പി.എസ്.സി എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉൾപ്പെടെ വിവിധ തസ്തികകളിൽ വിജ്ഞാപനം; പ്രിലിമിനറി പരീക്ഷ ഒഴിവാക്കി 


പി.എസ്.സി എല്‍.ഡി. ക്ലാര്‍ക്ക്,  വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉൾപ്പെടെ വിവിധ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജനുവരി 3 രാത്രി 12 വരെkeralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. Kerala PSC OneTime രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്

എല്‍.ഡി. ക്ലാര്‍ക്ക് ഇനിമുതൽ ക്ലർക്ക് എന്ന് മാത്രമാകും അറിയപ്പെടുക. നോട്ടിഫിക്കേഷൻ Clerk എന്നാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പരീക്ഷാത്തീയതി ജനുവരി ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷ ജയിക്കണമെന്നതാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായം 18-36. ജില്ലാ അടിസ്ഥാനത്തില്‍ പ്രതീക്ഷിത ഒഴിവിലേക്കാണ് വിജ്ഞാപനം. ശമ്പള നിരക്ക് 26,500-60,700. 2024 പകുതിയോടെ പരീക്ഷ നടത്തി 2025 ഓഗസ്റ്റിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് സാധ്യത.

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി ഉൾപ്പെടെ വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 19-31 ആണ് പ്രായപരിധി. അപേക്ഷകര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ വിജ്ഞാപനവും ഈ മാസം പ്രസിദ്ധീകരിക്കും. 

പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ച വിവിധ തസ്തികകളുടെ ലിങ്ക് താഴെ നൽകുന്നു. ക്ലിക്ക് ചെയ്‌താൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്യാം. ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈൽ വഴി ഇപ്പോൾ അപേക്ഷിക്കാം.  


👉Apply Now - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here