്ട് ഏതു സംസ്ഥാനത്തിലാണ് - മഹാരാഷ്ട്ര (കോയ്ന നദിയിൽ)

* മഹാരാഷ്ട്രയിലെ പ്രധാന നൃത്തരൂപം- തമാഷ

* മഹാരാഷ്ട്രയിലെ പ്രധാന ഉത്സവ൦ - ഗണേശ ചതുർഥി

* ജൂഹു ബീച്ച് എവിടെയാണ്- മുംബൈ

* അജന്താ-എല്ലോറ ഗുഹകൾ ഏതു സംസ്ഥാനത്ത്- മഹാരാഷ്ട്ര

* സെൻടൽ റെയിൽവേയുടെ ആസ്ഥാനം- മുംബൈ

* മത്തേരാൻ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്ത് - മഹാരാഷ്ട്ര

* ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ് - മഹാരാഷ്ട (1966-ൽ ബാൽ താക്കറേ സ്ഥാപിച്ചു. സേനയുടെ മുഖപത്രമാണ് സാംന ).

* രത്നഗിരി കണ്ടൽവനം മഹാരാഷ്ട്രയിലാണ്.

പ്രധാന വ്യക്തികൾ
* മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് - ഗോപാലകൃഷ്ണ ഗോഖലെ

* ബോംബെ ബോംബർ എന്നറിയപ്പെടുന്നത്- സച്ചിൻ ടെൻഡുൽക്കർ (പ്രശസ്ത മറാത്ത സാഹിത്യകാരൻ രമേഷ് ടെൻഡുൽക്കറടെ മകനാണ്).

* ശിവജി ജനിച്ച സ്ഥലം - ശിവ്നേർ (1627-ൽ)

* ശിവജി ഛത്രപതിയായി അഭിഷിക്തനായ വർഷം- 1674

* ശിവജി അന്തരിച്ച വർഷം- 1680

* ശിവജിയുടെ മാതാവ്- ജീജാഭായി

* പേഷ്വാമാരിൽ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ബാജിറാവു ഒന്നാമനാണ്.

* ബോംബെയെ ശക്തമായ ബ്രിട്ടീഷ് പ്രദേശമാക്കി മാറ്റിയത് ജെറാൾഡ് ഓഞ്ചിയർ ആണ്.

* എവിടെ വച്ചാണ് ഡോ. അംബേദ്കർ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചത്- നാഗ്പൂർ

* നാഗ്പൂർ പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചത് ഗോണ്ട് വംശജനായ ഭക്ത് ബുലന്ദ് എന്ന ഭരണാധികാരി യാണ്. പിന്നീട് ഭോൺസ്‌ലേ വംശത്തിന്റെ ആസ്ഥാനമായ നാഗ്പൂർ 1861-ൽ സെൻട്രൽ പ്രൊവിൻസിന്റെ ആസ്ഥാനമായി. സ്വാതന്ത്ര്യാനന്തരം മധ്യഭാരത് സംസ്ഥാനത്തിന്റെ തലസ്ഥാനമായി. സംസ്ഥാന പുന:സം ഘടനയുടെ ഫലമായി നാഗ്പൂർ മഹാരാഷ്ട്രയുടെ ഭാഗമായി.
(മഹാരാഷ്ട്ര: അടുത്ത പേജിൽ തുടരുന്നു. ഇവിടെ ക്ലിക്കുക)
<Next Page>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here